Aksharathalukal

Aksharathalukal

ഉരുകുന്ന ഹൃദയങ്ങൾ

ഉരുകുന്ന ഹൃദയങ്ങൾ

5
152
Drama
Summary

എൻ്റെ കണ്ണ് നിറഞ്ഞു. പക്ഷേ കണ്ണുനീർ കണ്ണിനകത്ത് മാത്രമായി ഒതുങ്ങി. ഞാൻ അവളെ തന്നെ തുറിച്ച് നോക്കിക്കൊണ്ടിരുന്നു. എൻ്റെ ഭാര്യയെ. അവളുടെ കണ്ണുകൾ ആർത്തുവിളിച്ചു കരയുകയായിരുന്നു.ആ കാഴ്ച തടയുവാനെന്നവണ്ണം എൻ്റെ കണ്ണുകൾ കൂടുതൽ മങ്ങിക്കൊണ്ടിരുന്നു.സ്വന്തം അനുജൻ്റെ ശവശരീരം കത്തിയെരിയുന്ന കാഴ്ച കണ്ടുകൊണ്ടിരിക്കുകയാണവൾ. ഞാനും അവളും ചിതയുടെ തൊട്ടടുത്തായി തന്നെ നിന്നു. ചിതയിൽ നിന്ന് അവൾ കണ്ണെടുക്കുന്നില്ല.എൻ്റെ ശരീരം പൊള്ളുന്ന പോലെ എനിക്ക് തോന്നി. ഞാൻ വെന്തുരുകി. ഇനി രക്ഷയില്ല. ആ ചൂടിൽ എൻ്റെ കണ്ണുനീർ ഉരുകി വീണു. ഞാൻ അൽപം പുറകോട്ട് നടന്നു. അവൾ ചിതയ്ക്ക് തൊട്