രാവിലെ തന്നെ തൃച്ചംബരം മനയിലേക്ക് നടക്കുകയായിരുന്നു പാർവതി അമ്മ ഇതുവരെ ഉണർന്നിട്ടില്ല അമ്മുമ്മ കുറച്ചു കഴിഞ്ഞു പോകും ക്ഷേത്രത്തിൽ അമ്മൂമ്മയെ കൂടാതെ വേറൊരു ചേച്ചിയും കൂടെയുണ്ട് അവിടെയൊക്കെ വൃത്തിയാക്കിയിട്ട് വേഗം വീട്ടിൽ വരാവുന്നതേയുള്ളൂ നേരം വെളുത്തു വരുന്നതേയുള്ളൂ കോടമഞ്ഞ് പേയിത് ഇറങ്ങുന്നുണ്ട് വഴിവിളക്കിന്റെ വെളിച്ചം മാത്രമേ ഉള്ളൂ മഞ്ഞിന്റെ തണുപ്പ് കാരണം പാർവതി ഉടുത്തിരുന്ന ദാവണിയുടെ തുമ്പു കൊണ്ട് പുതച്ചു നടന്നു മനയുടെ മുൻപിൽ എത്തിയപ്പോൾ കയ്യിൽ ഉണ്ടായിരുന്ന നോക്കിയ ഫോണിന്റെ ലൈറ്റ് ഓഫ് ആക്കി അവൾ ഇടുപ്പിലേക് വച്ചു