"തീർത്ഥം" വീടിന്റെ gate കടന്ന് ആദിയുടെ കാർ അകത്തേക്കു പ്രവേശിച്ചു... മുന്നുപേരും വീടിന്റെ ഉള്ളിലേക്കു കയറി..
"ഹയ്യമ്മ...പഴംപൊരി............"
അതും പറഞ്ഞ് വിധു അടുക്കളയിലേക്ക് ഓടി.. അവളുടെ ആ ഓട്ടം കണ്ട് ചിരിച് ദച്ചു തന്റെ റൂമിലേക്ക് നടന്നു..
ആദി വിധുവിന്റ പിന്നാലെ അടുക്കളയിലേക്കും.....
അടുക്കളയിൽ പഴംപൊരി ഉണ്ടാക്കുന്ന തിരക്കിലായിരുന്നു ആലിസും ഭദ്രയും നീലിമയും.
വിധു ഓടിവന്ന് ആലിസിനെ ചുറ്റിപ്പിടിച്ചു....
" ആലികുട്ടി.......ഉമ്മ....😘😘😘😘.." അലിസിന്റെ കവിളിൽ ഉമ്മവച്ച് പഴംപൊരിയുമായി നിൽക്കുന്ന വിധുവിനെ കണ്ട് അവളുടെ പുറകെ വന്ന ആദി ചിരിച്ചുപോയി.🤭 അമ്മാതിരി ആയിരുന്നു അവളുടെ നിൽപ്പ്...🤭
എന്നാ നേരം വൈകി വന്നതിലുള്ള ദേഷ്യത്തിലായിരുന്ന ഭദ്ര വിധുവിന്റെ കൈയിൽ ഒരു അടികൊടുത്തു😡...
"എവിടെ പോയി കിടക്കുവായിരുന്നു എല്ലാം.. ക്ലാസ്സ് കഴിഞ്ഞ് എത്ര നേരം ആയി... 😡നിങ്ങളോട് പറഞ്ഞിട്ടില്ലേ വൈകി വരരുത് എന്ന്... ഇന്ന് ഫ്രൈഡേ ആണ് എന്ന് നിങ്ങൾക്ക് അറിയില്ലേ..😡
" ഭദ്രക്കുട്ടി സോറി ഇന്ന് ഞങ്ങളുടെ ലാസ്റ്റ് ഡേ അല്ലെ കോളേജിൽ ഇനി പ്രൊജക്റ്റ് മാത്രം അല്ലെ ഒള്ളു അതുകൊണ്ട് ഇനി ഇപ്പോഴൊന്നും കോളേജിൽ പോകണ്ടാലോ. ഫ്രണ്ട്സിനെ ഒക്കെ ഇനി എന്ന് കാണാനാ😔 അതുകൊണ്ട് കുറച്ചു നേരം അവിടെ spent ചെയ്തു. ഇന്ന് ഫ്രൈഡേ ആണെന്ന് മറന്നട്ടല്ല...സോറി ഇനി ഇങ്ങനെ ചെയ്യില്ല ഈ തവണത്തേക്ക് ഷെമിക്ക് "
തന്റെ രണ്ടു കയ്യും ചെവിയിൽ പിടിച്ചുകൊണ്ട് ആദി പറഞ്ഞു...
"വിട് ഭദ്രേ സാരമില്ല പോട്ടെ... രണ്ടും ചെന്ന് ഫ്രഷ് ആയിട്ട് വാ.." നീലിമ രണ്ടുപോരോടും കൂടി പറഞ്ഞു.
"ഇനി ഫ്രഷ് ഒക്കെ ആവണോ നീലുട്ടി നിങ്ങൾക്ക് അറിയില്ലേ എനിക്ക് വെള്ളം അലർജി ആണ് എന്ന്...😜"
"പോയി ഫ്രഷ് ആവടി.. " വിധുവിനെ അടിക്കാൻ എന്നപോലെ ഭദ്ര തന്റെ കൈ ഉയർത്തിയതും കിട്ടിയ പഴംപൊരിയുടെ പ്ലേറ്റ്റ്റും ആയി വിധുവും ആദിയും ഓടിയിരുന്നു 😜ഇതൊക്കെ കണ്ട് അലിസും നീലിമയും ഭദ്രയും ചിരിച്ചു....
(അല്ല ഇവരൊക്കെ ആരാ എന്നല്ലേ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്..
🤔വാ മക്കളെ വാ ഞാൻ പറഞ്ഞുതരാം.😜
മുംബൈലെ "SBM ഗ്രൂപ്പ് ഓഫ് കമ്പനിസ് "മൂന്നു ഷേർ ഓൾഡേഴ്‌സ് ആണ് നടത്തുന്നത്
1. സച്ചിദാനാഥൻ അദ്ദേഹത്തിന്റെ ഭാര്യ ആലിസ് ഇവർക്ക് ഒരേ ഒരു മകൾ രുദ്രാക്ഷ (ദച്ചു )നമ്മുടെ നായിക
2.മാധവൻ അദ്ദേഹത്തിന്റെ ദാര്യ ഭദ്ര.സച്ചിദാനന്ദന്റെ സഹോദരിയാണ് ഭദ്ര.ഇവർക്ക് രണ്ടു മക്കൾ ശ്രീ വിദ്യയും(വിധു) ശ്രീകാന്തും
3.ബാലചന്ദ്രൻ അദ്ദേഹത്തിന്റെ ഭാര്യ നീലിമ ഇവർക്ക് ഒരേ ഒരു മകൾ അധ്വായ്ത
സച്ചിദാനന്ദൻ, ബാലചന്ദ്രൻ, മാധവൻ ഇവർ തമ്മിൽ വർഷങ്ങളായിട്ടുള്ള കൂട്ടുകെട്ടാണ് അത് അവരുടെ ഭാര്യമാരിലേക്കും മക്കളിലേക്കും പകർന്നു കിട്ടിട്ടുണ്ട്..ഈ സൗഹൃദം മൂലം അടുത്തടുത്ത വീടുകളിലായിട്ടാണ് ഇവർ താമസിക്കുന്നത്.ആലീസും ഭദ്രയും നീലിമയും ബിസിനസ്സിൽ തങ്ങളുടെ ഭർത്താക്കന്മാരെ സഹായിക്കുന്നു.
ദച്ചുവും ആദിയും വിധുവും മുംബൈലെ പ്രശസ്ഥമായ
Kamla Raheja Vidyanidhi Institute for Architecture and Environmental studies
എന്ന കോളേജിൽ B ARk 5year course പഠിക്കുകയാണ്. ഇപ്പോൾ last year ആണ് മൂന്നുപേരും...
(കൂടുതൽ ഒന്നും ഈ കോഴ്സിനെ പറ്റി എനിക്ക് അറിയില്ല.എന്റെ ഒരു ഉഹവും പിന്നെ google അമ്മച്ചിടെ സഹായവുംകൊണ്ടാണ് ഈ college കണ്ടുപിടിച്ചത്.)
ഒന്നു മാത്രം ഓർക്കുക.. പുരാതനമായ വിടുകളെ കുറിച്ച് പഠിക്കുന്നു. അതിൽ ആർക്കിടെക് ആവാൻ നോക്കുകയാണ് മൂന്നുപേരും...ഇവരെ കൂടാതെ രണ്ടുപേരുകുടി ഉണ്ട് മാളവിക എന്ന മാളുവും എൽസ എന്ന ഏലിയാമയും.അവരെ കുറിച്ച് പിന്നെ പറയാം..)
***************************************
ദച്ചു fresh ആയി റൂമിലേക്കു വന്നപ്പോൾ അവളുടെ റൂമിൽ പഴംപൊരിമായി മല്ലടിക്കുന്ന വിധുവിനെയും ആദിയെയും ആണ് കാണുന്നത്
" പപ്പമാർ വന്നോ.?.. "
ദച്ചു ആദിയോടും വിധുവിനോടും ചോദിച്ചു.
" അറിയില്ലല്ലോ വന്നുകാണും ഇന്ന് friday അല്ലെ.... " (വിധു)
(ബിസിനസ് തിരക്കുകൾക്കിടയിലും ഇവരുടെ പപ്പമാർ കുടുംബത്തിന് വേണ്ടി ഒത്തുകൂടുന്ന ദിവസമാണ് friday)
" ദച്ചു.. എന്നാ നമ്മൾ പോകുന്നത്...? നീ അല്ലെ പറഞ്ഞെ നമ്മുടെ ആഗ്രഹപ്രകാരം നമ്മൾ നാട്ടിൽ പോകുമെന്ന്.... എങ്ങനെയാണ് പോകുന്നെ..?. ഇവിടെ എന്തു പറയും?..." ആദി ടെൻഷനോട് ദച്ചുനോട് ചോദിച്ചു...
" നീ ഒന്നു സമാധാനപെടു മോളെ.. നിന്റെ tension ഒന്നു കുറയ്ക്ക്... നമ്മൾ sunday പോകും....ഇവിടെ ആരെയും അറിയിക്കണ്ട നമ്മൾ നാട്ടിലേക്കാണ് പോകുന്നതെന്ന്... നമ്മൾ project ചെയ്യാൻ ബാംഗ്ലൂരിൽ പോകുന്നു എന്നു പറയാം.... അല്ല അങ്ങനെ തന്നെ പറഞ്ഞാൽ മതി..
അവർ സമ്മതിക്കും.. ഞാൻ
നേരത്തെ തന്നെ പപ്പയോടു സൂചിപ്പിച്ചിരുന്നു... നാളത്തെ ശ്രീക്കുട്ടന്റെ birthday function കഴിഞ്ഞ് പോകാനുള്ള കാര്യങ്ങൾ നോക്കാം..."
"ആദി നീ മാളുവിനെ വിളിച്ചു നാളെ കഴിഞ്ഞ് എത്തും എന്നു പറ.." (വിധു)
" അത് ശെരിയാ അല്ലെകിൽ അവിടെ ചെന്നിട്ട് എങ്ങോട്ടാ പോകേണ്ടത് എന്നു നോക്കിനിക്കണ്ട വരും... " (ആദി)
"Wait.........Wait.......
ആദ്യം നമുക്ക് വീട്ടിലുള്ളവരോട് സംസാരിക്കാം... എന്നിട്ട് മാളുവിനെ വിളിച് കൺഫോം ചെയ്താൽമതി... ഇപ്പോൾ നിങ്ങൾ പോയി fresh ആയി വാ... താഴെ എല്ലാവരും waitting അല്ലെ.. "
"Ok my girl.." എന്നും പറഞ്ഞു തന്റെ കൈയിൽ ഇരുന്ന കാലിയായ പഴംപൊരിയുടെ പത്രം ദച്ചുവിനെ ഏല്പിച് ഫ്രഷ് ആവൻ പോയി.ആദി fresh ആവാൻ അപ്പുറത്തെ റൂമിലേക്കും....
"ഇവർ ഈ സമയംകൊണ്ട് പഴപൊരി മൊത്തം കാലിയാക്കിയല്ലോ എന്റെ ദൈവമേ..🤦♀️"(ദച്ചുവിന്റെ ആത്മ.)
അവർ എല്ലാവരും fresh ആയിട്ട് താഴേക്കു പോയി അവരെ വെയിറ്റ് ചെയ്ത് ഡൈനിംഗ് ടെബിളിൽ എല്ലാവരും ഉണ്ടായിരുന്നു.
" മാധവോ എന്താ ഇവിടെ ഗുഡാലോചന...🤭 "ചിരിയോടെ മാധവന്റെ തോളിൽ ഒന്നുതട്ടി വിധു മാധവന്റെ അടുത്ത് പോയി ഇരുന്നു...
" വിധു അടി വാങ്ങിക്കും നീ എന്റെ കയ്യിന്നു... അച്ഛനെ അണോ പെരുവിളിക്കുന്നത്..😡" ഭദ്ര വിധുവിനെ അടിക്കാൻ കയൊങ്ങി.
" വിട് ഭദ്രേ അവൾ നമ്മുടെ ചെല്ലകുട്ടിയല്ലേ.. "😁 (മാധവൻ)
"എല്ലാരും ചായ കുടിക് നാളത്തെ കാര്യങ്ങൾ നോക്കേണ്ടതല്ലേ.." (ആലിസ് )
" അല്ല എവിടെ നമ്മുടെ birthday boy... ശ്രീകുട്ടനെ കാണുന്നില്ലല്ലോ... (ആദി )
" അവൻ foodball കോച്ചിംഗ് കഴിഞ്ഞ് വന്നില്ല മോളെ..നാളെ കഴിഞ്ഞ് അവനു എന്തോ tournament ഉണ്ട്... "(ഭദ്ര )
" പപ്പേ നാളെ കഴിഞ്ഞ് ഞങ്ങൾ പോകും.."(ദച്ചു)
"എവിടെ പോകുന്നു.. 🤔 നീ നേരത്തെ ഒന്നും പറഞ്ഞില്ലല്ലോ.."ആലീസ്
"അത് ഞാൻ പറഞ്ഞിരുന്നല്ലോ ബാംഗ്ലൂർ project ചെയ്യാൻ പോകുന്ന കാര്യം.."(ദച്ചു )
" അല്ല അത് നീ നാളെ കഴിഞ്ഞ് പോകുന്നു എന്നു പറഞ്ഞില്ലല്ലോ... ഇത്ര പെട്ടന് പോകണോ..."
(സച്ചി--സച്ചിദാനന്ദനെ സച്ചി എന്നു വിളിക്കാം 😁)
" ആ പപ്പേ നാളെ കഴിഞ്ഞ് തന്നെ പോകണം... ബാംഗ്ലൂരിലെ ഇന്സ്ടിട്യൂട്ടിൽ മാളും എൽസയും അഡ്മിഷൻ ready ആക്കിട്ടുണ്ട്.... നാളെ കഴിഞ്ഞ് ഇവിടെന്നു പോയാലെ monday morning ഞങ്ങൾക്ക് അവിടെ report ചെയ്യാൻ പറ്റു... (ദച്ചു)
" എന്നാ നിങ്ങൾ പോകുന്ന കാര്യങ്ങൾ ഒക്കെ ശെരിയാക്കിക്കോ.... ഞങ്ങൾ വരണോ ...?.."(ബാലു-
ബാലചന്ദ്രനെ ബാലു എന്നു വിളിക്കാം😁)
" അയ്യോ വേണ്ട പപ്പേ... ഞങ്ങൾ പൊക്കോളം... " (ആദി)
" ഫൈനലി ഞങ്ങളുടെ dream നടക്കാൻ പോകുന്നു..🥳. "
" Dream?... (കോറസ് )............
********************************
എല്ലാവരും അഭിപ്രായം പറയണേ.....
തെറ്റുകൾ ഉണ്ടെങ്കിൽ പറയണേ... ഈ മലയാളം typeing പഠിച്ചു വരുന്നോള്ളൂ... തെറ്റുകൾ ഉണ്ടാകും 😬😬😬😬😬ഇഷ്ടം ആകുന്നുണ്ടോ എന്നു പറഞ്ഞാ മതി തുടർന്ന് എഴുതണോ എന്നു നോക്കാനാ......
രണ്ടു വരി എങ്കിലും എഴുതിയിട്ട് പോകാനേ... ഒരു emoji എങ്കിലും ഇടണേ😁😁😁😁
അപ്പോ അടുത്ത പാർട്ടും ആയിട്ട് ഉടനെ വരാം.....
---vichu---