Aksharathalukal

പ്രണയമഴ

പ്രണയമഴ
 
മഴ മേഘമേ നീയെന്നിൽ ചൊരിയൂ... അമൃതവർഷകണം
 
വെയിലേറ്റു വാടിയൊരെന്മേനി
പുൽകിപുണരുന്നു നീ ഹിമബിന്ദു.....
 
വെറുതേ നിനച്ചിരുന്നോരോ ദിനവും വേഴാമ്പലിനെപ്പോലെ....
ഒരുതുള്ളി ബാഷ്പകണത്തിനായി.
 
മഴ മേഘമേ നീയെന്നിൽ ചൊരിയൂ... അമൃതവർഷകണം
 
നിന്നോടെനിക്ക് അടങ്ങാത്ത പ്രണയമല്ലേ സഖീ.....
ഒരിയ്ക്കലുമടങ്ങാത്ത ദാഹമല്ലേ 
 
മഴവില്ലൂഞ്ഞാലിൽ ആടി പാടാനുള്ളിൽ മോഹം പൂത്തു തളിർത്തു...
 
മഴ മേഘമേ നീയെന്നിൽ ചൊരിയൂ അമൃതവർഷകണം
 
വിണ്ണിലെ മഴക്കാറുകളെന്നെ ആനന്ദനടനമാടും മയിലാക്കി മാറ്റി...
 
നിറഞ്ഞു കവിയും മുറ്റത്തൊരായിരം കടലാസ്‌തോണി ഒഴുക്കേണമെനിക്ക്.....
 
മഴ മേഘമേ നീയെന്നിൽ ചൊരിയൂ അമൃതവർഷകണം
 
അതിരാവിലെ എഴുന്നേറ്റ് പുൽനാമ്പിലെ മഞ്ഞുമൊട്ടു കൺപീലിയിൽ ചേർത്തണച്ചതിൻ കുളിരറിയേണം.
 
മരച്ചില്ലയിലും പൂവിലും തങ്ങിയ നീർതുള്ളികൾ
എൻ ദേഹമാകെ പൊഴിക്കേണമെനിക്ക്
 
ആർത്തിരമ്പി വരുന്ന മഴയിൽ നനഞ്ഞു കുളിക്കേണമെനിക്ക്
 
മഴ മേഘമേ നീയെന്നിൽ ചൊരിയൂ അമൃതവർഷകണം...
 
മഴ മേഘമേ നീയെന്നിൽ ചൊരിയൂ അമൃതവർഷകണം
     രഞ്ജിനി ഹരീഷ്