Aksharathalukal

ᗰƳ ᗩᒪᎥᗴᑎ ǤᎥᖇᒪᖴᖇᎥᗴᑎᗪ 2

ᗰƳ ᗩᒪᎥᗴᑎ ǤᎥᖇᒪᖴᖇᎥᗴᑎᗪ

 

നേരം പുലർച്ചെ ആകാറായി ..പൈയും പിച്ചുവും നടന്നു തളർന്നു ..ഒരു റെയിൽ പാളത്തിൽ അവർ രണ്ടും ഇരിപ്പായി ..അപ്പോഴാണ് പിച്ചു അതിലുടെ നടന്നു വരുന്ന ഒരു വൃദ്ധനെ കണ്ടത് ..പ്രായത്തിന്റെതായ അവശതകൾ അയാളിൽ ഉണ്ട്   ..നടക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല അയാൾക് ..

 

"ριє lσσк тнєяє ιs sσмєσηє"
(പൈ നോക്കിക്കേ ..അവിടെ ആരോ ഉണ്ട് )
പിച്ചു അയാളെ ചൂണ്ടി പറഞ്ഞു


 

"σн ιтs α нυмαη ¢σмє lєтs нσl∂ нιs нαη∂s αη∂ sтυ∂y тнιєя lαηgυαgє"

(അത് ഒരു മനുഷ്യൻ ആണ്   ..വാ നമുക്ക് അയാളുടെ കൈ പിടിച്ചു അവരുടെ ഭാഷ പഠിക്കാം )

പൈ അവനെയും കൈയിലെടുത്തു കൊണ്ട് എഴുനേറ്റ്


 

"тнєη ¢σмє ριє"

(എന്നാൽ വാ പൈ )

പിച്ചു അവളുടെ തോളിൽ ഇരുന്നു കൊണ്ട് പറഞ്ഞു

 

അപ്പോഴേക്കും ആ വൃദ്ധൻ ട്രെയിൻ പാളത്തിൽ ഇരുന്നു ..ആ പാളത്തിൽ ട്രെയിൻ വരുന്നുണ്ടായിരുന്നു
 

"σн ωнαт ιs ιт ρι¢нυ"

(അതെന്താണ് പിച്ചു )

ട്രെയിൻ ചൂണ്ടി അവൾ ചോദിച്ചു

 

"ι тנιηк ιт ιs νєнι¢lє lιкєσυя sρα¢єsнιρ..ιт мαy нυят нιм lєтsнєlρ"

(എനിക്ക് തോന്നുന്നത് അത് നമ്മുടെ സ്പേസ്ഷിപ് പോലെ ഉള്ള വാഹനം ആഹ്ണെന്ന ..അത് ചിലപ്പോ അയാളെ വേദനിപ്പിക്കും ..നമുക്ക് അയാളെ രക്ഷിക്കാം )
 

"σкк yσυ sтαy нєяє" 
(ഒക്കെ ..നീ ഇവിടെ നിൽക് )
 

പൈ പിച്ചുവിനെ അവിടെ നിർത്തി അവളുടെ ചുണ്ട് വിരലും നടുവിരലും ഒരു പ്രേത്യേക രീതിയിൽ കോർത്തിണക്കി നെറ്റിയിൽ വെച്ച് മന്ത്രിച്ചു  .. ആ നിമിഷം അവൾ കാറ്റിന്റെ വേഗതയിൽ പോയി ആ വൃദ്ധനും ആയി പുറത്ത് വന്നു ..
 

അയാൾ ഇവളെ കണ്ട് ഞെട്ടി നോക്കി ...അവൾ അയാളെ നോക്കി നല്ലൊരു പുഞ്ചിരി നൽകി ..

 

"ആരാ മോളെ നീ ...നീ എന്താ അസമയത് ഇവിടെ "അയാൾ ചോദിച്ചത് കേട്ട് ഒന്നും മനസ്സിൽ ആകാതെ അവൾ നിന്നു ..

അടുത്ത നിമിഷം അയാളുടെ രണ്ടു കൈയും അവൾ ചേർത്ത് പിടിച്ചു കണ്ണടച്ച് ...അയാൾ അത്ഭുതത്തോടും ആകാംഷയോടും അവളെ തന്നെ നോക്കി നിന്നു ...ഇതേ സമയം അവൾ അയാളുടെ ഉള്ളിൽ ഉള്ള ഭാഷ എല്ലാം അവളിലേക്കു പകർത്തുക ആയിരുന്നു ...അവൾ അതെല്ലാം പഠിച്ചതിനു ശേഷം അയാളുടെ കൈകൾ മോചിപ്പിച്ചു ...
 

"ആരാ മോളെ നീ "അയാൾ ചോദിച്ചു ..
 

"ഞാൻ പൈ ..ഇത് പിച്ചു "അവൾ തോളിലൂടെ ഉർന്നു ഇറങ്ങിയ പിച്ചുവിനെ എടുത്തു കൊണ്ട് പറഞ്ഞു ..
 

"ഇത് എന്ത് ജീവി ആണ് ..അല്ല മോൾ എന്താ ഇവിടെ അതും ഈ രാത്രിയിൽ...മോൾടെ വീട് എവിടെയാ  "അയാൾ ആകാംഷയോടെ തിരക്കി ..
 

അവൾ ആകാശത്തേക് കൈ ചൂണ്ടി ..അയാൾ വിചാരിച്ചു അവളുടെ മാതാപിതാക്കൾ മരിച്ചു പോയെന്ന് ..
 

"എന്റെ പേര് രാമൻ ...കേരളത്തിൽ നിന്നും വരുവ ...ജോലിക് വന്നതാ ഇവിടേക്ക് ..പക്ഷെ ഈ പാടുവൃദ്ധനു ആരു ജോലി തെരന ...."രാമൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു
 

അവൾ ഒന്നും മിണ്ടാത്തെ അയാളെ തന്നെ നോക്കി നിന്നു ..

 

"മോൾടെ വീട് എവിടെയാ ...ഞാൻ കൊണ്ട് ചെന്ന് ആകാം "രാമൻ അവളോട് പറഞ്ഞു

അവൾ അതിനു ഇല്ലെന്ന അർദ്ധത്തിൽ തലയാട്ടി ..അയാൾ കുറച്ചു നേരം ആലോചിച്ചിട്ട് അവളോട് ചോദിച്ചു ..
 

"മോൾ എന്നോട് ഒപ്പം വരുന്നോ ..ഞാൻ ഇവിടെ വാടകയ്ക്കു താമസിക്കുന്ന ഒരിടം ഉണ്ട് ..മോൾക് പ്രാപ്തി ആകുന്ന വേരെ മോൾക് എന്റെ ഒപ്പം നിൽകാം "അവളുടെ തലയിൽ തലോടി വാത്സല്യത്തോടെ പറഞ്ഞു ..
 

അവൾ പിച്ചുവിനെ നോക്കിയതും അത് അവളെ തലയാട്ടി കാണിച്ചു ...
 

അവൾ അയാളോട് ഒപ്പം നടന്നു ...ഒരു കൊച്ചു straw കൊണ്ടുള്ള വീട് ..നല്ല വൃത്തിയുള്ള ചുറ്റുപാട്  ...പൈ അവിടെ എല്ലാം നോക്കികണ്ടു ..

 

 

"വാടകക്ക് ആണ് ..ഇതിൽ ചെറിയ വീട് ഒന്നും ഈ നാട്ടിൽ കിട്ടില്ല ..മോൾ വാ .."രാമൻ വാതിൽ തുറന്നു കൊണ്ട് പറഞ്ഞു
 

അകത്തു ഒരു ചെറിയ ഹാലും ഒരു അടുക്കളയും ബെഡ്‌റൂംമും മാത്രം ..
 

"മോളെ കണ്ടിട്ട് ഏതോ വലിയ വീട്ടിലെ കുട്ടിയെ പോലെ ഉണ്ട് ..ഇവിടുത്തെ സൗകര്യങ്ങൾ ഇഷ്ടമാകുമോ .മോൾക് ഇവിടുന്നു പോകാൻ തോന്നുന്നത്  വരെ ഇവിടെ നിൽകാം "രാമൻ വാത്സല്യത്തോടെ പറഞ്ഞു .
 

പൈ അതിനു തലയാട്ടി ..
 

"മോൾ വിശ്രമിക്കു ..ഞാൻ ഇവിടെ കാണും ..അതാ റൂം "രാമൻ റൂം കാട്ടി പറഞ്ഞു

"താങ്ക്സ് അച്ഛാ .."അവൾ രാമനോട് പുഞ്ചിരിയോടെ പറഞ്ഞു ..

രാമന് അവളുടെ വിളി കേട്ട് കണ്ണ് നിറഞ്ഞു ..
"മതി ..ആ വിളിയാ എനിക്കും ഇഷ്ടം ..നീ എന്റെ മോളാ ..എനിക്ക് ദൈവം തന്ന മാലാഖ ..മോൾ ചെല്ല് ..അച്ഛൻ മോൾക് പറ്റുന്ന ഡ്രസ്സ്‌ ഉണ്ടോന്ന് നോക്കട്ടെ "രാമൻ കണ്ണ് തുടച്ചുകൊണ്ട് പറഞ്ഞു
 

പൈ റൂമിലേക്കു കേറി ..ഒരു കുഞ്ഞു മുറി ..ചെറിയ ഒരു ബെഡ് ..അതിൽ പൈ ഇരുന്നു ..അവളുടെ മുടിയിൽ നിന്നും പിച്ചുവും ചാടി ഇറങ്ങി ..

 

 

 

 

"ριє ωнy ∂ι∂ тнαт gυy ¢яιє∂"
(പൈ എന്തിനാ അയാൾ കരഞ്ഞത് )

പിച്ചു ചോദിച്ചു
 

"ƒαтнєя мσтнєя ιs єqυαl тσ gσ∂ ..ωнєη нє ¢αяєs мє ι ƒєlт lιкє мy ƒαтнєя ..нє ιs α тσσ gσσ∂ ρєяsσηαlιтy ρι¢нυ ι lσνє нιм"

(അച്ഛനും അമ്മയും ദൈവത്തിനു തുല്യം ആണ് ..അദ്ദേഹം എന്നെ സംരക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് അച്ഛനെ ഓർമ വന്നു ..അദ്ദേഹം നല്ല ഒരു മനുഷ്യൻ ആണ് ..എനിക്ക് ഒരുപാട് ഇഷ്ടമായി )

പൈ ചിരിയോടെ പറഞ്ഞു

 

"σн..тнєη ωнαт ιs yσυя ηєχт ρlαη...sєє αll тнє ρlα¢єs нєяє αη∂ ωє gσ вα¢к αs sσση αs ρσs∂ιвlє"
 

(ഇനി എന്താ പരിപാടി ..ഇവിടുത്തെ സ്ഥലങ്ങൾ കണ്ടിട്ട് നമ്മുക്ക് എത്രയും വേഗം തിരിച്ചു പോകണം )

പിച്ചു കട്ടിലിൽ കുത്തി മറിഞ്ഞുകൊണ്ട് പറഞ്ഞു ..


 

"yσυ кєєρ qυιєт ρι¢нυ...ι αм тσσ тιяє∂ ..∂σηт ∂ιsтυяв мєє"

(മിണ്ടാത്തെ ഇരിക് ..ഞാൻ ക്ഷീണിച്ചു ..എന്നെ ശല്യം ചെയ്യരുത് .)
 

കട്ടിലിലേക് ചാഞ്ഞു കൊണ്ട് പൈ പറഞ്ഞു ..പിച്ചു അവളുടെ വയറ്റിലായി വന്നു കിടന്നു ..അവൾ വാലിൽ തൂക്കി കട്ടിലിൽ ഇട്ടു പിച്ചുവിനെ ..പിച്ചു വീണ്ടും വയറ്റിൽ ചാടി കേറി ..പൈ വീണ്ടും വാലിൽ തൂക്കി കട്ടിലിൽ ഇട്ടു ..വീണ്ടും പിച്ചു വയറ്റിൽ കേറി ..ഒടുവിൽ അവൻ അവിടെ കിടക്കട്ടെ എന്ന് കരുതി പൈ കണ്ണടച്ച് ..
 

📝KRIPA

വലിയ ലെങ്ത് ഇല്ല ..നെക്സ്റ്റ് പാർട്ടിൽ കുറച്ചു കൂടി ലെങ്ത്തിൽ തരാം ..

എങ്ങനെ ഉണ്ട് ഈ പാർട്ട്‌ ...ഇഷ്ടമായോ ...അപ്പൊ റിവ്യൂ ഇടണേ പ്ലീച് 😂....