Aksharathalukal

ഓർമ്മകൾ...

ഓർമ്മകൾ ഓർമ്മപ്പെടുത്തലുകളായി മാറുന്നു....
    എന്നോ നഷ്ടപ്പെടുത്തിയ നല്ല കാലത്തിന്റെ സ്മരണകൾ...
    ഇടയ്ക്ക് ജീവിതത്തിന്റെ പ്രത്യാശ ആയി  മാറുന്നു....
     ഇടയ്ക്ക് നിലയില്ലാ കയത്തിലേക്കു തള്ളിയിട്ടു ഓടിപ്പോകുന്നു...
    ഏതൊരു മഴയ്ക്ക് ശേഷവും ബാക്കിയാക്കപ്പെടുന്നത് പോലെ ചിലത്...
     ചിലപ്പോൾ സുഗന്ധമായും മറ്റു ചിലപ്പോൾ ദുർഗന്ധമായും മാറുന്നവ....
      ഓർമകളിൽ മാത്രം ജീവിച്ചവന് കാലം നൽകിയത് ഭ്രാന്തനെന്ന വിശേഷണം....
പക്ഷെ അവർക്കറിയില്ലലോ ആ ഓർമകളാണ് അവന്റെ ജീവിതം എന്ന്!...
   എങ്ങനെ മറക്കാൻ കഴിയും സ്വന്തം ജീവിതത്തെ?...
അങ്ങനെ മറന്നാൽ അവനു അസ്തിത്വം ഇല്ലല്ലോ?..
    അതുകൊണ്ട് അവൻ സമൂഹത്തിനു മുന്നിൽ ഭ്രാന്തനായി...
   ഇന്നും അതിൽ തന്നെ നിലകൊള്ളുന്നു...
   ഓർമ്മകൾ നേടിയെടുത്തപ്പോൾ സമൂഹം അവനെ ഒറ്റപ്പെടുത്തി...
     അവൻ ആരെയും വകവെച്ചില്ല...
ആ ഒറ്റപ്പെടുത്തലിൽ ജീവിച്ചു...
   അവസാനം ആരോടും പറയാതെ അങ്ങ് പോയി...
ഓർമകളില്ലാത്ത ലോകത്തേക്ക്...
       അങ്ങനെ മറ്റുള്ളവരിൽ അവൻ ഓർമയായി മാറി...
     പുഞ്ചിരി സമ്മാനിച്ചു ചുമരിലെ സ്ഥാനം അലങ്കരിച്ചു....
   അപ്പോഴും തൊടിയിലെ സംസാരം..
     അവനു വിഷാദരോഗം ആയിരുന്നത്രെ...