പുഞ്ചിരി
"ഞങ്ങളെ ഒന്നും നോക്കി ആരും ചിരികാറില്ല ചേട്ടാ......"
നിറഞ്ഞ കണ്ണുകളോടെ ചുണ്ടിൽ ഒരു നിറപുഞ്ചിരി യോടെ അവൻ എന്നെ നോക്കി പറഞ്ഞു.
ബസ്റ്റാൻഡിൽ വച്ചാണ് ഞാൻ അവനെ കാണുന്നത്.
ബസും കാത്തു ഇരുന്നു മുഷിഞ്, ഇരുന്നു ഉറക്കം തൂങ്ങാൻ തുടങ്ങിയപ്പോൾ ആണ് ആരോ വന്നെന്നെ തോണ്ടിയത്.....
വണ്ടി വന്നെന്നു കരുതി ഞാൻ പെട്ടെന്ന് ഞെട്ടി എഴുന്നേറ്റു....
നോക്കുമ്പോൾ ഒരു ചെറിയ പയ്യൻ ആണ്.... സഹായത്തിനായി തോണ്ടിയതാണ് ....
ഒരു ചെറിയ ചമ്മലോടെ അല്പം ദേഷ്യത്തിൽ അവനെ ഞാൻ നോക്കി.....
കണ്ടാൽ പ്രാക് തോന്നും... മെലിഞ്ഞിട്ട് ഒരു കറുത്ത രൂപം...... പാവം..... അവന്റെ ദയനീയ നോട്ടം കണ്ടപ്പോൾ ഞാൻ തണുത്തു......
ഒരു കീറിയ ബനിയനും നിക്കറും ആണ് വേഷം..... തോണ്ടിയത് എനിക് ഇഷ്ടമായില്ല എന്ന് അവനു മനസ്സിലായി....അവൻ പാവം പേടിച്ചു നിൽകുവാണ്. എങ്കിലും കൈ നീട്ടി തന്നെയാണ് പിടിച്ചിരിക്കുന്നത്..... ചീത്ത കിട്ടിയാലും കുഴപ്പമില്ല.. എന്തേലും കിട്ടിയാൽ അത്രേ ആയില്ലേ എന്നൊരു ഭാവം....
അവന്റെ മുഖത്ത് നോക്കി ഞാൻ നന്നായിട്ടൊന്ന് ചിരിച്ചു..... എന്തേലും ബസ് വരാൻ സമയമുണ്ട് ഒരു നേരമ്പോക്ക് എന്ന രീതിയിൽ ഞാൻ അവനോട് ചോദിച്ചു. " നിന്റെ പേരെന്തടാ കുട്ടാ"
അവൻ പറഞ്ഞു " കൃഷ്ണൻ"
" ഹോ ദൈവത്തിന്റെ പേരണല്ലെ....? ഞാൻ ചോദിച്ചു
" അതേ പക്ഷേ എല്ലാരും എന്നെ കിട്ടൂന്നാ വിളികുന്നെ"
"ങ്ങേ... എന്ത് കിട്ടൂന്ന്" ഞാൻ ചുമ്മാ ചോദിചു.
തേന്മാവിൻകൊമ്പത്തെ ശോഭന ചേച്ചിയെ പോലെ അവൻ പറഞ്ഞു " കിട്ടു" എന്റെ പേരാണ്. അവനു ദേഷ്യം വന്നെന്ന് തോന്നി എങ്കിലും അവൻ ചിരികുവാരുന്ന്...
ഞാൻ അവനോട് ചോദിച്ചു " എടാ നീ ചായ കുടിച്ചോ"? അവൻ ഒന്ന് തലയാട്ടികൊണ്ട് ചിരിചു.
അവൻ ഉവ്വ് എന്നാണോ ഇല്ല എന്നാണോ ഉദ്ദേശിച്ചത് എന്ന് എനിക് മനസ്സിലായില്ല.
എന്തായാലും അവനെയും കൂട്ടി ചായക്കടയിൽ പോയി അവനൊരു ചായയും വടയും വാങ്ങി കൊടുത്തു... അവൻ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു.... മാത്രവുമല്ല അവന്റെ കണ്ണുനീർ ഇങ്ങനെ ഒഴുകുന്നുണ്ടായിരുന്നു....
ഞാൻ ചോദിച്ചു " കിട്ടൂ നീ എന്തിനാ കരയുന്നെ... അച്ഛനെയും അമ്മയെയും പറ്റി ചോദിച്ചൊണ്ടാണോ.... നിനക് എന്ത് പറ്റി?"
അവൻ വീണ്ടും തലയാട്ടി.... പക്ഷേ ഒന്നും മിണ്ടിയില്ല...
ചായ കുടിച്ച് ഞങൾ തിരിച്ച് നടന്നു. അപ്പോഴേക്കും എന്റെ ബസ് വന്നിട്ടുണ്ടെന്ന് അറിയിപ്പ് വന്നു....
കിട്ടൂ നമുക്ക് പിന്നെ കാണാം കേട്ടോ എന്ന് പറഞ്ഞ് ബൈ പറഞ്ഞപ്പോൾ..... അവൻ കരഞ്ഞു കൊണ്ട് എന്റെ കൈയിൽ പിടിച്ചു... ഞാൻ ആദ്യം ഒന്ന് പേടിച്ചെങ്കിലും... പെട്ടെന്ന് ശാന്തമായി ചോദിച്ചു എന്താടാ മോനെ.....
അപ്പോൾ, അവൻ എന്നോട് പറയുവാ.....
"ചേട്ടാ.... ഞങ്ങളെ നോക്കി ഒന്നും ആരും ചിരിക്കുക പോലുമില്ല... കണ്ടാൽ ഓടിച്ചു വിടാനേ നോക്കൂ. ഞങൾ എല്ലാരും പിടിച്ചു പറിക്കാറൊന്നുമല്ല. ഒന്നും കിട്ടാതെ വരുമ്പോൾ ചെയ്തു പോകുന്നതാണ്. എന്നെ പോലുള്ളവരെ ആർക്കും ഇഷ്ടമല്ല...
പക്ഷേ ചേട്ടായി എന്നെ നോക്കി ചിരിച്ചു. എന്നെ, കിട്ടൂ എന്ന് വിളിച്ചു, തോളത്തു പിടിച്ചു... എനിക് ചായയും വടയും വാങ്ങി തന്നു.... എനിക് ഒത്തിരി സന്തോഷമായി.... അതോണ്ടാണ് ഞാൻ കരഞ്ഞത്...."
എന്റെയും കണ്ണ് നിറഞ്ഞു... ഞാൻ അവന്റെ കവിളിൽ സ്നേഹത്തോടെ ഒന്ന് തട്ടി... എനിക്കൊന്നും പറയാൻ പറ്റിയില്ല.... അവനോട് യാത്രപറഞ്ഞ് ഞാൻ ബസ് കേറി പോകുമ്പോഴും അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു....
" നിന്റെ ഒരു പുഞ്ചിരി നൂറു പുഞ്ചിരികൾ വിരിയികും" എന്നാരോ പറഞ്ഞത് എത്ര സത്യമാണല്ലെ.....
Smile a while,While you smile, your smile goes beyond the miles.
നമ്മുടെ ഒരു പുഞ്ചിരിക്ക് ഒരു മനസ്സ് നിറക്കമെന്നുണ്ടെങ്കിൽ.... നമുക്കൊന്ന് ചിരിച്ചുകൂടെ...............
🖋️ചങ്ങാതീ❣️