Aksharathalukal

Aksharathalukal

തിരകൾക്ക് തീരത്തിന്റെ തിരുത്ത് - ഭാഗം 2

തിരകൾക്ക് തീരത്തിന്റെ തിരുത്ത് - ഭാഗം 2

5
194
Suspense Classics Drama
Summary

ഇന്ന് ബോട്ടിൽ ആണ് ക്യാമ്പ് ഓഫീസിൽ നിന്നും പുറപ്പെട്ടത്. ആ നദി മനുക്ഷ്യ നിർമ്മിതമാണെന്ന് പറയാതിരിക്കാൻ പ്രകൃതി നദിക്കു ഇരുവശവും മാസ്മരികത സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് ആ യാത്രയെ ഉടനീളം പ്രകാശമാനം ആക്കുന്നു. ഇന്ന് എന്നോടൊപ്പം യാമിനിയും യാത്ര ചെയ്യുന്നുണ്ട്, അതുകൊണ്ട് കൂടി ആണ്, നദിയിൽ കൂടി ആകാം ആ യാത്രയെന്നു വെച്ചത്. നദിയുടെ ഇരുവശവും വാകമരങ്ങൾ കാടുപോലെ മൂടിക്കെട്ടി വളരുന്നു. അവയിൽ കനം കൂടിയ കാട്ടു വള്ളികൾ ഇഴയാടുക്കത്തോടെ കൂട്ടമായി താഴേക്കു വളർന്നു കിടക്കുന്നു. അവർക്കിടയിൽ അന്ന് വരെ കാണാത്ത പക്ഷികളെയും കുരങ്ങന്മാരെയും കാണാൻ കഴിയും. യാമിനി കഴുത്ത