🟥 രവി നീലഗിരിയുടെ നോവൽ©️അധ്യായം മുപ്പത്തിയൊന്ന് നിഴലുകളും പഴുത്തുണങ്ങിയ കരിയിലകളും കൂടിച്ചേർന്ന് കിടക്കുന്ന നെല്ലിമരത്തിന്റെ കരിങ്കൽത്തറയുടെ ഒരറ്റത്തായി ജോസ്മിയിരുന്നു. ഇന്നലെ രാത്രിയിൽ ഫാത്തിമ വന്നു. അവൾ തന്നെയാണ് ഇവിടെ കാണാമെന്ന് പറഞ്ഞതും. അടുക്കി വെച്ചിരുന്നു, അവളോട് ചോദിക്കാനുള്ള കുറെ ചോദ്യങ്ങൾ. അത് മുൻപ്. പക്ഷെ, ഇപ്പോൾ മനസ്സ് ആകെ ശൂന്യമായത് പോലെ. ചോദ്യങ്ങളെല്ലാം ഒരു മഞ്ഞിൻ മറയ്ക്കപ്പുറത്താണെന്ന് തോന്നി. കഴിഞ്ഞ് പോയതിനെല്ലാം ഒരു ദു:സ്വപ്നത്തിന്റെ ആയുസ്സ് മാത്രമായിരുന്നോ ? ജോസ്മിക്ക് ജോസ്മിയാകാനേ കഴിയൂ. " അരണേടെ ഓർമ്