Aksharathalukal

ചേർത്ത് പിടിയ്ക്കുമ്പോൾ...

ഇച്ചായ...

എന്താടാ?...

ഇച്ചായൻ ഇപ്പൊ സന്തോഷത്തിലാണോ?

ഒത്തിരി,

        നെഞ്ചിൽ തല വച്ച് കിടന്ന അവളെ ഒന്നുകൂടെ ചേർത്ത് പിടിച്ചു നെറുകയിൽ മുത്തി അവൻ.അവൾ അവന്റെ നെഞ്ചിൽ വിരൽ കൊണ്ട് കളം വരയ്ക്കുകയായിരുന്നു.

 

  ന്താടാ, എന്താ എന്റെ കുഞ്ഞിന് പറ്റിയെ,?

 

രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു, മൊത്തത്തിൽ ഔട്ട് ആണല്ലോ, എന്റെ കൊച്ചു, എന്ത് പറ്റി? നീ നിനക്ക് തോന്നുമ്പോൾ പറയട്ടെ എന്ന് കരുതി വിട്ടതാ ഞാൻ, ഹോസ്പിറ്റലിൽ എന്തേലും പ്രശ്നം ഉണ്ടോ?

 

     ഹ്മ്മ്, വലിയ പ്രശ്നം ഒന്നുല്ല,കഴിഞ്ഞ ദിവസം എമർജൻസി ഒരു കേസ് വന്നു, ഞാനാ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നെ.

 

  ഒരു ആത്മഹത്യശ്രമം. ഒരു ചെറിയ ആൺകുട്ടി ഇച്ചായ.20 വയസ്സേ ഉള്ളൂ. ആള് രക്ഷപെട്ടു. ഇന്നലെ ബോധം തെളിഞ്ഞേ.    അതിന്റെ അപ്പനും അമ്മയും ഭയങ്കര കരച്ചിലായിരുന്നു. കണ്ടു നിൽക്കാൻ കഴിയില്ല, അങ്ങനെ കരയുവാ, നേഴ്സ് പറഞ്ഞേ, കേറ്റിയപ്പോ തൊട്ട് ബോധം വരണ വരെ കരയുവായിരുന്നൂന്ന്.അന്നേരം വരെ ഒരു വറ്റോ, ഒരു തുള്ളി വെള്ളവോ അകത്തേക്ക് പോയിട്ടില്ല.പാവം തോന്നും.

 

ആ അച്ഛൻ അമ്മേനെ ചേർത്ത് പിടിച്ചു ആശ്വസപ്പിക്കാൻ ശ്രമിക്കാണ്. പക്ഷെ കരയുവാന്നെ.

 

അത്യാവശ്യം എല്ലാദിവസവും ഇങ്ങനെയൊക്കെ വരാറുണ്ട്.

 

ആയുസ്സിന്റെ ബലം കൊണ്ടും, ചുറ്റുമുള്ളവരുടെ കണ്ണീരും പ്രാർത്ഥനയും കൊണ്ട് മാത്രമാ അവരൊക്കെ രക്ഷപ്പെടണെ.

 

       ഹ്മ്മ്, അതിനാണോ എന്റെ കൊച്ചു സങ്കടപ്പെടണെ?

 

          അല്ല, ഇച്ചാ.അവരോട് ചോദിച്ചപ്പോ അവര് പറഞ്ഞെ, അവർക്കുള്ളത് വച്ചു രാജകുമാരനെപ്പോലെയാ അവനെ വളർത്തിയേന്ന്. അവര് പട്ടിണികിടന്നിട്ടായാലും അവന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു കൊടുത്തിരുന്നു. അവനുള്ളത് ഒരു അനിയത്തി കുട്ടിയ. ഒടിയിൽ നിന്ന് ഇറങ്ങിവന്നപ്പോൾ അത് ഇരുന്നു എങ്ങൽ അടിച്ചു കരയുവാ. അതിനെന്തോരം സ്നേഹം ഉണ്ടായിട്ടാവും. ഈ പറയുന്ന മൂന്നു ആൾക്കാരല്ലാതെ വേറെ ആരെയും ഞാൻ കണ്ടില്ല അവിടെ. കൂട്ടുകാരൊക്കെ വന്നു എത്തിനോക്കീട്ട് പോയി എന്ന് കേട്ടു.

 

ഒരിക്കലും ഒരാളുടെ പേർസണൽ ലൈഫിൽ കേറുന്നതല്ല, പക്ഷെ വീട്ടുകാരെ മറന്ന്, കൂട്ടുകൂടാൻ നിൽക്കുമ്പോൾ അവസാനം എന്തേലും വന്നാൽ അവരൊന്നും കാണില്ല എന്നൊന്നും ആരും മനസ്സിലാക്കുന്നില്ലല്ലോ ഇച്ചേ...

 

       കുഞ്ഞാ, നീ പറഞ്ഞത് വച്ചു നോക്കിയാൽ അവൻ ഇപ്പോൾ വേറെ ഒരു അവസ്ഥയിലാ. അവന്റെ പ്രായം അതാ. കണ്ണുതുറന്നു ചുറ്റും ഉള്ളതിൽ നല്ലതും ചീത്തയും ഏതാ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ട് കാണും. അപ്പൊ അവൻ അവനിഷ്ടമുള്ളത്, അല്ലെങ്കിൽ അവൻ ശരിയെന്നു തോന്നുന്നത് ചെയ്യും. സപ്പോർട്ട് ചെയ്യാൻ ആൾക്കാർ ഇഷ്ടം പോലെ ഉണ്ടാകും. പക്ഷെ ഒരു പ്രശ്നം വന്നാൽ ചുരുക്കം ചിലരെ കാണൂ...

 

       കുറെയൊക്കെ ഹോർമോൺ കാരണമാണ്. ഡോക്ടർ ആയ നിനക്ക് ഞാൻ അത് പറഞ്ഞു തരേണ്ട കാര്യമില്ല.

 

      പിന്നെ, കഷ്ടപ്പാടിൽ വളർന്ന പിള്ളേർക്ക് കുറച്ചു കൂടി കാര്യങ്ങൾ നിർണായിക്കാൻ കഴിയും. അവര് ബാക്കിയുള്ളവർ അടിച്ചുപൊളിച്ചു നടക്കുമ്പോൾ, ജീവിതം കരയ്ക്കടുപ്പിക്കാൻ കഷ്ടപ്പെടും. അവനു താങ്ങാൻ ആളില്ലന്ന് അറിയാവുന്നത് കൊണ്ട് അവൻ തന്നെ കഷ്ടപ്പെടും. അവസാനം ജീവിതത്തിൽ അവൻ വിജയിക്കും. ജീവിക്കാനുള്ള പ്രചോദനം ആകും അവന്റെ കഷ്ടപ്പാടുകൾ. ഒറ്റയ്ക്കായ് പോയി എന്ന് തോന്നുമ്പോ അവൻ ജീവിക്കാൻ ശ്രമിക്കും.

 

   

 

       നിനക്കറിയാലോ ഓരോ നിമിഷത്തിനും എന്തോരം പ്രാധാന്യം ഉണ്ട് എന്ന്. അതെന്തുകൊണ്ടാ?

 

നീ ഒരു ഡോക്ടർ ആണ്. ഒരു നിമിഷം കൊണ്ട് ജീവിതത്തിൽ തിരിച്ചുവരുന്നവരെയും, അതെന്തുകൊണ്ടാ,ഒരു നിമിഷം വൈകിയത് കൊണ്ട് നഷ്ടപ്പെടുന്നതിനെയും നീ കണ്ടിട്ടുള്ളത് കൊണ്ട്.അപ്പൊ നമ്മൾ തീരുമാനങ്ങൾ എടുക്കുമ്പോൾ ഇതൊക്കെ ആലോചിക്കും. എന്നിട്ടാണ് നിഗമനത്തിൽ എത്തുന്നത്.

 

       

 

       ആ കുട്ടിയെ സംബന്ധിച്ച് അവൻ, അവന്റെ അച്ഛന്റേം അമ്മേന്റേം രാജകുമാരൻ ആണ്. അവനു ലോകം എന്താ എന്ന് അറിയില്ല. എല്ലാം ചെയ്തു കൊടുക്കാൻ ആൾക്കാരുണ്ട്. അപ്പൊ, ഏതെങ്കിലും ഒരു സാഹചര്യത്തിൽ ഒറ്റയ്ക്കായ് പോയി എന്ന് തോന്നുമ്പോൾ, അവനെ സ്വാധീനിച്ചിട്ടുള്ളത് വച്ച് സ്വാഭാവികമായും സ്വയം ഇല്ലാണ്ടാവാൻ ശ്രമിക്കാം. അതാവും ഇവിടെയും നടന്നെ.

 

      അവരുടെ മാതാപിതാക്കൾ ആണെങ്കിലും സ്വയം പലതും ചെയ്യാൻ അവനെ പഠിപ്പിക്കണമായിരുന്നു. എത്ര വലിയ രാജകുമാരനും ഒരിക്കൽ രാജാവ് ആകേണ്ടി വരും. സ്വയം തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ പോയാൽ പിന്നെ അവനു നിലനിൽപ്പില്ല. അവൻ ലോകം അറിയണം. എല്ലാ കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കാൻ പറ്റില്ല, ചിലത് അനുഭവങ്ങളിൽ നിന്നും ഉൾക്കൊള്ളണം, മറ്റു ചിലത് കണ്ടു മനസിലാക്കണം. എല്ലാമൊന്നും സ്വന്തമായി അനുഭവം വന്നിട്ട് പഠിക്കാൻ കഴിയില്ല. കാരണം, നമ്മുടെ ജീവിതകാലം വളരെ കുറച്ചാണ്, അപ്പൊ നമ്മൾ പലതും കണ്ടറിഞ്ഞു ചെയ്യണം. ശരിയല്ലേ?

 

      'മ്മ്, ശരിയാ ഇച്ചായ. അവനു ഒറ്റപ്പെട്ടു എന്ന് മാത്രം തോന്നാൻ എന്താല്ലേ?'

 

     'അതെന്താ എന്നറിയോ? അവൻ സ്വന്തമായി ഉണ്ടാക്കിയ ലോകത്തായിരുന്നു അപ്പോൾ, അവിടെ അവൻ പ്രിയപ്പെട്ടതാണ് എന്ന് കരുതിയ ആളുകൾ മാത്രം ഉണ്ടാവൂ, അവര് ഒരു ദിവസം ഇട്ടിട്ട് പോയപ്പോൾ അവൻ ഒറ്റപ്പെട്ടു എന്ന് കരുതിക്കാണും. ചുറ്റിലും അവന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവരെ ഒട്ടു കണ്ടും ഇല്ല. അതാണ് സംഭവിച്ചേ.
   

 

      ഈ സമൂഹം ഒറ്റപ്പെടുത്തുന്ന ആളുകളിൽ പോലും അപാര ആത്മവിശ്വാസം ഉള്ളവർ ജയിച്ചു കാണിക്കുന്നത് കണ്ടിട്ടില്ലേ, ചിലപ്പോൾ ഈ ആക്‌സിഡന്റ് കൊണ്ട് അവൻ കണ്ണുതുറന്നു ചുറ്റും ഉള്ളത് കാണാൻ ശ്രമിച്ചാൽ നല്ലൊരു വ്യക്തിയെ നാളേയ്ക്ക് കിട്ടും. അതിനു സഹായിക്കാനല്ലേ നീയൊക്കെ ഉള്ളെ, അപ്പൊ നാളെ പോയി അവനോടും അവന്റെ വീട്ടുകാരോടും ഒക്കെ തുറന്നു സംസാരിക്കു. അവർക്ക് പറയാനുള്ളത് കേൾക്കു. കേൾക്കാൻ ആളെ കിട്ടാത്തതും ഇന്ന് ഒരു പ്രശ്നം ആണ്. അത്‌ കൊണ്ട് എന്റെ കുഞ്ഞൻ പോയി അവരോടു സംസാരിക്ക്‌ ട്ടോ.'

     'മ്മ്, ശരി ഇച്ച, so sweet of യു'

    'അപ്പൊ എന്റെ പത്നിന്റെ സങ്കടം മാറിയോ?'

      'ഇച്ചായനല്ലേ എൻറെ ഒപ്പം, പിന്നെ മാറിയില്ലേലെ അത്ഭുതം ഉള്ളൂ. യു ആർ ദി ബെസ്റ്റ് ഇച്ചാ...'

      'യു ടൂ കുഞ്ഞാ...'
 

    പരസ്പരം ചേർത്ത് പിടിച്ചു അവർ,ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട്...
ഒറ്റപ്പെടലിൽ നിന്നുള്ള മോചനത്തിന് സ്വയം വിചാരിച്ചിട്ടേ മാറ്റമുണ്ടാകൂ...