സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, നല്ലശീലങ്ങളെപ്പറ്റിയും ദുശീലങ്ങള പറ്റിയും ക്ലസ്എടുത്ത മാഷ്, നിങ്ങളിൽ ആരൊക്കെ ബെഡ് കോഫി കുടിക്കുമെന്നു ചോദിച്ചപ്പോൾ,
"ഞങ്ങളൊക്കെ കട്ടൻ കാപ്പിയെ കുടിക്കൂ സാറേ"
എന്നു പറഞ്ഞ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. അവൻ വിചാരിച്ചിരുന്നത് ബെഡ് കോഫി എന്നാൽ ബ്രൂ കോഫി പോലെ വേറെ ഏതോ ഒരു ടൈപ്പ് കോഫി ആണെന്നാണ്.
ഇപ്പോൾ അവന്റെ കല്യാണം കഴിഞ്ഞു. ഭാര്യക്ക് ജോലിയുണ്ട്, ഇവനില്ല. ഇപ്പോൾ അവനു ബെഡ് കോഫിയെ പറ്റി നല്ല വിവരമുണ്ട് എന്നാണ് കേട്ടത്. ഭാര്യക്ക് ബെഡ് കോഫി നിർബന്ധമാണ് പോലും.