സീൻ 1എറണാകുളം.1992 സെപ്റ്റംബർ മാസം. രാത്രി. ഓട് മേഞ്ഞ ഒരു ചെറിയ വീട്. ചാറ്റൽമഴ പെയ്യുന്നു. കിടപ്പുമുറി.കട്ടിലിൽ സുഭദ്ര (25) കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഇരിപ്പുണ്ട്. പൊടുന്നനെ ശശിധരനും സാവിത്രിയും മുറിയിലേക്ക് വന്നു.ശശിധരൻ (56) നീരസത്തിൽ പറഞ്ഞു " ഇരുന്ന് മോങ്ങാതെ എന്തേലുമെടുത്ത് കഴിക്കെടീ.. സൂക്കേട് വരുത്തി വച്ച് കല്യാണം മുടക്കരുത്."സുഭദ്ര വിഷമത്തിൽ അറിയിച്ചു "അച്ഛാ ജോസഫിനെ മറക്കാൻ പറയല്ലേ..എനിക്കിനി വേറൊരാള് പറ്റില്ല"സാവിത്രി (50)പുച്ഛം കലർന്ന സ്വരത്തിൽ തിരക്കി "ഒരു നസ്രാണി ചെക്കനെ ആരതി ഉഴിഞ്ഞ് കേറ്റണം അല്ലെടീ..അത് നടക്കില്ല പൊന്നുമോളെ. "ശശിധരൻ ദ