നിലാവിനെ നിറുകയിൽ സിന്ദൂരമായി അണിഞ്ഞവളേ.
നിന്റെ മഞ്ചാടി മൊഞ്ചുള്ള വിരലിൽ മൈലാഞ്ചി ചാർത്തി.
നിൻ വാർമുടിചുരുളിൽ ചെമ്പകം പൂത്തുലഞ്ഞു.
മാൻപേട കണ്ണു പോലും മോഹിക്കും മയിൽപീലി മിഴിയുള്ളോളെ.
നിന്റെ വരവിനായി പനിനീർ പുഷ്പങ്ങൾ കാത്തുനിൽക്കുന്നു.
നീ നടക്കും വഴിയോരത്ത് മാധുര്യ ഭംഗി.
മാധുര്യമേറുന്ന സന്ധിയും മാമ്പൂ മണക്കുന്ന ഉഷസ്സും നിന്നെ സുന്ദരിയാക്കുന്നു.
നീ ഋതുക്കൾ അനുസൃതമായ വസന്തകാലം.
മധുവും മണവും ഉള്ള ഒരു വസന്തകാലം.
പൂക്കാത്ത ചില്ലയിൽ പൂക്കൾ പടർത്തി നീ പൂവാകെ നിറച്ചു നീ.
ശിശിരകാലം കഴിഞ്ഞു നിന്റെ വരവിനായി കാത്തുനിൽക്കുന്ന വാഗകൾ.
ചായങ്ങളിൽ തീർത്തൊരു ചിത്രമോ ചിത്രശലഭമോ നീ.
അതോ പോയി പോയ ഒരു വസന്തകാലത്തിൻ ഓർമ്മയോ.
Cosmologist.