Aksharathalukal

QUEEN OF ROWDY - 10

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 10


രണ്ട് ദിവസങ്ങൾക്ക് ശേഷം



(മിച്ചു)



ഇന്നാണ് മക്കളെ ഞങ്ങൾ റൈഡിന് പോവ്ണത്.ഇന്ന് കോളേജിൽ എത്തിയപ്പൊ തന്നെ നിച്ചൂനോട് ഞങ്ങളെ കൂടെ വരാൻ പറഞ്ഞ്.

"ഡീ രാത്രി ആവുമ്പൊ റെഡി ആയി നിന്നോണ്ടിട്ടാ"കാർത്തി.

"പറ്റൂല ഇൻക് ഉറങ്ങണം"നിച്ചു.

"അച്ചൊടാ,വാവ കാക്കൂന്റെ ബൈക്കിൽ ഇരുന്ന് ചാച്ചിക്കോണ്ടിട്ടാ"ഷാലു ഓളെ കവിളിൽ പിച്ചി കൊണ്ട് പറഞ്ഞപ്പൊ ഓൾ ആയിക്കോട്ടെ എന്നുള്ള മട്ടിൽ തലയാട്ടി.

"എങ്ങട്ടാ പോവ്ണത്"നിച്ചു.

"എങ്ങട്ടേലും ഒക്കെ പോവാം രണ്ട് ദിവസം കഴിഞ്ഞിട്ട് വെരാം.എന്ത്യെ"

"ഓൾ ഡബിൾ ഒക്കെ ആണ് മോനെ"അക്കു.

"ടാ ഫൈസി എത്തീലെ"കാർത്തി.

"ഇല്ല്യെടാ വിളിച്ചിട്ട് കോൾ എട്ക്ക്ണില്ല"അക്കു.

"ഓൻ എന്തേലും തിരക്കിലാവും"ഷാലു.

"ആ പറഞ്ഞ് നാവ് എടുത്തീല അപ്പോഴേക്കും എത്തിയല്ലോ"

"എന്താണ് എല്ലാരും കൂടി ഒരു ഗൂഢാലോചന 🤨"ഫൈസി.

"അന്നെ കുറ്റം പറയേർന്ന് അല്ലെ നിച്ചു"ഷാലു.

"പിന്നല്ല"നിച്ചു.

ഓൾക്ക് പറ്റിയ ആളാണ് ഷാലു.രണ്ടും ഒരേ വേവ് ലങ്ക്ത് ആണ്.അങ്ങനെ ഇന്ന് പോവ്ണ കാര്യം ഒക്കെ പറഞ്ഞ് സെറ്റാക്കി ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

വീട്ടിൽ എത്തി ഫ്രഷായി ഒന്ന് കിടന്ന്.ആ കിടതത്തിൽ എപ്പഴോ ഉറങ്ങി പോയി.പിന്നെ രാത്രി ഫുഡ് കഴിക്കാൻ വിളിച്ചപ്പോഴാണ് നീറ്റത്.

"ടാ നാളെ മ്മക്ക് ഒന്ന് റിഫന്റെ അടുത്ത് പോവണം"ഉപ്പ.

"മ്മ്"മ്മൾ വല്ല്യ താല്പര്യം ഇല്ലാത്ത മട്ടിൽ ഒന്ന് മൂളി കൊടുത്ത്.

റിഫ മ്മളെ ഉപ്പാന്റെ ഫ്രണ്ടിന്റെ മകൾ ആണ്.ഓൾക്ക് മ്മളെ ഇഷ്ടാണെന്ന് പറഞ്ഞിട്ട് ഉപ്പേം ഉമ്മേം മേരേജ് നടത്താൻ വേണ്ടി മ്മളോട് കൊറേ പറഞ്ഞ്.

മ്മക്ക് ഓളെ ഇഷ്ടല്ല പറഞ്ഞിട്ട് ആരും കേൾക്കാൻ കൂട്ടാക്ക്ണില്ല്യ.ഓൾ ബാംഗ്ലൂർ ഹോസ്റ്റലിൽ നിന്ന് പഠിച്ചതാണ്.ഓൾക്ക് വീട്ടുകാർ കൊട്ത്ത ഫ്രീഡം കൂടുതൽ ആണ്.

അതിന്റേതായ പ്രശ്നങ്ങൾ ഓൾക്ക് ഉണ്ട്.എന്തും ചെയ്യാൻ മടില്ല്യാത്ത ഐറ്റം ആണ് ഓൾ.അങ്ങനത്തെ ഒരു പെണ്ണ് അല്ല മ്മളെ ഡ്രീം ഗേൾ.

ഇന്ന് മ്മൾ മൂളി കൊടുത്തത് ഓളെ കാണാൻ പൂതി ആയിട്ടൊന്നും അല്ല.ഉപ്പ പറഞ്ഞത് നാളെ പോവ്ണ കാര്യം അല്ലെ.മ്മൾ അതിന് ഇന്ന് രാത്രി നാട് വിടൂലെ 😁. അതോണ്ടാണ് വേഗം മൂളി കൊട്ത്തത്.


മ്മൾ 1 മണിക്ക് അലാറം വെച്ച് കിടന്ന്.ഇങ്ങൾ ഇന്റെ വീട്ടിൽ നിക്കാണ്ട് ബാക്കി ഉള്ളോരെ വീട്ടിൽ കേറി ഇറങ്ങി വാ മക്കളെ.


✨✨✨✨


(നിച്ചു)



രാത്രി ഫോൺ കിടന്ന് കാറ്ണത് കേട്ടിട്ട് ഈ പാതി രാത്രി ആരാന്ന് ആലോചിച്ച് മ്മൾ ഫോൺ എടുത്ത് നോക്കി.അലാറം ആണെന്ന് കണ്ടതും മ്മൾ പിന്നേം കിടന്ന്.

പെട്ടെന്ന് ഞെട്ടി നീറ്റ് സമയം നോക്കിയപ്പൊ 1 മണി കഴിഞ്ഞ്ക്ക്ണ്.മ്മൾ വേഗം ഫ്രഷായി റൈഡിന് പോകുമ്പൊ ഇടുന്ന ഡ്രസ്സ് എടുത്ത് ഇട്ട് മെല്ലെ ഡോർ തുറന്ന് ഇറങ്ങി.

സൗണ്ട് ഉണ്ടാക്കാതെ റൂമിന്റെ ഡോർ അടച്ച് തിരിഞ്ഞ് നോക്കിയപ്പൊ മ്മളെ അതേ പോലെ തന്നെ കാക്കു റൂമിൽ നിന്ന് ഇറങ്ങി വരുന്നുണ്ട്.

ഞങ്ങൾ രണ്ടാളും കൂടെ ബാൽക്കണി വഴി പുറത്ത് ഇറങ്ങി.കാക്കു മെല്ലെ ബൈക്ക് പൂർത്തിറക്കി.പുറത്ത് ഞങ്ങളെ കാത്തെന്ന പോലെ ബാക്കി ഉള്ളോരും ഇണ്ടേർന്ന്.മ്മൾ കാക്കൂന്റെ ബാക്കിൽ ഇരുന്ന്.


മ്മൾ കേറിയതും 5 ബൈക്കും കൂടെ പറപ്പിച്ച് വിട്ട്.മ്മൾ കാക്കൂന്റെ പുറത്ത് തല വെച്ച് പുറത്തേക്ക് നോക്കി ഇരുന്ന്.നല്ല തണുത്ത കാറ്റ് തഴുകി പോകുന്നതിനോടൊപ്പം പല ഓർമ്മകളും മനസ്സിനെ തഴുകി പോയി.

ഉള്ളിൽ സങ്കടം തിങ്ങി നിന്നപ്പൊ മ്മൾ കാക്കൂനെ ഒന്ന് നോക്കി.കണ്ണാടിയിൽ കൂടി മ്മളെ തന്നെ നോക്കി വണ്ടി ഓടിക്കുന്ന കാക്കൂനെ കണ്ടതും ഉള്ളിലെ സങ്കടം മുഴുവൻ മറച്ച് വെച്ച് ഓൻക്ക് ഒന്ന് ചിരിച്ച് കൊടുത്ത്.

ഓൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ച്.ഓൻക്ക് അറിയാം പെയ്യാൻ കാത്ത് നിക്കാണ് മ്മളെ മനസ്സെന്ന്.ഓൻ നോട്ടം തെറ്റിച്ചപ്പൊ തന്നെ മ്മൾ ഓന്റെ പുറത്ത് തല വെച്ച് കരഞ്ഞ്.ഓൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ച്.


കുറച്ച് നേരം അങ്ങനെ കരഞ്ഞോണ്ട് നിന്ന്.

"നിച്ചു"മിച്ചു.

"ഉറങ്ങാണോ മോളൂസെ"ഷാലു.

എല്ലാരും കൂടി ഓരോന്ന് പറയ്ണത് കേട്ട് മ്മൾ തല ചെരിച്ച് കണ്ണ് തുടച്ച് മുഖത്തൊരു പുഞ്ചിരി വരുത്തി.അപ്പഴാണ് മ്മളെ തന്നെ നോക്കി നിക്ക്ണ റൗഡിനെ മ്മൾ ശ്രദ്ധിച്ചത്.ഓന്റെ നോട്ടം കണ്ടപ്പൊ തന്നെ മ്മൾ കരഞ്ഞത് ഓൻ കണ്ടെന്ന് മനസ്സിലായി.മ്മൾ പിന്നെ അതൊന്നും കാര്യാക്കാതെ തിരിഞ്ഞ്.

"ഇജ്ജ് ഉറങ്ങേർന്നൊ"കാർത്തി.

"മ്മ്"

"ഐഷ്... മുഖം തക്കാളി പോലെ ആയിക്ക്ണല്ലൊ"ഷാലു.

"പോട"

"അന്റെ കാക്കൂന്റെ പ്രായം ഇണ്ട് ഇൻക്ക്.ഇങ്ങട്ടും ഓൾ വിളിക്ക്ണത് കേട്ട"ഷാലു.

"അന്നെ കണ്ടാൽ ആർക്കാ മോനെ ബഹുമാനിക്കാൻ തോന്ന"മിച്ചു.

കാക്കുവും ആ റൗഡിയും ഒന്നും മിണ്ടാതെ വണ്ടി ഓടിക്കാണ്.കാക്കൂന്റെ മൂഡ് ഓക്കെ ആവണെങ്കിൽ മ്മളെ മൈന്റ് ഓക്കെ ആണെന്ന് കാക്കൂന് തോന്നണം.മ്മളൊന്ന് സഡ് ആയാൽ ഓൻക്കത് ഫീലാവും.

മ്മൾ നീറ്റ് നിന്ന് നീട്ടി ഒരു വിസിലങ്ങട്ട് കാച്ചി.മ്മൾ തുടക്കം കുറിച്ചതും ബാക്കി അവന്മാരും കൂടെ കൂടി.കൂക്കി വിളിച്ചും മറ്റും ആകെ കൂടി ബഹളം ആക്കി ഞങ്ങൾ ഒരു തട്ടുകടയിൽ വണ്ടി നിർത്തി.

അവടെന്ന് ഫുഡും തട്ടി പിന്നേം യാത്ര തുടങ്ങി.കുറച്ച് നേരത്തിന് ശേഷം വണ്ടി ഒരു വീടിന്റെ മുന്നിൽ നിർത്തി.ഷാലു പോയി ബെല്ല് അടിച്ചതും ഒരു പെണ്ണ് വന്ന് ചാവി തന്ന് അകത്തേക്ക് തന്നെ പോയി.

ആ വീടിന്റെ അടുത്തുള്ള ഒരു വീടിന്റെ ചാവി ആയിരുന്നു അത്.ഞങ്ങൾ ആ വീടിന്റെ അകത്തേക്ക് കയറി.മുഴുവൻ വൃത്തിയാക്കി വെച്ചിട്ടുണ്ട്.മ്മൾ ഈ വീട്ടിലേക്ക് ഇതിന് മുമ്പ് വന്നിട്ടുണ്ട് കാക്കൂന്റെ കൂടെ.

മ്മൾ വേഗം ഫ്രഷായി പുറത്ത് ഗാർഡനിൽ പോയി ഇരുന്ന്.ഇവടെ ഇങ്ങനെ ഇരിക്കാന് ഒരു പ്രത്യേക സുഖം ആണ്.നല്ല തണുത്ത കാറ്റും ചുറ്റും പൂത്ത് നിൽക്കുന്ന പൂവും കിളികളും ഒക്കെ കൂടി ഒരു പ്രത്യേക തരം ഫീൽ ആണ്.

മ്മൾ പ്രകൃതി ഭംഗി നോക്കി ഇരിക്കുമ്പൊ ആണ് ആരോ മ്മളെ അടുത്ത് വന്ന് ഇരിക്കുന്ന പോലെ തോന്നിയത്.മ്മൾ തല ചെരിച്ച് ഒന്ന് നോക്കി.റൗഡി ആണ് അതെന്ന് അറിഞ്ഞപ്പൊ തന്നെ മ്മൾ എഴുന്നേറ്റ്.പക്ഷേ ഓൻ മ്മളെ അവടെ തന്നെ പിടിച്ച് ഇരുത്തി.

"ഇജെന്തിനാ ഇന്നെ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നെ"റൗഡി.

"വെറുതെ.എന്ത്യെ"

"ഞാൻ സീരിയസ് ആയി ഒരു കാര്യം ചോദിക്കട്ടെ"റൗഡി.

"മ്മ്"

"അനക്ക് ഇന്നോട് ഇന്നേ വരെ ഒന്നും തോന്നീട്ടില്ല്യെ"റൗഡി.

"ഇല്ല്യ"

"അതെന്താ"റൗഡി.

"അന്നോട് ഒന്നും തോന്നാത്തത് ഇന്റെ കുറ്റം ആണൊ"മ്മൾ ഒറ്റ പിരികം പൊക്കി ഓനോട് ചോദിച്ച്.

"പക്ഷേ ഇൻക്ക് അന്നെ ഇഷ്ടാണ്"റൗഡി.

"അയ്ന്"

"മ്മൾ കെട്ടുന്നുണ്ടെങ്കിൽ അന്നെ തന്നെ കെട്ടൊള്ളു"ന്നും പറഞ്ഞ് മ്മളെ കവിളിൽ ഒരു ഉമ്മ തന്ന് ഇളിച്ച് കാട്ടി ഓൻ പോയി.

കിട്ടിയ ഷോക്കിൽ കൊറച്ച് നേരം അവടെ ഇരുന്ന്.പിന്നെ അതൊക്കെ ആലോചിച്ചപ്പൊ എരിഞ്ഞ് കേറി വന്നതും അവടെന്ന് ചവിട്ടി തുള്ളി അകത്തേക്ക് പോയി.

തെണ്ടി ചെറ്റ റൗഡി.മിക്കവാറും ഓന്റെ അന്ത്യം മ്മളെ കയ്യോണ്ട് ആവും.നാളെ രാത്രി ആണ് ഞങ്ങൾ ഇവിടന്ന് പോവുന്നത്.അത് വരെ ഈ റൗഡിനെ മ്മൾ സഹിക്കണ്ടെ റബ്ബേ.


✨✨✨✨


(കാർത്തി)


ഇന്ന് പല സ്ഥലത്തേക്കും പോവാൻ ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട്.എല്ലാരും ഗാർഡനിൽ ഓരോന്ന് സംസാരിച്ച് ഇരുന്ന്.ഫൈസി ആണേൽ നിച്ചൂനെ വെറുപ്പിച്ചോണ്ടിരിക്കാണ്.എപ്പഴാന്നാവോ ഓൾ എരിഞ്ഞ് കേറി ഓൻക്ക് ഒന്ന് കൊടുക്കൽ🙄.

"ഡാ മതി അതിനെ വെറുപ്പിച്ചത്.വന്ന് എന്തേലും കഴിക്കാൻ നോക്ക്"മിച്ചു.

"ആ ഇങ്ങൾ പൊയ്ക്കൊ ഞങ്ങൾ ഇപ്പൊ വരാം"ഫൈസി.

ഓൻ അത് പറഞ്ഞപ്പൊ തന്നെ ഓൾ അവിടെന്ന് നീക്കാൻ നിന്നെങ്കിലും ഓൻ അവടെ തന്നെ ഇരുത്തി.ഞങ്ങൾ പിന്നെ ഫുഡ് കഴിക്കാൻ ഇരുന്ന്.കുറച്ച് നേരം കഴിഞ്ഞപ്പൊ തന്നെ രണ്ടാളും വന്ന് ഇരുന്ന്.

ഞങ്ങൾ രണ്ടാൾടേം എക്സ്പ്രഷൻ അറിയാൻ വേണ്ടി ഒന്ന് മുഖത്തേക്ക് നോക്കി.ഫൈസി കലിപ്പിൽ😡 ആണെന്ന് കണ്ടതും ഞങ്ങൾ സ്പോട്ടിൽ നിച്ചൂനെ നോക്കി.ഓൾ എന്തൊ കാര്യമായിട്ട് ആലോചിക്കാണ്🤔.



(തുടരും)