Aksharathalukal

❤തോരാമഴ❤ - ഭാഗം 2

ഭാഗം 2°°°°°°°°°

എന്റെ ജീവിതം ഏകാന്തമാണ്.. അതാണെനിക്കിഷ്ടവും..

ഒരുപാട് ആളുകൾക്കിടയിൽ ജീവിച്ചവൾ..ഒറ്റക്കിരിക്കാൻ പേടിയായിരുന്നു. കാലം എന്നെ മാറ്റി..

മഴ കൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൽ മനസ്സിൽ...

ഇന്ന് പതിവ് പാട്ടുകൾക്കിടയിൽ ബസിൽ കേട്ട പാട്ടാണ്..

ശെരിയാണ്.. മഴ നമ്മെ പല തലങ്ങളിലേക്ക് കൊണ്ടുപോകുന്നു..
ചിന്തകൾ കാടുകേറും നേരം ഞാൻ പിൻവലിഞ്ഞു.. താല്പര്യമില്ല. അതാണ് സത്യം..

എനിക്കുമുണ്ടൊരു പൂർവകാലം ആരും കൊതിക്കുന്ന ഒരു പൂർവകാലം.. അതിൽനിന്നു എപ്പോളോ വഴുതി മാറി ഞാൻ..
എപ്പോളാണ്.. അറിയില്ല..

ബസിൽ നിന്നിറങ്ങുമ്പോൾ പതിവ് കാണാറുള്ള മുഖങ്ങൾ മാത്രമായിരുന്നു മുന്നിൽ.. ജോലികൾക്കിടയിൽ അപ്രതീക്ഷിതമായി കണ്ടതാണ് റിജോയെ..
കലാലയ ജീവിതത്തിലെ ഒരു കൂട്ടുകാരനാണ്.. ഈ കിലുക്കാംപെട്ടിയുടെ എല്ലാ കാട്ടിക്കൂട്ടലിനും കൂട്ടായിരുന്നു.. അവനും അതിശയിച്ചു ഈ മാറ്റത്തിൽ.

തിരികെ പോരുമ്പോളും എന്റെ മനസ്സിൽ ആ ചിന്തകളായിരുന്നു.. അകമ്പടിയായി ഈ മഴയും..

എനിക്ക് കിട്ടിയ സീറ്റ്‌ അറ്റാതായിരുന്നതിനാൽ കാഴ്ചകൾ കാണാൻ സാധിച്ചില്ല.. അവിടെ ഇരുന്ന ചേച്ചി കോളേജ് സ്റ്റോപ്പിന് മുമ്പുള്ള സ്റ്റോപ്പിൽ ഇറങ്ങിയപ്പോൾ എന്തോ വലിയ സന്തോഷമായിരുന്നു എന്നിൽ...

ഉത്സവകാഴ്ചകൾ കാണുന്നൊരു കൊച്ചു കുഞ്ഞിന്റെ കൗതുകമായിരുന്നു..
ഞാനാ പഴയ കാലത്തേക്കൊരു തിരിച്ചുപോക്ക് ആഗ്രഹിച്ചിരുന്നോ.. അറിയില്ല..

കോളേജ് സ്റ്റോപ്പ്‌ എത്തിയപ്പോൾ ഇന്നും കുട എടുക്കാതെ ആയിരിക്കണേ ദേവികയുടെ വരവെന്ന് ഒരുവേള ഞാൻ ആശിച്ചു പോയി..
വെറുതെ ഒന്ന് കാണാൻ.. അകലെ നിന്നെങ്കിലും.. മിണ്ടിയില്ലെങ്കിലും.. ഒരു നോക്ക്..
പക്ഷെ എന്തിന്.. ഞാൻ ഏറ്റവും വെറുക്കുന്ന ആളാണ്.. സ്നേഹമോ ദേഷ്യമോ എന്തിന് എനിക്ക് അയാളോട് ഒരു വികാരവുമില്ല..

എങ്കിലും അറിയാതെ ഞാൻ എന്തെല്ലാമോ ആശിച്ചു പോകുന്നു.. എന്തിന്.. അറിയില്ല..
ഇനിയും ഒരു കോമാളി ആവാൻ താല്പര്യമില്ല..

ബസ് ഇറങ്ങി ആരെയും നോക്കാതെ നടന്നു... മുന്നിലൂടെ ഒരു ജിപ്‌സി പോയതും അറിയാതെ കണ്ണുകൾ അതിലെ ആളിൽ ഉടക്കി.. ഒരുനിമിഷം ആ കണ്ണുകൾ എന്നിലും തങ്ങി നിന്നോ..?
വേഗം നോട്ടം മാറ്റി മുന്നോട്ട് നടക്കുമ്പോളും എന്റെ ഉള്ളിൽ ഒരു വിറയൽ ഉണ്ടായിരുന്നു..

പക്ഷെ ദേവേട്ടൻ.. അല്ല ദേവൻ മാഷ്..ഒരു അടഞ്ഞ അദ്ധ്യായമാണ്.. ഇനി ഒരിക്കലും തുറക്കാൻ ഞാൻ ആഗ്രഹിക്കാത്ത അദ്ധ്യായം..
അതിനിയും അങ്ങിനെ ഇരിക്കട്ടെ..

വെറുതെ ഈ വീടിന്റെ ഉമ്മറത്തെ ജനലിലൂടെ നോക്കുമ്പോൾ എന്തോ ഒരു ആത്മസംതൃപ്‌തി തോന്നുന്നു..

ഒറ്റപ്പെട്ടപ്പോൾ തളരാതെ പഠിച്ചത് വച്ചൊരു ജോലിയും നേടി ഒറ്റക്കൊരു വീടും വാടകക്കെടുത്തു ഒരുപാട് ആളുകൾക്കിടയിൽ നിന്ന് ഇങ്ങനെ ഒരു ജീവിതം.. ചെയ്തു പോയതോർത്തു ഇതുവരെ പശ്ചാത്തപിച്ചിട്ടില്ല ഞാൻ.. അന്നത്തെ എന്റെ ശെരി അതായിരുന്നു.. ഇന്നത്തെ ഇതും..

എന്നോ ഒരിക്കൽ ആശിച്ചതെല്ലാം സ്വന്തമാക്കാൻ ഉള്ള ആഗ്രഹം മനസ്സിൽ ഉടലെടുത്തു... അതന്നെ പിഴുതെറിഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് ഈ ഗതി വരില്ലായിരുന്നു..

പക്ഷെ ഇന്ന് ഞാൻ സന്തുഷ്ടയാണ്.. ഒറ്റക്കുള്ള ജീവിതത്തിനും ഉണ്ടൊരു സുഖം.. സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ചു ജീവിക്കാം.. മറ്റൊരാളുടെ കാര്യം ചിന്തിക്കേണ്ടല്ലോ..

പക്ഷെ ഇതും ഒരിക്കൽ എനിക്ക് മടുത്താൽ..? മടുക്കും.. മടുക്കാതിരിക്കില്ലല്ലോ.. അതുവരെ ഇങ്ങനെ പോട്ടെ.. മടുക്കും വരെ എല്ലാം മനോഹരമാണ്..

അങ്ങിനൊരു മടുപ്പ് വന്നു മൂടുമ്പോൾ എല്ലാം ഇട്ടെറിഞ്ഞൊരു യാത്ര പോകണം.. ദൂരെ നല്ല ഒരു സ്ഥലത്തു.. ആരും എന്നെ തേടി വരാത്ത.. കുറ്റപ്പെടുത്താത്ത.. എന്നിലെ എന്നെ ഉൾകൊള്ളുന്നൊരു സ്ഥലത്തേക്ക്..
അല്ലെങ്കിലും കാത്തിരിക്കാൻ ആരുമില്ലെങ്കിലും യാത്രകൾ മനോഹരമാകും.. തിരികെ പോകാൻ ആരും നിർബന്ധിക്കില്ലല്ലോ..

ഇന്നും എന്നും മനസ്സിൽ കുഴിച്ചുമൂടപ്പെട്ട എന്റെ മനസ്സിന്റെ ഉൾതാളിൽ ഇന്നും പുറത്തു വരാൻ വെമ്പൽ കൊള്ളുന്നൊരു പ്രണയമുണ്ട്..

ഒരിക്കലും ഞാൻ ആഗ്രക്കാതെ എന്നിലേക്ക് കടന്നു വന്നു.. അത്ര പോലും ആഗ്രഹിക്കാതെ എന്നിൽ നിന്ന് വിട്ടകന്നു പോയ എന്റെ പ്രണയം..

ഇന്നും ഇനി എന്നും ആ ഒരു പ്രണയമേ എന്റെ മനസ്സിൽ മഴയായി പെയ്തിറങ്ങു.. മനസ്സിന്റെ അടിത്തട്ടിൽ ഓളങ്ങൾ സൃഷ്ടിക്കൂ...

മൗനമായി ഞാൻ അയാളെ പ്രണയിക്കും.. സ്വന്തമാകില്ലെന്ന ഉറപ്പോടെ.. തിരിച്ചറിവോടെ.. എന്നും ഹൃദയത്തിന്റെ ഒരു കോണിൽ എന്റെ പ്രണയം ആരുമറിയാതെ പൂത്തു തളിർക്കട്ടെ..

മറക്കാൻ ആഗ്രഹിക്കുംതോറും ഉള്ളിൽ മുറുകുന്നൊരു പ്രണയം.. എന്റെ ജീവിതം അപ്പാടെ മാറ്റി മറിച്ചൊരു പ്രണയം..

ദേവൻ മാഷ്.. ❤


തുടരും... ❣️