Aksharathalukal

കുതിരയും കുതിരക്കാരിയും - 1

കുതിരയും കുതിരക്കാരിയും
ഏകദേശം ഇരുനൂറ് വർഷങ്ങൾക്കപ്പുറം കുതിര, കാള, ആന എന്നിവരുടെ മുതുക്കത്തിരുന്നു, ഇവ വലിച്ചുകൊണ്ട് പോകുന്ന വണ്ടിയിലിരുന്നുമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്.മോട്ടോർ വാഹനങ്ങൾ ഇല്ലാത്ത കാലം. ആനകൾ വലിച്ചുകൊണ്ടുപോകുന്ന ആന വണ്ടിയുള്ള കാലം. ഇനിതെല്ലാം ഭാവനയിലേ ഓർക്കാൻ പറ്റൂ. സമ്പത്തുള്ളവർ കുതിര വണ്ടിയിലാണ് സവാരി നടത്തിയിരുന്നത്. തൊട്ടുകൂടായ്മയും തീണ്ടലും ഉള്ളത് കൊണ്ട് ഗ്രാമങ്ങളിൽ കുതിര വണ്ടി എത്തിയാൽ ആരും പുറത്തിറങ്ങാറില്ല. അവർ കണ്ടാൽ അയിത്ത മായിപ്പോകും.
രാജാവ് സവാരി നടത്തുന്ന കുതിരക്കും രാജാവിനെപോലെ തന്നെ പ്രൗടി ഉണ്ട്. രാജാവിന്റെ അതെ അഹങ്കാരവും ഉണ്ട്. നെറ്റിയിൽ സ്വർണ കൊണ്ടുള്ള അലങ്കാരം, മുതുകത്തു ചുവന്ന പട്ട് കൊണ്ട് അലങ്കരിച്ചിരിക്കും. ഗ്രാമ ജനതയുടെ മുന്നിൽ അവനും അഹങ്കാരത്തിന്ന് ഒട്ടും കുറവില്ല. നല്ല പ്രൗടിയും ബംഗിയുമുള്ള കുതിര പുറത്താണ് രാജാവ് സവാരി നടത്തുക. ഈ കുതിരകൾക്ക് രാജാവിനോടുള്ള അതെ പരിഘടന രാജ കൊട്ടാരം നൽകിയിരുന്നു. കുതിരയും സവാരി നല്ലവണ്ണം ആസ്വദിച്ചിട്ടുണ്ടായിരുന്നു. എന്നാൽ നാട്ടുരാജാക്കന്മാർ തമ്മിലുള്ള യുദ്ധങ്ങളെ അവൻ ഭയപ്പെട്ടിരുന്നു. മിക്കവാറും മരണപ്പെടുകയാണ് ചെയ്യാറുള്ളത്.
രാജാവിന്ന് രണ്ടു മക്കൾ മൂത്തത് ആണും ഇളയത് പെണ്ണും. തന്റെ പാരമ്പര്യവും രാജ്യത്തെയും കാത്തുസൂക്ഷിക്കേണ്ടവരാണവർ. ഇക്കണ്ട സ്വത്തിന്റെ അവകാശി. ഇവിടെ രാജകുമാരിയുടെ കഥയാണ് പറയുന്നത്.
രാജകുമാരി സൗന്ദര്യവും, ബുദ്ദിശാലിയും, ഒത്ത വണ്ണവും, ഒത്ത പൊക്കവും ഉള്ളവളാണ്. കൗമാരത്തിൽ നിന്ന് യുവത്വത്തിലേക്ക് കടക്കുന്ന പ്രായം. ആര് കണ്ടാലും ഒന്ന് നോക്കിപ്പോകും. വേദങ്ങളും, ശാസ്ത്ര നീതിയുമൊക്ക മനഃപാടാക്കിയിട്ടുണ്ട്. എന്നാൽ അടച്ചിട്ട ചുമരുകളിലുള്ള ജീവിതം അവളിഷ്ടപ്പെടുന്നില്ല. തനിച്ചിതുവരെ പുറം ലോകം കണ്ടിട്ടില്ല. ഇതിലവൾക് മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. സ്വതന്ത്രമായി ഇനിയെങ്കിലും ജീവിക്കണം. അത് മാത്രമാണ് അവളുട ജീവിത ലക്ഷ്യം. തനിക്ക് സ്വന്തമായി വ്യക്തിത്വഉണ്ടെന്നും സ്വതന്ത്രമായി സവാരി ചെയ്യാൻ അവകാശമുണ്ടെന്നും അവൾ മനസ്സിലാക്കിട്ടിരുന്നു.തനിച്ചുള്ള യാത്ര അപകടം പിടിച്ചതാണ്. അവളുടെ മനസ്സ് മന്ത്രിച്ചു. തന്റെ സ്വാതന്ത്ര ജീവിതത്തെ കുറിച്ച് ഓർത്തപ്പോൾ അതൊന്നും പ്രശ്നവുമല്ല. അവൾക് അവളുടേതായ സ്വപ്ന ജീവിതം പൂവണിഞ്ഞേ മതിയാവൂ. അതിന്ന് വേണ്ടി എല്ലാ സ്ത്രീകളും സഹിക്കുന്നത് പോലെ രാജകുമാരിയും തയ്യാറാണ്. അവളുടെ സ്വപ്നം ആരുമായും പങ്കുവെക്കാൻ അവൾ തയ്യാറല്ല.കാരണം സ്ത്രീകൾ തന്റെ സ്വപ്‌നങ്ങൾ ആരുമായും പങ്കുവെക്കാറില്ലെന്ന് വളരെ ചെറുപ്പത്തിലേ അവൾ മനസ്സിലാക്കിയിരുന്നു. തന്റെ സ്വപ്നം സഫലമാകണമെങ്കിൽ തന്നെ മനസ്സിലാക്കുന്ന, തന്നോടൊത്ത് മാത്രം സവാരി നടത്തുന്ന ഒരു കുതിരയെ കിട്ടിയേ പറ്റൂ. ഇതെല്ലാം രാജകുമാരി അമ്മയോട് പറഞ്ഞിട്ടുണ്ട്.
രാജാവിനും രാജപത്നിക്കും മകൾ വളർന്നു വലുതായെന്ന ഓർമ്മ വന്നു. അവൾ നമ്മൾ കരുതുന്നത് പോലെ കൊച്ചുകുട്ടിയൊന്നുമല്ല. അവൾക്ക് ചിറക് മുളച്ചിരിക്കുന്നു. പറക്കാൻ മോഹ മുധിച്ചിരിക്കുന്നു. രാജാവിന്ന് ഭയം തോന്നുന്നു. പുറം ലോകം കാപട്യത്തിന്റെയും ചതിയുടെയുമാണ്. ഇതിലെങ്ങാം അവൾ അകപ്പെട്ടാൽ?അവൾക്കിപ്പോൾ കൗമാരം വിട്ടുമാറിയതേയുളൂ. പുറം ലോകത്തെ കുറിച്ച് അവൾക്ക് വ്യക്തമായ തിരിച്ചറിവും വന്നിട്ടില്ല. തന്റെ പത്നിയോട് കൂടിയാലോചിക്കാൻ രാജാവ് തീരുമാനിച്ചു.
എന്നെപോലെ നാലു ചുവരുകളുടെ ഉള്ളിൽ മകളുടെ ജീവിതം തളച്ചിടേണ്ട. രാജ പത്നി മനസ്സിൽ കുറിച്ചു. നിങ്ങൾക്കും മക്കൾക്കും വേണ്ടി എന്റെ ജീവിതം തുലച്ചു. എനിക്കും സ്വതന്ത്ര വായു ശ്വാസിക്കാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല നിങ്ങളതിന്ന് സമ്മദികുകയില്ല അതെനിക്ക് അറിയാം. രാജ പത്നി പൊട്ടിത്തെറിച്ചു.
വിത്യസ്ത സ്വഭാവമുള്ള, വിത്യസ്ത പ്രായമുള്ള കുതിരകൾ തന്റെ ആലയിലുണ്ട്. ഇതിൽ ഏതിനെയാണോ മകൾക് സവാരിക്ക് വേണ്ടി കൊടുക്കേണ്ടത്. അവളുടെ ഇഷ്ടം പോലെ ചെയ്യാമെന്ന് രാജാവ് തീരുമാനിച്ചു.
രാജാവ് മകളുടെ അഭിപ്രായം ആരാഞ്ഞു.
 തന്റെ സ്വാതന്ദ്രിയത്തെ കുറിച്ച്, തന്റെ ഭാവി ജീവിതത്തെ കുറിച്ച്, തന്നിൽ കൂടി ജനിക്കുന്ന സന്താന ങ്ങൾ, എന്നിവയെ കുറിച്ചൊക്കെ അവൾക് സ്വപ്നമുണ്ട്. ഇതൊക്കെ തന്നെ മുതുകത്തു ഏറ്റിക്കൊണ്ട് സവാരി നടത്തുന്ന കുതിരയെ ആശ്രയിച്ചിരിക്കും.
രാജാവ് രാജകുമാരിയെ അടുത്ത് വിളിച്ചു. ആലയിലുള്ള നിനക്കിഷ്ടപ്പെ കുതിരയെ നീ തന്നെ തിരഞ്ഞെടുക്കുക. മരണംവരെ ആ കുതിരയോടോത്ത് മാത്രമേ സവാരി പാടുള്ളൂ. രാജാവ് കല്പിച്ചു. രാജകുമാരി ഒന്ന് പകച്ചു. തീരുമാനം ഞാനാണ് എടുക്കേണ്ടത്. എന്തെങ്കിലും പിഴവ് സംഭവിച്ചാൽ ആരുടെ പിന്തുണയും തനിക്കുണ്ടാവില്ല. അവൾ ഒന്നുകൂടി ആലോചിച്ചു. കുതിരയെ തിരഞ്ഞെടുക്കുന്ന കാര്യം അവൾ കുടുംബക്കരേ തന്നെ ഏല്പിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ കുടുംബക്കാരുടെ തലയിൽ കെട്ടിവച്ചു തനിക്ക് രക്ഷപെടാം.
രാജാവ് കുടുംബക്കാരുമായി സംസാരിച്ചു. അവർ ഒരു തീരുമാനത്തിലെത്തിച്ചേർന്നു. ഇവിടെയുള്ളതിൽ വച്ച് ഏറ്റവും ആരോഗ്യമുള്ളതും ബുദ്ദിശാലിയുമായ കുതിരയെ മകൾക് സവാരിക്കുവേണ്ടി കൊടുക്കുവാൻ തീരുമാനിച്ചു. രാജകുമാരിക്കും അതിഷ്ടമായിരുന്നു.
ബ്രാഹ്മണ പൂജാരിയെ വിളിച്ചു പൂജക്കുള്ള ഏർപാടുകൾ ചെയ്യാൻ രാജാവ് കല്പിച്ചു. രാജകുമാരിയുടെ ജന്മാന്തര വാസനകൾ അഗ്നിയിൽ ഹോമികണമെന്ന് പൂജാരി കല്പിച്ചു. രാജകുമാരി സമ്മതിച്ചില്ല. എന്റെ ഇഷ്ടത്തിന്ന് അനുസരിച്ച്, എന്റെ ആഗ്രഹത്തിന്ന് അനുസരിച്ച് സവാരിചെയ്യാൻ പറ്റുന്ന ഒരു കുതിരയെയാണ് എനിക്ക് ആവശ്യം. ഇതെന്തായാലും നടക്കുന്ന കാര്യമല്ലെന്ന് രാജകുമാരി മനസ്സിൽ കുറിച്ചു. രാജകുമാരി തന്റെ വിഷമങ്ങൾ അമ്മയോട് പറഞ്ഞു. പൂജയല്ലേ അവർ പറയുന്നത് പോലെ ചെയ്യട്ടെ. അത് കഴിഞ്ഞ് നിനക്കിഷ്ടം പോലെ കുതിരയുമൊത്ത് സവാവരി ചെയ്തോ. ഈ കാര്യം രാജാവ് അറിയണ്ട. നീ വിചാരിച്ചാൽ ഏത് കുതിരയെയും നിന്റെ ചൊല്പാടിക്ക് നിർത്താൻ നിനക്ക് സാധിക്കും. അതിന്ന് വേണ്ടി സഹിച്ചും ക്ഷമിച്ചും പരിശ്രമിക്കണമെന്ന് മാത്രം. നിന്റെ സ്വാതന്ത്ര്യമാണ് നിനക്ക് വലുത്. നിന്റെ ആഗ്രഹമാണ് നിനക്ക് വലുത്. അമ്മ ഒരുപാട് സഹിച്ചു. എന്റെ ഈ നാലു ചുമരിനുള്ള അകത്തുള്ള ജീവിതം പോലെ നിന്റെ ആവരുത്. അമ്മ എപ്പോഴും നിന്റെ കൂടെയുണ്ട്.അമ്മ അവളുടെ ചെവിയിൽ പറഞ്ഞു.
പൂജാരി പൂജ തുടങ്ങി. പൂജാരിക്കെതിർവശത്തായി രാജകുമാരി ഇരുന്നു. രാജകുമാരിയെ നോക്കിക്കൊണ്ട് കുതിരയും അടുത്ത് തന്നെ നിൽപ്പുണ്ട്.രാജകുമാരിയെ അവളെറിയാതെ കുതിര നോക്കുന്നുണ്ട്. കുതിരയുടെ മുഖം വാടിയിട്ടുണ്ട്. മരണംവരെ രാജകുമാരിയുടെ ഭാരം ചുമക്കണമല്ലോ അതോർത്തത് കൊണ്ടാവും. എന്റെ സ്വാതന്ദ്രിയം നഷ്ടപ്പെട്ടു. രാജകുമാരിയുടെ കല്പനകൾ അനുസരിച്ച്, അവളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത് മാത്രമേ ഇനി എനിക്ക് ജീവിക്കാൻ പറ്റുകയുളൂ. എന്നെ ഓർക്കാനെങ്കിലും ഒരാളുണ്ടല്ലോ. കുതിര സമാദാനിച്ചു. ഒരു കുതിരയും തനിച്ച് ജീവിക്കുന്നില്ലല്ലോ. നല്ലതായാലും മോശമായാലും സഹിക്കുകതന്നെ. കുതിര ആ തീരുമാനമെടുത്തു. അവളുടെ സവാരിക്ക് എന്തെങ്കിലും തടസ്സം വന്നാൽ അവൾ കോപിക്കും ചാട്ടവാർ കൊണ്ടാടിക്കും. ചിലപ്പോൾ ഭക്ഷണം തരാതിരിക്കും. അവളുടെ കല്പനായില്ലാതെ ഒരിഞ്ച് സഞ്ചരിക്കാൻ എനിക്കവകാശമില്ല.എല്ലാം സഹിക്കണം.പിന്നെ എന്തിനാണ് അവളെ തന്റെ മുതുകത്തു കയറ്റി ഇരുത്താൻ സമ്മതിച്ചത്. അതിന്ന് കുതിരക്കുത്തരമില്ല.എല്ലാ കുതിരക്കലും എങ്ങിനെയൊക്കെ തന്നെയാണല്ലോ ജീവിക്കുന്നത്. പ്രായമായി വയ്യാതായാൽ രാജകുമാരി സംരക്ഷിക്കുമെന്ന ഒരേഒരു വിശ്വാസത്തിലാണ് എല്ലാ കുതിരകളും ഭാരം ചുമക്കുന്നത്. അപ്പോൾ വെള്ളവും ഭക്ഷണവും തരാൻ ഒരാൾ വേണ്ടേ!. ബന്ധസ്തനായ എല്ലാ കുതിരകളും പ്രദീഷിക്കുന്നത് ഇത് തന്നെയല്ലേ!.സ്വാതന്ത്ര്യം സമൂഹം കുതിരകൾക്കു കൊടുക്കാറില്ല. അത് കൊണ്ട് തന്നെ കുതിരകൾ എല്ലാം സഹിച്ചേ മതിയാവൂ. എല്ലാ കുതിരകളും ഇതറിഞ്ഞുകൊണ്ട് കൊണ്ട് തന്നെയാണ് ജീവിക്കുന്നത്.
Xxxxxxxxxxxxxxxxxxxxxxxxxxxxxx