Aksharathalukal

❤കല്യാണസൗഗന്ധികം❤-5

ഭാഗം 5
•••••••••

"വഴിതെറ്റും പോലെ ഒരു ഇല്ല്യൂഷൻ നിന്നിലുണ്ടാക്കാൻ ആ സ്ഥലത്തിന് കഴിയും.."

ആ വാക്കുകൾ അവന് ഓർമ വന്നു..

എങ്ങിനെയോ ഓടി പിടഞ്ഞവൻ പടികൾ ഇറങ്ങുമ്പോൾ കണ്ടു ഉമ്മറത്ത് നിന്ന് അകത്തേക്കു കയറുന്ന കല്യാണിയെ..
താൻ കേട്ട സ്ത്രീശബ്ദം ഇവളുടേതായിരുന്നോ...

"അതേ.. മാഷേ.."
അവൾ ഉച്ചത്തിൽ വിളിച്ചപ്പോൾ ആണ് പടിക്കെട്ടുകളിൽ നിന്നിറങ്ങി വരുന്ന ഹരിയെ കാണുന്നത്..

"താൻ വന്നിട്ട് ഒരുപാട് നേരയോ..."

"നേരയൊന്നോ എത്ര നേരായി ഞാൻ വിളിക്കണു.."

"സോറിയെടോ ഞാൻ ചുമ്മ മന ഒക്കെ ഒന്ന് കാണാൻ.."

"മുകളിലേക്ക് പോയതെന്തിനാ.."

"അതെന്താ കല്ലു അങ്ങോട്ട് പോകാൻ പാടില്ലേ.."

അവൾ അവനെ രൂക്ഷമായോന്ന് നോക്കി..

"അവിടെക്കാരും അങ്ങിനെ പോകാറില്ല.. ഇനി പോകാൻ നിക്കണ്ട.."

"ശെരി തമ്പ്രാട്ടി.."

അവൾ അവനെ കൂർപ്പിച്ചൊന്ന് നോക്കി.. അപ്പോളും അവന്റെ കവിളിൽ ആരെയും മയക്കുന്ന ആ ഗർത്തം സൃഷ്ടിക്കുന്ന ആ കള്ളച്ചിരി അവനിൽ ഉണ്ടായിരുന്നു..

"എന്തിനാപ്പോ തമ്പ്രാട്ടിക്കുട്ടി ഇവിടേക്ക് വന്നേ.. എന്നെ കാണാനാ.."
അവൻ അതേ ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു..

"ആര്.. ഞാൻ.. ഞാനെന്തിനാ നിങ്ങളെ കണ്ടിട്ട്.."
അവൾ പിന്നോട്ടടികൾ വച്ചു..

"അതന്ന്യാ ഞാനും ചോദിച്ചേ.. എന്തിനാ എന്നെ കാണാൻ ഇങ്ങോട്ട് വന്നെന്ന്..."

"ഞാൻ.. അച്ഛൻ ഊണ് കഴിക്കാൻ വിളിക്കാൻ പറഞ്ഞോണ്ട് വന്നതാ..താൻ പോടോ.."
അവൾ തിരിഞ്ഞോടിക്കൊണ്ട് ഉച്ചത്തിൽ പറഞ്ഞു..

അവൻ ഒരു ചിരിയോടെ മെല്ലെ പുറത്തേക്ക് നടന്നു..

"ഇവിടെ എത്തിയത് വെറുതെയാവില്ല.."
അവന്റെ മനസ്സ് മന്ത്രിച്ചു..

മെല്ലെ ആ വീടിന്റെ ഉമ്മറത്തേക്ക് കടന്നുച്ചെന്നു..

"വരൂ.. ഊണ് കഴിക്കാം.."
ആ വൃദ്ധൻ അയാളെ അകത്തേക്ക് ക്ഷണിച്ചു..

തീൻമേശയുടെ മുന്നിൽ കൈ കഴുകി ഇരുന്നതും മുമ്പിൽ ഒരു തൂശനില വന്നു.. തനിക്കൊപ്പം ആ വൃദ്ധന്റെ മുന്നിലും..

നല്ല മട്ട അരിയുടെ ചോറും സാമ്പാറും അവിയലും കാളനും തോരനും പപ്പടവും അച്ചാറും അറ്റാതായി ഒരു ചെറിയ പത്രത്തിൽ അടപ്രഥമനും...മറ്റൊന്നിൽ രസവും 
അറിയാതെ ആണെങ്കിൽ പോലും ഹരിയുടെ കണ്ണ് മിഴിഞ്ഞു പോയി..

"അതിഥികളെ സൽക്കരിക്കാൻ ഈ നാട് മുന്നിലാണ്.. അതുപോലെ അപകടകാരികളും.. "

അവന്റെ ചെവിയിൽ ആ വാക്കുകൾ മുഴങ്ങി..

കഴിച്ചു കഴിയാറായതും ആ വൃദ്ധൻ ഉച്ചത്തിൽ അടുക്കളയിലേക്ക് വിളിച്ചു..

"കല്യാണി.. കുറച്ചു മോര് കൊണ്ടുവന്നോളൂ.."

അദ്ദേഹം പറഞ്ഞു കഴിയും മുന്പേ ഒരു ചെറിയ ഓട്ടുമൊന്തയിൽ മോരുമായി അവൾ എത്തിയിരുന്നു..

വേഗം തന്നെ അകത്തേക്ക് പോയി..
ഹരിക്കൊരു കുസൃതി തോന്നി..

അവൻ രസം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു..

"കല്ലു.. കുറച്ചു രസം കൊണ്ടൊരു.."

ഹരി ഇതിപ്പോ ലാഭായിലോ എന്ന മട്ടിൽ അങ്ങോട്ട് നോക്കി..

അവൾ കൊണ്ടുവന്നുകൊടുത്തകത്തേക്ക് പോയി..

"കുറച്ചു വെള്ളം.."

"കുട്ട്യേ..."
അയാൾ അകത്തേക്കു വിളിച്ചു..
അവൾ ഒരു ഗ്ലാസിൽ വെള്ളം കൊണ്ടുവന്നു കൊടുത്തു..

അത് തന്നെ ഒന്നുരണ്ടു തവണ അവൻ ആവർത്തിച്ചു.. മൂന്നാമത് വന്നപ്പോൾ അവൾ രൂക്ഷമായൊന്ന് നോക്കി ഒരു വലിയ മൊന്തയിൽ വെള്ളം കൊണ്ട് വച്ചു കൊടുത്തു..

"മുങ്ങികുളിക്ക്.."
അവൾ അവന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു..

കഴിച്ചെഴുന്നേറ്റ് കുറച്ചു നേരം അദ്ദേഹത്തോട് സംസാരിച്ചു ഉമ്മറത്തിരുന്ന ശേഷം അവൻ മടങ്ങി..

മനയിൽ തന്റെ മുറിയിൽ മുകളിലേക്ക് നോക്കി കിടക്കുമ്പോൾ അവന്റെ മനസ്സിൽ കല്യാണിയായിരുന്നു..

പെട്ടന്ന് ഫോണിന്റെ ശബ്ദം കെട്ടവൻ അതെടുത്തു നോക്കി.. റേഞ്ചിന്റെ ഒരു കട്ട തെളിഞ്ഞിട്ടുണ്ട്..ഷോൺ ആണ്..

"ഹലോ.. എത്ര നേരായട കോപ്പേ ട്രൈ ചെയ്യുന്നു.. റേഞ്ച് ഇല്ലേ അവിടെ..?"

"ഇല്ലടാ.. ഇപ്പോള ഒരു ടവർ തെളിഞ്ഞത്.."

"എന്തായി കൊഴപ്പൊന്നൂല്ലലോ..?"

"ഇല്ല.."

"പ്രശ്നം ഉണ്ടെങ്കിൽ വേഗം ഇങ്ങ് പോരെ.. നിന്നോട് അപ്പോളെ പറഞ്ഞതാ ഒറ്റക്ക് പോണ്ടാന്ന്.."

ഷോണിന്റെ കയ്യിൽ നിന്ന് ഹരിയുടെ അമ്മ ഫോൺ മേടിച്ചുകൊണ്ട് പറഞ്ഞു..

"ഇല്ലമ്മ ഒരു കൊഴപ്പുല്യ.. ഞാൻ ഇവിടെ വന്നതെന്തിനാണോ.. അത് ഭംഗിയായി തീർത്തിട്ട് ഞാൻ വരും..അമ്മ അവന് ഫോൺ കൊടുക്ക്..."

"ഡാ.. സ്ഥലം എങ്ങനുണ്ട്.. മന കൊഴപ്പുല്യാലോ..?"

"സ്ഥലം അടിപൊളി..അറിഞ്ഞത് പോലെ തന്നെ അതിഥിസൽക്കാരത്തിന് അവർ മുൻപന്തിയിലാണ്.. മന... Its something more mystic.."

"ആളെ കണ്ടുപിടിച്ചോ..?"

"മ്മ്... നമ്മൾ പ്രതീക്ഷിച്ചതിന്റെ നേരെ വിപരീതം ആണ് അവളുടെ സ്വഭാവം.. വെറുതെ ചാടി കടിക്കുവാടാ..കല്യാണി.."

"എന്താണ് മോനെ പേര് പറയുമ്പോ വല്ലാണ്ട് സോഫ്റ്റ്‌ ആവുന്നേ.."

"പോടാ.. ചിലപ്പോ സത്യങ്ങൾ ഒക്കെ അറിഞ്ഞാൽ എന്നെ പച്ചക്ക് കൊളുത്തും ഈ നാട്ടുകാര്.."

"മ്മ്.. അവർക്ക് നീയറിയാത്ത മറ്റൊരു മുഖം കൂടി ഉണ്ട്.."

"എത്രയും വേഗം കാര്യങ്ങൾ തീർത്തു രക്ഷപെടാൻ നോക്ക്.. ഒറ്റക്ക്.."

കാൾ കട്ട് ആയി...

ഒറ്റക്ക് എന്ന് ഷോൺ ഉദേശിച്ചത് തന്റെ ചിന്തകളിൽ മറ്റൊന്നിനും ഇട കൊടുക്കരുത് എന്നാണെന്ന് അവന് മനസ്സിലായി.. മറ്റാർക്കും ഇട കൊടുക്കരുത്..

അവൻ ഫോൺ കട്ടിലിലേക്കിട്ട് കിടന്നു..

രാത്രി ഭക്ഷണം തന്ന പാത്രം തിരിച്ചുകൊടുക്കാൻ അവൻ കല്യാണിയുടെ അടുത്തേക്ക് പോയി.. വീടിന്റെ പിന്നാമ്പുറത്തു തുണികൾ എടുക്കുകയായിരുന്നു അവൾ..

പെട്ടെന്നവനെ കണ്ടതും അവൾ ഒന്നു ഭയന്നുപോയി..

"ഇയാൾ.. ഇയാളെന്താ ഇവിടെ.."

അവൻ കയ്യിലെ പാത്രം അവൾക്ക് നേരെ നീട്ടി.. അവൾ ഒന്നു നോക്കിയ ശേഷം അത് വാങ്ങി തിണ്ണയിൽ വച്ചു..

"തമ്പ്രാട്ടിക്കുട്ടി ചൂടിലാണല്ലോ.. എന്തുപറ്റി..?"

"തന്നോട് ഞാൻ പറഞ്ഞു ഒരുപാട് അടുക്കണ്ടന്ന്.. ഇയാളിയാളുടെ പാട് നോക്കി പോയെ.."

"ന്റെ കല്ലു ഞാൻ വരുമ്പോ മാത്രേന്തിനാ ഇയാളെന്നോട് ചൂടാവുന്നെ.."

"ശോ.. ഞാൻ അച്ഛനെ വിളിക്കും.. ഇയാള് പോയെ.."

അവൻ അവളെത്തന്നെ നോക്കി നിന്നു..

"അച്ഛാ...."
അവൾ വിളിച്ചു..

"എന്താ കുട്ട്യേ..."
അയാൾ വന്നതും അവൾ പുറകിലെ ഹരിയെ നോക്കി.. അവൻ അവിടെ ഇല്ലായിരുന്നു..

"നെനക്കെന്താ മോളെ പറ്റിയെ.."

"ഒന്നുല്ലാച്ഛാ.."
അവൾ അകത്തേക്കു കയറി..അവളുടെ ചുണ്ടിൽ ഒരു ചിരി സ്ഥാനംപിടിച്ചിരുന്നു..

ഹരി വാതിൽ അടച്ചു മുറിയിൽ കയറി.. അപ്പോളും ആ അറ തുറന്നപ്പോൾ അറിഞ്ഞ ആ മായിക സുഗന്ധം അവനെ പൊതിയുന്നുണ്ടായി..

പുറത്തു മഴ പെയ്യുന്ന ശബ്ദം കെട്ടവൻ മുറിയിലെ ജനാല തുറന്നു.. അവനെ കടന്നുപോകുന്ന കാറ്റും ആ സുഗന്ധം ഏറ്റുവാങ്ങി..
വല്ലാതെ മത്തുപിടിപ്പിക്കുന്നതായിരുന്നു അത്..

അവന് ആ ഗന്ധം പരിചയമുള്ളതായി തോന്നി..

അതേ കല്യാണി.. അവളുടെ ഗന്ധം.. അവളെടുത്തു വരുമ്പോൾ അവളിൽ നിന്ന് വമിക്കുന്ന ഗന്ധം..
അവൻ തിരിച്ചറിഞ്ഞു..

അവൻ മുന്നിലെ മഴയിലേക്ക് നോക്കി.. ഒരു ഇടിമിന്നലിന്റെ വെളിച്ചത്തിൽ എന്തോ ഒന്നവൻ കണ്ടു..
ഒന്നുകൂടി ശ്രദ്ധിച്ചു നോക്കിയതും അവൻ ഞെട്ടി.. താൻ അറയിലേക്ക് പോകും വഴി കണ്ട ആ ചിത്രം.. തന്റെ മുന്നിൽ..

      •°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

തുടരും.. ❤

(അഭിപ്രായം നിർബന്ധം.. വരികളായി കുറിച്ചാൽ സന്തോഷം...)