Aksharathalukal

തെമ്മാടിച്ചെക്കന്റെ പ്രണയം❤️- 6

ഹൃദ്യ ആ ക്ലാസ്സ്‌ മുറിയിലേക്ക് കയറി. അവിടെ ഒരു ഡെസ്കിൽ സൂര്യ സിഗരറ്റും വലിച്ചുകൊണ്ട് ഇരിപ്പുണ്ട്.

 "ആഹാ... എന്റെ ഭാര്യ വന്നല്ലോ... "

അവൻ സിഗരറ്റ് കളഞ്ഞ്.. ഡെസ്കിൽ നിന്നും ചാടി ഇറങ്ങിക്കൊണ്ട്  അവളുടെ അടുത്തേക്ക് നടന്നു.. അവൾ ഒന്നും പറയാതെ തലകുനിച്ചു നിന്നു. 

സൂര്യ ഹൃദ്യയുടെ അടുത്ത് വന്ന് അവളുടെ ഇടുപ്പിലൂടെ കൈകൾ ചുറ്റി അവളെ അവനോട് ചേർത്ത് നിർത്തി. അവൾ ഞെട്ടി അവനെ നോക്കി.
പെട്ടെന്ന് തന്നെ അവനെ തള്ളി മാറ്റാൻ അവൾ ശ്രെമിച്ചു. എന്നാൽ സൂര്യ ഹൃദ്യയുടെ കൈകൾ പിടിച്ച് വച്ച്..അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി. 

 "എന്നെ വിട്..."

അവൾ പേടിയോടെ അവളോട് പറഞ്ഞു.

 "വിടാഡി പെണ്ണെ.. ഞാൻ കുറച്ച് നേരം എന്റെ ഭാര്യയെ ഒന്ന് അടുത്ത് നിർത്തട്ടെ.. "

സൂര്യ ഹൃദ്യയുടെ മുടി ഒതുക്കി അവളുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു.

 "നിന്റെ അമ്മയോട് പറഞ്ഞോ ഞമ്മൾ കെട്ടിയ കാര്യം.. "

"..........."

"പിന്നെ എന്തായാലും ഞാൻ അങ്ങൊട്ട് ഒന്ന് വരുന്നുണ്ട്... "
അവൻ പറഞ്ഞു.

 "എ...എന്തിന്...? "

അവൾ ഞെട്ടലോടെ ചോദിച്ചു.

 "ഹാ.. നല്ല ചോദ്യം.. പിന്നെ എന്റെ ഭാര്യയെ എന്റെ വീട്ടിലല്ലേ നിൽക്കേണ്ടത്.."

"ഇല്ലാ ഞാൻ അങ്ങോട്ട്‌ വരില്ല... "

ഹൃദ്യ ദേഷ്യത്തോടെ പറഞ്ഞു. 

"അതൊന്നും എനിക്ക് അറിയണ്ട.. പെട്ടെന്ന് തന്നെ നിന്നെ കൂട്ടാനായി ഞാൻ നിന്റെ വീട്ടിലേക്ക് വരും.അപ്പോൾ നീ എന്റെ കൂടെ വന്നേ പറ്റു...

"സൂര്യ അവളുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.അത് കേട്ട് ദേഷ്യത്തോടെയും വിഷമത്തോടെയും അവൾ അവന്റെ കൈ തട്ടി മാറ്റി.. 

"എന്ന ശരി.. നമ്മക്ക് പിന്നെ കാണാട്ടോ ഭാര്യേ..."

സൂര്യ ചിരിയോടെ ഹൃദ്യയെ കണ്ണിറുക്കി കാണിച്ചുക്കൊണ്ട് പറഞ്ഞു. എന്നിട്ട് മെല്ലെ ക്ലാസ്സിന്റെ പുറത്തേക്ക് നടന്നു.

💘💘

കുറച്ച് ദിവസങ്ങൾ കടന്നുപോയി.

സൂര്യ പിന്നെ ഹൃദ്യയെ ശല്യം ചെയ്തിരുന്നില്ല.
അതിന് ചെറിയ ഒരാശ്വാസവും അവൾക്ക് ഉണ്ടായിരുന്നു.  പക്ഷെ അതേപോലെ തന്നെ പേടിയും.

 ഉച്ചക്ക്  ഒരു ബുക്ക്‌ വായിച്ചുകൊണ്ടിരിക്കുകയാണ് ഹൃദ്യ. പെട്ടെന്നാണ് മുറ്റത്തു ഒരു കാർ വന്ന് നിൽക്കുന്ന ശബ്ദം അവൾ കേട്ടത്. 

ആരാണ് കാറിൽ ഇവിടെ വന്നത്.. അതും ഇപ്പോൾ..  

ഹൃദ്യ ചിന്തിച്ചു.പെട്ടെന്നാണ് അവൾ ഞെട്ടിയത്.

ചിലപ്പോൾ സൂര്യ ആയിരിക്കുമോ.. 

ഹൃദ്യ പേടിയോടെ ബുക്ക്‌  ടേബിളിൽ വച്ച്.. സൂര്യ ആയിരിക്കല്ലെ എന്ന് കൃഷ്ണനോട്‌ പ്രാർത്ഥിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു.എന്നാൽ അത് സൂര്യ തന്നെയായിരുന്നു. 

ഇന്ന് അവളുടെ അമ്മ ജോലിക്ക് പോയിരുന്നില്ല. അവർക്ക് അവനെ കണ്ടപ്പോൾ മനസ്സിലായില്ല.

 "ആരാണ്.. മോനെ എനിക്ക് മനസ്സിലായില്ല.. "

അമ്മ പറഞ്ഞു. അപ്പോഴാണ് ഹൃദ്യ അങ്ങോട്ട്‌ വന്നത്. 

"ഞാൻ സൂര്യ.. "

അവൻ കൂളിംഗ് ഗ്ലാസ്‌ ഊരി മാറ്റി കൊണ്ട്.. ഹൃദ്യയെ നോക്കിയാണ് പറഞ്ഞത്. അത് കേട്ട് അമ്മ ഞെട്ടി. പെട്ടെന്ന് തന്നെ അവർക്ക് ദേഷ്യം വന്നു. 

"നീയോ... എന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്.. ഏ...??"

"അത് നിങ്ങടെ മോളെ കൂട്ടികൊണ്ട് പോകാൻ.. അവള് പറഞ്ഞില്ലേ.. "

സൂര്യ ചോദിച്ചു. അത് കേട്ട് വർദ്ധിച്ചു വന്ന ദേഷ്യത്തോടെ അവർ അവന്റെ കോളറിൽ കുത്തിപിടിച്ചു.

 "ഡാ..എന്റെ മോളുടെ ജീവിതം കളഞ്ഞിട്ട്..ഇല്ല ഞാൻ സമ്മതിക്കില്ല.. "

അമ്മ ഉച്ചത്തിൽ പറഞ്ഞു. 

"അവളെ കെട്ടാൻ അറിയാമെങ്കിൽ എനിക്കവളെ കൂട്ടികൊണ്ട് പോവാനും അറിയാം.."

അവൻ അവരുടെ കൈകൾ മാറ്റികൊണ്ട് ഒരു പുഞ്ചിരിയോടെ തന്നെയാണ് പറഞ്ഞത്. എന്നിട്ട് ഹൃദ്യയുടെ നേരെ തിരിഞ്ഞു കൊണ്ട് 

"പത്തു മിനിറ്റ് സമയയത്തിനുള്ളിൽ  ആവിശ്യമുള്ളതൊക്കെ എടുത്തിട്ട് നീ  വരണം..."

സൂര്യ പറഞ്ഞു.

 "ഇല്ല.. ഞാൻ നിന്റെ കൂടെ വരില്ല.. "

ഹൃദ്യ പറഞ്ഞു.അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു. 

"നീ വന്നേ പറ്റു ഹൃദ്യ..."

കാത്തിരിക്കുക... 
ഈ part ശെരിയായോ എന്നറിയില്ല. തെറ്റുണ്ടങ്കിൽ ക്ഷമിക്കാനെട്ടോ..🙃🙃