Aksharathalukal

പ്രണയിനി💔(ഭാഗം 4)

💔 പ്രണയിനി 💔
 

"അവളുടെ ഒരു പ്രണയം... പമ്മ്..."😤

പിന്നെ എന്തൊക്കെയോ ആദിയേട്ടൻ ദേഷ്യത്തോടെ എന്നെ നോക്കി പറഞ്ഞിട്ട് ഇറങ്ങി പോയി...ഞാൻ കുറച്ച് നേരം ആ ബുക്കും നെഞ്ചിൽ ചേർത്ത് പിടിച്ച് കൊണ്ട് അങ്ങനെ തന്നെ നിന്നുപോയി...
പിന്നെ പെട്ടെന്ന് പോയി മുറിയുടെ വാതിൽ അടച്ചു കുറ്റിയിട്ടു...

"എനിക്ക്  നിന്നോടിഷ്ട്ടമോ...? ആഹാ.. അത് കൊള്ളാം..
എന്നാ കേട്ടോ എനിക്ക് ഇഷ്ട്ടമാണ്..പക്ഷെ നിന്നെയല്ലാ.. എൻ്റെ പെണ്ണിനെ...
അല്ലങ്കിൽ തന്നെ നിന്നെ പോലെ ഒരു കറുമ്പിയെ ആര് പ്രണയിക്കാനാ... ആര് കെട്ടാനാ...???"

ആ വാക്കുകൾ ഓർക്കുബോൾ ഓർക്കുബോൾ.. എന്റെ ഹൃദയം വല്ലാതെ  വേദനയെടുക്കുന്നു....

എന്തിനാ ആദിയേട്ടാ എന്നോട് ദേഷ്യപ്പെട്ടത്...എന്നെ ഇങ്ങനെ വേദനിപ്പിച്ചത്..
ഏട്ടനെ പ്രണയിച്ചതിനോ...??

"എനിക്ക് ഇഷ്ട്ടമാണ്..പക്ഷെ നിന്നെയല്ലാ.. എൻ്റെ പെണ്ണിനെ..."

ആദിയേട്ടന് ഒരു പെണ്ണിനെ ഇഷ്ടമാണെന്ന്..
ഞാൻ എന്താ കൃഷ്ണാ ഈ കേൾക്കുന്നത്...??
അപ്പോൾ... അപ്പോൾ എന്നെ നോക്കുമ്പോൾ ആദിയേട്ടന്റെ കണ്ണിൽ കണ്ട  പ്രണയം.... അത്.. അത് എനിക്ക് തോന്നിയതാണോ...

"നിന്നെ പോലെ ഒരു കറുമ്പിയെ ആര് പ്രണയിക്കാനാ... ആര് കെട്ടാനാ...???"

കറുമ്പി... അതെ ഞാൻ കറുമ്പി തന്നെയാണ്... പക്ഷെ ഈ നിമിഷം ഞാൻ ആ കറുപ്പിനെ വെറുത്തു പോകുന്നു... കറുമ്പി എന്ന ആ പേരിനെയും ഞാൻ വെറുത്തു പോകുന്നു...

ഞാൻ കറുമ്പി ആയത് കൊണ്ട് മാത്രമാണോ ഏട്ടന് എന്നെ ഇഷ്ട്ടമല്ലാത്തത്...അപ്പോൾ ആദിയേട്ടൻ നിറം നോക്കി പ്രണയിക്കുന്ന ഒരാളാണെല്ലേ... ഛെ..!
അപ്പോൾ ഏട്ടന്റെ പെണ്ണ് നല്ല നിറമുള്ളവളായിരിക്കും...

ഞാൻ ഒരിക്കലും ആദിയേട്ടൻ അങ്ങനെ പറയുമെന്ന് ഞാൻ വിചാരിച്ചില്ല... കൂടാതെ എന്നെ കൈ ഉയർത്തി അടിച്ചില്ല... ആദ്യമായിട്ട്...

ഞാനും ആദിയേട്ടനുമായി ഞാൻ കണ്ട പ്രണയനിമിഷങ്ങൾ...ഒന്നിച്ചുള്ള ജീവിതം... എല്ലാം വെറുതെയായില്ലേ.... എന്റെ പ്രതീക്ഷികൾ എല്ലാം തകർന്നില്ലേ...

ഞാൻ തളർന്ന് കട്ടിലിൽ കിടന്നു പൊട്ടികരഞ്ഞു...

"നീ പോടീ... കറുമ്പി...."

" എനിക്ക് ഇഷ്ട്ടമാണ്..പക്ഷെ നിന്നെയല്ലാ.. എൻ്റെ പെണ്ണിനെ..."

"നിന്നെ പോലെ ഒരു കറുമ്പിയെ ആര് പ്രണയിക്കാനാ... ആര് കെട്ടാനാ...???"

ആദിയേട്ടന്റെ വാക്കുകൾ ഓരോന്നും എന്റെ ചെവിയിൽ മുഴങ്ങി കേട്ടുകൊണ്ടിരിന്നു... ഞാൻ ചെവി പൊത്തി പിടിച്ചുകൊണ്ട്  കരഞ്ഞു....

കുറച്ച് സമയം കഴിഞ്ഞപ്പോൾ എന്റെ ഫോൺ അടിച്ചു. നോക്കിയപ്പോൾ അരവിന്ദേട്ടനാണ്..
ഞാൻ കണ്ണുകൾ തുടച്ചു..

വേണ്ട ഇപ്പോൾഫോൺ എടുക്കണ്ട.. അത് ശെരിയാവില്ല...

ഞാൻ കാൾ അറ്റൻ്റ് ചെയ്യാതെ കട്ടാക്കി കളഞ്ഞു.. പിന്നെയും ഏട്ടൻ വിളിച്ചു.. അപ്പോഴും എടുക്കാതെ സൈലൻ്റിൽ ഇട്ടുകൊണ്ട്...ഫോൺ മാറ്റി വച്ചുകൊണ്ട് ഞാൻ കിടന്നു..

അരവിന്ദേട്ടനോട്‌ എന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞട്ടില്ല.. ആരോടും പറയാൻ എനിക്ക് തോന്നിയിട്ടില്ല.. പക്ഷെ ഇപ്പോൾ അരവിന്ദേട്ടനോട് പറയണം എന്ന് തോന്നുന്നു...
മനസ്സിൽ വല്ലാത്ത ഭാരം പോലെ...

പലതും ചിന്തിച്ചുകൊണ്ട് ഞാൻ അങ്ങനെ കിടന്നു... ഓരോന്ന് ഓർക്കുമ്പോൾ കണ്ണ് നിറയുകയാണ്..

കരഞ്ഞു കരഞ്ഞ് എപ്പോയോ ഞാൻ ഉറങ്ങി...

കാത്തിരിക്കുക...😝😝