Aksharathalukal

❤ആദി രുദ്ര 2❤

 
നിങ്ങള്ക്ക് ചിലപ്പോൾ വായിക്കുമ്പോ ബോർ അടിക്കാൻ ചാൻസുണ്ട്,,,
ഞാൻ എന്റെ കഥയിലേക്ക് വരുന്നതേ ഉള്ളു ആദ്യം നായികയുടെ സ്വഭാവമൊക്കെ അറിഞ്ഞിരിക്കേണ്ടതും അവളുടെ ചുറ്റുപാടു അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ് അതാണ്‌ ഇങ്ങനെ പറഞ്ഞുപോകുന്നത്... കുറച്ച് വെയിറ്റ് ചെയ്താൽ മതി നമ്മുക്ക് അടിച്ചുപൊളിക്കട്ടോ ❤😜😜💫
 
വായിക്കു 
👇👇👇
 
 
 
❤ആദി രുദ്ര   2❤
    💫💫💫💫💫💫💫💫💫
 
 
©Copyright Protected
 
💫💫💫💫💫💫💫💫💫💫💫💫
 
 
ആനന്ദ് ഒരു കോൺട്രാക്ടർ ആണ്,,
പത്തിരുപതു ചെറുപ്പക്കാർ ന്കിലുമ് അയാൾക്ക്‌ കീഴിൽ ജോലിചെയ്യുന്നുണ്ട്...
സത്യസന്തമായി ഏൽക്കുന്ന ജോലികളൊക്കെ ചെയ്തുകൊടുക്കുന്ന ഒരാളായിരുന്നു ആനന്ദ്,,, അയാളുടെ കൂടെ എന്നും താങ്ങായും തണലായും ജ്യോതിയും നിന്നു,,
അവരെ ഒരു തരത്തിലും വാശിയുടെ പേരിലോ തന്റെ സ്വന്തം കാര്യങ്ങൾ ചെയുന്ന കാര്യത്തിലോ ബുദ്ധിമുട്ടിക്കാതെ നിറയെ സ്നേഹം മാതാപിതാക്കൾക്ക് നൽകി കൊച്ചാദിയും വളർന്നു 🥰
 
 
ആനന്ദിനു 
 
 
നല്ല സന്തോഷത്തോടെയാണ് അമ്മയും അച്ഛനും മകളും ജീവിച്ചുപോന്നത്,,
ആദിക്ക് കൂട്ടായി ഒരു അനിയൻകൂടി വന്നതോടെ സന്തോഷത്തിനു മാറ്റ് കൂടി..❤
 
💫മാധവ് കൃഷ്ണ 💫
അനിയൻകുട്ടനെ കിച്ചു എന്ന് ഓമനിച്ചു വിളിച്ചത് ആദി തന്നെയായിരുന്നു....
ഒരു ചേച്ചിയായിട്ടല്ല ഒരു അമ്മയെപ്പോലെ തന്നെ അവന്റെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ആദി തന്നെയായിരുന്നു,,,
തീരെ കുഞ്ഞിലേ തന്നെ നല്ലപോലെ പക്വത കാണിച്ചിരുന്ന കുട്ടിയായിരുന്നു ആദി....
ആദ്യം മുതൽ തന്നെ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു അവൾ,, കൂടെ പാട്ട് പാടാനും നൃത്തം ചെയ്യാനുമുള്ള കഴിവും അച്ഛനും അമ്മയും കൂടെ നിന്നു പ്രോത്സാഹിപ്പിച്ചിരുന്നു...
 
നൃത്തം അവൾക്കേറെ ഇഷ്ട്ടമായിരുന്നു എന്നും,,, പക്ഷെ അതിലേറെ അവൾ സ്നേഹിച്ചത് പാട്ടിനെയാണ് കാരണം ആനന്ദിനു പാട്ട് പാടുന്നവരെ ഒരുപാടിഷ്ട്ടമായിരുന്നു...
അമ്മയെപോലെ നന്നായി പാചകവും നന്നായി വശമായിരുന്നു....
 
കലോത്സ്തവ വേദികളിൽ സ്കൂളിന്റെ ആയാലും പഠിച്ചിരുന്ന കോളേജിന്റെ ആയാലും ഒഴിച്ചുകൂടാനാവാത്ത ഒരു പ്രെസെന്റ്സ് തന്നെയായിരുന്നു ആദിയുടേത്....
കലാതിലകമായപ്പോൾ തനിക്കു സ്റ്റേജിൽ കിട്ടിയ മുഴുവൻ തുകയും അവിടെ വെച്ചുതന്നെ ഒരു പാവപെട്ട കുട്ടിക്ക് കൈമാറിയ ആദി രുദ്രയെന്ന പെൺകുട്ടിയെകുറിച്ച് എല്ലാ മീഡിയസും ചർച്ച ചെയ്തിരുന്നു...
ഫിലിം സ്റ്റാർസ് ഉൾപ്പെടെ ഒരുപാട് ആളുകൾ അന്നവളെ വിളിച്ച് പ്രശംസിച്ചിരുന്നു ;;ഭരിച്ചിരുന്ന മന്ത്രി വരെ വിളിച്ചിരുന്നു,,,,
 
 
"ആദി രുദ്ര ഈ നാടിനു നിങ്ങൾ തന്ന സ്വത്താണ്...ഇവളെക്കാൾ വലുതായി നിങ്ങളിനി ഒരു പുണ്യവും ഈ ജന്മം ചെയ്യാനില്ല,,, ഇതുപോലുള്ള കുട്ടികളാണ് നമ്മുടെ നാടിനാവശ്യം "
 
അനുമോദന ചടങ്ങിൽ മന്ത്രി ആനന്ദിനോടും ജ്യോതിയോടും പറഞ്ഞവാക്കുകളാണിവ,, അതുകേട്ടു നിറകണ്ണുകളോടെ അങ്ങേയറ്റം സന്തോഷത്തോടെ തന്നെ നോക്കുന്ന മാതാപിതാക്കളെ കണ്ടപ്പോഴാണ് അവൾ സന്തോഷത്തിന്റെ എക്സ്ട്രീം ലെവലിലേക്ക് എത്തിയത്...
 
 
,,,
അവളുടെ ലോകമെന്നും അച്ഛനും അമ്മയും അനുജനും ആയിരുന്നു..
ആവശ്യമില്ലാതെ പുറത്താരോടും സംസാരിക്കുകയോ ആരുമായി വഴക്കിടുകയോ അവൾ ചെയ്തിരുന്നില്ല,,
പക്ഷെ അച്ഛനെയോ അമ്മയെയോ അനിയനെയോ ആരെങ്കിലുമ് എന്തെങ്കിലുമ് പറഞ്ഞാൽ അവരോടു തിരിച്ചുപറയാനും അവരെ വേദനിപ്പിക്കാനും അവൾക്കൊരു മടിയുമുണ്ടായിരുന്നില്ല,,
ആ സ്വഭാവം മാത്രം അവള് വളർന്നപ്പോൾ അവളുടെ കൂടെ വളർന്നു....
 
                         💫💫💫💫💫💫💫
 
 
വർഷങ്ങൾക്കു ശേഷം 
 
 
 
 
 
 
 
 
"കൗസല്യ സുപ്രജാ രാമപൂർവ്വ
സന്ധ്യ പ്രവർത്തതെ
ഉതിഷ്ട്ട നാരശാർദൂല
കർത്തവ്യം ദൈവമാമ്നിഹം"
 
 
 
സമയം വെളുപ്പിനെ നാല് മണി 💫
അമ്പലത്തിൽ നിന്നുള്ള റെക്കോർഡ് കേൾക്കാം,, ശെരിക്കും അത് കേൾക്കുന്നത് തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് ❤
 
 
 
ആദി പുതപ്പ് മാറ്റി എഴുന്നേറ്റിരുന്നു.. കണ്ണ് തുറക്കാതെ തന്നെ കൈ എത്തിച്ചു ലൈറ്റ് ഓൺ ചെയ്തു,
ശേഷം നേരെ ഇരുന്ന് കൈ രണ്ടും കൂപ്പി പ്രാത്ഥിച്ചു മുഖമൊന്നു തുടച്ച് കണ്ണ് തുറന്നു,,, നേരെ മുൻപിൽ തന്നെ ചുവരിൽ വെച്ചിരിക്കുന്ന വലിയൊരു ഫോട്ടോ ❤അച്ഛനും അമ്മയും അനിയനും ആദിയും ഉള്ളൊരു ഫോട്ടോ ആയിരുന്നു അത്..
ആ ഫോട്ടോയിൽ നോക്കിയൊന്നു ചിരിച്ചു ശേഷം ബാത്‌റൂമിലേക്ക് കേറി ഫ്രഷ് ആയി നേരെ ബാൽക്കണിയിലേക്കിറങ്ങി ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു... പിന്നെ ടെറസിലേക്കുള്ള പടി കയറി
മുകളിൽ ചെന്നു,,,
കയ്യിലുള്ള മാറ്റ് താഴേക്കു വിരിച്ചു അതിലേക്കിരുന്നു...
 
ശ്വാസം അകത്തേക്കെടുക്കുകയും ശേഷം പതിയെ പുറത്തേക്കു വിടുകയും ചെയ്തുകൊണ്ടിരുന്നു കുറച്ചുസമയം...
ശേഷം യോഗയുടെ അടുത്ത സ്റ്റെപ്പുകൾ ഓരോന്നായി ചെയ്തുകൊണ്ടിരുന്നു..
 
 
ഒന്നര മണിക്കൂർ  തുടർച്ചയായി ചെയ്തതിനു ശേഷം പതിയെ എഴുന്നേറ്റു..
ഉദിച്ചു വരുന്ന സൂര്യനെ നോക്കി ഒന്ന് നിന്നു ശേഷം ഇറങ്ങി മുറിയിലേക്ക് ചെന്ന് കുളിച്ചു ഫ്രഷ് ആയി..
താഴേക്ക് പോകും മുൻപേ അടുത്തുള്ള മുറിയിലേക്കൊന്നു നോക്കി,,
 കിച്ചുന്റർ മുറിയാണ്,,
ആൾ നല്ല ഉറക്കം ആണ് വെളുപ്പിനെ എഴുന്നേറ്റ് യോഗ ചെയ്യാൻ വിളിച്ചാലൊക്കെ മടിപിടിച്ചു കിടക്കും,,, ചിണുങ്ങിക്കൊണ്ട് ഉറങ്ങിക്കോട്ടെ പ്ലീസ് എന്ന് പറയും അത് കേൾക്കുമ്പോ ചിരി വരും 🥰
 
 
"കിച്ചു..... കിച്ചു....എഴുന്നേറ്റേ വേഗം,, പടിക്ക് ഇരുന്നു... ടൈം ആയി വേഗം എഴുന്നേറ്റെ "
 
"ഒരു അഞ്ചുമിനിറ്റ് കൂടി കിടന്നോട്ടെ ചേച്ചി പെണ്ണെ... പ്ലീസ് "
 
ഒന്നൂടി പുതച്ചു കിടക്കുന്ന അവനെ നോക്കിയൊന്നു ചിരിച്ചു ശേഷം വീണ്ടും വിളിക്കാൻ തുടങ്ങി
ക്ലാസ് ടെസ്റ്റ്‌ ഉണ്ടേ ചെറുക്കന് 
 
 
"കിച്ചു എഴുന്നേറ്റെ... ഇന്നലെ ഒരുപാട് നേരം പഠിച്ചതുകൊണ്ടാ ഇന്ന് കുറച്ചു കിടന്നോട്ടെന്ന് കരുതി ഞാൻ നേരത്തെ വിളിക്കാഞ്ഞേ,,, ഇനി ഇപ്പോ എല്ലാം ഒന്ന് വേഗം നോക്കി വിടാനുള്ള ടൈം ഉള്ളു എഴുന്നേല്‌ക്ക് "
 
 
"ഈ ചേച്ചിടെ കാര്യം... എഴുന്നേക്കുവാണു ചേച്ചി പെണ്ണ് പൊയ്ക്കോ "
 
"അങ്ങനെ ഇപ്പോ ഞാൻ പോണില്ല മോനെ
നീ എഴുന്നേറ്റിട്ടു പൊയ്ക്കോളാട്ടോ"
 
അങ്ങനെ അവനെ കുത്തിപ്പൊക്കി ബാത്‌റൂമിൽ ഫ്രഷ് ആവാൻ വിട്ട് താഴേക്ക് പോയി..
 
താഴേക്കു ചെന്നപ്പോ തന്നെ കണ്ടു ഹാളിൽ വാർത്ത കണ്ടിരിക്കുന്ന പപ്പായെ (ആനന്ദ് )...
 
"Gud mng പപ്പാ "
 
"Gud mng ആദി.... ഇന്ന് ഇന്റർവ്യൂ അല്ലെ,, എല്ലാം ഓക്കേ ആണല്ലോ?? പ്രെപ്പറേഷൻസ് ഒക്കെ കഴിഞ്ഞില്ലേ??"
 
"ആ പപ്പാ എല്ലാം കഴിഞ്ഞു..."
 
 
"കിട്ടുന്നെങ്കിൽ കിട്ടട്ടെ കെട്ടോ... മോള് സ്‌ട്രെയിൻ ചെയ്യുകയൊന്നും വേണ്ട,,,
കോളേജിൽ നിന്നു റെഡി ആക്കാന്നു പറഞ്ഞല്ലോ "
 
 
"കിട്ടിയില്ലെങ്കിൽ കോളേജിൽ നിന്നു തന്നെ റെഡി ആക്കി തരും...പക്ഷെ 
ഇവിടെയാകുമ്പോ സാലറി ഉണ്ടാവും കോളേജിൽ നിന്നു റെഡി ആക്കിയാൽ സാലറി ഒന്നും ഉണ്ടാവില്ല പിന്നെ ക്യാഷ് അങ്ങോട്ട് കൊടുക്കേണ്ടിയും വരും... എന്തായാലും കിട്ടും എനിക്കുറപ്പുണ്ട്...  എക്സാം കഴിയുമ്പോ അവിടെ തന്നെ വേണമെങ്കിൽ കണ്ടിന്യു ചെയ്യാല്ലോ... പിന്നെ 💫K R Groups 💫ൽ ജോലി ചെയ്യാൻ പറ്റിയാൽ നമ്മുടെ ലൈഫ് സേഫ് ആകും..
അതൊക്കെയാണ്‌ ഞാൻ ഓർക്കുന്നെ...
മാക്സിമം ഞാൻ ശ്രമിക്കും പപ്പാ "
 
"കിട്ടും എന്റെ മോൾക്ക് കിട്ടിയില്ലെങ്കിൽ പിന്നെ വേറെ ആർക്കാ കിട്ടുക "
 
അയാൾ അവളുടെ തലയിൽ വാത്സല്യത്തോടെ തലോടി...
 
 
"കാർത്തിക ഉണ്ടല്ലോ അല്ലെ മോളെ കൂടെ..."
 
അതും ചോദിച്ചു ജ്യോതി അടുക്കളെന്നു വന്നു..
 
"ആ അമ്മേ അവളുണ്ട്.... ഞാൻ പോകുന്നിടത്തെ പോകുള്ളൂ എന്നും പറഞ്ഞ് ഒറ്റക്കാലിൽ നിൽക്കുവാ പെണ്ണ്,,, ഇപ്പോ വരും ചിലപ്പോ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞാരുന്നു,,,"
 
"ആണൊ മം... മോളെ അമ്മ വിളക്ക് വെച്ചിട്ടുണ്ട് പോയി ഒന്ന് പ്രാർത്ഥിക്ക് ചെല്ല്... കിച്ചുനെ ഉണർത്തിയാരുന്നോ?? പ്ലസ്ടു ആണ് നന്നായിട്ട് പഠിച്ചില്ലെങ്കിൽ മാർക്ക്‌ കുറയല്ലേ..
നീ എന്തായാലും ഇനി ശ്രദ്ധിക്കുമല്ലോ ഇനി കുറച്ചു നാൾ ക്ലാസ് ഒന്നുമില്ലല്ലോ അല്ലെ.."
 
"ആ അമ്മേ "
 
 
അതും പറഞ്ഞവൾ പൂജമുറിയിലേക്ക് പോയി...
അപ്പോഴേക്കും അവളുടെ ഫോൺ ബെല്ലടിച്ചു,, കാർത്തികയാണ് റെഡി ആവാൻ പറഞ്ഞ് വിളിക്കുവാണ്..
അവളോട് സംസാരിച്ചു ഫോൺ വെച്ചുകഴിഞ്ഞു പോയി റെഡി ആയി താഴേക്കു ചെന്നപ്പോഴേക്കും കാർത്തു എത്തി കത്തിയടി തുടങ്ങിയിരുന്നു 😁
 
 
"ആ എന്റെ പൊന്നാദി എത്ര നേരമായി ഞൻ ഇങ്ങനെ ഇവിടിരുന്നു കത്തിയടിക്കുന്നു,എനിക്ക് ബോറടിച്ചു പോയി 😁, അമ്പലത്തിൽ പോകുന്നോണ്ട് ഒന്നും കഴിക്കേണ്ടന്നാണ് വീട്ടിന്നു അമ്മേടെ ഓർഡർ അല്ലാരുന്നെങ്കിൽ ന്തേലും കഴിച്ചോണ്ടെങ്കിലും ഇരിക്കാരുന്നു 😁"
 
 
"വാ എങ്കിൽ പോകാം വേഗം,,, സമയത്തു ഓഫീസിൽ എത്തേണ്ടതാണ്....
പോയിട്ട് വരാം അമ്മേ പപ്പാ... കിച്ചുട്ടൻ പഠിച്ചു കഴിഞ്ഞ് കെട്ടോ കഴിക്കാൻ കൊടുക്കണേ പാല് കുടിപ്പിക്കാൻ മറക്കല്ലേ,,, ചെന്നിട്ട് ഒന്ന് ഓടിച്ചു നോക്കാൻ പറയണേ,, പിന്നെ പേനയും ബോക്ക്സും ഒക്കെ എടുത്തൊന്നും ഒന്നൂടി അമ്മ ചെക്ക് ചെയ്യണേ..
ശെരി ഞാൻ പോയിട്ട് വരാം "
 
"ഓക്കേ ജ്യോതിയമ്മേ... പപ്പാ ഞങ്ങള് പോയിട്ട് വരാട്ടോ "
 
 
 
അങ്ങനെ അവരോടുന് യാത്ര പറഞ്ഞ് പതിയെ നടന്നു അമ്പലത്തിലെത്തി...
 
മിക്കപ്പോഴും വരാറുള്ള അമ്പലമാണ്,,
തിരുമേനിക്കൊക്കെ നല്ല സ്നേഹമാണ്
പ്രാർത്ഥിച്ചു,, ഇന്റർവ്യൂ ന്റെ കാര്യം തിരുമേനിയോട് പറഞ്ഞു,, രണ്ടാൾക്കും കിട്ടുമെന്ന് തിരുമേനി ഉറപ്പ് പറഞ്ഞപ്പോ ശെരിക്കും ഉള്ളിലൊരു തണുപ്പായിരുന്നു,,, കാരണം ഏറെക്കുറെ എന്റെ ജീവിതത്തിൽ ഇദ്ദേഹം പറഞ്ഞതൊക്കെ ഭലിച്ചിട്ടുണ്ട്...
 
തിരിച്ചു വരുന്നവഴി ഒരു കൊച്ച് ആൺകുട്ടി ഓടി വന്ന് ഒരു റോസ് തന്നിട്ട് All the best പറഞ്ഞു,,, അവനോടെന്തെങ്കിലും ചോദിക്കും മുൻപേ ഓടി പോയി മുൻപിൽ കിടന്ന കാറിലും കേറി അവൻ കേറിയപാടെ വണ്ടിയും പോയി,,,, ആ വെപ്രാളംത്തിനിടയ്ക്ക് വണ്ടിനമ്പർ പോലും നോക്കിയില്ല,,,, വണ്ടി ഓടിച്ച ആളെ കണ്ടും ഇല്ല
എന്തായാലും നല്ല വിലകൂടിയ കാർ ആയിരുന്നു...
 
ആളു തെറ്റിയതാവുമെന്ന് ഞങ്ങള് അവസാനം ഒരു ഉത്തരത്തിലെത്തി 🤣
 
 
കാർത്തു അവളുടെ വീട്ടിലേക്കു കേറി ഞാൻ എന്റെ വീട്ടിലേക്കും...
ന്റെ വീടിന്റെ തൊട്ടപ്പുറം തന്നെയാണ് അവളുടെ വീടും,,
ഞങ്ങള് ഹൈസ്കൂൾ മുതലേ ബെസ്റ്റ് frnds ആണ്,,, പിന്നീട് BBA പഠിക്കാൻ പോയതും ഇപ്പോ MBA പഠിക്കുന്നതുമൊക്കെ ഒരുമിച്ചു തന്നെയാണ് ;;
 
ഒരിക്കലും ഒന്നിനും പിരിയേണ്ടി വരല്ലെന്നാണ് പ്രാർഥന... അവളുടെ അച്ഛന് ഒരു കടയുണ്ട്,, പലചരക്കു കടയും അതിനോട് ചേർന്ന് തന്നെ ഒരു ബേക്കറിയും,, അമ്മ ഒരു വീട്ടമ്മയാണ് എന്റെ അമ്മയെ പോലെ 🥰
പിന്നെ അവൾക്കൊരു അനിയത്തിയാണ് ഉള്ളത്;;"കീർത്തി "ഞങ്ങളെപോലെയല്ല കിച്ചുവും കീത്തു വും എപ്പോഴും ഇടിയാണ്..
അമ്മമാരും അച്ഛന്മാരും ബെസ്റ്റ് ഫ്രണ്ട്സ് ആണ് കെട്ടോ..
 
 
 
 
വീട്ടിൽ ചെന്നു വേഗം റെഡി ആയി അച്ഛന്റെയും അമ്മയുടെയും കാലിൽ തൊട്ടനുഗ്രഹം വാങ്ങി പതിവുമ്മയും വാങ്ങി സ്കൂട്ടിയും കൊണ്ടിറങ്ങിയപ്പോഴേക്കും കാർത്തു ഗേറ്റ്ൽ ഉണ്ടാരുന്നു...
 
അങ്ങനെ ഒരു അരമണിക്കൂറത്തെ യാത്രയ്ക്കൊടുവിൽ ഞങ്ങൾ "K R Groups"  ന്റെ ഗേറ്റ്നു വെളിയിൽ വണ്ടി നിർത്തി..
 
"എന്തൊരു വല്യ ഗേറ്റ് ആടി ഇത്?? "
 
 
"അതെ "
 
സെക്യൂരിറ്റിയെ ഇന്റർവ്യൂ കാർഡ് കാണിച്ചപ്പോ കേറിക്കോളാൻ പറഞ്ഞു.. പിന്നെ വണ്ടി പാർക്ക്‌ ചെയ്യാൻ കീ ചോദിച്ചു അതുകൊടുത്തപ്പോ ഒരാള് വന്നു വണ്ടി കൊണ്ട് പോയി വെച്ചിട്ട് കീ കൊണ്ടുതന്നു..
 
"ഹോ എന്ത് വല്യ കമ്പനി ആടി ഇത്?? ഇതൊക്കെ ഉണ്ടാക്കിയവനെ സമ്മതിക്കണം അല്ലെ..."
 
കാർത്തു പറയുന്നതുകേട്ട് ചിരിച്ചുകൊണ്ട് അങ്ങോട്ടേക്കുള്ള ആദ്യ പടി ചവിട്ടി അവൾ 💫
 
 
തന്റെ ലൈഫിലെ പ്രധാനപ്പെട്ട ഒരു പോയിന്റിലേക്കാണ് നടന്നടുക്കുന്നതെന്നറിയാതെ ആദി അകത്തേക്ക് നടന്നു....
 
 
 
❤❤❤❤❤❤❤❤❤❤❤❤❤
തുടരും
 
 
 
ബോർ ആവുന്നുണ്ടോ,,, ഇനി നമ്മുക്ക് ഉഷാർ ആക്കാം കെട്ടോ 😜
ഒരുപാട് ആളുകൾ വായിക്കും പക്ഷെ ആരും റിവ്യൂ തരില്ല റേറ്റിംഗ് ഉം തരില്ല.. കഷ്ട്ടമുണ്ട്ട്ടോ 😜