എബി ഡാ മോനെ വിട്ടേ കൈ ഒടിയും കൈ ഒടിയും ആ.... ജോയലിനെ ഒതുക്കത്തിൽ കിട്ടിയപ്പോ തന്നെ ആലിയെ പറഞ്ഞിളക്കി വിട്ടതിന് എബി കൈ ഉടനെ കൊടുക്കുകയാണ്.എബി തിരിച്ചൊടിച്ച കയ്യിലേക്ക് ദയനീയമായി നോക്കി കൊണ്ട് ജോയൽ അവനെ നെഞ്ചിൽ പിടിച്ച് ആഞ്ഞൊരു തള്ള് കൊടുത്തു.ഒന്ന് വേച്ചുപോയെങ്കിലും നേരെ നിന്നിട്ട് എബി അവനെ കലിപ്പിൽ നോക്കി.നിനക്ക് ഇതെന്തിന്റെ കേടാ ജോ പെണ്ണിനെ പറഞ്ഞിളക്കി വിട്ടിരിക്കുന്നു.ഇവിടേക്ക് വരുമ്പോഴെല്ലാം മനുഷ്യൻ തീയിൽ ചവിട്ടിയ പോലാ നിൽക്കുന്നത് തന്നെ.എപ്പോഴാ എന്താ ചെയ്യാന്ന് ഒരു വെളിവും വെള്ളിയാഴ്ച ഇല്ലാത്തവളാ. അവൾ ഇവിടെ ഉള്ളപ്പോൾ പേടിച്ചാ ഞാൻ ഓ