Aksharathalukal

മരണകാരണം - ഭാഗം-5

 
 
പെൺകുട്ടി കൊല്ലപ്പെട്ട വീട്ടിൽ നിന്നും വിവേകിൻ്റെ ജീപ്പ് പുറപ്പെട്ടു .കൂടെ വിജിലും ഉണ്ടായിരുന്നു .
അവരുടെ ജീപ്പ് SP ഐസക്കിൻ്റെ ഓഫീസിനു മുന്നിൽ എത്തി .ജീപ്പിൽ നിന്നിറങ്ങി അവർ SP ഐസക്കിൻ്റെ ഓഫീസ് മുറി ലക്ഷ്യമാക്കി നീങ്ങി .അവിടെ അവരെ കാത്ത് CI ജാഫറും ഉണ്ടായിരുന്നു .
പുറത്ത് നല്ല മഴ പെയ്തു തുടങ്ങിയിരുന്നു .അവർ നടന്ന് ഐസക്കിൻ്റെ മുറിയിലേക്ക് എത്തിയിരുന്നു .ഈ സമയം മഴയും കാറ്റും കാരണം മുറിയിലേക്ക് വെള്ളം അടിച്ചു കയറുന്നതു കൊണ്ട് ഐസക്ക് ജനലുകൾ അടക്കുകയായിരുന്നു .ജനലുകൾ അടയ്ക്കാൻ അദ്ദേഹത്തെ ജാഫറും സഹായിക്കുന്നുണ്ടായിരുന്നു .
 
"എന്തൊരു മഴയാണ് ഇത് " .
ജനലുകൾ അടക്കുന്നതിനിടയിൽ ഐസക്ക് സ്വയം പറയുന്നത് കേട്ട് വിവേക് പതിയെ ചിരിച്ചു .
ജനലുകൾ അടച്ച ശേഷം തിരിഞ്ഞ ഐക്കിനെ നോക്കി വിവേകും വിജിലും സല്യൂട്ട് അടിച്ചു .
 
" ഇരിക്കടൊ ..."
മഴയോടുള്ള ദേഷ്യം വാക്കുകളിലും പ്രകടിപ്പിച്ചു കൊണ്ടു ഐസക്ക് പറഞ്ഞു .
 
അവർ പതിയെ ഇരുന്ന ശേഷം വിവേകിനോടായ് ഐസക്ക് ചോദിച്ചു .
 
"എത്ര പേരെ സംശയം ഉണ്ട്" ,പെൺകുട്ടിയുടേയും ,യുവാവിൻ്റേയും കൊലപാതകം തമ്മിൽ എന്തെങ്കിലും ബന്ധം നമുക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടൊ ...!
 
ഐസക്കിൻ്റെ സംശയങ്ങൾക്ക് വ്യക്തമായ ഉത്തരം തൻ്റെ കയ്യിൽ ഇല്ലെന്നു മനസ്സിലാക്കിയ വിവേകിനു മറുപടിയൊന്നുമില്ലായിരുന്നു .
 
"സാർ ,കുറച്ചു കൂടി കഴിഞ്ഞാൽ എല്ലാം വ്യക്തമാകും" ...
 
വിവേക് സാവധാനത്തിൽ പറഞ്ഞു നിർത്തി .
 
"താനൊക്കെ ,തൊപ്പിയും വെച്ച് നെഞ്ചും തള്ളി നടന്നാ പോരാ ....., ഇത്രയും അന്വേഷിച്ചു കിട്ടിയില്ലെ? .അപ്പോൾ പിന്നെ ആ പയ്യൻ്റെ തള്ളയെ എന്താ ചോദ്യം ചെയ്യാത്തത് .... തനിക്കത് ഇനി ഞാൻ പറഞ്ഞു തരണൊ ....! ,ഇതിനു മുമ്പ് കുറെ കേസ് തെളിയിച്ച ചരിത്രം കാണുമായിരിക്കും ... എല്ലാ കേസും ഒരേ പോലെ അങ്ങോട്ട് ഉലത്താമെന്ന തൻ്റെ ഒരു ചൊറിഞ്ഞ ആത്മവിശ്വാസം ഉണ്ടല്ലൊ.. ..... അത് .... ഈ കേസിൽ എടുക്കണ്ട ,എത്രയും പെട്ടെന്ന് ആ തള്ളയെ ചോദ്യം ചെയ്യണം ,പറഞ്ഞത് മനസ്സിലായൊ ....!"
ഐസക്ക് ഒറ്റ ശ്വാസത്തിൽ അയാൾക്ക് തോന്നിയത് മൊത്തം വിവേകിനോട് പറഞ്ഞു തീർത്തു .
 
"ശരി സാർ ....."
 
"ഓക്കെ ,ജാഫറും വിജിലും തൻ്റെ ഒപ്പമല്ലെ ...!
ഐസക്ക് ചോദിച്ചു .
 
''അതെ ,സാർ ...."
 
വിവേകിൻ്റെ ആ  മറുപടിയ്ക്ക്  മുഖം കൊടുക്കാതെ ഐസക്ക് ഫയലുകളിലേക്ക് മുഖം താഴ്ത്തി .
അവർ മൂന്ന് പേരും ഐസക്കിനു സല്യൂട്ട് നൽകി പുറത്തേക്ക് നടന്നു .
 
പുറത്തിറങ്ങിയതും വിവേകിൻ്റെ മൊബൈൽ ശബ്ദിച്ചു .
 
"ഹലോ "
ഫോൺ എടുത്ത് ചെവിയിൽ വച്ചു കൊണ്ട് വിവേക് പറഞ്ഞു .
 
''നിങ്ങൾക്കെന്താ ... ശബ്ദത്തിനു ഒരു വ്യത്യാസം ... "
വിവേകിൻ്റെ ഭാര്യ നിമ്മിയായിരുന്നു അത് ,അവൾ എന്ത് പറ്റിയെന്ന രീതിയിൽ ചോദിച്ചു .
 
"നീ എന്താ വിളിച്ചത് "!
 
"നിങ്ങൾ എന്തിനാ ... ചൂട് ആകുന്നത്,? 
നിമ്മിയും തിരിച്ചു ചോദിച്ചു .
 
" ഇല്ല ,നീ കാര്യം പറ " ....
 
"വൈകിട്ടു വരുമ്പോ ,ഇത്തിരി ഉള്ളി മേടിച്ചോണ്ട് വരുമോ ...."
നിമ്മി ,അല്പം ശാന്തമായ് ചോദിച്ചു .
 
" ആ, വെക്ക് ... കുറച്ച് പണിയുണ്ട് " 
വിവേക് ഫോൺ കട്ട് ചെയ്ത്  പോക്കറ്റിൽ ഇട്ടു .
 
ഇതൊക്കെ ശാന്തമായ് വീക്ഷിച്ചു കൊണ്ടിരുന്ന വിജിൽ അയാളോട്  ചോദിച്ചു .
 
" ആ ,തള്ളയെ ....!
ചോദ്യം ചെയ്യുന്നത് എന്നത്തേക്കാ ... സാർ" ....!
 
ആ ചോദ്യം വിവേകിന് അത്ര ഇഷ്ട്ടമായില്ല .ശബ്ദം കുറച്ച് കടുപ്പിച്ചു കൊണ്ട് അയാൾ അതിനു മറുപടി കൊടുത്തു ....
 
"തൻ്റെ അമ്മയുടെ പ്രായം ഉണ്ടാവില്ലേടോ.... തളളയെന്ന് ...! അകത്തിരിക്കുന്ന ഐസക്കിനു മനുഷ്യത്വം ഒട്ടും ഇല്ല .അല്ലെങ്കിൽ മകൻ മരിച്ച വിഷമത്തിൽ ഇരിക്കുന്ന അവരോട്  മകൻ ഉൾപ്പെട്ട കൊലക്കുറ്റത്തിനാ ചോദ്യം ചെയ്യാൻ വന്നിരിക്കുന്നതെന്ന് ഇപ്പോൾ  പറയാൻ പറ്റുമൊ ....!....? കുറച്ച് സമയം കൊടുക്കണ്ടെ ...!
 
" പിന്നെ നമ്മൾ എന്ത് ചെയ്യും സാർ ...." വിജിൽ അങ്കലാപ്പിൽ ചോദിച്ചു .
 
" അയാൾ അങ്ങനെ പലതും പറയും എനിക്കറിയാം ... ഈ കേസ് തെളിയിക്കാൻ ...."
ഉള്ളിൽ ഐസക്കിനോടുണ്ടായിരുന്ന ദേഷ്യം വിവേക് പുറത്ത് പ്രകടിപ്പിച്ചു .
 
" ജാഫറെ പറഞ്ഞ കാര്യം എന്തായ് ...." ?
വിവേക് ജാഫറിനു നേരെ തിരിഞ്ഞു ചോദിച്ചു.
 
" ഒരാളെ കിട്ടിയിട്ടുണ്ട് സാർ "ജാഫർ പറഞ്ഞു നിർത്തിയതും വിവേക് വളരെ വേഗത്തിൽ ജീപ്പിനടുത്തേക്ക് നടന്നു .
അയാളുടെ പുറകെയായ് ജാഫറും വിജിലും .
 
ആ ജീപ്പ് ജാഫർ കണ്ടെത്തിയ ,ആ ആളെ ലക്ഷ്യമാക്കി നീങ്ങി .
മഴ കുറഞ്ഞിരിക്കുന്നു .എന്നാലും തണുപ്പ് പുറത്തുണ്ട് .
ജീപ്പ് പതിയെ ഒരു ഇരുനില വീടിനു മുന്നിലായ് വന്നു നിന്നു .
 
അവർ ജീപ്പിൽ നിന്ന് പുറത്തിറങ്ങിയതും അവരുടെ അടുത്തേക്ക് വാതിൽ തുറന്ന് ഒരു യുവാവ് കടന്നു വന്നു .
 
"വരൂ .. സാർ ...."
ലിവിംഗ് റൂമിലേക്ക് കടന്നതും ഒരു സ്ത്രീ അവർക്ക് മുന്നിലായ് ചായ കൊണ്ടു വന്നു വെച്ചു .
അവർ സോഫയിലേക്ക് ഇരിക്കുന്ന നേരം യുവാവ് മെല്ലെ ചോദിച്ചു .
 
"എന്താ സാർ ,നിബിനെ പറ്റി എന്താണ്  അറിയേണ്ടത്  ,അവൻ സൂയിസൈഡ് ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. അതിനുള്ള ധൈര്യമൊന്നും അവനില്ല .ചോര കണ്ടാൽ തല കറങ്ങി വീഴുന്നവനാ ....", അതു പോട്ടെ ,, എന്താ സാർ അറിയേണ്ടത് ....?
ആ യുവാവ് വീണ്ടും ചോദിച്ചു .
 
വിവേക് ചിരിച്ചു കൊണ്ട് ചായ എടുത്തു കുടിച്ചു .ഇത് കണ്ട് ബാക്കിയുള്ളവരും ചായ എടുത്തു കുടിച്ചു .
 
വിവേക് പതിയെ എഴുന്നേറ്റു .
 
"ചോദ്യക്കാൻ വന്നതിൻ്റെ ഉത്തരം കിട്ടി ... "എന്തായാലും താങ്ക്സ് .വേറെ എന്തേലും അവനെ പറ്റി അറിയണമെങ്കിൽ ചോദിച്ചോളാം "വിവേക് ഇതും പറഞ്ഞ് നേരെ ജീപ്പിനു നേരെ നടന്നു.
മഴ വീണ്ടും തുടങ്ങി .
അവരെല്ലാം ജീപ്പിനകത്ത് കയറി .മഴ ശക്തിയായ് പെയ്യുന്നുണ്ട് .ജീപ്പ് പതിയെ മുന്നോട്ട് നീങ്ങി .
 
ജാഫർ മഴയുടെ ശബ്ദത്തിനോട് മത്സരിച്ച് വിവേകിനോടായ് ഉറക്കെ പറഞ്ഞു .
 
"ഇവനായിരുന്നു ആത്മഹത്യ ചെയ്ത യുവാവിൻ്റെ അടുത്ത സുഹൃത്ത് ,നിബിൻ കഞ്ചാവിനൊക്കെ അടിമയായ ശേഷം ഇവൻ പിന്നെ അത്ര കമ്പിനിയ്ക്ക് പോയിരുന്നില്ല" ..,നിബിനും വല്യ  മൈൻ്റ് കൊടുത്തിരുന്നില്ല എന്നാ ഇവനും പറയുന്നെ ...!
 
ഇതു പറഞ്ഞു തീർന്നതും വിജിൽ ശബ്ദം താഴ്ത്തി വിവേകിനോട് ചോദിച്ചു .
 
"സാർ, എന്താ അവനോട് കൂടുതലൊന്നും ചോദിക്കാതിരുന്നത് " ..?
 
"എന്തിന് .... നമുക്ക് ഇപ്പോൾ വേണ്ടത് കിട്ടിയിട്ടുണ്ട് "വിവേക് കൂട്ടി ചേർത്തു പറഞ്ഞു .
 
"ചോര കണ്ടാൽ തല കറങ്ങുമെങ്കിൽ ... ആത്മഹത്യ ചെയ്ത    നിബിനായിരിക്കില്ല ബോഡി മറിച്ചിട്ടതെന്നാണൊ?, സാറ് ഉദ്ദേശിക്കുന്നത്  "ജാഫർ  ചോദിച്ചു .
ജാഫറിൻ്റെ ആ ചോദ്യം കേട്ട് അതേ ചിന്തയിൽ തന്നെ വിജിലും വിവേകിനെ നോക്കി .
 
വിവേക് മഴയെ കീറി മുറിച്ചു കൊണ്ട് പറഞ്ഞു തുടങ്ങി .
 
" ഉറപ്പായും ... ആ ബോഡി മറിച്ചിട്ടത് ആത്മഹത്യ ചെയ്ത യുവാവല്ല " കാരണം നിബിനു ചെറുതായ് ചോര കണ്ടാൽ തന്നെ  തല കറങ്ങുമെന്ന് അവൻ്റെ കൂട്ടുകാരൻ  പറയുന്നു ."
 
ചിലപ്പോൾ ,കഞ്ചാവടിച്ചു അവൻ്റെ സ്വഭാവം മാറിയതാണെങ്കിലൊ!വിജിൽ തൻ്റെ സംശയം എടുത്തു പുറത്തിട്ടു ...
 
" ആകാം " ....
പക്ഷെ നമ്മൾ ഇപ്പോൾ രണ്ട്  നിഗമനത്തിൽ കൂടി എത്തണം ,വിവേക് അവരോടായ് പറഞ്ഞു .
 
"എന്താണ് സാർ ,അവർ ആകാംഷയോടെ ചോദിച്ചു " ..
 
വിവേക് വളര ഗൗരവത്തിൽ പറഞ്ഞു .
 
ഒന്ന്: - കൊലയാളി കൊല നടത്തിയ ശേഷം അവിടെ തങ്ങി ,കുറേ .... മണിക്കൂറുകൾക്ക് ശേഷം ബോഡി മറിച്ചിടുന്നു .
പക്ഷെ എന്തിന് അത്രയും നേരം കാത്തിരുന്ന ശേഷം മറിച്ചിടുന്നു .
വളരെ ശക്തി കുറഞ്ഞ ഒരു നിഗമനമാണ് ഇത് .
 
രണ്ട് :-       
കൊലയാളിയൊ ,   അല്ലെങ്കിൽ ആത്മഹത്യ ചെയ്ത നിബിനേയും കൂടാതെ മൂന്നാമതൊരാൾ .....! , ആയിരിക്കുമൊ ...? ബോഡി മറിച്ചിട്ടത് ...
അങ്ങനെയെങ്കിൽ ബോഡി മറിച്ചിടാനുള്ള അയാളുടെ ലക്ഷ്യം എന്തായിരിക്കും .
മാല മോഷ്ടിച്ചത്......., ആത്മഹത്യ ചെയ്ത യുവാവൊ ...?
കൊലയാളിയൊ ...?
അതൊ ബോഡി മറിച്ചിട്ടയാളൊ ...?
 
ഇവർ മൂന്ന് പേരാണെങ്കിൽ ,ഒരാൾ നബിൻ ...
 
മറ്റു രണ്ട് പേർ ,ആരൊക്കെ ....?
 
ഉത്തരമില്ലാത്ത ഈ ചോദ്യങ്ങൾക്ക്  ഉത്തരം തേടി  അവരുടെ യാത്ര മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു ....!
 
തുടരും ....
 
------------------------
ഡോ.റോഷിൻ