2009 ലെ, ഒക്ടോബർ അവസാന കാലഘട്ടം, സൗദി റെയിൽവേ പ്രൊജക്റ്റ് മായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ചെറിയ ശാന്ത സുന്ദര പട്ടണന്മായ ഹൈൽ ൽ ആണ് എനിക്ക് ജോലി. കൂടെ പാതി മലയാളി യായ ഋഷിലും. അങ്ങ് ദൂരെ ഹഫർ അൽ ബത്തേൻ എന്ന പ്രവശ്യയിലെ ഹതീഫ ക്യാമ്പിലെ ഞങ്ങളുടെ ഉറ്റ സുഹൃത്ത് ശ്രീ അഭിലാഷ് അപ്പുകുട്ടൻ കുറേ നാളായി പറയുന്നു, ഒരു വരാന്ത്യം അങ്ങോട്ട് ചെല്ലാൻ. അങ്ങനെ ഒരു വ്യാഴാഴ്ച, ഉച്ചക്ക് ശേഷം അവധിയായതിനാൽ, ഒരു രണ്ടര, മൂന്നുമണി കഴിഞ്ഞ് ഞാൻ ഋഷിലിനോട് പറഞ്ഞു, നമുക്ക് അഭിലാഷിന്റെ ക്ഷണം സ്വീകരിച്ച് ഹതീഫ വരെ ഒന്ന് പോയാലോ... ഋഷിൽ സമ്മതിച്ചു. കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ