Aksharathalukal

എന്റെ മാത്രം 3

#എന്റെ മാത്രം 3#

"ഓ.... വിളിച്ചുക്കാറഡാ!!!!
നിനക്കുള്ളത് മേശപ്പുറത്തുണ്ട്."


"അതല്ല! എന്റെ അമ്മക്കുട്ടി ഇങ്ങോട്ട് വന്നേ.. ഒരു കാര്യത്തിനാ..."

"എന്തുവാടി? "

ഞാൻ വൈകീട്ടും ഒന്ന് വിളിച്ചു നോക്കിക്കൂടെ?
അല്ലെങ്കി അതിനെ അങ്ങോട്ട് വിട്ടൂടെ?

അവൻ അതിനു ഇപ്പൊ വന്നെയുള്ളു എന്റെ ദേവൂസേ...

ഓഓഓ... അവനു കണ്ണികണ്ടോരോടൊക്കെ മിണ്ടാൻ സമയം ഉണ്ടല്ലോ...

നീ എന്തൊക്കെയാ പറയണേ...

ദേ.. നോക്ക് മുന്നിൽ ഏതോ ഒരുത്തനോട് സൊള്ളി നിക്കാ...
എന്നെ കണ്ടിട്ടും ഒരു മൈൻഡ് ഇല്ല 😪

ഡീ അത് ആരാന്നു മനസ്സിലായോ? പുറകിന്നു ഏട്ടന്റെ ശബ്‌ദം.

അത് ആരായാലും എനിക്കെന്താ?

അത് നിന്റെ ചങ്ക്
ശിവാനിടെ ഏട്ടനാ...

ഈശ്വരാ .... ഇന്നലെ വന്നുന്നു പറഞ്ഞ ആ ചേട്ടൻ ആണോ?


ഹ ഹ ഹ ഹ 😂😂
അത് തന്നെ.
വലിയ ഷോ ഒക്കെ കാണിച്ച്.. എന്നെ ഓരോന്നും പറഞ്ഞു വന്നതല്ലേ... എന്നെ മാത്രം അല്ല.. അവനേം 😂😂😂

അതാണോ ദേവൂസേ അത് ആരാന്നു ചോദിച്ചേ.. (അമ്മ )

നന്നായി 😂😂😂

ഇനി മുതൽ നിങ്ങളെ അവൻ കൊണ്ടാക്കിക്കോളും... 😂

ഞാൻ എന്റെ പണിക്ക് പോവാ...

ആളെ ഇത്തിരി ചൂടനാ...
സൂക്ഷിച്ചും കണ്ടും ഇരുന്നോ... നിന്റെം അവളുടെം വള വള സംസാരം നിർത്തിക്കോട്ടാ 😂😂😂😂


പാവം എന്റെ ദേവൂസ്..

ഓ ഞാൻ അങ്ങ് പേടിച്ചു.. ഒന്ന് പോടാ... എനിക്കിതൊക്കെ പുല്ലു 😏

പോടന്നാ... നിന്നെ ഞാൻ.....

പോടാ പോടാ.... അതും പറഞ്ഞു ഞാൻ എന്റെ റൂമിൽക്ക് ഓടി..
ഇനി അവിടെ നിന്നാൽ ശരിയാവില്ല 😁


പിന്നെ കുളിയൊക്കെ കഴിഞ്ഞിട്ടാ താഴേക്ക് ഇറങ്ങിത്.
ഏട്ടൻ എന്തൊക്കെയോ ഒതുക്കി വാക്കുന്നുണ്ട് നാളെ പോവാനുള്ള തിരക്കിലാ...

ഞാൻ വന്നു എന്റെ ഇഡലി യോട് യുദ്ധത്തിൽ ചേർന്നു 😜

കാലത്ത് കഴിക്കാൻ പറ്റിയില്ലല്ലോ 😂

അച്ഛൻ നാളെ വരുള്ളൂ... 😶
ഞങ്ങൾ വേഗം കിടന്നു..

അലാറം കേട്ടിട്ടാണ് എണീറ്റെ... നേരെ താഴേക്ക് പോയി...

ഏട്ടനോ അമ്മേ.... അവൻ ഇറങ്ങാൻ നിക്കാ...

"തമ്പുരാട്ടി ഇന്ന് നേരത്തെ ആണല്ലോ. "

 "അതെ സഹിച്ചോ... "

നിന്നോട് ഞാൻ ഇല്ല...
അമ്മേ ഞാൻ ഇറങ്ങാ...

പ്രാർത്ഥിച്ചോ മോനെ...

ആ....

സൂക്ഷിച്ചു പോണേ...

ഒക്കെ എന്റെ പോന്നുസേ.. അതും പറഞ്ഞു അമ്മക്കൊരു മുത്തം കൊടുത്ത് ഏട്ടൻ ഇറങ്ങി.

ഇത്തിരി കഴ്ഞ്ഞപ്പോഴാ ഓർത്തത്.
ഇന്ന് ദേവൂസിന്റെ കൂടെ അല്ലെ പോണ്ടെന്ന്...

പിന്നെ ജഗ പോക മേളം കഴിഞ്ഞപ്പോ സമയായി...

അമ്മേനെ ഇത്തിരി അടുക്കളയിൽ സഹായിച്ചു... 😁
ഇടക്കൊക്കെ തോന്നുമ്പോ ചെയ്യാറുള്ളു...

ഇന്ന് നൂലപ്പം ആയിരുന്നു.. അതും കഴിച്ചു ഇറങ്ങി...

അമ്മേ.... പോവാട്ടാ...

ആ... ഇന്ന് ആരോടും വഴക്കൊന്നും ഇണ്ടാക്കണ്ടു ഇങ്ങു വന്നോളോ....

ആ ശരി ശരി....

മൂന്നു, നാലു വീട് അപ്പുറത്താണ് ശിവാനിടെ വീട്..

ഇടവഴിയിലൂടെ നടന്നപ്പോൾ...

എന്റെ ചുരിദാറിന്റെ അതെ നിറമുള്ള.. ചെമ്പരത്തികൾ എന്നെ തല ഉയർത്തി നോക്കുന്നത് കണ്ടു...


നോക്കിയപ്പോൾ ശിവാനി റെഡി ആയി നിക്കുന്നുണ്ട്...

അവളുടെ ഏട്ടനും...
നീ വന്നോ...
മ്മ്...
ഞാൻ ഇറങ്ങാ അമ്മേ...
"മോളെ... ഇന്ന് വരുമ്പോ ഇവിടെ കേറീട്ടു പോവാൻ ദേവൂന്നോട് പറയണേ...."

വേറെ ആരും അല്ല.. അമ്മയാണ്

.......................

ഇതാണ് എന്റെ ഏട്ടൻ...ദേവൂസേ...

ആ... 😶

ഏട്ടാ ഇത് എന്റെ ചങ്ക് ദേവൂസ്..
ആ ആളെ ഇന്നലെ പരിചയപെട്ടു.



ഞാൻ ഒന്ന് പതുങ്ങി..

(തുടരും )