ഭാഗം 4 സൂര്യൻ അസ്തമിച്ചു.. ചന്ദ്രൻ ആകാശത്തു സ്ഥാനം പിടിച്ചു കഴിഞ്ഞിരിക്കുന്നു.. തനിച്ചുവിടാതെ ചന്ദ്രന് കൂട്ടെന്നവണ്ണം നക്ഷത്രങ്ങൾ ഓരോന്നും ആകാശത്ത് സ്ഥാനം പിടിച്ചു കൊണ്ടിരുന്നു.. രാത്രിയിലെ ആകാശത്തെ അത് കൂടുതൽ ഭംഗിയാക്കി.. ഇരുട്ടിനെ വകവരുത്തി കൊണ്ട് കടകളിലും ഷോപ്പുകളിലും ടെക്സ്റ്റൈൽസിലും റോഡുകളിലും വാഹനങ്ങളിലും ലൈറ്റുകൾ പ്രകാശിച്ചു.. രാത്രിയിലും ആ നഗരം പ്രകാശത്തിൽ തിളങ്ങി കൊണ്ടിരുന്നു... ഇതേസമയം മെയിൻ റോഡിലൂടെ അതിവേഗത്തിൽ ഓരോ വണ്ടിയെയും ഓവർടൈക് ചെയ്തുകൊണ്ട് black കളറിലുള്ള bmw കാർ ചീറിപ്പാഞ്ഞു.. "ആരാണാവോ ബെല്ലും ബ്രയിക്കും ഇല്ലാണ്ട് ചാകാൻ പോവ