Aksharathalukal

❤️സഖാവിന്റെ പ്രിയ സഖി ❤️

❤️സഖാവിന്റെ പ്രിയസഖി ❤️
 
ᗩ ՏᕼOᖇT ՏTOᖇY ᗷY
 
  • ✍️N͟i͟h͟a͟_NS                                                   
 
 
"എന്നാ  നീ നടന്നോ ഞാൻ വന്നോളാം... "
 
"ഹാ... ആയിക്കോട്ടെ... സഖാവിനെ കാണാൻ ആകും... "
 
"ഹാ... ആണെന്ന് കൂട്ടിക്കോ.... "
 
"എങ്കിൽ ശെരിയെഡി... ബൈ... "അതും പറഞ്ഞു അവൾ  നടന്നു....  എന്റെ ബെസ്റ്റ് ഫ്രണ്ട്  ആതിര.... 
 
 
'ശ്ശോ... ഇതെവിടെ പോയി കിടക്കുവാണ്.... സമയം ഒരുപാട് ആയല്ലോ... 'വാച്ച്ലേക്ക് നോക്കി ഞാൻ അതും പറഞ്ഞു മാറിൽ കൈ കെട്ടി നിന്നു..... കുറച്ചു സമയം കഴിഞ്ഞപ്പോൾ ആണ് എവിടെന്നോ ഓടി കിതച്ചു കൊണ്ട് വരുന്നത് കണ്ടത്.... അപ്പോൾ തന്നെ ഞാൻ പുച്ഛിച്ചു മുഖം തിരിച്ചു ഇരുന്നു.... 
 
 
"ഡീ... പെണ്ണെ... സോറി....ഒരു പാർട്ടി മീറ്റിംഗ് ഉണ്ടായിരുന്നു...  കിച്ചുവേട്ടന്റെ ലെച്ചുസ് അല്ലെ... പിണങ്ങല്ലേ ഡീ.... പ്ലീസ്... "
 
 
"ഓ... എന്ത് പറഞ്ഞാലും ഒരു പാർട്ടി മീറ്റിംഗ്... അതിനും മാത്രം എന്താ അവിടെ ഉള്ളത്... "ഒരു സങ്കടത്തോടെ ഞാൻ അതും പറഞ്ഞു അങ്ങേരെ നോക്കി...... 
 
"എന്റെ പൊന്ന് ലെച്ചുട്ടി.... ഇങ്ങനെ ഹീറ്റ് ആവാതെ ഡീ.... നീ ഈ മുഖം ഇങ്ങനെ ചുവപ്പിച്ചു തക്കാളി പോലെ ആക്കിയാൽ ന്റെ കണ്ട്രോൾ പോകുവേ.... "കിച്ചുവേട്ടൻ അത് പറഞ്ഞതും ഞാൻ ഞെട്ടി കൊണ്ട് മുഖം ഉയർത്തി നോക്കി.... 
 
"ഡീ പെണ്ണെ ഇങ്ങനെ നോക്കാതെ കാര്യം പറ.... "
 
"ഒന്നുല്ല.... "ഞാൻ ചിണുങ്ങി കൊണ്ട് പറഞ്ഞു.... 
 
"ഡീ... എന്തോ പറയാൻ ഉണ്ട് എന്ന് പറഞ്ഞു വിളിച്ചു വരുത്തി ഇങ്ങനെ നിന്ന ഞാൻ എന്താ ചെയ്യാ എന്ന് പറയാൻ പറ്റില്ല... നേരത്തെ പറഞ്ഞ സാധനം എനിക്ക് ഒട്ടും ഇല്ലാട്ടാ.... "
 
ഇനി അധികനേരം മിണ്ടാതെ നിന്നാൽ അത് എന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് നന്നായി അറിയുന്നോണ്ട് ഞാൻ കിച്ചുവെട്ടന്റെ മുന്നിൽ കാര്യം അവതരിപ്പിച്ചു.... 
 
"അത് കിച്ചുവേട്ട.... അച്ഛനും  അമ്മാവൻമാരും വീട്ടിൽ എനിക്ക് കല്യാണം ആലോചിക്കുന്നുണ്ട്......ഞാൻ... ഞാനിനി എന്താ ചെയ്യേണ്ടത്.... "
 
ഞാൻ അത് ചോദിച്ചപ്പോൾ കിച്ചുവേട്ടൻ എന്നെ നോക്കി നിന്നു എന്നല്ലാതെ ഒന്നും മിണ്ടിയില്ല.... 
 
"എന്താ...ഒന്നും മിണ്ടാത്തത്.... വല്ല പോം വഴി പറഞ്ഞു താ.... അതോ നിനക്ക് എന്നെ വേണ്ടേ.... വല്ലവന്റെയും മുന്നിൽ ഞാൻ എന്റെ ഈ കഴുത്ത് നീട്ടി കൊടുക്കണോ.... "എന്നൊക്കെ കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് പറഞ്ഞു.... 
 
കണ്ണ് ചുവപ്പിച്ചു കൊണ്ട് അന്നേരം എന്നെ നോക്കിയ ഒരു നോട്ടം ഉണ്ട്.... ഉരുകി തീർന്നില്ല എന്നെ ഒള്ളു... അത്രക്ക് തീവ്രത ഏറിയ നോട്ടം ആയിരുന്നു.... 
 
 കുറച്ചു നേരം അവിടെ മൗനം തളം കെട്ടി നിന്നു.... ആ മൗനത്തെ ഭേദിച്ചു കൊണ്ട് കിച്ചുവേട്ടൻ തന്നെ പറഞ്ഞു തുടങ്ങി.... 
 
"ഈ വാക മരം സാക്ഷി നിർത്തി പറയാ....ഈ കൃഷ്ണദേവ് ലക്ഷ്മിയെ സ്നേഹിച്ചത് ഇട്ടേച്ചു പോകാൻ  അല്ല.... ഒരു താലിചരട് നിന്റെ കഴുത്തിൽ കെട്ടി കൂടെ കൂട്ടാൻ വേണ്ടി ആണ്....... അതിനി ആര് എതിർത്താലും ശെരി..... "അതും പറഞ്ഞു എന്റെ കയ്യും പിടിച്ചു വലിച്ചു ബൈക്കിന്റെ അടുത്ത് കൊണ്ടു നിർത്തി.... 
 
"നിന്നോട് ഇനി പ്രതേകിച്ചു പറയണോ കയറാൻ.... "അത് പറഞ്ഞതും പിന്നെ മറ്റൊന്നും ആലോചിക്കതെ ഞാൻ കയറി..... 
 
"കിച്ചുവേട്ട...." 
 
"നീ പേടിക്കണ്ട പെണ്ണെ... നിന്നെ ഞാൻ അല്ലാതെ വേറെ ഒരാളും സ്വന്തം ആക്കില്ല.... എന്റെ വാക്ക് നിനക്ക് വിശ്വസം ഇല്ലേ പെണ്ണെ.... "
 
 
" മറ്റാരേക്കാളും എനിക്കറിയാം എന്റെ കിച്ചുവേട്ടനെ.... പറഞ്ഞ വാക്കിന് വില കല്പ്പിക്കുന്നവൻ ആണ് എന്ന്... "
 
 
"ഹാ... എങ്കിൽ ഇറങ്ങിക്കോ... "എന്നും പറഞ്ഞു വീട് എത്തുന്നതിനു മുമ്പുള്ള കവലയിൽ ആരും ഇല്ലാത്ത ഒരിടത്ത് എന്നെ ഇറക്കി.... ആരും കണ്ടിട്ടില്ല എന്ന് ഉറപ്പ് വരുത്തി കിച്ചുവേട്ടന് ഒരു പുഞ്ചിരി സമ്മാനിച്ചു വീട്ടിലേക് നടന്നു...... 
 
പൂമുഖത്ത്  തന്നെ അച്ഛൻ ഇരിക്കുന്നുണ്ട്.... അച്ഛൻ ഒരു ചിരി സമ്മാനിച്ചു അകത്തേക്ക് നടന്നു....
 
 
" എന്താ മോളേ പതിവുപോലെ ഉന്മേഷം ഒന്നും കാണുന്നില്ലല്ലോ... "
 
 അച്ഛൻ പൂമുഖത്തുനിന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും കേട്ട ഭാവം നടിക്കാതെ ഞാൻ റൂമിലേക്ക് പോയി... മനസ്സ് ഒക്കെ ആകെ താളം തെറ്റി ആണ് നിൽക്കുന്നത്.... എന്നാലും കിച്ചുവേട്ടൻ എല്ലാം ശരിയാകും എന്ന വിശ്വാസം ഉള്ളതുകൊണ്ട് തന്നെ മനസ്സിനെ  ഒന്ന് ശാന്തമാക്കി  ഫ്രഷ് ആകാൻ കയറി... ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും മനസ് ഒന്ന്  തണുത്തിരുന്നു..... 
 
  രാത്രി പുസ്തകം മുന്നിൽ വെച്ച് ഓരോന്ന് ആലോചിച്ച് ഇരിക്കുമ്പോഴാണ്  പെട്ടെന്ന് റൂമിലെ വാതിൽ തള്ളിത്തുറന്ന് മാമന് അകത്തേക്ക് വന്നത്...മാമന്റെ വരവ് കണ്ടതും ഞാൻ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു നിന്നു....
 
"ഹോ... തമ്പുരാട്ടി ഇവിടെ ഉണ്ടായിരുന്നോ.... " ദേഷ്യത്തോടെ ആയിരുന്നു മാമന്റെ സംസാരം... 
 
"എ... എന്താ മാമ... "
 
അത് ചോദിച്ചതും മാമന്റെ കൈ എന്റെ കവിളിൽ പതിഞ്ഞു....
 
കവിളിൽ കൈ വെച്ചുകൊണ്ട് മാമനെ നോക്കിയതും... 
 
"നിനക്ക് കാര്യം അറിയണം അല്ലെടി.... "എന്നും പറഞ്ഞു കൊണ്ട് എന്റെ മുടികുത്തിൽ വന്നു പിടിച്ചു ഒരൊറ്റ തള്ള്.... അതിന്റ ഫലം എന്ന നിലക്ക് ഞാൻ മലർന്നു അടിച്ചു നിലത്ത് വീണു.... 
 
"എന്താ... എന്താ അശോക പ്രശ്നം... ഇവളെ ഇങ്ങനെ തല്ലാൻ മാത്രം എന്താ ഉണ്ടായത്.... "അതും ചോദിച്ചു കൊണ്ട് അമ്മ മാമനെ പിടിച്ചു വെച്ച്.... 
 
"ചേച്ചി... വിട്... എന്നെ വിടാൻ ആണ് പറഞ്ഞത്... എന്തിനാ ഇവളെ ഇങ്ങനെ തല്ലി ചതക്കുന്നത് എന്ന് അറിയണം അല്ലെ.... പറയാം.... അതിന് എന്റെ അളിയൻ കൂടെ വേണം അങ്ങേര് എവിടെ പോയി.... "
 
"ഏട്ടൻ കവല വരെ പോയതാ ഇപ്പൊ വരുവായിരികും.... "ദയനീയതയോടെ ആയിരുന്നു അമ്മയുടെ മറുപടി 
 
"ഹാ... ദേ വന്നല്ലോ... "പുറത്ത് ലെച്ചുവിന്റെ  അച്ഛന്റെ ബൈക്ക് നിർത്തിയ ശബ്ദം കേട്ടാണ് അശോകൻ പറഞ്ഞത്.... 
 
 
"എന്താ അശോക നീ ഈ നേരത്ത്... പതിവില്ലാത്തതു ആണല്ലോ.... "
 
 
"വരാൻ എല്ലാം കാരണം ദേ... ഈ മോങ്ങി നിലത്ത് കിടക്കുന്ന അളിയന്റെ മോൾ തന്നെ... ഓരോന്ന് കാണിച്ചു കൂട്ടി കിടന്നു മോങ്ങുന്നത് കണ്ടില്ലേ.... "എന്നും പറഞ്ഞു മാമൻ എന്നെ തല്ലാൻ വന്നതും ഞാൻ മുഖം പൊത്തി.... 
 
"ഡാ... നീ ഇങ്ങനെ അവളെ തല്ലാതെ കാര്യം പറ.... "അമ്മയാണ്... 
 
"കണ്ടവൻമാരുടെ കൂടെ ബൈക്കിൽ ചുറ്റി  വരാൻ വരെ തുടങ്ങി ഇവൾ.... ഇന്ന് ഏതോ ഒരുത്തന്റെ കൂടെ ബൈക്കിൽ കേറി അവനെയും ചുറ്റിപിടിച്ചു ആണ് ഇവളെ വരവ്... ചായപീടികയിലെ ഉണ്ണിയേട്ടൻ ആണ് എന്നോട് പറഞ്ഞത്... "മാമൻ പറഞ്ഞു നിർത്തിയതും അത് വരെ കരഞ്ഞു നിന്ന ഞാൻ ഞെട്ടി കൊണ്ട് അവരെ നോക്കി...... 'ആരും കണ്ടിട്ടില്ല എന്നാണ് ഞാൻ കരുതിയത് പക്ഷേ..... '
 
അച്ഛനും അമ്മയു കേട്ടത് വിശ്വസിക്കാൻ ആവാതെ എന്നെ തന്നെ മിഴിച്ചു നോക്കി നിൽക്കുവാ... 
 
"നോക്കി പേടിപ്പിക്കാതെ പറയെടി... നീ ഇന്ന് ആരെ കൂടെ കവലയിൽ വന്നു ഇറങ്ങിയത്.... അവനും നീയും തമ്മിലുള്ള ബന്ധം എന്താ "അതും ചോദിച്ചു  എന്റെ മുടിക്കുത്തിൽ പിടിച്ചു വലിച്ചു എന്നെ എണീപിച്ചു നിർത്തി.... 
 
"നിന്റെ വായെൽ എന്താ നാവ് ഇല്ലെടി... "
 
"അശോക... നീ മാറി നിൽക്ക്... ഞാനൊന്ന് ചോദിക്കട്ടെ എന്റെ പുന്നാര മോളോട്... "മാമനോട് അതും പറഞ്ഞു അച്ഛൻ എന്റെ മുന്നിൽ വന്നു നിന്നു... 
 
എന്റെ ഉള്ളിൽ ആണെങ്കിൽ ഭയം പൊട്ടിമുളച്ചിരുന്നു.... കയ്യും കാലും ഒന്നും നിന്നിടത്ത് നിൽപ്പുറക്കുന്നില്ല.... തൊണ്ടയിൽ വെള്ളം വറ്റി ഇല്ലാത്ത അവസ്ഥ ആയിരുന്നു.... ഞാൻ പതിയെ മുഖം ഉയർത്തി അച്ഛനെ നോക്കി..... ഗൗരവം വിടാതെ ഉള്ള അച്ഛന്റെ മുഖം കണ്ട് ഭയം കൂടുക അല്ലാതെ കുറഞ്ഞില്ല.... 
 
 
"ഇവൻ പറഞ്ഞത് ശെരിയാണോ... "തെല്ലും ഗൗരവം വിടാതെ ഉള്ള അച്ഛന്റെ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി... 
 
"ഞാൻ ചോദിച്ചത് കേട്ടില്ലേ... ഇവൻ പറഞ്ഞത് ശെരിയാണോ എന്ന്... "ഇത്തവണ അച്ഛന്റെ ശബ്ദം കുറച്ചു ഉച്ചത്തിൽ ആയത് കൊണ്ട് തന്നെ ഞാൻ പേടിച്ചു തല ആട്ടി...... 
 
"എങ്കിൽ പറ അത് ആരാ...നിങ്ങൾ തമ്മിൽ എന്താ ബന്ധം  "
 
"അത്... അ...ഞാനും കി..കിച്ചുവേട്ടനും തമ്മിൽ 4 വർഷം ആയി  ഇഷ്ടത്തിൽ ആണ്.... "
 
വീണ്ടും അച്ഛന്റെ ഉറച്ച ശബ്ദം കേട്ടതും ഞാൻ പോലും അറിയാതെ എന്റെ വായിൽന്ന് ഞങ്ങൾ തമ്മിലുള്ള റിലേഷൻ പുറത്ത് വന്നിരുന്നു.... കണ്ണും പൂട്ടി അത്രയും പറഞ്ഞതും 
 
 
പിന്നീട് അവിടെ നടന്നത് ഞാൻ ഒട്ടും  പ്രതീക്ഷിക്കാത്തതു ആയിരുന്നു... 
 
"ഡീ അസത്തേ... "എന്നുള്ള വിളിക്കൊപ്പം അച്ഛന്റെ കൈ എന്റെ മുഖത്തു പതിഞ്ഞിരുന്നു..... 
 
"നിന്നെ ഒക്കെ വളർത്തി വലുതാക്കി ഇത്ര ആക്കിയിട്ടു നീ കാണിച്ചത് എന്താ.... അന്നം തന്നതിന്റെ നന്ദി എങ്കിലും കാണിക്കായിരുന്നു.......ഇനി നിന്റെ കോളേജും പഠിത്തം ഒക്കെ ഇവിടെ വെച്ച് നിർത്തിക്കോ.... "അതും പറഞ്ഞു അച്ഛൻ പുറത്ത് പോയതും
 
"നിന്നിൽ നിന്നും ഞാൻ ഇത് പ്രതീക്ഷിച്ചില്ല.... "
 
"അ... അമ്... അമ്മേ.. ഞാ... "
 
"മിണ്ടരുത്.... കണ്ണിൽ കണ്ടവന്റെ കൂടെ കയറി വന്നതും പോരാ.... "പറഞ്ഞു മുഴുവനാക്കാതെ അമ്മ തിരിഞ്ഞു നടന്നു... അമ്മയുടെ കണ്ണിൽ തടം കെട്ടി നിന്ന കണ്ണുനീർ എന്നെ ചുട്ടുപൊള്ളിക്കുന്ന പോലെ തോന്നി......
 
"പറഞ്ഞത് കേട്ടല്ലോ... ഇനി കോളേജിൽ പോക്ക് വേണ്ട...ഇതോടെ നിന്റെ പഠിത്തം അവസാനിപ്പിചെക്ക്.... പിന്നെ നിന്നെ നാളെ ഒരു കൂട്ടർ കാണാൻ  വരും... ഒരുങ്ങി നിന്നോണം....."അതും പറഞ്ഞു മാമൻ കതക് പുറത്തേക് പൂട്ടി പോയി... 
 
 
മാമൻ പറഞ്ഞ വാക്കുകളിൽ നിന്ന് ഇപ്പോഴും ഷോക്ക് വിട്ട് മാറിയിട്ടില്ല.... 
'*എന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് എന്റെ *സഖാവിന്റെ*മാത്രം ആയിരിക്കും....*'
 
മനസ്സിൽ അങ്ങനെ ഒരു ദൃടനിശ്ചയം എടുത്ത് ഒഴുകി വന്ന കണ്ണുനീർ തുടച്ചു കൊണ്ട് മുന്നിൽ കാണുന്ന എന്റെ ഫോൺ എടുത്ത് കിച്ചുവേട്ടന്റെ നമ്പറിലേക്ക് ഡയൽ ചെയ്ത്....
 
മറുതലക്കൽ ഫോൺ കണക്ട് ആയതും.... 
 
"ഹാ... ലെച്ചു... ഇന്നെന്താ വിളിക്കാൻ വൈകി... "
 
അവൻ അത് ചോദിച്ചതും 
 
"കിച്ചുവേട്ട "എന്നും വിളിച്ചുള്ള അവളുടെ തേങ്ങൽ ആണ് അവൻ കേൾക്കാൻ കഴിഞ്ഞത്...
 
"ലെച്ചു.... മോളെ എന്ത് പറ്റി "നേർത്ത സ്വരത്തോടെ അവൻ ചോദിച്ചു....
 
"അ..... അത്.... അ... "വാക്കുകൾ കിട്ടാതെ അവൾ തേങ്ങി കരഞ്ഞു.... 
 
"ഡീ... പറ... എന്താ കാര്യം.... "
 
"ഏട്ടാ... അത്.... ഇന്ന് കവലയിൽ വന്നു ഇറങ്ങുന്നത് ആരോ കണ്ട്.... അത് മാമന്റെ ചെവിയിൽ എത്തി..ഇപ്പൊ ഇവിടെ എന്നെ റൂമിൽ പൂട്ടി ഇട്ടേക്കുവാ....പിന്നെ നാളെ ആരോ എന്നെ കാണാൻ വരും എന്നും പറഞ്ഞു...  കിച്ചുവേട്ടൻ ഇപ്പൊ  വരോ...... എനിക്ക് ഇവിടെന്ന് എങ്ങനെ എങ്കിലും പുറത്ത് കടക്കണം..."
 
"എന്ത് മണ്ടത്തരം ആണ് ലെച്ചു നീ പറയുന്നത്... ഞാൻ ഇപ്പോ വന്ന ഒട്ടും ശെരിയാവില്ല... കാരണം ഇപ്പൊ എല്ലാവരും എല്ലാം അറിഞ്ഞ സ്ഥിതിക്ക് എന്തായാലും നിന്റെ മേൽ ഒരു കണ്ണ് ഉണ്ടാകും... അതോണ്ട് ഞാൻ ഇപ്പൊ വന്നു ഒരു സീൻ ക്രിയെറ്റ് ആക്കണോ "
 
"അപ്പൊ... അപ്പോ നാളെ വരുന്നവരുടെ മുന്നിൽ ഞാൻ ഒരുങ്ങി കെട്ടി നിൽക്കണോ.... "
 
ആ ചോദ്യത്തിന് അവന്റെ ഉത്തരം മൗനം ആയിരുന്നു.... 
 
"എന്താ കിച്ചുവേട്ടാ... ഒന്നും മിണ്ടാത്തെ... വല്ലതും പറഞ്ഞു താ... 
"
 
"ഹ്മ്മ്... എന്തായാലും നീ നാളെ അവരുടെ മുന്നിൽ പോയി നിക്ക്.... പെണ്ണ് കാണൽ അല്ലെ കഴിയുന്നോള്ളൂ.... കല്യാണം ഒന്നും അല്ലല്ലോ .... "
 
"കിച്.... "
 
 
"നീ ഒന്നും പറയണ്ട..... നാളെ അവർ വന്നു കണ്ട് പൊക്കോട്ടെ.... പക്ഷേ നിന്റെ കഴുത്തിൽ ഒരു താലി വീഴുന്നുണ്ടെങ്കിൽ അത് ഈ  ഈ സഖാവിന്റെ ആയിരിക്കും...... എന്റെ ലെച്ചുസ് പോയി കിടന്നോട്ടോ... "അതും പറഞ്ഞു അവൻ കാൾ ഡിസ്കണക്ട് ചെയ്ത്...
 
'ഇപ്പൊ  കുറച്ചു ആശ്വാസം ഉണ്ട് .... കിച്ചുവേട്ടന് വിളിച്ച അല്ലെങ്കിലും മനസ്സ് ഒത്തിരി ശാന്തത കിട്ടും .... പക്ഷേ അങ്ങേര് എന്താ മനസ്സിൽ കണ്ടത് എന്ന് മനസ്സിലാകുന്നില്ല.... 'അങ്ങനെ എന്തൊക്കെ ആലോചിച്ചു ഞാനും ഉറക്കിലേക്ക് വഴുതി വീണു.... 
 
****************
 
 
"ലെച്ചു.... എണീക്ക് പെണ്ണെ... നേരം എത്ര ആയി... അവരിപ്പോ ഇങ്ങ് എത്തും.... "അമ്മയുടെ നിർത്താതെ ഉള്ള വിളി കേട്ടാണ് ഞാൻ കണ്ണ് തുറന്നത്..... 
 
"അമ്മേ... "ഒരുറക്കചടവോടെ ഞാൻ വിളിച്ചു.... 
 
 
"ഹാ... വേഗം ഫ്രഷ് ആയി വാ... കുറച്ചു സമയം കഴിഞ്ഞാൽ അവരിങ് എത്തും... അമ്മയുടെ ആ വാക്കുകളിൽ നിന്നാണ് എനിക്ക് ഇന്നലെ നടന്ന കാര്യങ്ങൾ ഓർമ വന്നത്.... അപ്പോ തന്നെ എന്റെ ഷോൾഡർൽ വെച്ച അമ്മയുടെ കൈ തട്ടി മാറ്റി ഞാൻ കുളിക്കാൻ കയറി... ഷവറിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ എന്തിനെന്നില്ലതെ എന്റെ കണ്ണ് നിറഞ്ഞു ഒഴുകിയിരുന്നു... 
 
കുളി കഴിഞ്ഞ് ഇറങ്ങി തല ശെരിക്ക് തുവർതുമ്പോഴാണ് അമ്മ റൂമിലേക്കു വീണ്ടും വന്നത്.... അത് മൈൻഡ് ചെയ്യാതെ ഞാൻ എന്റെ ഫോൺ എടുക്കാൻ നിന്നതും അമ്മ എന്നെ  തടഞ്ഞു... പെട്ടെന്ന് എന്റെ നേരെ ഒരു സാരി നീട്ടി കൊണ്ട് 
 
"ഇത് ഉടുത്തു പെട്ടെന്ന് വന്നോണം... ഇവിടെ കിടന്നു വല്ലതും ഒപ്പിച്ചൽ ബാക്കി അപ്പോ പറഞ്ഞു തരാം "ഒരു ഭീഷണിയുടെ സ്വരത്തിൽ എന്റെ നേരെ വിരൽ ചൂണ്ടി അത്രയും   പറഞ്ഞു അമ്മ വാതിൽ കൊട്ടിയടച്ചു...... കണ്ണിൽ നിറഞ്ഞു നിന്ന മിഴിനീർ കണങ്ങൾ കവിളിലൂടെ ചാലിട്ട് ഒഴുകി.... പെട്ടെന്ന് എന്തോ ബോധം വന്ന പോലെ ഞാൻ  കണ്ണ് തുടച്ചു കിച്ചുവേട്ടനു വിളിച്ചു.... എന്നാൽ ഏട്ടൻ  ഇന്നലെ പറഞ്ഞതിൽ ഒരു മാറ്റോം ഉണ്ടായിരുന്നില്ല.... മനസ്സില്ല മനസ്സോടെ ആണേലും ഞാൻ  വന്നവരുടെ മുന്നിൽ കെട്ടി ചമഞ്ഞു നിന്നു.... 
 
*********
 
ദിവസങ്ങൾ ശരവേഗത്തിൽ പൊഴിഞ്ഞു പോയി...ഇന്നാണ് എന്റെ കല്യാണം.... എന്നിലുള്ള എല്ലാ പ്രതീക്ഷകളും തച്ചുടച്ചു മറ്റൊരാൾക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുക്കേണ്ടി വരുന്ന ഹതഭാഗ്യ....... എല്ലാവർക്കും മുന്നിൽ ചിരിച്ചും ഉള്ളിൽ കരഞ്ഞും ആണ് ഇപ്പൊഎന്റെ  നിൽപ്പ് ...  പെണ്ണ് കാണാൻ വന്ന അന്ന് ആണ് അവസാനം ആയി കിച്ചുവെട്ടന് വിളിച്ചത്.... പിന്നെ വിളിച്ചപ്പോഴെല്ലാം ഫോൺ സ്വിച് ഓഫ് ആയിരുന്നു.... എന്നാലും എന്നിൽ ഇപ്പഴും ഒരു നേരിയ  പ്രതീക്ഷ ഉണ്ട് കിച്ചുവേട്ടൻ വരും എന്ന്.... കാരണം അന്ന് വാക മരം സാക്ഷി നിർത്തിയാണ് പറഞ്ഞത് "*ഈ കൃഷ്ണദേവ് ലക്ഷ്മിയെ സ്നേഹിച്ചത് ഇട്ടേച്ചു പോകാൻ  അല്ല.... ഒരു താലിചരട് നിന്റെ കഴുത്തിൽ കെട്ടി കൂടെ കൂട്ടാൻ വേണ്ടി ആണ്....... അതിനി ആര് എതിർത്താലും ശെരി..... *" ആ ഒരൊറ്റ  വാക്കിന്റെ പുറത്ത് ആണ് ഈ കതിർമണ്ഡപത്തിൽ ഇരിക്കുമ്പോഴും പ്രതീക്ഷയോടെ നോക്കി ഇരിക്കുന്നത്.......
 
 
 
മുഹൂർത്തം അടുത്ത് വരാൻ തുടങ്ങിയതും എന്നിലെ പ്രതീക്ഷകൾ എല്ലാം എരിഞ്ഞമരുന്ന പോലെ എനിക്ക് തോന്നി.... എന്റെ അടുത്ത് വന്നു ഇരിക്കുന്ന കല്യാണചെക്കനെ  പോലും ശെരിക്ക് നോക്കാൻ പറ്റാത്ത അവസ്ഥ ആണ്...... അയാളെ നോക്കീട്ടും വല്യ കാര്യം ഒന്നുല്ല.... കണ്ടാൽ തന്നെ എന്തോ പോലെ തോന്നുന്ന ഒരു രൂപം ആണ്...... ഇങ്ങനെ ചിന്തകൾ കാട് കയറി പോകുമ്പോഴാണ് പെട്ടെന്ന് ഒരു പോലീസ് ജീപ്പ് ചീറി പാഞ്ഞു വന്നത്.... അത് കണ്ട് എല്ലാവരും ഒരു പോലെ ഇരിക്കുന്നിടത്ത് നിന്ന് എഴുനേറ്റു നിന്നു...... ജീപ്പിൽ നിന്നും ഒരു പോലീസ് ഇറങ്ങി ചുറ്റും നോക്കി.....  *CI മഹേഷ്‌ കുമാർ*
 
"സോറി ആൾ.... ഇങ്ങനെ ഒരു സന്ദർഭത്തിൽ ഇങ്ങോട്ട്  വരേണ്ടി വന്നതിൽ എനിക്ക് സങ്കടം ഉണ്ട്... പക്ഷേ ഈ നിൽക്കുന്ന ലക്ഷ്മിയുടെ ജീവിതം ഇല്ലാതാകാൻ പാടില്ലല്ലോ... അത് കൊണ്ട് ആണ് ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത്.... അല്ല നിങ്ങൾ എന്ത് അറിഞ്ഞിട്ട് ആണ് ഇവളെ ഇവനെ കൊണ്ട് കെട്ടിക്കാൻ നിന്നത്.... ഈ നിൽക്കുന്നവൻ  നിലവിൽ ഇപ്പൊ എത്ര ഭാര്യമാർ ഉണ്ട് എന്ന് വല്ലതും അറിയോ.... പലയിടത്തും ആയി ഒരുപാട്  ഉണ്ട്....  ഇനിയും  ഉണ്ട് ഇവന്റെ പേരിൽ കേസ്കൾ.... അതെല്ലാം ദേ അവൻ പറയും...  "എന്നും പറഞ്ഞു CI മഹേഷ്‌ കുമാർ  ഒരു  വശത്തേക്ക് ചൂണ്ടി.... ഏവരുടെയും ദൃഷ്ടി അവന്റെ മേൽ പതിഞ്ഞതും 
 
"കിച്ചുവേട്ടൻ " ഞാൻ പോലും അറിയാതെ എന്റെ നാവ് അത് ഉച്ചരിച്ചു കഴിഞ്ഞിരുന്നു.... 
 
 
"ഒരു കൊലപാതകിക്ക് തന്നെ വേണോ നിങ്ങടെ മകളെ വിവാഹം ചെയ്തു കൊടുക്കാൻ.... " കിച്ചുവെട്ടന്റെ ആ വാക്ക് കേട്ടതും അവിടെ ഉണ്ടായിരുന്ന എല്ലാവരും ഒന്നടങ്കം ഞെട്ടി കൊണ്ട് അവനെ നോക്കി..... 
 
"സംശയം വേണ്ട.... കൊലപാതകി തന്നെ അതും എന്റെ ഏട്ടനെ വെട്ടിക്കൊന്ന നീചൻ...എല്ലാവർക്കും ജീവിതം നൽകാം എന്ന് പറഞ്ഞു വിവാഹം കഴിച്ചു  ആവശ്യം കഴിയുമ്പോൾ വിറ്റു കളയുന്ന തെമ്മാടി.... "പറയുന്നതിനൊപ്പം അവന്റെ കണ്ണുകളിൽ പക ആളികത്തുന്നുണ്ടായിരുന്നു..... 
 
 
"ഇനി പറ മകളെ അവൻ തന്നെ വിവാഹം ചെയ്തു കൊടുക്കണോ.... അതോ നാലു വർഷം പ്രണയിച്ച ഞങ്ങൾ ഒന്നിക്കണോ.... " അവിടെയും എല്ലാവരും മൗനം തന്നെ ആയിരുന്നു.... 
 
"ഗയ്‌സ്... എനിക്ക് ഇപ്പൊ ഒന്നും കേൾക്കണം എന്നില്ല.... ഇവനെ ഞാൻ അറസ്റ്റ് ചെയ്യുകയാണ്.... ഒരുപാട് നാളായി മുങ്ങി നടന്ന ഒരു പ്രതി ആണ് ഇവൻ.... "അതും പറഞ്ഞു CI മഹേഷ്‌ കുമാർ അവനെ തൂക്കിഎടുത്ത് വണ്ടിയിലെക്ക് ഇട്ടു.... ആ സമയം കിച്ചുവിന്റെ മനസ്സിൽ ഒരു സമാധാനം നിഴലിച്ചു... തന്റെ ഏട്ടന്റെ കൊലപാതകിയെയും.... ഒരുപാട് സ്ത്രീകളെ നശിപ്പിച്ച ആ നീചനെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ കഴിഞ്ഞതിൽ...... 
 
 
അതെ സമയം ലെച്ചുവിന്റെ മനസ്സിലും സന്തോഷം അലതല്ലുകയായിരുന്നു.... അവൾ അവന്റെ അടുത്തേക്ക് ഓടാൻ നിന്നതും അവളുടെ കയ്യിൽ അവളുടെ അച്ഛന്റെ പിടി വീണു.... അവൾ അച്ഛനെ ദയനീയമായി നോക്കി.... അവളുടെ നോട്ടം കൊണ്ടും അതുപോലെ 
മകളുടെ സന്തോഷം ആണ് അവരുടെ സന്തോഷം എന്ന നിലക്ക് അയാൾ അവളുടെ കയ്യിലെ പിടി വിട്ടു സമ്മതമെന്ന നിലയിൽ തലയാട്ടി കാണിച്ചു.... അവൾ സന്തോഷം കൊണ്ട് തന്റെ നേരെ രണ്ട് കയ്യും  നീട്ടി പിടിച്ച കിച്ചുവിന്റെ അടുത്തേക്ക് ഓടി .... അവനെ വാരിപുണർന്നു... തിരിച്ചു അവനും അവളെ ചുറ്റിവരിഞ്ഞു...
 
 
"ഡീ... ഇപ്പൊ സന്തോഷം ആയില്ലേ.... ഞാൻ പറഞ്ഞ വാക്ക് പാലിചില്ലേ പെണ്ണെ.... ഇപ്പൊ നീ ഈ സഖാവിന്റെ സഖിയ.....ഈ *സഖാവിന്റെ മാത്രം പ്രിയ സഖി *
 
--------------------
 
 
(അവസാനിച്ചു... )