Aksharathalukal

സ്വപ്നം

 ഉച്ചമയക്കത്തിൽ നേരമെൻ അകതാരിലേക്കോടിയെത്തി 

എൻ സ്വപ്നമാമാ ഗൃഹം.

ഞാൻ കണ്ടു എൻ മനസ്സിൻ 
തിരശ്ശീലയിൽ എന്നും പ്രിയമുള്ളൊരാ
ജോലി ,ഗ്രാമീണ കർഷക വേഷം.

കണ്ടു ഞാനാ തരിശമാം വയലുകളിൽ
വിളകൾ വിളഞ്ഞു നിൽക്കുന്നു
വിശ്വസിക്കാനായില്ലെനിക്കെൻ കൺകളെ .

ഞാൻ കണ്ടതെൻ ജ്വല്പനങ്ങൾ എന്നറിയാതെ
വലിച്ചു തുറന്നു എൻ കൺകളെ
അണഞ്ഞുപോയെൻ കൺകളിൻ തിളക്കം .
നഗരത്തിൻ പ്രൗഢി വിളിച്ചോതുന്നയാ
ഫ്ലാറ്റിൽ ഏകനായ് ഇരിക്കുന്നു വീണ്ടും.
കണ്ടത് സ്വപ്നമാണെന്നറികവേ

നിറഞ്ഞെൻ കൺകളോ വേദനയാൽ.
ആശിക്കുന്നു ഞാനാ ലോകം.
ഗ്രാമീണതയിൽ നിന്നകന്ന് നാഗരിക
ലോകത്തേക്കെന്നപോൽ അവിടുന്ന്
തിരികെ മടങ്ങുവാൻ ആഗ്രഹിക്കുന്നെൻ ഹൃദയം..

✍️✍️Mubi......