Aksharathalukal

വാക പൂക്കൾ 💕 - 2

വാക പൂക്കൾ 💕
Part-2

✍️കുറുമ്പി 🧚🏻‍♀️

~~~~~~~~~~~~~~~~~~~~~~~~~~~

പെട്ടന്ന് അവളെ അവൻ അവനടുത്തേക്ക് വലിച്ചു ഒട്ടും പ്രതീക്ഷിക്കാതെ ആയത് കൊണ്ട് അവൾ അവന്റെ മേലേക്ക് ചായാൻ പോയി. അപ്പൊ തന്നെ അവനെ തള്ളി അവൾ തിരിഞ്ഞോടി. അപ്പോ അവൾ ഉള്ള ഈശ്വരന്മാരോട് മുഴുവൻ മനസിൽ പ്രാർത്ഥിക്കുക ആയിരുന്നു. " ഈശ്വരാ ആ കോന്തൻ എന്റെ പിന്നാലെ വരല്ലേ " 


       എവിടെയും നിൽക്കാതെ അവൾ നേരെ വീട്ടിലേക്കോടി. ഉമ്മറത്തേക്ക് വെപ്രാളത്തിൽ ഓടി വരുന്നവളെ കണ്ട് അമ്മു ചോദിച്ചു. " ചേച്ചി പിന്നാലെ പട്ടി വല്ലതും കൂടിയോ🙄. എന്ത് ഓട്ടാ 
ഓടണേ. "   
 അവളോടൊന്നും പറയാതെ നേരെ അടുക്കളയിലേക്ക് ചെന്ന് സാധനങ്ങൾ അവിടെ വെച്ച് മുറിയിലേക്ക് നടന്നു. അവിടെ നടന്നതൊക്കെ ഒന്ന് ഓർത്തു നോക്കി. അവൾക്ക് അവനോട് എന്തോ വല്ലാത്ത വെറുപ്പ് തോന്നി.

________________________💕

 ഇന്ന് സ്കൂളിൽ പരീക്ഷ തുടങ്ങുകയാണ്. ആദ്യത്തെ പരീക്ഷ തന്നെ ഉച്ചക്കായത് കൊണ്ട് വീട്ടീന്ന് ഭക്ഷണം ഒക്കെ കഴിച്ച് ഇറങ്ങിയതാണ് ഗാഥയും ലച്ചുവും. 
  ലച്ചുവിന്റെ കയ്യിൽ ബുക്ക്‌ ഉണ്ട് അതും മറിച് കൊണ്ടാണ് പെണ്ണ് നടക്കുന്നത്. പക്ഷെ അതുവരെ അവരുടെ +2 ജീവിതത്തിൽ ഉണ്ടായ ഓരോ പൊട്ടും പൊടിയും പറയുകയാണെന്ന് മാത്രം.

" ടീ ഇടക്കൊക്കെ എന്റെ അടുത്തേക്കൊന്ന് നോക്കണേ. " 
പരീക്ഷ ഹാളിലേക്ക് നോക്കികൊണ്ട് ഗാഥ പറഞ്ഞു.

" ആ കാര്യത്തിൽ നീ പേടിക്കണ്ട. ഞാൻ എപ്പോഴും നിന്നെ നോക്കി കൊണ്ടേയിരിക്കും 😁. " ഗാഥ പറഞ്ഞതിന് ഇളിച്ചുകൊണ്ട് ലച്ചു പറഞ്ഞു.

" അത് പറഞ്ഞത് ശെരിയാ. അവൾക്ക് അവളുടെ ഉത്തര പേപ്പറിലേക്ക് നോക്കുന്നതിനേക്കാൾ നമ്മളെ ഒക്കെ നോക്കാന ഇഷ്ട്ടം. അല്ലെ ലക്ഷ്മി കുട്ടി 🤭🤭" തനു ലച്ചുവിനിട്ടൊന്ന് കോട്ടി.

" 😁😁 എന്ത് ചെയ്യാനാ നിങ്ങളോടൊക്കെ ഉള്ള സ്നേഹം എനിക്കത്രക്കുണ്ട്. 😁 " ലച്ചു

  ലച്ചുവിനെ കളിയാക്കി കൊണ്ട് അവർ അവരുടെ സീറ്റിലേക്ക് പോയിരുന്നു. അവർ കരുതിയ അത്ര പ്രയാസമില്ലായിരുന്നു. അതിന്റെ സന്തോഷത്തിലാണ് അവർ മൂന്നും.

പരീക്ഷ നല്ല രീതിയിൽ തന്നെ മുന്നേറികൊണ്ടിരുന്നു. ഒഴിവു ദിവസങ്ങളിൽ മൂന്നും കൂടെ ലച്ചുവിന്റെ വീട്ടിൽ വരും. കമ്പയിൻ സ്റ്റഡി ആണ് ഉദ്ദേശമെങ്കിലും അവിടെ കൂട്ട തല്ലും, സംസാരവും കളിയും ചിരിയും ആയിരുന്നു കൂടുതലും. എങ്കിലും അതിനിടക്കൊക്കെ ഒന്ന് രണ്ടെണ്ണം പഠിക്കുകയും ഉണ്ട്.

 ___________________________💕


അവസാന പരീക്ഷയും ഇന്ന് കഴിഞ്ഞു. അതിന്റെ സമാധാനത്തിലാണ് മൂന്നും. സ്കൂളിന്റെ മുന്നിലുള്ള കടയിൽ നിന്ന് കഴിക്കാനുള്ളത് വേടിച്ചു കൊണ്ടിരിക്കുമ്പോ. ലച്ചു അഖിലിനെ കണ്ടു. അവനെ കണ്ടതും അപ്പൊത്തന്നെ ഗാഥക്ക് കാണിച്ച് കൊടുത്തു. അപ്പോ തനു ചോദിച്ചു അതാരാണെന്ന്. ലച്ചു ഉണ്ടായ കഥ മുഴുവൻ പറഞ്ഞു.

" ഹോ ഹോ അപ്പോ ക്യാമുകനാണല്ലേ , മ്മ്മ്മ്മ്മ്മ് 🙈" . ഇത്തിരി നാണത്തോടെ തനു പറഞ്ഞു.

" ഒന്ന് പോയേടി, പിന്നേ അവളുടെ ഒരു ക്യാമുകൻ. എനിക്ക് അഖിൽ ചേട്ടൻ ഒരു സഹോദരൻ മാത്രമാണ്. ഇനി എന്റെ മോള് വല്ലാതെ വളച്ചൊടിക്കണ്ട ".

" ഓ ശെരി മേഡം. അല്ല ഈ ലച്ചു ആരാ ഡോറയുടെ കൂടെ ഉള്ള ബുജിയോ. എപ്പോഴും അഖിൽ ചേട്ടനെ ഇവൾ മാത്രമാണല്ലോ കാണുന്നെ. ഡോറ അങ്ങോട്ട് നോക്ക് അതാ അവിടെ "😂😂

"പോടി. ഞാൻ കാണുന്നത് എന്റെ കുഴപ്പമാണോ. " ലച്ചു

" ഏയ് അല്ലല്ല, നിന്റെ കുഴപ്പമേ അല്ല 🤭🤭" തനുവും ഗാഥയും കൂടെ ഒരുമിച്ച് പറഞ്ഞ് പൊട്ടി ചിരിച്ചു.

_________________________💕

 "പരീക്ഷയും സ്കൂൾ ജീവിതവും കഴിഞ്ഞു. ഇനി ***result *** പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോ തുടങ്ങിയതാണ് കദീജ താത്താടെ ചോദ്യം " ഗാഥ മോളെ result വന്നോ, ജയിക്കുലെ " കേട്ട് കേട്ട് മടുത്തു. ഇന്ന് അങ്ങ് പറഞ്ഞ കൊട്ക്കണം. " result നോക്കാനായി ലച്ചുവും ഗാഥയും കൂടെ അടുത്തുള്ള കമ്പ്യൂട്ടർ സെന്ററിലേക്ക് പോവുകയാണ്. അപ്പോ ലച്ചുവിനോട് പരിഭവം പറയുകയാണ് ഗാഥ.

അവിടെ ചെന്ന് result നോക്കി ഇറങ്ങുമ്പോ രണ്ടു പേരുടെയും മുഖത്ത് പൂനിലാവുദിച്ച തിളക്കമായിരുന്നു. നല്ല മാർക്കോട് രണ്ട് പേരും വിജയിച്ചിരിക്കുന്നു. സന്തോഷം കൊണ്ട് എന്ത് ചെയ്യണമെന്നറിയാതെ രണ്ട് പേരും കൂടെ വീട്ടിലേക്ക് ഓടി. തനുവിന് വിളിച്ചു ചോദിച്ചപ്പോഴും അവളുടെ ഉത്തരവും സന്തോഷം തരുന്നത് തന്നെ ആയിരുന്നു. 
     ലച്ചു ഗാഥയുടെ വീട്ടിലേക്ക് വന്നപ്പോൾ കാണുന്നത് കദീജ താത്തയോട് അവളുടെ മാർക്ക് പറഞ്ഞ് ചിരിക്കുന്നതാണ്.

" താത്താക്ക് ഇപ്പൊ സമാധാനായി കാണും. അവരുടെ മക്കളുടെ കാര്യം നോക്കുന്നതിനേക്കാൾ ത്വര എന്റെ കാര്യം അന്ന്വേഷിക്കാനാ. 🤭. "




നാളെ അമ്പലത്തിലെ ഉത്സവമാണ്. അപ്പോ ഇന്ന് ഒന്ന് പോയി തൊഴുത് വരാം എന്ന് പറഞ്ഞ് ഗാഥയും ലച്ചുവും അമ്മുവും കുഞ്ഞനും കൂടെ അമ്പലത്തിലേക്ക് നടന്നു. കുഞ്ഞൻ മുണ്ടൊക്കെ ഉടുത്താണ് നടക്കുന്നെ.

 " എടാ നിന്റെ മുണ്ട് അവിടെ എത്തുമ്പോഴേക്കും ഊരി വീഴും.🤭 ഈർക്കിളിന് തുണി ചുറ്റിയ പോലെ ണ്ട്.
പറ്റണ പണിക്ക് നിന്നാ പോരെ. "
കുഞ്ഞനെ കളിയാക്കി കൊണ്ട് അവന്റെ പിന്നാലെ നടന്ന് കൊണ്ട് അമ്മു പറഞ്ഞു.

" പിന്നെ നീ വല്ലാതെ കുളൂസ്സിളക്കണ്ട . 😒 പറയണ ആള് ആരാന്നാ വിചാരം കാണാൻ കൊള്ളാമെങ്കി പിന്നേം പറയുന്നതിന് വല്ല കാര്യമുണ്ടെന്ന് വെക്കായിരുന്നു. ന്റെ പൊന്ന് ഗാഥ ചേച്ചി നിങ്ങടെ അനിയത്തി തന്നെ ആണോ ഇത് എങ്ങനെ സഹിക്കുന്നിതിനെ.അപാരം "

" എന്ത് പറയാനാ കുഞ്ഞാ. അങ്ങനെ അങ്ങ് സംഭവിച്ചു. അല്ലെ അമ്മു കുട്ട്യേ. " 😂😂 അമ്മുവിന്റെ തലക്കൊന്ന് മേടിക്കൊണ്ട് ഗാഥ പറഞ്ഞു. 

" യാ.... യാ.... 😁". അമ്മു

  " വാ കാലു കഴുകീട്ട് കയറാം. " ലച്ചു
അമ്മുവിനെയും കുഞ്ഞനെയും കുളത്തിലേക്ക് വിളിച്ചു.

" ഇല്ല ഞങ്ങളില്ല. ഞങ്ങൾ അവിടെ എവിടേലും ഒക്കെ കാണും. പോകാൻ നേരം ദാ ആ ആൽമരത്തിനടുത്തുണ്ടാവും " ആൽമരത്തിനടുത്തേക്ക് ചുണ്ടി കൊണ്ട് അമ്മു പറഞ്ഞു. എന്നിട്ട് അവിടന്ന് ഓടി. 

" ആ അവരെ ഇനി പോകാൻ നേരം നോക്കിയ മതി. "

  കുളത്തിൽ നിന്ന് പടികൾ കയറി. അവർ രണ്ടാളും അമ്പലത്തിനകത്തേക്ക്
കയറി.
  തൊഴുത്തിറങ്ങി ചുറ്റും ഒന്ന് നോക്കി. എല്ലായിടത്തും ഓരോരോ കടകൾ ഉണ്ട്. കളിപ്പാട്ടങ്ങളും വളയും കഴിക്കാനുള്ളതും എല്ലാം. ഇനിയും നോക്കി നിന്നാൽ വേടിക്കാതെ പോകാൻ തോന്നില്ലന്ന് കരുതി അവിടന്ന് നോട്ടം മാറ്റി. പിന്നേ അവിടെയൊക്കെ ഒന്ന് ചുറ്റി നടന്ന് കണ്ടു.
" കുരുത്തോല കൊണ്ട് തോരണങ്ങൾ തുക്കിയപ്പോ കാണാൻ ഒരു പ്രേത്യേക ഭംഗിയാ അല്ലെ " ലച്ചു ഗാഥയോടായി ചോദിച്ചു. അവിടെയുള്ള ഓരോന്നിന്റെയും ഭംഗി നോക്കി ഇരിക്കെ അവരുടെ അടുത്തേക്ക് ദുരെനിന്ന് അഖിൽ വരുന്നത് ഗാഥ കണ്ടത്. അപ്പോ തന്നെ അവിടന്ന് നടന്നു. ഗാഥ പെട്ടന്ന് പോകുന്നത് കണ്ട് ലച്ചുവും അവളുടെ പിന്നാലെ പോയി.

" വാ നമുക്ക് പോകാം ഇനി നിന്നാൽ വൈകും. ഇരുട്ടുന്നതിന് മുന്നേ വീട്ടിലെത്തണം. ഇനി ആ രണ്ടെണ്ണത്തിനേം എവിടെ പോയി തിരയാനാ. " ഗാഥ 

   " ദേ കുഞ്ഞൻ അവിടെ. പെട്ടന്ന് വാ " 

 പിന്നേ ഒട്ടും വൈകാതെ അവർ അവിടെ നിന്നും വീട്ടിലേക്ക് പോന്നു.

 ____________________💕

ഒരു മാസത്തിന്റെ ശേഷം...........


_തുടരും_




                             ✍️ കുറുമ്പി 🧚🏻‍♀️