Aksharathalukal

പെണ്ണ് 🔥

🔥പെണ്ണ് 🔥
(ഒരു പാവം പെണ്ണിന്റെ കഥ )
✍️ കുറുമ്പി 🧚🏻‍♀️



°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കിഴക്ക് ദിക്കിലെ സീമന്തിരേഖയെ ചുവപ്പിച്ചു കൊണ്ട് ഉദിച്ചു വരുന്ന സൂര്യൻ. അതിന് സ്വാഗത്വമാരിയിച്ച് കൊണ്ട് പല ശബ്‍ദങ്ങളിൽ ചിലക്കുന്ന പക്ഷികൾ. അങ്ങാടിയിൽ നിന്ന് അൽപ്പം മാറി ഒരിടവഴിക്കടുത്തായി ഉള്ള ഇരുനില വീട് ആളുകളാൽ നിറഞ്ഞിരിക്കുന്നു. എവിടൊന്നൊക്കെയോ കരച്ചിലുകളും തേങ്ങലുകളും കേൾക്കുന്നുണ്ട്.വീടിന് ഉമ്മറത്തായി നിന്നവരിൽ പലരും കുശുകുശുക്കുന്നുണ്ട്. ഇതെല്ലാം കണ്ടുകൊണ്ടും കേട്ടുകൊണ്ടും വീടിന്റെ തിണ്ണയിൽ സ്വയം പഴിച്ച് കൊണ്ട് ഇരിക്കുന്ന ഒരു പിതാവ്. അകത്തുനിന്ന് ചന്ദനതിരിയുടെ ഗന്ധം ആ വീടാകെ പരന്നു. വെള്ള തുണിയിലായ് പൊതിഞ്ഞ ഒരു ശരീരം, അടുത്തുതന്നെ വാവിട്ട് കരയുന്ന അമ്മ.

       മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഈ വീട്ടിൽ ഇതുപോലെ ഒരു ആൾതിരക്കുണ്ടായിരുന്നു. അന്ന് ആ വെള്ള പുതച് കിടക്കുന്നവളുടെ വിവാഹമായിരുന്നു. ഇഷ്ടമില്ലെങ്കിലും അച്ഛനമ്മമാരുടെ മുഖത്തെ സന്തോഷത്തിന് അവൾക്ക് ഒരു എതിര് പറയാൻ വയ്യായിരുന്നു. ഒരു നല്ല വരുമാനമുള്ള സർക്കാർ ജോലിക്കാരനേയെ മകൾക്കായി കണ്ട് പിടിച്ച് കെട്ടിക്കു എന്ന അച്ഛന്റെ ആഗ്രഹം നടന്നു. മകളുടെ വിവാഹം മറ്റുള്ളവരേക്കാൾ കെങ്കേമമാവണമെന്ന അമ്മയുടെ ആഗ്രഹവും ഒരു തടസവും കൂടാതെ നടന്നു. സ്ത്രീധനത്തിന്റെ മഹിമ പറഞ്ഞ് വീമ്പിളക്കുന്ന അമ്മയെ കാണുമ്പോൾ താൻ ഒരു ബാധ്യതയാണോ ഒരു ചുമതലയാണോ എന്നൊക്കെ അവൾക്ക് തോന്നിയിരുന്നു.
എല്ലാം കഴിഞ്ഞ് സ്വന്തം വീട്ടുകാരോടും വീടിനോടും വിട പറഞ്ഞിറങ്ങുമ്പോൾ അവൾ വിതുമ്പുന്നുണ്ടായിരുന്നു.
ഇനി തന്റെ വീട്ടിലെ വെറുമൊരു വിരുന്നുകാരി മാത്രമാണ് താൻ. തുടർന്നുള്ള ദിവസങ്ങളിൽ ഭർത്താവിന്റെ സ്നേഹം കുറയുന്നതും പരാതികൾ കൂടുന്നതും അവൾ ശ്രെദ്ധിച്ചു. അതെല്ലാം സഹിച്ചെങ്കിലും വീട്ടുകാരെ ഇല്ലാത്ത കുറ്റങ്ങൾ പറഞ്ഞ് താഴ്ത്തികെട്ടുന്നതും സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് ക്രൂശിക്കലും കു‌ടി വന്നു. ഒന്നും ആരോടും പറയാതെ ഉള്ളിലോതുക്കി സ്വയം നീറി. മറ്റുള്ളവർക്ക് മുന്നിൽ ചിരിക്കുന്ന മുഖമാണെങ്കിലും ഉള്ളിൽ എരിയുന്ന കനൽ ആയിരുന്നു. ഒരു ദിവസം ഭർത്താവ് സ്വന്തം അച്ഛനെ വായയിൽ തോന്നിയത് പറയുന്നത് കേൾക്കാൻ വയ്യാതെ തിരികെ

" എന്റെ അച്ഛനെ ഇങ്ങനെ പറയുന്നത് നിർത്തുന്നുണ്ടോ. ആ പാവം അറിയുന്നില്ല enne ഇവിടെ ഇങ്ങനെ കഷ്ടപ്പെടുത്തുകയാണെന്ന്. അവനവന്റെ അച്ഛനമ്മമാരെ ഇങ്ങനെ പറയുന്നത് കേൾക്കാൻ വലിയ രസമുള്ള കാര്യമല്ല. "

എന്ന് വിളിച്ചു പറഞ്ഞതും അന്നാദ്യമായി അവൻ അവളുടെ കവിളത്തടിച്ചു. അടികൊണ്ട് നിലത്തു വീണ അവൾ നിറക്കണ്ണുകളോടെ അവനെ നോക്കി.

" എന്നാൽ പോയി പറയെടി, ഈ തല്ലിയത് കൂടെ പറഞ്ഞേക്ക്. അവളുടെ "ഒരച്ഛൻ "😏😏😏."

അവിടെന്ന് തുടങ്ങി അവളെ ഉപദ്രവിക്കൽ. കരയാത്ത ദിവസങ്ങൾ ഇല്ലാതായി. ഒന്നും സഹിക്കവയ്യാതെ എല്ലാം അവസാനിപ്പിച്ച് വീട്ടിലേക്ക് തിരികെ പോയാലോ എന്ന് ചിന്തിച്ചു. അമ്മയോട് ഫോൺ വിളിച്ച് പറഞ്ഞു.

" അതൊക്കെ ശെരിയാവും മോളെ. ബന്ധം പിരിയാന്നൊക്കെ പറഞ്ഞ.... ആൾക്കാർക്കിടയിൽ നാണക്കേടല്ലേ മോളെ. അവൻ എന്തേലും ദേഷ്യത്തിൽ ചെയ്ത് പോയതാവും. ഒന്ന് സംസാരിച്ചാൽ തീരാവുന്നതേയുള്ളു. അവിടെ എങ്ങനെയെങ്കിലും പിടിച്ച് നിക്കാണ് നോക്ക് ".

തീരെ സഹിക്കാതെ ആയപ്പോഴാണ് അമ്മയോട് പറഞ്ഞത് അല്ലായെങ്കിൽ പറയില്ലായിരുന്നു. എന്ന് അവൾ ഓർത്തു. ഫോൺ വെച്ച് കഴിഞ്ഞതും കോണിംഗ് ബെൽ അടിക്കുന്നത് കേട്ട് വാതിൽ തുറന്നു. മദ്യത്തിന്റെ രൂക്ഷ ഗന്ധം നാസികയിലേക്ക് കുത്തികയറുന്നു. ആടികുഴഞ്ഞാണ് നിൽപ്പ്. കണ്ണ് പാതി തുറന്നും അടച്ചും തളർച്ചയോടെ ചുമരിലേക്ക് ചാരിനിൽക്കുന്നുണ്ട്. ഇത് ഒരു പുതിയ കാഴ്ചയാല്ലാ തനിക്ക്.

" ഏട്ടാ എന്തിനാ ഇങ്ങനെ കുടിക്കണേ, സ്വയം നശിക്കാനായി നടക്കാണോ. "

അത് കേട്ടതും അവൻ അടഞ്ഞ കണ്ണുകൾ വലിച്ച് തുറന്നു
" എന്റെ ഇടപെടാൻ നീയാരാടി, ഞാൻ എനിക്കിഷ്ടമുള്ളത് ചെയ്യും. അത് ചോദ്യം ചെയ്യാൻ നിനക്ക് ഇവിടെ ആരും അധിക്കാരം തന്നിട്ടില്ല. കേട്ടോടി. "

അതും പറഞ്ഞ് വീഴാൻ പോയ അവനെ അവൾ പിടിച്ച് നേരെ നിർത്തി. അവളെ തട്ടി മാറ്റി അവിടെ കണ്ട സോഫയിലേക്ക് അവൻ ഇരുന്നു. വിവാഹം കഴിഞ്ഞ് ഇന്നേവരെ അവൾ ഒന്ന് മനസ്സറിഞ്ഞ് സന്തോഷിച്ചിട്ടില്ല. എന്നും അടിയും വഴക്കും മാത്രം.

    എല്ലാ ദിവസത്തേയും പോലെ തന്നെ ഇന്നും തുടങ്ങീട്ടുണ്ട് തന്നെ തല്ലലും അടിക്കലും വഴക്ക് പറയലും. കരഞ്ഞ് കൊണ്ട് ചുവരിലൂടെ ഊർന്ന് നിലത്തേക്കിരുന്നു. മുട്ട്കാലിലായി തലവെച്ച് കരയാൻ തുടങ്ങി. കരഞ്ഞ് എപ്പഴോ മയങ്ങി പോയി. എന്തോ നിലത്ത് വീണു പൊട്ടുന്ന ശബ്‍ദം കെട്ടാണ്. അവൾ എണീറ്റത് നോക്കുമ്പോൾ നിലത്ത് വീണ് പൊട്ടി കിടക്കുന്ന ഫ്ലവർവെയ്‌സ്. വാതിൽ മലർക്കനെ തുറന്ന് കിടപ്പുണ്ട്.

     എല്ലാം സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യത്തിന് അവൾക്ക് മുന്നിൽ ഒരുത്തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
" മരണം ". എല്ലാ ഭാരങ്ങളും വേദനകളും സങ്കടങ്ങളും മാറുന്നൊരു സുന്ദരമായ മരുന്ന്. അതെ അവൾ ഈ ലോകത്തോട് വിട പറയാൻ പോവുകയാണ്. വേദനകളില്ലാത്ത മറ്റൊരു ലോകത്തേക്ക് ചേക്കേറുകയാണ്. ബ്ലൈഡ് എടുത്ത് കയ്യിൽ വരയുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖം മനസിലേക്ക് വന്നു.


  "* ഇല്ല, ഈ പെണ്ണ് ഇനി ആർക്കിടയിലേക്കും ഇല്ല. ക്ഷമിക്കണം എന്നോട് *"

വെള്ള പേപ്പറിൽ എഴുതി വച്ച ഈ വരികളെ ബാക്കിയാക്കി അവൾ മരണത്തെ കൂട്ട് പിടിച്ചു. രക്തം ഒഴുകി കൊണ്ടിരുന്നു. അവസാന ശ്വാസത്തിലും ആ പെണ്ണ് അമ്മയോടും അച്ഛനോടും ക്ഷമ ചോദിക്കുകയായിരുന്നു.

പിന്നീട് എല്ലാവരും കാണുന്നത് ജീവനറ്റ അവളുടെ ശരീരം ആയിരുന്നു.

   ______________________🔥

 പെൺ മക്കളെ ഒരു ഭാരമായി കാണാതെ സൗഭാഗ്യമായി കാണു.
" പെൺ കുട്ടിയാണ് അവൾക്ക് 18 വയസ്സു തുകഞ്ഞു ചെക്കനെ നോക്കണം " എന്നാ ഈ പഴഞ്ചൻ ഡയലോഗ് മാറ്റി
" അവളെ അവൾക്കിഷ്ടമുള്ളത് പഠിക്കാൻ അയക്കണം " എന്ന രീതിയിലേക്ക് വരട്ടെ. പെണ്മക്കളെ കെട്ടിക്കുന്ന മാതാപിതാക്കൾക്ക് എന്നും ഉപദേശം മാത്രമാണ്.
     പകരം, ആൺ മക്കളോട് തന്റെ പാതിയായി ജീവിതത്തിലേക്ക് കടന്നു വരുന്നവളെ നല്ല രീതിയിൽ നോക്കണം എന്ന് പറഞ്ഞ് പഠിപ്പിക്കണം. പെണ്ണ് ഒരിക്കലും ഒരു വിൽപ്പന വസ്തുവല്ല. അവളുടെ ഇഷ്ട്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും വിലയുണ്ട്.
പെൺകുട്ടികൾ വളർന്നാൽ അവർക്ക് കൊടുക്കേണ്ടത് വിവാഹമാണ് എന്നാ കാഴ്ചപാടിൽ നിന്ന് അവർക്ക് നൽകേണ്ടത് നല്ല വിദ്യാഭ്യാസമാണ് എന്ന കാഴ്ച്ചപാടിലേക്ക് എത്തട്ടെ........... ❤️




                           കുറുമ്പി 🧚🏻‍♀️