Aksharathalukal

അമ്മൂട്ടി❤️(അവസാനഭാഗം )

പെട്ടെന്നാണ് അമ്മ എന്നെ പിടിച്ചുകുലുക്കിയത്.

" ഏതു ലോകത്താണ് അച്ചു..നീയ്..?? "

അമ്മ ചോദിച്ചു.. ഞാൻ ഒന്ന് ചിരിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല.

" മഹി.. നീ മോളെയും കൂട്ടി ഒറ്റക്ക് പോയി സംസാരിക്കൂ.. അച്ചൂന് ഒന്നും മനസ്സിലായി കാണില്ല.. "
( അങ്കിൾ )

" ശെരിയച്ചാ... "

മഹി സോഫയിൽ നിന്നുമെഴുന്നേറ്റ് പുഞ്ചിരിയോടെ എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് എന്റെ വലത്തേ കയ്യിൽ പിടിച്ചു... അപ്പോൾ ഞാനൊന്ന് വിറച്ചു.

മഹി എന്നെ കൂട്ടികൊണ്ട് പോയത് എന്റെ മുറിയിലേക്കായിരുന്നു. ഞാൻ പെട്ടെന്ന് ചെന്ന് മുഖം പൊത്തി കട്ടിലിലേക്കിരുന്നു. വാതിൽ അടച്ചു കുറ്റിയിടുന്ന ശബ്‌ദം കേട്ടപ്പോഴും ഞാൻ അനങ്ങിയില്ല.

മഹി എന്റെ മുന്നിൽ വന്ന് മുട്ടുകുത്തിയിരുന്നിട്ട്.. എന്റെ മുഖത്തുനിന്നും കയ്യ്കൾ എടുത്തുമാറ്റി.

" എന്താണ് മഹി ഇവിടെ നടക്കുന്നത്.. എനിക്ക് മനസ്സിലാവുന്നില്ല ഒന്നും.. "

ഞാനവനെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു. പെട്ടെന്ന് മഹി എന്റെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് ചോദിച്ചു..,

" നിനക്ക്... നിനക്ക് ഇപ്പോഴും ഈ മഹിയെ മനസ്സിലായില്ലേ അമ്മൂട്ടി.. നീ പഴേതൊന്നും ഓർക്കുന്നില്ലേ..?? "

അമ്മൂട്ടി... ഞാൻ ആ പേര് കേൾക്കെ വല്ലാതെയായി. എന്റെ മനസ്സിലേക്ക് ആ സ്വപ്നം കയറിവന്നു.

" അമ്മൂട്ടി.. അമ്മൂട്ടി..
അതാരാണ് മഹി.."

ഞാൻ ചോദിക്കുന്നത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ചെറിയ ഒരു ചിരി വിരിഞ്ഞു.

" അമ്മൂട്ടി.. അത്‌ നീയാണ്. എന്റെ.. എന്റെ മാത്രം.. മഹിയുടെ മാത്രം അമ്മൂട്ടി.. "

മഹി എന്റെ കയ്യിൽ ചുംബിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ദേഹം തളരുന്നത് പോലെ.. വല്ലാതെ തലവേദനയെയും എടുക്കുന്നു.

പെട്ടെന്ന് മഹി എഴുന്നേറ്റ് കട്ടിലിലായി ഇരുന്നുകൊണ്ട്.. എന്നെ ആ നെഞ്ചിലേക്ക് വലിച്ചിട്ടു. ഞാൻ ഒന്നും മിണ്ടാതെ അവന്റെ ഷർട്ടിൽ മുറുകെ പിടിച്ച് ആ നെഞ്ചിൽ പറ്റിചേർന്നിരുന്നു.

അവൻ എന്റെ തലമുടിയിൽ തലോടിയപ്പോൾ ഒരാശ്വാസവും എനിക്ക് തോന്നി.

" എനിക്ക് ഒന്നും മനസ്സിലാവുന്നില്ല മഹി.. എന്താണ് എനിക്ക് ചുറ്റും നടക്കുന്നത്..?? "

എന്റെ കണ്ണുകൾ പെയ്തിറങ്ങി അവന്റെ ഷർട്ട് നനച്ചു.

" കരയാതെ പെണ്ണെ..വിഷമിക്കണ്ട..ഞാൻ എല്ലാം പറഞ്ഞുതരാം.. "

" ഉം... "

കുറച്ചു നേരം അവനൊന്നും മിണ്ടിയില്ല. അതുകഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു..,

" കുറച്ചു വർഷങ്ങൾക്ക് മുൻപ്.. നിനക്കൊരു ആക്‌സിഡന്റ്  പറ്റിയതോർമ്മയുണ്ടോ അമ്മൂട്ടീ..?? "

ഞാൻ അതിനെ കുറിച്ച് ചിന്തിച്ചു. കുറച്ചു വർഷങ്ങൾക്ക് മുൻപ്.. അതായത് ഞാൻ +2 പഠിച്ചു കഴിഞ്ഞു നിൽക്കുമ്പോളാണത് നടക്കുന്നത്. ചെറിയ രീതിയിലെ ഓർമയെ ആ സംഭവത്തെ കുറിച്ച് എനിക്കൊള്ളു..

" മ്മ്.. "

" കിരൺ അങ്കിളിന്റെ കൂടെ പുറത്തേക്ക് പോയപ്പോൾ നിന്നെ ഒരു ലോറി വന്നിടിച്ചു. കുറച്ചാഴ്ചകൾകഴിഞ്ഞ് കണ്ണുതുറന്ന നിനക്ക് ഒന്നും ഓർമ്മയുണ്ടായിരുന്നില്ല.. "

അതെ.. അത്‌ മഹി പറഞ്ഞത് ശരിയാണ്. ഒന്നും ഓർമയുണ്ടായിരുന്നില്ല. അമ്മയെയും അച്ഛനെയും പോലും. പിന്നെ അവരാണ് എല്ലാം മെല്ലെ എന്നെ പറഞ്ഞു മനസ്സിലാക്കി തന്നത്.

" അങ്കിളും ആന്റിയും നിന്റെ പഴയ ഓർമ്മകൾ ഓരോന്നും കൊണ്ടുവരുവാൻ നോക്കികൊണ്ടിരുന്നു. അങ്ങനെ നിനക്ക് പഴയ ഓർമ്മ തിരിച്ചു കിട്ടി. പക്ഷെ അതിൽ നീ ഇപ്പോഴും മറന്നിരിക്കുന്ന..ആന്റിയും അങ്കിളും മനപ്പൂർവം മറച്ചുവെച്ച കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു...അമ്മൂട്ടി.."

മഹി പറഞ്ഞു. അതുകേട്ട് സംശയത്തോടെ ഞാൻ അവനെ തലയുയർത്തിനോക്കി.

" എന്താണത്..?? "

ഞാൻ ചോദിച്ചു. കുറച്ചുനേരം അവനൊന്നും  മിണ്ടിയില്ല.

" നിനക്ക് ഓർമ്മയുണ്ടോ.. നമ്മൾ ആദ്യമായി കണ്ടുമുട്ടിയ ദിവസം..?? "

ഞാൻ ആലോചിച്ചു. അത്‌ ഇവർ പുതിയ താമസക്കാരായി വരുന്ന ദിവസം.. പക്ഷെ മഹി അതായിരിക്കില്ല പറയാൻ പോകുന്നത്..

" അറിയാം.. നീ ഓർക്കുന്നില്ലെന്ന്.. "
മഹി പുഞ്ചിരിച്ചു.

" നമ്മൾ ആദ്യമായി കാണുന്നത് നിന്റെ പതിനൊന്നാമത്തെ പിറന്നാളിനാണ്."
അതുകേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടു.

" ഞങ്ങൾ ആദ്യം മുംബൈയിൽ ആയിരുന്നു. പിന്നെയാണ് അവിടെന്ന് ഇവിടേക്ക് വന്നത്. ഫ്രണ്ടാണെന്ന് പറഞ്ഞാണ് അച്ഛൻ കിരണങ്കിളിനെ എനിക്ക് കാണിച്ചുതന്നത്. അന്ന് നിന്റെ പിറന്നാളായിരുന്നു... അതുകൊണ്ട് ഞങ്ങളെ എല്ലാം അങ്കിൾ പിറന്നാൾ ആഘോഷതിന് വിളിച്ചിരുന്നു. അങ്ങനെയാണ് നമ്മൾ കാണുന്നത്."

" ആദ്യമൊക്കെ അങ്ങോട്ടുമിങ്ങോട്ടും മിണ്ടാൻ മടിയായിരുന്നു നമ്മൾക്ക് രണ്ടുപേർക്കും. ഞാൻ നീ പഠിക്കുന്ന സ്കൂളിലേക്ക്.. നീ പഠിക്കുന്ന അതെ ക്ലസ്സിലേക്ക് ചേർന്നു...അതുകൊണ്ട് പിന്നെ നമ്മൾ ഫ്രണ്ട്‌സായി. ആരെയും അസ്സൂയപ്പെടുത്തുന്ന സൗഹൃദമായിരുന്നു നമ്മൾക്കിടയിൽ.. അവസാനം, പത്തിലൊക്കെ ആയപ്പോഴേക്കും ആ സൗഹൃദം പ്രണയമായി വളർന്നിരുന്നു."

"നീ എല്ലാർക്കും അച്ചുവായിരുന്നുവെങ്കിൽ എനിക്ക് എന്റെ മാത്രം അമ്മൂട്ടിയായിരുന്നു. എനിക്ക് ഇഷ്ട്ടമല്ലായിരുന്നു ആ പേര് നിന്നെ മറ്റൊരാൾ വിളിക്കുന്നത്.. അതേപോലെ തന്നെയായിരുന്നു നിനക്കും..

പിന്നെ അമ്മയും അച്ഛനും ആ കാര്യം അറിഞ്ഞപ്പോൾ നമ്മളുടെ കൂടെ കട്ട സപ്പോർട്ടെന്നപോലെ നിന്നു. അങ്ങനെ നമ്മൾ പ്രണയിച്ചുനടന്നു."

" +2 കഴിഞ്ഞു നിൽക്കുമ്പോഴാണ് തിരിച്ച് മുംബൈക്ക് പോകേണ്ട ആവിശ്യം വന്നത്. അങ്ങനെ ഒരു ദിവസം നമ്മൾ പിരിയുമ്പോൾ.. നിന്റെയും എന്റെയും കണ്ണുകൾ ഒരുപോലെ പെയ്യുന്നുണ്ടായിരുന്നു അമ്മൂട്ടി.. അന്ന് നിനക്ക് തന്നതാണ് ഈ ചുവന്ന
മൂക്കുത്തി.. "

മഹി എന്റെ മൂക്കിലെ മൂക്കുത്തിയിൽ ചുംബിച്ചു.

" അവിടെയെത്തിയപ്പോൾ എനിക്ക് വല്ലാതെ സങ്കടം തോന്നി...നിന്നെ കാണാൻ പറ്റാന്. ഇടക്ക് ഫോണിൽ വിളിക്കുമായിരുന്നു. അങ്ങനെ ദിവസങ്ങൾ തള്ളിനീക്കി ഇരിക്കുമ്പോഴാണ് അച്ഛനും അമ്മയ്ക്കും എനിക്കും ഒരു കാർ ആക്സിലെന്റ് പറ്റുന്നത്."

" ഒരിടത്തേക്ക് പോകുമ്പോൾ രാജേട്ടൻറെ നിയന്ത്രണം തെറ്റി കാറ് കൊക്കയിലേക്ക് വീഴുകയായിരുന്നു. ഞങ്ങൾ മൂന്നുപേരും അതിൽ നിന്നും രക്ഷപെട്ടു. പക്ഷെ രാജേട്ടന് രക്ഷപെട്ടാൻ പറ്റിയില്ല. ആദ്യമൊക്കെ ഞങ്ങളും മരിച്ചെന്നാണ് എല്ലാരും വിചാരിച്ചത്..
അതെ ദിവസമാണ് ഇവിടെ നിനക്ക് ആക്സിലെന്റ് പറ്റുന്നത്. "

" നിന്റെ ജീവന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് അങ്കിളും ആന്റിയും ഞങ്ങൾക്ക് ആക്സിലെന്റ് പറ്റിയ കാര്യം അറിയുന്നത്.അതും മരിച്ചുപോയെന്നാണ്. എല്ലാംകൂടെ കേട്ടപ്പോൾ അവർ ആകെ തളർന്നുപോയിരുന്നു. പിന്നെ കണ്ണുതുറന്ന നിനക്ക് ഒന്നും.. ഒന്നും ഓർമ്മയുണ്ടായിരുന്നില്ല അമ്മൂട്ടി..."

" നിന്റെ പഴയ ഓർമ്മകൾ തിരിച്ചുകൊണ്ട് വരാൻ അവർ ശ്രമിച്ചു. പക്ഷെ ഞങ്ങളുടെ ഓർമകളൊന്നും കൊണ്ട് വരാൻ മനപ്പൂർവം അവർ ശ്രമിച്ചില്ല.. കാരണം അവസാനം ഞങ്ങൾ മരിച്ചുവെന്ന വാർത്ത അറിയുമ്പോൾ നിന്റെ പ്രതികരണം എങ്ങനെയായിരിക്കുമെന്നോർത്ത് അങ്കിളിനും ആന്റിക്കും പേടിയുണ്ടായിരുന്നു. "

" പിന്നെ അങ്കിൾ ഞങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്നറിഞ്ഞത് രണ്ടുവർഷത്തിന് ശേഷമാണ്. പക്ഷെ ഇവിടേക്ക് തിരിച്ചു വരാൻ ഞങ്ങൾക്ക് ആവില്ലായിരുന്നു. അമ്മക്ക് ആ അപകടംമൂലം ശരീരം തളർന്നിരുന്നു. പിന്നെ അമ്മക്ക് സുഖമായപ്പോഴാണ് ഇവിടേക്ക് ഞങ്ങൾ വന്നത്.. "

" നിന്റെ ഓർമകളിൽ ഞങ്ങൾ ആരുമില്ല എന്ന വിവരം എന്നെയും അച്ഛനെയും അമ്മയും തളർത്തി. അതിൽ കൂടുതൽ തളർന്നത് ഞാനായിരുന്നു അമ്മൂട്ടി.. എനിക്കത് ചിന്തിക്കാൻ പോലുമാവില്ല."

" എന്നെയെങ്കിളും കാണുമ്പോൾ നിനക്ക് ആ ഓർമ്മയും തിരിച്ചുകിട്ടുമെന്ന് എല്ലാവർക്കും പ്രതീക്ഷയുണ്ടായിരുന്നു.. എന്നാൽ അതും നടന്നില്ല. അതാണ് ഇങ്ങനെയൊരു നീക്കം.. "

" പറ്റില്ല അമ്മൂട്ടി.. എനിക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ല.. എത്രയും നാളും ഞാൻ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു.. അവസാനം... നിന്റെ ഓർമകളിൽ ഞാനില്ലാന്നറിഞ്ഞപ്പോൾ എനിക്കെന്ത് കരച്ചിലാണ് വന്നതെന്ന് അറിയാമോ അമ്മൂട്ടി..നിനക്ക്.. "

മഹിയുടെ കണ്ണുനീർ എന്റെ കയ്യിൽ പതിഞ്ഞുകൊണ്ടിരുന്നു. അത് എന്നെ ചുട്ടുപൊള്ളിച്ചു.

" നിനക്ക് ഇനിയും മഹിയെ ഓർമ കിട്ടുന്നില്ലേ അമ്മൂട്ടി..ഏ...?? "

മഹി എന്റെ മുഖം അവന്റെ കൈക്കുള്ളിൽ എടുത്തുകൊണ്ട് ചോദിച്ചു. ഞാൻ ഒന്നും മിണ്ടാതെ പെയ്യുന്ന ആ കരിനീല മിഴികളിലേക്ക് നോക്കി.

ദേഹം തളരുന്നത് പോലെ.. എന്റെ കണ്ണിലേക്ക് പെട്ടെന്ന് ഇരുട്ട് കയറി. ഞാൻ തളർന്ന് മഹിയുടെ കൈകളിലേക്ക് വീണു.

" അമ്മൂട്ടീ.... "

   ❤️❤️❤️


 

ഞാൻ കണ്ണുകൾ വലിച്ചുതുറന്നു. ആദ്യം എവിടെയാണെന്ന് ഞാൻ സംശയിച്ചു.. പിന്നെ മനസ്സിലായി ഹോസ്പിറ്റലിലാണെന്ന്.

ഞാൻ കിടക്കുന്ന ബെഡിന്റെ അടുത്തായി ഒരു കസേരയിൽ മഹി ഇരിപ്പുണ്ട്. അവൻ എന്റെ വലത്തേകയ്യ് തന്റെ മുഖത്തോട് ചേർത്തുവെച്ചിരിക്കുകയാണ്. എന്റെ കൈ നനയുന്നത് ശ്രദ്ധിച്ചപ്പോഴാണ് മഹി കരയുകയാണെന്ന് എനിക്ക് മനസ്സിലായത്.
കണ്ണടച്ചിരിക്കുന്നതുകൊണ്ട് തന്നെ ഞാൻ ഉണർന്ന കാര്യം അവൻ അറിഞ്ഞിട്ടില്ല.

കുറച്ചുമാറി അച്ഛനും അമ്മയും അങ്കിളും ആന്റിയും ഇരിപ്പുണ്ടായിരുന്നു.

ഞാൻ മെല്ലെ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു. അനക്കം കേട്ടപ്പോഴാണ് ഞാൻ ഉണർന്ന വിവരം എല്ലാരുമറിഞ്ഞത്. പെട്ടെന്ന് മഹി എന്നെ എഴുന്നേറ്റിരിക്കാൻ പിടിച്ചുസഹായിച്ചു.

" അച്ചൂ... എന്തേലും വയ്യായ്ക തോന്നുന്നുണ്ടോ മോളെ.. "

അച്ഛൻ എന്റെ അടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു. കൂടെ അമ്മയും..

" ചെറിയൊരു തലവേദനയുണ്ട് അച്ഛ.."

ഞാൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു. അപ്പോളച്ഛൻ എന്റെ തലമുടിയിൽ മെല്ലെ തലോടി.

ആരും ഒന്നും മിണ്ടിയില്ല. കുറച്ചുകഴിഞ്ഞപ്പോൾ അച്ഛൻ പുറത്തേക്കിറങ്ങി പോയി... പിറകെ അമ്മയും ആന്റിയും അങ്കിളും. അപ്പൊഴെനിക്ക് മനസ്സിലായി അത്‌ എനിക്കും മഹിക്കും ഒറ്റക്കിരുന്ന് സംസാരിക്കാനാണെന്ന്.

ഞാൻ മഹിയെ നോക്കി. അവൻ ഒന്നും മിണ്ടാതെ തലകുനിച്ചിരിക്കുകയാണ്.

മഹി കുറച്ചു കഴിഞ്ഞപ്പോഴും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ ഞാൻ മെല്ലെ അവന്റെ ഇടത്തെ കയ്യിൽ വിരലുകൾ കോർത്തു. അപ്പോളവൻ എന്നെ തലയുയർത്തി നോക്കി. അവന്റെ നിറഞ്ഞ ആ കരിനീലമിഴികൾ കാണെ എനിക്ക് വളരെ സങ്കടം തോന്നി.

" മഹിയേട്ടാ.... "

ഞാൻ പതിയെ മഹിയെ വിളിച്ചു. മഹി എന്നേക്കാൾ കുറച്ചു മാസങ്ങൾക്ക് മാത്രമേ മൂത്തതായിട്ടൊള്ളൂ എങ്കിലും..., എനിക്ക് വിഷമം വരുമ്പോഴും.. അത്ര സന്തോഷം തോന്നുമ്പോഴും ഞാൻ അവനെ അങ്ങനെയാണ് പണ്ട് വിളിക്കുന്നത്.
അതുകേട്ടപ്പോൾ അവന്റെ കണ്ണുകൾ വിടർന്നു.. ചുണ്ടിൽ ഒരു പുഞ്ചിരിയും വിരിഞ്ഞു.

" അമ്മൂട്ടി.... "

അവസാനിച്ചു.... ♥️

ഞാൻ ആദ്യമേ പറഞ്ഞയിരുന്നു കുഞ്ഞി കഥയായിരിക്കുമെന്ന് 😌
എത്ര ശെരിക്കുയാണെന്നു അറിയില്ലാട്ടോ.
തെറ്റുകൾ ഉണ്ടേൽ ക്ഷമിക്കണേ.. 🤗🤗

✍️✍️ സഖാവ്