ചിറക് വിരിച്ച് 🥀🦜
🥀__part-4__🥀
✍️ വിരഹിനി 💔
നർത്തകി പെണ്ണ് 🌼
IG|_virahini__
🥀🥀🥀🥀🥀🥀🥀🥀
"എന്തായാലും ഞാൻ ഈ കല്യാണം നടത്തും .."
അതും പറഞ്ഞ് അയാൾ പുറത്തോട്ട് നടന്നു ..പിന്നാലെ ബാക്കിയുള്ളവരും ....കൃഷ്ണൻ നയോമികയെ അടിമുടി നോക്കിയൊന്ന് പുച്ഛിച്ചു ....
സീത പൊട്ടിക്കരഞ്ഞു കൊണ്ട് നിലത്തേക്കൂർന്നിരുന്നു ....അവളെ ചേർത്ത് പിടിച്ച് കൊണ്ട് നയോമികയും ....
- തുടർന്ന് വായിക്കുക -
സീതക്ക് എല്ലാം ആലോചിച്ചിട്ട് ശേഖരനോട് ദേഷ്യം തോന്നി ...
താഴെ നിന്നും കാർ സ്റ്റാർട്ട് ആവുന്നതും അകന്നു പോവുന്നതും സീതയും നയോമികയും അറിയുന്നുണ്ടായിരുന്നു ...
"അമ്മാ എനിക്ക് ഈ കല്യാണം വേണ്ട അമ്മാ .."
"ഈ കല്യാണം നടത്താൻ അമ്മ സമ്മതിക്കുവോ ഏഹ് ..."
"ഒരു കാര്യം പറയട്ടെ അമ്മാ ..."
"മ്മ്മ് ..."
"എനി ..എനിക്ക് ഒരാളെ ഇഷ്ട്ടവാ..."
അത് കേട്ടതും സീത ഞെട്ടി നയോമികയുടെ മുഖം പിടിച്ചുയർത്തി ...അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു ....നയോമിക സീതയെ മുറുക്കി കെട്ടി പിടിച്ചു ...
"അമ്മക്കറിയണ്ടേ ആരാന്ന് ..."
"ഇപ്പൊ വേണ്ട ..എന്റെ മോള് കണ്ടെത്തിയത് എന്തായാലും മോശം ആവില്ല ...ആദ്യം അച്ഛനോട് സംസാരിക്കാം ..."
അതും പറഞ് സീത എണീറ്റു ...
"മോള് ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റ് ..."
നയോമികയുടെ കവിളിൽ വാത്സല്യത്തോടെ തഴുകി സീത പറഞ്ഞു ...സീത താഴോട്ട് നടന്നു ...എങ്ങനെ ശേഖരനെ ഈ ബന്ധത്തിൽ നിന്ന് പിൻതിരിപ്പിക്കും എന്ന് അറിയാത്തൊരവസ്ഥ ...എന്തായാലും മോൾക്ക് വേറെ ആളെ ഇഷ്ട്ടമുള്ള കാര്യം ശേഖരൻ അറിയണ്ട എന്ന് തന്നെ സീത തീരുമാനിച്ചു ...
എങ്ങോട്ടോ പോവാനിറങ്ങുകയാണ് ശേഖരൻ ...
"ശേഖരേട്ടാ ..."
"മ്മ്മ് .."
അവളെ നോക്കി അയാൾ തറപ്പിച്ചു മൂളി ..
"നമുക്കി ബന്ധം വേണ്ട ..."
"കാരണം ..."
"അയാൾക്ക് ശേഖരേട്ടന്റെ പ്രായമുണ്ട് ...അത് പോട്ടെ ...നമ്മുടെ മോളെയാണ് അയാൾ കയറി പിടിച്ചത് ..."
"ഭർത്താവാവാൻ പോവുന്ന ആളല്ലേ ..."
അലസമായി പറയുന്ന ശേഖരനെ കണ്ട് സീതക്ക് കലി കയറി ...ദേഷ്യം നിയന്ത്രിക്കാൻ സീത കൈ മുഷ്ടി ചുരുട്ടി പിടിച്ചു ..
"തള്ളയും മോളും എന്തൊക്കെ പറഞ്ഞാലും ഈ കല്യാണം നടക്കും ...ഞാൻ ജ്യോൽസ്യരുടെ അടുത്തൊന്നു പോവുവാണ് ...അവർക്ക് എത്രയും പെട്ടന്ന് കല്യാണം വേണം എന്നാ ..."
അയാൾ അത്രയും പറഞ് പേഴ്സും മൊബൈലും ബൈക്കിന്റെ കീയും എടുത്ത് പുറത്തോട്ട് നടന്നു ...എന്തൊക്കെയോ മനസ്സിലുറപ്പിച് സീത അകത്തോട്ടും നടന്നു ...
"എന്തായി അമ്മ ...അച്ഛൻ എന്താ പറഞ്ഞെ .."
"അച്ഛൻ ജ്യോൽസ്യരുടെ അടുത്തോട്ടു പോയേക്കുവാ .."
അത് കേട്ടതും നയോമിക തളർന്നു പോയി ...ഒരു ബലത്തിനായി ചുമരിൽ അള്ളിപ്പിടിച്ചു നിന്നു ..
"മോളെ നിനക്ക് ഒരാളെ ഇഷ്ടമാണെന്നു പറഞ്ഞില്ലേ ആരാ ആള് ..."
"പേര് ജെറി ജോയൽ മാർട്ടിൻ എന്നാ ..."
പതിഞ്ഞ സ്വരത്തിൽ നയോമിക പറഞ്ഞു ...പൂർത്തിയായി എന്തായാലും ശേഖരൻ സമ്മതിക്കില്ലെന്ന് സീതക്ക് ഉറപ്പായി ...ജോലി എന്തെങ്കിലും ഉണ്ടോ ....
"മ്മ്മ് ..."
" കോളേജിൽ പഠിപ്പിക്കുവാ .."
അത് കേട്ടതും സീതയുടെ മുഖം വിടർന്നു വന്നു ...ചെറിയ എന്തെങ്കിലും ജോലി ആയിരിക്കുമെന്നാണ് സീത വിചാരിച്ചിരുന്നത് ....
"എനിക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ ..."
സീത ചോദിക്കുന്നത് കേട്ട് ആവേശത്തോടെ നയോമിക തലയാട്ടി ...സീത തന്റെ ഫോൺ എടുത്ത് നയോമികയുടെ കയ്യിൽ കൊടുത്തു ....അവൾ വേഗത്തിൽ ജെറിക്ക് ഡയൽ ചെയ്തു ....കണക്ട് ആവുന്നില്ലായിരുന്നു ....
അവൾ ദയനീയമായി സീതയെ നോക്കി ....
"ഒന്നുടെ വിളിച്ചു നോക്ക് ..."
അവൾ ഒന്നുടെ വിളിച്ചു നോക്കി ...call എടുക്കുന്നില്ല എന്ന് കണ്ട് cut ആക്കാൻ നിന്നതും മറുപ്പുറത് നിന്ന് അറ്റൻഡ് ചെയ്തതും ഹലോ പറയുന്നതും നയോമിക കേട്ടു ...
"ജോ ..ജോയിച്ചാ ..."
"തത്ത പെണ്ണെ ...സുഖമല്ലേ ...എന്താ വിളിക്കാഞ്ഞേ ...എത്ര ദിവസായി ..."
മറുപ്പുറത് നിന്ന് ആവലാതിയോടെ ഉള്ള സ്വരം കേട്ടു ....
"ജോയിച്ചാ ഒരു കാര്യം പറയാനാ ഞാൻ വിളിച്ചത് .."
"എന്നാ പെണ്ണെ ..എന്നതേലും പ്രശ്നമുണ്ടോ ...."
അത് കേട്ടതും നയോമികയുടെ എങ്ങലടികൾ ഉച്ചത്തിൽ ആയി...അത് വരെ നടന്ന് മുഴുവൻ നുള്ളി പെറുക്കി ജെറിയോട് നയോമിക പറഞ്ഞു ...കരഞ്ഞു കരഞ്ഞു അവൾ തളർന്നിരുന്നു ...
"തത്തേ ഇങ്ങനെ കരയല്ലേ ഡീ പെണ്ണെ ...."
സീത ഫോൺ വാങ്ങിയപ്പോ സങ്കടത്തോടെ പറയുന്ന ജെറിയുടെ സ്വരം സീത കേട്ടു ...
"മോനെ ....മോളല്ല ...അമ്മയാ.."
"ആ അമ്മേ ..."
"മോന് ഇവളെ ഇവിടന്ന് കൂട്ടി കൊണ്ട് പോവാൻ പറ്റുമോ ...അല്ലെങ്കിൽ ഇവളുടെ കല്യാണം നടത്തും അയാൾ ..."
"ഞാൻ കൊണ്ട് വന്നോളാം...വേണേൽ നാളെ തന്നെ ...അമ്മ പേടിക്കണ്ട ..."
"ശരി മോനെ ...ഞാൻ മോൾടെൽ കൊടുക്കാം .."
"മോള് റൂമിലേക്ക് പോയിക്കോ ...അച്ഛൻ വരുമ്പോ ഞാൻ പറഞ്ഞോളാം ..."
ഫോൺ അവൾക്ക് കൊടുക്കുന്നതിനിടയിൽ നയോമികയുടെ തലയിൽ തലോടി സീത പറഞ്ഞു ....അവൾ തലകുലുക്കി മുകളിലേക്ക് നടന്നു ...
"തത്തേ ..."
കാതിൽ പതിഞ്ഞ ജെറിയുടെ ശബ്ദം ....
"വയ്യ ജെറിച്ചാ എനിക്ക് മടുത്തു .."
റൂമിലേക്ക് കയറിയവൾ ജനലിനോരം ചാരി നിന്ന് വിതുമ്പി ...
"നാളെ തന്നെ ഞാൻ കൊണ്ട് വരാം നിന്നെ പോരെ ..."
"അച്ഛയെയും അമ്മയെയും അറിയിക്കാതെ ..."
അത് കേട്ടതും ജെറിക്ക് ദേഷ്യം വന്നു ...
"ഡീ പെണ്ണെ ...വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ ...നിന്നെ സ്നേഹിച്ചത് നിന്റെ അമ്മ മാത്രം ആണ് ...അമ്മേടെ പൂർണ്ണ സമ്മതം ഉണ്ട് ...അത് മതി എനിക്ക് ...നിനക്കും ...കേട്ടോ ..ഏഹ്ഹ് ...."
"മ്മ്മ് .. ."
"എന്നാ നാളെ രാവിലെ നീ അമ്പലത്തിലേക്ക് ആണെന്ന് പറഞ്ഞ് പോരെ ..."
"ജോയിച്ചാ ..അമ്മ .."
"അമ്മക്ക് എന്തെങ്കിലും പ്രശ്നം അയാൾ ഉണ്ടാക്കുവാണേൽ അമ്മയെയും കൊണ്ട് വരാം പോരെ ..."
അത് കേട്ടതും നയോമികക്ക് സന്തോഷം തോന്നി ...
"എന്നാ ശരി ..കുറച്ച് പണിയുണ്ട് ...പിന്നെ വിളിക്കാം ..."
"മ്മ്മ് ..."
നയോമിക കുറച്ച് സമയം ഫോണിലേക്ക് നോക്കി നിന്നു ...ഇപ്പൊ മനസ്സിനൊരാശ്വാസം തോന്നുന്നുണ്ട് ....അവളൊന്ന് നിശ്വസിച്ച് താഴോട്ട് നടന്നു ....
🥀🥀🥀🥀🥀🥀🥀🥀🥀
"കിച്ചാ ...."
"എന്താടാ ജെറി ..."
"ഒരു പ്രശ്നമുണ്ട് .."
സോഫയിലേക്ക് ഇരുന്ന് ജെറി ടെൻഷനോടെ നെറ്റിയുഴിഞ്ഞു ...
"എന്താടാ .."
"താത്തേടെ അമ്മ വിളിച്ചിരുന്നു ...
........
.......
... ..."
നടന്ന കാര്യങ്ങൾ എല്ലാം കിച്ചുവിനോട് ജെറി പറഞ്ഞു ....
"എന്താടാ നിന്റെ തീരുമാനം ..."
"നാളെ അവളെ കൊണ്ട് വന്ന് രജിസ്റ്റർ ചെയ്താലോ ന്ന് ആലോചിക്കുവാ...പിന്നെ ആരെയും പേടിക്കണ്ടല്ലോ ...അത് കഴിഞ്ഞ് താലികെട്ട് ഒക്കെ മമ്മയോട് ചോദിച്ച് ചെയ്യാം ... ..."
"എന്നാ നമുക്ക് അങ്ങനെ ചെയ്യാം ...വേണ്ട കാര്യങ്ങൾ എല്ലാം ഞാൻ വിളിച്ചു ശരിയാക്കാം .."
"ഹ്മ്മ് ...മമ്മയോട് പറയണം ..."
"എന്നാ ചെല്ലേടാ ...
🥀🥀🥀🥀🥀🥀🥀🥀🥀
കാറിന്റെ ശബ്ദം കേട്ട് സാറ പുറത്തോട്ട് വന്നു ....ജെറി ആണെന്ന് കണ്ടതും മുഖവും വീർപ്പിച്ചു നിന്നു ...
"എന്ത് പറ്റി മമ്മ പെണ്ണെ ..."
സാറായുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ജെറി ചോദിച്ചു ..
"പോടാ ...ഇന്നലെ നീ എവിടെയായിരുന്നു ..."
ജെറിയുടെ കൈ തട്ടി മാറ്റി കണ്ണുരുട്ടികൊണ്ട് സാറാ ചോദിച്ചു ...
"അത് മമ്മാ കിച്ചുവിന്റെ കൂടെ ..."
തല ചൊറിഞ്ഞു കൊണ്ട് ജെറി മറുപടി നൽകി ..
"നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് വരുന്നില്ലേൽ വിളിച്ചു പറയണം ന്ന് ...അങ്ങോട്ട് വിളിച്ചാൽ എടുക്കുമോ അതും ഇല്ല ..."
" സോറി മമ്മാ ..."
കൊഞ്ചി കൊണ്ട് ജെറി പറഞ്ഞു ...സാറായുടെ കവിളിൽ ചുംബിച്ച് തോളിൽ തലചായ്ച്ചു ....
"നീ പോയി കുളിച്ച് വാ ...എന്തേലും കഴിക്കാൻ എടുക്കാം ..."
"മമ്മാ കഴിക്കൽ ഒക്കെ പിന്നെ ..എനിക്ക് അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട് ..."
"എന്താടാ ..."
സംശയത്താൽ സാറായുടെ കണ്ണുകൾ ഒന്ന് ചുരുങ്ങി ...
"വാ ...."
"മാനത്തു പറക്കണ കാക്കേനെ പിടിച്ചിട്ടു ..കുറിച്ചിട്ടും മറിച്ചിട്ടും കൊത്തണ കാക്കേ കൂരൻ കാക്കേ കൂടെവിടെ ....."
അകത്തോട്ട് കയറിയ സാറയും ജെറിയും കണ്ടത് തുള്ളി കളിച്ചു കൊണ്ട് സ്റ്റെപ് ഇറങ്ങി വരുന്ന ജെയ്സനെ ആണ് ...
"എന്തോന്നെടാ ..."
ജെറി ഉറക്കെ ചോദിച്ചതും ഞെട്ടി സ്റ്റെപ്പിൽ നിന്ന് സ്ലിപ് ആയി വീഴാൻ പോയി ....
"എടാ ദുഷ്ട്ടാ ...ഇപ്പൊ തന്നെ വീണേനെ ..."
തുടരും .....