സ്വീകരണമുറിയിൽ ഇരിക്കുന്നവരെ കണ്ട സാറയ്ക്കു തന്റെ ദേഹം തളരുന്നത് പോലെ തോന്നി .... താൻ ഇത്രയും നാളായി മറക്കാൻ ആഗ്രഹിച്ച, കുറച്ചു നാൾ മുൻപ് വരെ തന്റെ എല്ലാം എല്ലാം ആയിരുന്ന റോയിച്ചൻ... റോയിച്ചനോടൊപ്പം അയാളുടെ മാതാപിതാക്കളും ഉണ്ടായിരുന്നു. റോയിച്ചന്റെ കണ്ണുകളിൽ സാറയെ കണ്ടപ്പോൾ കണ്ണുനീർത്തുള്ളികൾ വന്നു നിറയുന്നത് സാറ കണ്ടു. അവൾ അവരെ നോക്കി ചിരിക്കാൻ വിഫലമായ ഒരു ശ്രമം നടത്തി. സാറയെ കണ്ടതും റോയിച്ചന്റെ അപ്പൻ ചോദിച്ചു ,\" ഞങ്ങൾ മോളെ കാത്തു ഇരിക്കുകയായിരുന്നു. പരീക്ഷ ഒക്കെ കഴിഞ്ഞോ മോളുടെ?\"\" മ്മ്മ് .. കഴിഞ്ഞു \" സാറ മറുപടി പറഞ്ഞു കൊണ്ട് ആലീസിന്റെ അടുത്തേക്ക് പോയി