Aksharathalukal

ഇന്ദുലേഖ 09

ഇന്ദുവിന്റെ അടുത്തേക്ക് നടക്കുമ്പോൾ കാലുകളിൽ ഉടനീളം തളർച്ച വ്യാപിക്കുന്നത് പോലെ തോന്നി അമൃതയ്ക്ക്..നേരെ നോക്കിയാണ് നടന്നതെങ്കിലും ചിന്തകൾ കെട്ട് പൊട്ടിയ പട്ടം പോലെ പാറി പറന്ന് നടന്നു..പോകുന്ന വഴിയിൽ എതിരെ വരുന്നയാളുടെ ദേഹത്ത് തട്ടിയപ്പോഴാണ് അവൾ തിരികെ സ്വബോധാവസ്ഥയിലേക് വന്നത്..

"ഞാൻ..സോറി..അറിയാതെ..I'm റിയലി സോറി.."

അമൃത അയാളോട് മാപ്പ് പറഞ്ഞുകൊണ്ട് മുന്നോട്ട് നടന്നു.  കാഷ്വാലിറ്റിയുടെ മുൻപിൽ വന്ന് ദീർഘമായി ഒന്ന് നിശ്വസിച്ച് അവൾ ധൈര്യം സംഭരിച്ചു..ചെന്നിയിലൂടെ ഒഴുകുന്ന വിയർപ് അവളിലെ സമ്മർദ്ദം എത്രത്തോളമാണെന്ന് ചൂണ്ടി കാണിച്ചിരുന്നു..

ഇന്ദുവിന് അപ്പോഴേക്കും ബോധം തെളിഞ്ഞിരുന്നു..എന്നാൽ ഡ്രിപ് ഇനിയും തീരാത്തതിനാൽ അവൾ അതേ കിടപ്പ് തുടർന്നു..അമൃതയെ കണ്ടതും അവൾ ബെഡിൽ എഴുന്നെല്കാൻ ശ്രേമിച്ചു..

"പതുക്കെ ഇന്ദുവേച്ചി.." അമൃത അവളെ എഴുനേറ്റിരിക്കാൻ സഹായിച്ച ശേഷം അവളുടെ പുറകിലായി ഒരു തലയിണ വെച്ച് കൊടുത്തു..

"എനിക്ക് ഇത് എന്താ പറ്റിയതെന്ന് അറിയില്ലെടാ..കുറച്ചു ദിവസമായി ആകെ ഒരു മടുപ്പ്..തലയൊന്നും ഭാരമില്ലാത്തത് പോലെ തോന്നുവാ..ഡോക്ടർ എന്ത് പറഞ്ഞെടാ.."

"അത്..ഇന്ദുവേച്ചി..ഡോക്ടർ.."അമൃതയ്ക്ക് വാക്കുകൾ മുഴുവനാക്കാൻ എന്തോ ബുദ്ധിമുട്ട് പോലെ തോന്നി..

"എന്താ അമ്മു..പറയടാ..ഡോക്ടർ എന്താ പറഞ്ഞത്..?"

"ഇന്ദുവേച്ചി...ഒരമ്മയാകാൻ പോകുവാണെന്ന് പറഞ്ഞു..ഡോക്ടർ.."ശബ്ദം ഇടരാതിരിക്കാൻ അവൾ ഒരുപാട് ശ്രെമിച്ചു..പക്ഷെ..സാധിച്ചില്ല..ഇന്ദുവിന്റെ അവസ്ഥ  കാണാനുള്ള ശക്തി തനിക്കില്ല എന്ന് തിരിച്ചറിഞ്ഞത് പോലെ അവൾ തല താഴ്ത്തി നിന്നു..ഇന്ദുവിന്റെ ഭാഗത്തുനിന്നും മറുപടിയൊന്നുമില്ലെന്ന് കണ്ടപ്പോൾ അവൾ പതുക്കെ തലയുയർത്തി നോക്കി..

നേർത്ത..ജീവനില്ലാത്ത.. ഒരു ചിരിയോടെ തല താഴ്ത്തി ഇരിക്കുകയായിരുന്നു ഇന്ദു...വലംകൈ അവളുടെ ഉദരത്തിന് അല്പം താഴെയായി സ്ഥാനം പിടിച്ചിരുന്നു..നിറഞ്ഞു നിൽക്കുന്ന മിഴികളിൽ നിന്നും ഒരു തുള്ളി കണ്ണുനീർ അവളുടെ കൈയിലേക്ക് വീണ് ചിന്നി ചിതറി....ആ നിമിഷം അവൾക്കു അത്രമേൽ പ്രിയപ്പെട്ടതായിരുന്നു..അവളുടെ കുഞ്ഞിനെ ആദ്യമായി സ്പർശിച്ച നിമിഷം..തന്റെ കുഞ്ഞ് ആദ്യമായി അമ്മയുടെ ചൂടറിഞ്ഞ നിമിഷം..💕

"ഇന്ദുവേച്ചി എന്താ ഒന്നും പറയാത്തെ...?"അമൃത ചോദിച്ചു

"ഞാൻ എന്ത് പറയാനാ അമ്മു...കഴിഞ്ഞ മൂന്ന് വർഷങ്ങൾ അയാളോടൊപ്പം കഴിഞ്ഞപ്പോൾ എനിക്ക് ഉറപ്പായിരുന്നു ഇങ്ങനെയൊന്ന് ഇപ്പോ വേണേലും എന്നെ തേടിയെത്തുമെന്ന്..അന്നൊക്കെ എനിക്ക് ഒരൊറ്റ പ്രാർത്ഥനെയെ ഉണ്ടായിരുന്നുള്ളു..എന്റെ ഉദരത്തിൽ ഒരു ജീവൻ നാമ്പിടുമ്പോൾ അയാളുടെ സാമിപ്യം ഒരിക്കലും ഉണ്ടാകരുതേയെന്ന്..അല്ലെങ്കിൽ അയാൾ ഉറപ്പായും ആ കുഞ്ഞിനെ ഇല്ലാതാക്കാൻ നോക്കിയേനെ..ഈ കാലയളവിൽ അയാൾ എന്നെകൊണ്ട് കഴിപ്പിച്ച പിൽസ്..അതിനൊരു കൈയും കണക്കും കാണില്ല..ശരീരത്തിന് നല്ലതല്ല എന്നറിഞ്ഞിട്ടും അയാളെന്നെകൊണ്ട് ആഴ്ചകൾതോറും പിൽസ് കഴിപ്പിക്കുമായിരുന്നു..ഒന്നോർത്താൽ സമാധാനമുണ്ട്..ഇവിടെ എന്റെ കുഞ്ഞ് അയാളുടെ നിഴൽ പോലും കാണാതെ വളരുമല്ലോ..അച്ഛനെന്ന അവകാശം പറഞ്ഞ് അയാൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല...ഇനി വന്നാൽ തന്നെ അതെന്നോടുള്ള പക വീട്ടാൻ ആയിരിക്കും.."

ഇന്ദു നെടുവീർപ്പോടെ പറഞ്ഞ് അവസാനിപ്പിച്ചതും അവരുടെ അടുത്തേക്ക് ഒരു നേഴ്സ് കടന്ന് വന്നു..

"ഇന്ദുലേഖയുടെ ഡ്രിപ് തീർന്നു ട്ടോ..കൈ ഒന്ന് നീട്ടുവോ..കാനുല റിമൂവ് ചെയ്യണം.."

നേഴ്സ് പറഞ്ഞത് അനുസരിച് അവൾ കൈ അവർക്ക് നേരെ നീട്ടി..അവർ ശ്രദ്ധയോടെ ക്യാനുല റിമൂവ് ചെയ്തു..ചെറിയ രീതിയിൽ രക്തം വന്ന് തുടങ്ങിയതിനാൽ അവർ അവിടെ  കോട്ടൺ വെച്ച് അമർത്തി കൊടുത്തു..ഇന്ദു അവരെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് അവിടെ നിന്നും എണീറ്റു..അപ്പോഴേക്കും അമൃത ഹോസ്പിറ്റൽ ബില്ല് എല്ലാം ക്ലിയർ ചെയ്ത് മരുന്ന് വാങ്ങി എത്തിയിരുന്നു..പിന്നീട് ഇരുവരും വീട്ടിലേക് തിരിച്ചു..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ത്രിസന്ധ്യയക്ക് വിളക്ക് കൊളുത്തി നാമം ജപിക്കുകയായിരുന്നു അമൃത..അവളുടെ അരികിലായി ഇന്ദുവും ഉണ്ട്..പുറകിലേക്കായി പിന്നിയിട്ട മുടിയും നെറ്റിയിൽ ഭസ്മകുറിയുമൊക്കെയായി വല്ലാത്ത ഒരു ഐശ്വര്യം അവളിൽ നിറഞ്ഞ് നിന്നിരുന്നു..നാമം ചൊല്ലി കഴിഞ്ഞ് എണീക്കാൻ ഒരുങ്ങിയപോഴാണ് മുറ്റത്ത് ഒരു കാർ വന്ന് നിന്നത്..കാറിൽ നിന്നും അനന്തൻ ഇറങ്ങി വന്നു..പുറകിലെ സീറ്റിൽ നിന്നും രണ്ട് കവർ എടുത്തതിനു ശേഷം അവൻ കാർ ലോക്ക് ചെയ്ത് വീട്ടിലേക് കയറി..

"ശാരദേച്ചി..ഒരു കോഫി ഇട്ട് തരുവോ..നല്ല തലവേദന.."അകത്തേക്ക് കയറിക്കൊണ്ട് അവൻ വിളിച്ചു പറഞ്ഞു.

"ഏട്ടാ..ശാരദേച്ചി ഇന്ന് നേരത്തെ വീട്ടിലേക്ക് പോയി..കോഫി ഞാൻ ഇട്ട് തരാം.."അനന്തനോട് പറഞ്ഞുകൊണ്ട് അമൃത കിച്ചണിലേക്ക് നടന്നു...

അനന്തൻ ഇന്ദുവിനെ നോക്കികൊണ്ട്  കൈയിൽ കരുതിയിരുന്ന കവറുകൾ അവൾക്ക് കൈമാറി..

"ഇതെന്താ അനന്താ..?" അവൾ സംശയത്തോടെ ചോദിച്ചു..

"ഇത്..നിനക്ക് ഒരു ഫോണും പിന്നെ ലാപ്ടോപ്പും മേടിച്ചതാ..ഇതാകുമ്പോൾ നിനക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ അക്കൗണ്ട്സ് മാനേജ് ചെയ്യാമല്ലോ..ഈ അവസ്ഥയിൽ നിനക്ക് ഓഫീസിൽ വന്ന് പോകുന്നതൊക്കെ ബുദ്ധിമുട്ട് ആയിരിക്കും..നോക്കണ്ട..എന്നോട് അമൃത ഫോൺ വിളിച്ച് പറഞ്ഞു..എല്ലാം..നിനക്കും നിന്റെ കുഞ്ഞിനും ഇവിടെ ഞാൻ ഉണ്ട്..അമൃതയുണ്ട്..ഏട്ടനുണ്ട്...ഞങ്ങൾ എല്ലാരുമുണ്ട്..അതുകൊണ്ട് ഒറ്റയ്ക് ആയിപോയെന്ന ചിന്ത വേണ്ട..പിന്നെ പ്രിത്വി എന്തെങ്കിലും അവകാശം പറഞ്ഞു വരുമെന്നാണ് നിന്റെ ഭയമെങ്കിൽ അവനെ കൈകാര്യം ചെയ്യാൻ എനിക്ക് അറിയാം..കേട്ടല്ലോ.."

ഇന്ദുവിനെ നോക്കി ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇതേ സമയം മറ്റൊരിടത്ത്..

"വാതിൽ തുറക്കെടി..നിന്നോട് അല്ലെ പറഞ്ഞെ ഡോർ തുറക്കാൻ.."
അയാൾ തുടരെ തുടരെ ഡോറിൽ തല്ലിക്കൊണ്ടിരിന്നു..

ശബ്ദം കെട്ട് അല്പം ഉന്തിയ വയർ താങ്ങി കൊണ്ട് അവൾ വന്ന് ഡോർ തുറന്നു..അയാൾ അപ്പോഴേക്കും നിലത്തേക് ഊർന്നിരുന്നു പോയിരുന്നു..കൈയിലെ മദ്യക്കുപ്പി ചുണ്ടോടാടുപ്പിച്ചു അയാൾ അത് മുഴുവനും ഒറ്റയടിക്ക് കുടിച്ച് തീർത്തു..

"പ്രിത്വി..എന്താ ഇത്..എണീക്..ആരെങ്കിലും കാണും..എണീക് പ്രിത്വി.."

അവൾ എങ്ങനെയൊക്കെയോ പ്രിത്വിയെ എഴുന്നേൽപ്പിച്ചു..മദ്യ ലഹരിയിൽ സ്വബോധം നഷ്ടപെട്ട പ്രിത്വിയെ താങ്ങി പിടിച്ച് അവൾ ഫ്ലാറ്റിന് അകത്തേക്ക് കയറ്റി..

"വിടെടി..എന്നെ വിടാൻ..."പ്രിത്വി ചീറിക്കൊണ്ട് അവളെ തള്ളി മാറ്റി..നിലത്തേക്ക് വീഴാൻ പോയെങ്കിലും അവൾ എങ്ങനെയൊക്കെയോ ബാലൻസ് ചെയ്ത് വീഴാതെ നിന്നു..

പ്രിത്വി തലയ്ക്ക് കൈക്കൊടുത്ത് സോഫയിൽ ഇരുന്നു..
"വെറുതെ വിടില്ല..ഇന്ദു..അവളെന്നെ എല്ലാരുടെയും മുൻപിൽ വെച്ച് നാണംകെടുത്തി..അവൾക്കിനി ഡിവോഴ്സ് വേണം പോലും..എന്റെ ടില്ല.."
ശബ്ദം താഴ്ത്തിയാണ് അവൻ പറഞ്ഞെതെങ്കിലും ഇന്ദുവിനോടുള്ള അമർഷം അതിൽ നിറഞ്ഞ് നിന്നിരുന്നു..

"ഫ്രഷ് ആയി വാ..ഞാൻ..കഴിക്കാൻ എടുത്ത്  വെക്കാം.."
അവൾ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നിറഞ്ഞു വന്ന കണ്ണുകളെ ഒഴുകാൻ വിടാതെ കിച്ചണിലേക്ക് നടന്നു..പാത്രങ്ങൾ സിങ്കിലേക്ക് വലിച്ചിടുന്നതിനോടൊപ്പം അവളുടെ ശ്വാസഗതിയും ഉയർന്നു വന്നിരുന്നു...ഒരുപക്ഷെ അവളുടെ ദേഷ്യവും സങ്കടവും പലപ്പോഴും അറിഞ്ഞിട്ടുള്ളത് കിച്ചണിലെ പാത്രങ്ങൾ ആയിരിക്കാം..മറ്റാരും ഇന്നേവരെ അവളിലെ വേദനകൾ അറിഞ്ഞിട്ടില്ല..അറിയാൻ ശ്രെമിച്ചിട്ടില്ല എന്നായിരുന്നു യാഥാർഥ്യം..

ഓർമ്മ വച്ച കാലം മുതലേ വല്ലാത്തൊരു ഇഷ്ടമായിരുന്നു..പ്രണയമായിരുന്നു..പ്രിത്വിയോട്..പ്രിത്വിയുടെ അവഗണനയിൽ പോലും ഇന്നേവരെ ഒരു പരാതിയും തോന്നിയിട്ടില്ല..അപ്പോഴൊക്കെ ഒരു പ്രതീക്ഷയായിരുന്നു..എന്നെങ്കിലും തന്നെ തേടി പ്രിത്വി വരുമെന്ന്..പ്രിത്വിയുടെ വിവാഹ വാർത്ത അറിഞ്ഞ നിമിഷം..തനിക് ഇപ്പോഴും ഓർക്കുവാൻ പോലും പറ്റുന്നില്ല..മരിച്ചാലോ എന്ന് വരെ തോന്നിയിരുന്നു...ഒടുവിൽ തനിക് വിധിച്ചിട്ടില്ല എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു..നാളുകൾക്ക് ശേഷം ഇന്ദുവുമായുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ലായെന്ന് പ്രിത്വി പറഞ്ഞപ്പോൾ..തന്നെ തേടിയെത്തിയപ്പോൾ..അതിരില്ലാത്ത സന്തോഷം തോന്നിയിരുന്നു..ഉറക്കെ ചിരിക്കാൻ..കരയാൻ..പിന്നീട് പലപ്പോഴായി പ്രിത്വി ഇവിടെ വന്നപ്പോൾ..തന്നെ ചേർത്ത് പിടിച്ചപ്പോൾ..പ്രണയമാണെന് തോന്നി..പക്ഷെ തോറ്റുപോയി..തന്റെ പ്രണയം തോറ്റുപോയി..

"വാവേ...എന്തെടുക്കുവാ...ഉറങ്ങുവാണോടാ അമ്മേടെ പൊന്ന്.."അവൾ വയറിൽ കൈ വെച്ച് പതുക്കെ വിളിച്ചതും അവിടം മുഴച്ചു വന്നു..മുഖം അമർത്തി തുടച്ച് അവൾ പുഞ്ചിരിച്ചു..

തുടരും..