Aksharathalukal

The real love ❤❤ - 1

❤❤❤THE REAL LOVE❤❤❤


നിനക്കിവളെ അല്ലാതെ വേറെ ഒന്നിനേം കിട്ടീലെ പ്രേമിക്കാൻ....കണ്ടെച്ചാലും മതി വിറക് കൊള്ളിക്ക് തല വെച്ച പോലത്തെ ഒരു സാധനം. "


"ദേ... അമ്മേ...നിങ്ങളെ ഈ സന്താനത്തെ ഇനിയും കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇപ്പൊ ഇവിടുന്നു മാറ്റിക്കോ... ഞാൻ എന്ത് ചെയ്യും എന്ന് പറയാൻ പറ്റില്ല.. 😠"

" BGM വേണോ ചേട്ടായീ.... 😃
കലിപ്പ്..... കട്ട കലിപ്......"


ദേ കിടക്കുന്നു ചട്ടീം കലോം... 😄😄
എന്താന്നല്ലേ...
യശോദമ്മ രാവിലെ മേശ പ്പുറത്തു ഉണ്ടാക്കി വെച്ച നല്ല ചൂട് ദോശയും ചമ്മന്തിയും. സോറി ചമ്മന്തി കിടക്കുന്നത് മേശ പുറത്തല്ലാ.... ദേ.... നോക്കിയേ ദേവൂന്റെ തലയിലാ.. 😄
ചമ്മന്തിയെടുത്തു അവളുടെ തല വഴി ഒഴിച് ആ കലിപ്പനങ്ങു എണീറ്റു പോയി.

നല്ല കഥ ഇനി ഇപ്പൊ ഇവിടെ നല്ല ഒന്നാന്തരം യുദ്ധം കാണാം. പറഞ്ഞു തീർന്നില്ല ദേ പോവുന്നു രണ്ടെണ്ണം

'രണ്ടെണ്ണം അല്ല. മൂന്നെണ്ണം ഉണ്ട്.🤭'

നീ ഏതാ മരഭൂതമേ .. ഇത് ഞാൻ എഴുതുന്ന കഥയല്ലേ. അപ്പൊ ഞാൻ പറഞ്ഞോളം 🤨

'നീ എഴുതുന്ന കഥ ഒക്കെ തന്നെയാ.. പക്ഷെ ഇതെന്റെ ജീവിതം അല്ലെ?
നിന്റെ കഥയോ??അപ്പൊ പിന്നെ ഞങ്ങൾ ഒക്കെ ആരാ...🤨
നീ മാത്രല്ല ഞങ്ങളും കണ്ടു .  സിദ്ധുന്റെ പിന്നിൽ ഒരാളല്ല രണ്ടു പേരുണ്ട്. മുന്നിൽ സിദ്ധു അതിന്റെ പിന്നിൽ ദേവൂ പിന്നെ രണ്ടുപേരുടെയും പോരാളി യശോദാമ്മ '

ഓഹ് അപ്പൊ നിങ്ങൾ ഒക്കെ കൂടി കഥ പറയ്യ്യ... ഞാൻ അങ്ങ് പൊക്കോളാം.. ന്തേയ്‌.. 😏😏
നിങ്ങൾ എന്താ ഇങ്ങനെ അന്തം വീട്ടിരിക്കുന്നെ🤷
ഇത് അവരുടെ കഥയാ.  അതുകൊണ്ട് ബാക്കി അവര് പറയാന്ന് ..🤨🤨ഹും അതിനീ തല്ലിപ്പൊളി സമ്മയ്ക്കൂല മക്കളേ..

അപ്പൊ പോവാല്ലോ
ചലോ... ഫോള്ളോ മീ... 😌'

"ടാ പട്ടി.. തെണ്ടി...ചെറ്റേ...അവിടെ നിന്നോ.. നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ.... കോന്തൻ ചേട്ടാ...."

അതിനു പിറകെ മാതാശ്രിയും
"ടീ... ദേവു.. മരിയാദക്കു  വേറെ ചമ്മന്തി ഉണ്ടാക്കി വെച്ചോ.. ഇല്ലെങ്കിൽ ഇന്ന് നീ നിന്റെ റസിയന്റെ കല്യാണം കൂടില്ല...പറഞ്ഞേക്കാം" 😃😃കൂടെ ഒരു വലിയ തവ കൂടി കയ്യിൽ പിടിച്ചാ ഓടുന്നത്."


സിദ്ധു ദേഷ്യം കൊണ്ട് പോവുന്ന പൊക്കിൽഉമ്മറത്തെ വാതിൽ കൊട്ടി അടച്ചിട്ടാണ് പോയത്. പിന്നെ കണ്ടത് മൂക്ക് വാതിലിൽ കുത്തി ദേവു ഒരു വീഴ്ച ആയിരുന്നു.

"ദേവ്യേ.... മേരാ..നാസിക്...."
🤥🥴

വേദനിച്ച മൂക്കിൽ എന്തോ അരിക്കുന്ന പോല തോന്നിയ ദേവൂ കൈ വെച്ച് നോക്കിയപ്പോൾ രക്തം.യാശോദാമ്മ വാതിൽക്കൽ എത്തിയപ്പോ കണ്ടത് കാല് രണ്ടും നൂറ്റിയിരുപത് ഡിഗ്രിയിൽ വെച്ച് ചുമരിൽ ചാരി ബോധം കെട്ടു കിടക്കുന്ന ദേവൂനെ ആണ് 

യെശോദാമ്മ ഉമ്മറത്തേക്ക് നോക്കിയപ്പോ സിദ്ധു ബുള്ളറ്റിൽ കയറി അവിടെ നിന്നും പോയിരുന്നു

" വെള്ളം... വെള്ളം..."
😵😵

"ഓ  ബോധം ഉണ്ടോ?? "

വേഗം പോയി ഇത്തിരി വെള്ളം എടുത്ത് വന്നു അവളുടെ മുഖത്തു തെറിപ്പിച്ചു. പിന്നെ കുറച്ചു കുടിക്കാനും കൊടുത്തു.അല്പം ആശ്വാസം കിട്ടിയപ്പോ ദേവു കരയാൻ തുടങ്ങി


" യശൂ... കണ്ടോ സിദ്ധുവേട്ടൻ എന്റെ മൂക്ക് ഇടിച്ചു പഞ്ചറാക്കി.... ദേവൂന് നന്നായി നൊന്തു..😩😩"


"ആന്നോ... എങ്കി  കണക്കായി പോയി. ചോയിച്ചു വാങ്ങി, കിട്ടി ബോധിച്ചു. അത്ര തന്നെ 🤨
മോളു പോയി.. നന്നായി ഒന്ന് മുഖം കഴുകി വന്നേ...ഒപ്പം നിന്റെ തലയും . അടുക്കളേൽ ഞാൻ ഉണ്ടാക്കിയ ചമ്മന്തി മുഴുവൻ നിനക്കവൻ ഹെയർ മാസ്ക് ഇട്ടു തന്നില്ലേ....ഇനി അച്ഛന് വേറെ ഉണ്ടാക്കിയിട്ട് വേണം. വേഗം വന്നു ഉണ്ടാക്. ഇല്ലെങ്കിൽ ഇപ്പൊ നിന്റെ മൂക്ക് മാത്രേ വാതിലിൽ ഇടിച്ചിട്ടുള്ളു... ബാക്കി..."

ഏറ്റില്ല എന്ന് മനസ്സിലായ ദേവു 
" വേണ്ടാ.... എനിക്ക് എല്ലാം മനസ്സിലായി മാതേ... നിങ്ങൾ ചെല്ലൂ.. ഞാൻ നിങ്ങളെ പിറകിൽ തന്നെ ഉണ്ട്. ധൈര്യമായി പൊക്കൊളു..."

അതും പറഞ്ഞു അവൾ എണീറ്റ് ഒരു തൂവാല എടുത്ത് മൂക്കിൽ പിടിച്ചതും🤧🤧

"അയ്യോ അമ്മച്ചിയേ..എന്റെ മൂക്ക്.ആ കാലമാടൻ ഇങ്ങു വരട്ടെ. അവന്റെ ഒരു പ്രേമോം കോപ്പും . ഹും 😤"
ആഹ്.... സോറി മൂക്കെ.. ഞാൻ അറിയാതെ അവനോടുള്ള ദേഷ്യത്തിൽ.... സോറി.. എല്ലാം എന്റെ തെറ്റാ... എന്റെ മാത്രം... "


" കഴിഞ്ഞോ നിന്റെ കഥകളി.., 😬😬
വേഗം വന്നോ ഇല്ലെങ്കിൽ ഇതിന്റെ ബാക്കി എന്റെ കൈ കൊണ്ടാവും. "


"ഓഹ്... ഞാൻ  ഇതാ വന്നു. എന്നെ അങ്ങട് കൊല്ല്.... അല്ലമ്മേ...എനിക്ക് ഒരു സംശയം നിങ്ങക്ക് വല്ല പൊട്ട കിണറ്റീന്നും കിട്ടിയതാണോ എന്നെ🤔??"


"ഓഹ്.... അതായിരുന്നു ഇതിലും ഭേദം.. ഇതിപ്പോ എങ്ങനെ  ഇത്രെ വിവരം ഇല്ലാത്ത ഒന്നിനെ പെറ്റിട്ടു എന്നോർക്കുമ്പോ എനിക്ക് തന്നെ നാണക്കേട് തോന്നുവാ..
ഇനിയിപ്പോ പറഞ്ഞിട്ട് എന്ത് കാര്യം😞😞 "


"ദൈവമേ... പോയി പോയി അമ്മ വരെ ട്രോളി തുടങ്ങിയോ 🤔🤔
എന്റെ ഒരു വിധി 🤦🤦"








തുടരും.......

ദേവുന്റെ കാര്യം എന്താവും എന്ന് കണ്ടറിയണം... 😄😄🤭പിന്നെ സിദ്ധു പോയത് എങ്ങോട്ടാണെന്നും ബാക്കി വിശേഷങ്ങളും ഒക്കെ വഴിയേ പറയാം...


എനിക്ക് ചില നിബന്ധനകൾ ഒക്കെ ണ്ട്. അതായതു രമണാ.... ഞാൻ ഇപ്പൊ എഴുതുന്ന ഈ കഥ നിങ്ങൾക്ക് ഇഷ്ട്ടായാൽ എന്നെ തീർച്ചയായും അറിയിക്കുക. കേട്ടല്ലോ...😡😡


അല്ലാതെ വായിച്ചിട്ട് പിന്നെ ഈ വഴിക്ക് കാണാതിരുന്നാൽ നിങ്ങളോടൊക്കെ ദൈവം ചോയിക്കും.... അതോണ്ട് നമ്മളെ ഒന്ന് ഫോള്ളോ ചെയ്ത് സപ്പോർട്ട് ചെയ്യന്റെ തല്ലിപ്പൊളീസ്.....

പിന്നെ നിങ്ങ്ങൾക്കൊരു കാര്യം അറിയോ ഞാൻ...
ഞാനില്ലേ....ഞാനൊരു ഒരു പാവമാണ്... ട്ടോ 😔😔



അപ്പൊ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ... ബാക്കി ഞാൻ ഇടാം.... നിങ്ങൾക്കിഷ്ട്ടായാൽ....