Aksharathalukal

പ്രിയ നിമിഷങ്ങൾ 2

പ്രിയ നിമിഷങ്ങൾ 2
 
പെട്ടന്ന് തിരിഞ്ഞുനോക്കുമ്പോൾ.
 
ന്താ മോനേ നാട്ടിലെ പെൺപിളേളരെ നോക്കി മടുത്തിട്ട് ആണോ ഇവിടെ വന്നു ചോര കുടിക്കുന്നത് .. എന്നാ ഒരു ഡയലോഗുമായി സാറ നിൽക്കുന്നത്
 
അവളുടെ ചിരിച്ചു കൊണ്ട് ഉള്ള നിൽപ്പ് കണ്ടപ്പോൾ എനിക്ക് ദേഷ്യം ആണ് വന്നത് എങ്കിലും അവളുടെ പുഞ്ചിരിൽ എല്ലാം ഇല്ലാതെ ആയി.. കുടെ നിന്ന അശ്വിനും ജോണും അവളുടെ മുഖത്തു നോക്കി വെള്ളം ഇറക്കി നിൽക്കുന്നു..
 
അവന്മാരുടെ വാ പൊളിച്ചു ഉള്ള നിൽപ്പ് കണ്ടപ്പോൾ എനിക്ക് ചിരി ആണ് വന്നത്.. സാറ വന്ന് അവരെ പരിചയ പെട്ട് എന്റ കയിൽ നിന്നും എന്റ ബാഗ് വാങ്ങി എന്റ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് പോയി..
 
നിനക്ക് ന്താ വട്ടാണോ പെണ്ണെ രാവിലെ തന്നെ എന്റ പുറത്ത് ഒന്ന് തന്നതും പോരെ എന്നെ എങ്ങോട്ട് ആണ് ഇ കൊണ്ട് പോവാണേയ് 
 
വട്ട് അല്ലടാ പ്രാന്ത് ആണ് കൈ വയ്യാത്തത് കൊണ്ട് സഹായിക്കാം എന്ന് വിചാരിച്ചപ്പോൾ അവന്റ ഒരു ഡയലോഗ്.. എന്ന് പറഞ്ഞു എന്നെ വിട്ട് ചവിട്ടി തുള്ളി അവൾ പോയ്‌.. കർത്താവെ ഇത് എന്തിന്റെ കുഞ്ഞ്ആണ് ആവോ ന്തോ
 
 തിരിഞ്ഞുനോക്കുമ്പോൾ അവന്മാർ അവിടെ നിന്നും കളിയാക്കി എന്റെ അടുത്തേക് വന്ന്.. ഇവിടെ വന്നപ്പോൾ തന്നെ നല്ല അടിപൊളി കൊച്ചിനെ സെറ്റ് ആക്കിയല്ല അളിയാ..
 
 ഉവ്വ ഉണ്ട ആണ് അയിന് പ്രാന്താടാ.
 
ഉവ്വ അളിയാ എല്ലാം മനസ്സിൽ ആയി നീ ഒന്നും പറയണ്ട ഇനി എന്ന് പറഞ്ഞു അവർ എന്നെ കൊണ്ട് പോയി ക്ലാസ് കാണിച്ചു തന്നു 
 
അവന്മാർ ഒള്ള കാരണം മര്യാദക്ക് ക്ലാസ് കണ്ടു പിടിക്കാൻ പറ്റി ഇല്ലങ്കിൽ ചുറ്റി പോയേനെ ഞാൻ അത്ര മാത്രം വലിയ കോളേജ് ആണ്...
 
ക്ലാസ്സിന്റെ അകത്തു കയറിയതും ഏതോ ഗ്രഹത്തിൽ എത്തി പെട്ടത് പോലെ അർന്നു എന്റ അവസ്ഥ കാരണം പേരിനു പോലും ഒരു മലയാളി ഇണ്ടായില്ല എന്ന് മാത്രം അല്ല കുടുതലും പെൺകുട്ടികൾ അർന്നു ...
 
കർത്താവെ ഇനി ന്താവോ എന്റ അവസ്ഥ എന്ന് ചിന്തിച്ചു ഞാൻ എന്റ സീറ്റിലക് ഇരുന്നു... ഒരു ഫ്രഞ്ച് സുന്ദരി വന്ന് ക്ലാസ്സ്‌ എടുത്തു അവളുടെ സൗന്ദര്യം ആസ്വദിച്ച് ഇരുന്നത് അല്ലതെ എനിക്ക് ക്ലാസിൽ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല...
 
1 ഹൗർ കഴിഞ്ഞു പുറത്തേക്കു ഇറങ്ങി ചുമ്മാ കോളേജ് ക്യാമ്പസ് ഒന്ന് ചുറ്റി നടന്നു.. നമ്മുടെ നാട്ടിലെ പോലെ ഫുൾ ടൈം ക്ലാസ്സ്‌ ഒന്നും ഇല്ല ആഴ്ചയിൽ 3 ദിവസം ഒള്ളു ക്ലാസ്സ്‌...
 
ചുമ്മാ അടുത്ത് കണ്ടാ ബെഞ്ചിൽ ഇരുന്ന് ഓരോന്ന് ആലോചിക്കുമ്പോൾ ആണ്..
ജെറി ഞാൻ ഇവിടെ ഇരുന്നോട്ടെ എന്ന് ചോദിച്ച് സാറ വരുന്നത്...
 
ഇത് എന്റെ അമ്മായിയാപ്പന്റെ വക ഒന്നും അല്ല ആർക്കു വേണെങ്കിലും ഇരിക്കാം എന്ന് മറുപടി പറഞ്ഞതും.. പൊട്ടിചിരിച്ചുകൊണ്ട് അവൾ അപ്പൊ അമ്മായിയപ്പൻ ഓക്കെ ഇണ്ടല്ല ജെറിക് എന്ന് പറഞ്ഞു അവിടെ ഇരുന്നത്...
 
അല്ലടോ രാവിലത്തെ എന്നോട് ഉള്ള ദേഷ്യത്തിൽ ആണോ മോനെ ...
 
എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല എന്ന് അവളോട്‌ ഒരു പുച്ഛത്തോടെ ഞാൻ പറഞ്ഞു... താൻ ന്താ ഇവിടെ വന്നപ്പോൾ തൊട്ട് ആകെ ഒരു മൂഡ് ഓഫ്‌ ആണലോ വാട്ട്‌ ഹാപ്പ് സ്വീറ്റ് ഹാർട്ട്‌..
 
എനിക്ക് ഒരു കൊഴപ്പം ഇല്ല താൻ ന്തിനാ ഇത് ഓക്കേ അന്നെഷിക്കണത് എന്ന് പറഞ്ഞു അവിടെ നിന്നും ഞാൻ എഴുനേറ്റു...
 
 അപ്പോൾ തന്നെ സാറായും കുടെ എഴുന്നേറ്റ് ജെറി ഇവിടെ തന്നെ ഇരുന്നോ ഞാൻ പൊയ്ക്കോളാം എന്ന് പറഞ്ഞു അവൾ അവിടെ നിന്നും പോയി..ഞാനും ക്ലാസ്സിലേക് പോയി ക്ലാസ്സ്‌ കഴിഞ്ഞു അവന്മാരെ കണ്ട് പിടിച്ചു നേരെ വീട്ടിലക്കു പോയി...
 
പാരീസിൽ വന്നട്ട് ഇപ്പോൾ 2 അഴിച്ച കഴിഞ്ഞു ഇതിനു ഇടയിൽ ഞാൻ കൈയിലെ പ്ലാസ്റ്റർ വെട്ടി..ജോൺഉം അശ്വിൻഉം ആൽബിനും ഒക്ക ആയി നല്ല കമ്പനി ആയി ഇ ദിവസങ്ങൾ കൊണ്ട് ..
 
എങ്കിലും ക്ലാസ്സിൽ പോയി വന്നാൽ ചുമ്മ റൂമിൽ തന്നെ ഇരുന്ന് മടുത്തു... പാർട്ട്‌ ടൈം ജോലി ഒക്ക നോക്കുന്നുണ്ടങ്കിലും ഒന്നും അങ്ങോട്ട് ശെരി ആകുന്നില്ല... ഇവിടെ ഓക്കേ ഒരു ജോലി കിട്ടാൻ ഫ്രഞ്ച് അത്യാവശ്യമായിരുന്നു എനിക്കാണെങ്കിൽഅതും അറിയില്ല...
കോളേജിൽ പോകുമ്പോൾ സറായ കാണാറുണ്ടങ്കിലും അവളും ഞാനും ഒന്നും മൈൻഡ് പോലും ചെയ്യാറുണ്ടായില്ല അന്നെത്തെ സംഭവത്തിന് ശേഷം...
 
അങ്ങെനെ ഇരിക്കുമ്പോൾ ആണ് ഒരു ദിവസം ജോൺ പറഞ്ഞത് നമുക്ക് ഒന്ന് കറങ്ങാൻ പോവാം എന്ന്.. ഇവിടെ വന്നട്ട് ഞാൻ ആണെങ്കിൽ എങ്ങോട്ടും പോയില്ലാർന്നു..
 
രാത്രി ഞങ്ങൾ എല്ലാരും കുടെ പുറത്തേക്കു ഇറങ്ങി കാരണം പാരീസിന്റെ ഭംഗി കാണണം എങ്കിൽ അത് രാത്രി ആകണം...
 
 അങ്ങെനെ ഞങ്ങൾ നടന്ന് ചാമ്പ്സ് ഇല്യേസിൽ എത്തി മഞ്ഞ വെളിച്ചത്തിൽ കത്തുന്ന ലൈറ്റുകളും ടൈൽ വിരിച്ച നടപ്പാതകളും ചുറ്റും ലോകത്തോര ബ്രാൻഡുകളുടെ ഷോറൂമുകളും ആയി നല്ല മനോഹരി ആയി നിൽക്കുന്നു ചാമ്പ്സ് ഇല്യേസി.
 
വെറുതെ അല്ല ഇ നാടിനെ പ്രകാശത്തിന്റെ താഴ്‌വാരാ എന്ന് വിളിക്കുന് എനിക്ക് മനസിലായി...
 
എവിടെ നോക്കിയാലും പ്രണയാ ജോടികളെ ആണ് കാണുന്നത്.. കുറേ ദുരം നടന്ന് ക്ഷീണിച്ചപ്പോൾ ഞങ്ങൾ ഭക്ഷണം കഴിക്കാൻ ഒരു റെസ്റ്റോറന്റൈൽ കയറി ഫുഡ്‌ ഓർഡർ ചെയ്ത് ഇരിക്കുമ്പോൾ ആണ്... അടുത്ത സീറ്റിൽ വന്ന് വിൽ‌സൺ ചേട്ടനും ഫാമിലിയും വന്ന് ഇരുന്നത്..
 
ചേട്ടൻ എന്നെ കണ്ടതും അടുത്ത് വന്ന്.
ജെറി ഇവിടെ വന്നട്ട് പിന്നെ കണ്ടില്ലലോ വാ ഞാൻ ഫാമിലിയെ പരിചയാ പെടുത്താം എന്ന് എന്ന് പറഞ്ഞു അവരുടെ അടുത്തേക്ക് കൊണ്ടുപോയി..
 
ചേട്ടന് സാറായെ കൂടാതെ ഒരു മോൻ കുടെ ഇണ്ട് ആന്റണി എന്ന് ആണ് പേര് 26 വയസ് ആയി ..ഭാര്യ ലിസാ തനി കോട്ടയം കാരി അച്ചായതി...
ചേട്ടൻ എന്നെ പിടിച്ച് അവരുടെ അടുത്ത് ഇരുത്തി..
 
സാറ അപ്പോഴും ഞാൻ വന്നത് ഒന്നും മൈൻഡ് ചെയ്യാതെ ഫോണിൽ കുത്തി കൊണ്ട് ഇരുന്നു... ചേട്ടൻ പറഞു നിന്റെ മുറിവുകൾ എല്ലാം മാറിയല്ലോ എന്ന്..
 
 
ഞങ്ങൾ ഓരോന്ന് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ചേട്ടൻ ചോദിച്ചു ഇവിടെ എങ്ങനാ ജോലി വല്ലതും റെഡി ആയോ എന്ന്...
നോക്കുന്നുണ്ട് കിട്ടിയില്ല എന്ന് പറഞപ്പോൾ ... എന്റെ നമ്പർ ഉണ്ടായിരുന്നല്ലോ കൈയിൽ ഒന്ന് വിളിച്ചു കൂടായിരുന്നോ അല്ലങ്കിൽ കോളേജിൽ വച്ച് ഇവളെ കാണുന്നത് അല്ലെ നീ ഒന്ന് പറഞ്ഞൂടായിരുന്നോ ഇവളോട്...
 
അത് കേട്ടു സാറ എന്നെ നോക്കിക്കൊണ്ട് പപ്പാ എന്റെ കമ്പനി ഒന്നും ഇ സാറിനു പറ്റില്ല പപ്പാ എല്ലാം ദിവസം ഞങ്ങൾ കാണണത് ആണ് പേക്ഷേ ഒന്ന് സംസാരിക്കെ പോലും ഇല്ല എന്നെ അവൾ പറഞ്ഞത്..
 
പിന്നെ ഒരു പൊട്ടിച്ചിരി ആണ് കേട്ടത് നോക്കുമ്പോൾ അവർ എന്നെയും അവളയും നോക്കി ചിരിക്കുന്നു..
ആന്റണി അപ്പോൾ എന്നെ നോക്കി കൊണ്ട് സാദാരണ എല്ലാരും അവളുടെ പിന്നാലെ ആണ് നടക്കുന്നത് ഇത് ആദ്യം ആയി ആണ് അവൾ ഒരാൾ മൈൻഡ് ചെയ്യുന്നില്ല എന്ന് പറഞ്ഞത്..
 
ഇവിടെ വേറെ നല്ല അടിപൊളി ചെക്കന്മാർ ഇണ്ട് അപ്പോഴാ ഇ ജാട കാണിച്ചു നടക്കുന്ന ഇതിന്റെ പിന്നാലെ നടക്കാൻ എനിക്ക് വട്ടു അല്ലെ എന്ന് അവൾ പുച്ഛത്തോടെ പറഞ്ഞത്....
 
ഞാൻ അപ്പോൾ ഒന്ന് അവളെ നോക്കിയപ്പോൾ എന്നെ നോക്കി കണ്ണുരുട്ടി പേടിപ്പിക്കണ് അവൾ..
 
ജെറി ഇവിടെ എനിക്ക് ഒരു റെസ്റ്റോറന്റ് ഇണ്ട് നീ തത്കാലം അവിടെ കയറിക്കോ വേറെ നല്ലാ ജോലി ആകുന്ന വര അവിടെ നിന്നോ എന്ന് ചേട്ടൻ... കുടെ ലിസ ചേച്ചിയും പറഞ്ഞു എടാ നീ അവിടെ നിന്നോ ഇപ്പോൾ അത് ഇവർ ആണ് നോക്കുന്നത് എന്ന് .. സറായയും ആന്റണിയെയും നോക്കി ചേച്ചി പറഞത്..
 
എടാ നീ നാളെ തുടങ്ങി അങ്ങോട്ട് പോരെ ലൊക്കേഷൻ ഞാൻ വാട്സ്ആപ്പ് ചെയാം എന്ന് പറഞ്ഞു എന്റെ നമ്പർ ആന്റണി വാങ്ങി...സാറ അപ്പോഴും ചുമ്മാ എന്നെ നോക്കി ഇരുന്നത് അല്ലാതെ ഒന്നും പറഞ്ഞില്ല...
 
അവർ ഫുഡ്‌ കഴിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ വേണ്ട എന്ന പറഞ്ഞു
 
അവന്മാരുടെ അടുത്തേക് ചെന്നു.. നിന്റെ അമ്മായിയപ്പൻ ന്തിനാ നിന്നെ വിളിച്ചേ എന്ന് എടുത്തടിച്ച പോലെ അശ്വിൻ ചോദിച്ചത്...
 
ഒന്ന് പോയെടാ തെണ്ടികളെ അവന്റെ ഒരു അമ്മായിയപ്പൻ..
 
അത് ഓക്കേ പോട്ടെ ന്തിനാ പുള്ളി വിളിച്ചേ നിന്നെ..
ഞാൻ എന്നിട്ട് ആവരോട് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ പറഞ്ഞു.. അവരും പറഞ്ഞു എന്നെ അവിടെ തന്നെ നോക്കിക്കോ ഭാവയിൽ അവളെ കെട്ടി അവിടെ തന്നെ കുടിക്കോ എന്ന്..
 
ഒന്ന് നിർത്തു എന്റ അശ്വിനെ കുറേ നേരം ആയല്ലോ തുടങ്ങിയട്ടു... എന്ന് പറഞ്ഞു ചുമ്മാ അവരോടു ഒന്ന് ചൂടായി.. പിന്നെ അവർ ഒന്നും ചൊറിയാൻ വന്നില്ല.. അത് കഴിഞ്ഞു ഞങ്ങൾ ഫുഡ്‌ കഴിച്ചു അവിടന്ന് ഇറങ്ങി.. പോകുന്നത്തിനും മുൻപ് വിൽ‌സൺ ചേട്ടന്റ അടുത്ത് പോയി നാളെ കാണാം എന്ന് പറഞ്ഞു ഞങ്ങൾ ഇറങ്ങി...
 
വീട്ടിൽ എത്തി വേഗം തന്നെ കയറി കിടന്നു.. പിറ്റേ ദിവസം രാവിലെ തന്നെ എഴുനേറ്റു ഇന്ന് ആണെങ്കിൽ ക്ലാസ്സ്‌ ഇല്ലേ നേരത്തെ തെന്നെ റെഡി ആയി ആന്റണി അയച്ചു തന്നെ ലൊക്കേഷൻ നോക്കി അവിടെ എത്തി....
 
പുറത്ത് നിന്നും നോക്കുമ്പോൾ വലിയ ഒരു റെസ്റ്റോറന്റ് തന്നെ ആയിരുന്നു അത് നമ്മുടെ നാട്ടിലെ പോലെ അല്ല പുറത്തു ആണ് കൂടുതൽ സീറ്റുകൾ ഉള്ളത്.. പക്ഷെ രാവിലെ ആയതു കൊണ്ട് അങ്ങേയ് ആളുകൾ ഒന്നും ഇണ്ടായില്ല... നേരെ ഞാൻ റെസ്റ്റോറന്റ്ഇന്റെ അകത്തേക്കു കയറി... അവിടെ ഒരു കസേരയിൽ ഇരുന്ന് ആന്റണി ആരോടോ ഫോണിൽ സംസാരിക്ക്കായിരുന്നു എന്നെ കണ്ടതും പുള്ളി വന്ന് സംസാരിച്ചു കുടെ ഇവിടത്തെ ജോലികളെ കുറിച്ച് പറയുകയും ചെയ്തു...
 
ഇന്ന് ക്ലാസ്സ്‌ ഇല്ലാത്തതു കൊണ്ട് ഫുൾ ടൈം അവിടെ നിന്ന് ഓരോരോ ജോലി ചെയ്തു കുടുതലും അവിടത്തെ മെയിൻ ഷെഫിന്റ അസ്സിൻസ്റ്റന്റ് ആയും ഇടക്ക് അവിടെ പാത്രങ്ങൾ ഒക്കെ വാഷ് ചെയ്തു... അങ്ങനെ കൃത്യമായ പണി ഒന്നും ഇല്ല എല്ലാം കണ്ടു അറിഞ്ഞു ചെയ്ത് കൊള്ളണം...വിൽ‌സൺ ചേട്ടനെ പോലെ തന്നെ ആണ് മോനും പെട്ടന്ന് കമ്പനി ആകുന്ന കുട്ടത്തിൽ ആണ്... ഇന്ന് ഒരു ദിവസം കൊണ്ട് തന്നെ അവനും ആയി നല്ല കൂട്ടായി കാര്യം ചേട്ടൻ ആണ് പക്ഷെ പേര് വിളിക്കുന്നത് ആണ് ആൾക്ക് ഇഷ്ടം...
 
ഉച്ച വരെ അങ്ങനെ വലിയ തിരക്കു ഒന്നും ഇണ്ടായില്ല.. ഉച്ച കഴിഞപ്പോൾ ആണ് സാറ വന്നത് ഒരു വൈറ്റ് ടി ഷേർട്ടും ഒരു ബ്ലോക്ക്‌ ജീൻസും ഇട്ടു നല്ല സുന്ദരി ആയി ആണ് വരവ്.. എന്നെ കണ്ടതും ഒരു പുച്ഛത്തോടെ നേരെ ആന്റണിയൂടാ അടുത്ത് പോയി ന്തൊക്കയോ സംസാരിക്കുന്നത് കണ്ടു 2 പേരും നന്നായി ചിരിക്കുന്നുണ്ടാർന്നു... ഒരു നിമിഷം അവരുടെ സംസാരം കണ്ടതും അനിയത്തിയെ ഓർത്തു പോയി കാര്യം പലതും ഇണ്ടായട്ടും കുടെ ഇണ്ടായതു അവൾ മാത്രം ആണ്....ഇങ്ങോട്ട് വരാൻ നേരത്ത് ആരും കാണാതെ എന്റ ബാഗും സാധനങ്ങളും ഒക്കെ എടുത്തു തന്നു കുടെ കൈയിൽ കുറച്ചു കാശും വച്ച് തന്നു കെട്ടി പിടിച്ചു ഒരു പൊട്ടി കരച്ചിൽ അർന്നു പാവം...എന്റെ കുടെ നിന്നു എന്ന് പറഞ്ഞു അപ്പൻ 2 ദിവസം ആണ് അവളെ റൂമിൽ പൂട്ടി ഇട്ടതു...അവളെ കുറിച്ച് ഓർത്തപ്പോൾ അറിയാതെ കണ്ണിൽ നിന്നു ഒരു തുള്ളി വേണുപോയി....
 
താൻ ഇത് ഏതു ലോകത്തു ആടോ...
 
നോക്കിയപ്പോൾ ആന്റണി അടുത്ത് നിന്ന് എന്നെ വിളിക്കാരുന്നു..
ഏയ്‌ ഒന്നൂല്ലെടോ നിങ്ങളുടെ സംസാരം കണ്ടപ്പോൾ അനിയത്തിയേയ് ഓർത്തു പോയി അതാ എങ്ങനെ ഇരുന്നത്
 
ജെറിയുടെ അനിയത്തിയുടെ പേര് ന്താണ് അവൾ ന്താ ചെയ്യണത് എന്ന് സാറ ചോദിച്ചത്....
 
അവളുടെ പേര് എലിസബത്ത് ഇപ്പോൾ നാട്ടിൽ എംബിബിസ് 2 ഇയർ ആണ് പഠിക്കുന്നത് എന്ന് പറഞ്ഞു
 
ആഹാ അടിപൊളി ഇവളെ പോലെ തന്നെ ആണോ എന്ന് സാറയെ നോക്കി ആന്റണി എന്നോട് ചോദിച്ചത്...
 
അല്ല ഇവളെ പോലെ അല്ല കാണാൻ നല്ല ഭംഗി ഇണ്ട് എന്ന് ഞാൻ അവളെ നോക്കി പറഞത്... പറഞ്ഞു തീരും മുൻപ് ആന്റണി പൊട്ടി ചിരിച്ചു കൊണ്ട് അവിടെ ഉള്ള കസേരയിൽ ഇരുന്നത് അപ്പോഴും ആളു നല്ല ചിരിയു എന്നെ നോക്കി ഷേക്ക്‌ ഹാൻഡ് തന്നു...
 
ഞാൻ സാറായെ നോക്കുമ്പോൾ ചുവന്നു തുടുത്ത മുഖവും ആയി ചുണ്ട് കുർപ്പിച്ചു എന്നെ നോക്കി ആന്റണിയുടെ പുറത്തു ഇട്ട് ഒരു ഇടി കൊടുത്ത് കൊണ്ട് ചവിട്ടി തുള്ളി അകത്തേക്കു പോയത്..
 
അപ്പോഴും അവൻ ചിരിച്ച് കൊണ്ട് എന്നെ നോക്കി.. എന്റെ ജെറി ലൈഫിൽ ആദ്യം ആയി ആണ് എന്റ പെങ്ങളോട് ഒരാൾ ഭംഗി കുറവാണ് എന്ന് പറഞത്....
 
ആയോ ഞാൻ ചുമ്മാ പറഞത് ആണ് കൊഴാപ്പം ആയോ കർത്താവെ..
 
ഇല്ലെടോ സാരം ഇല്ല ഇടക്ക് ഒക്കെ അവൾക്കു ഇങ്ങനെ ഒരു കൊട്ട് കിട്ടണത് നല്ലത് ആണ്.. പക്ഷെ നൈസ് ആയിട്ട് പണി തരാൻ മിടുക്കി ആണ് അത് കൊണ്ട് മോൻ ഒന്ന് നോക്കി വച്ചോ..
 
ആയോ അല്ലങ്കിൽ തന്നെ ഓരോ പണി കിട്ടി കിട്ടി മടുത്തു ഇനി ഇതിന്റയും കുടെ പണി വേണ്ട ഞാൻ പോയി ഒന്ന് സോറി പറഞ്ഞിട്ട് വരാം എന്ന് പറഞ്ഞു ഞാൻ സാറയുടെ അടുത്തേക് പോയി...
 
പുറകിൽ നിന്നും ആന്റണി വേഗം പോകോ മോനെ എന്ന് പറഞ്ഞു എന്നെ ആക്കും പോലെ ഒന്ന് ചിരിച്ചത്..
 
അവളുടെ അടുത്ത് എത്തിയപ്പോൾ അവൾ സ്റ്റോർ റൂമിൽ ഇരുന്നു ന്തൊക്കയോ അന്നെഷിക്കുകയായിരുന്നു... അവളെ കണ്ടതും അടുത്ത് പോയി ഡോ ഞാൻ ചുമ്മാ ഒരു തമാശക്ക് പറഞത് ആണ് തനിക്കു ദേഷ്യം വരും എന്ന് വിചാരിച്ചില്ല ഐ ആം സോറി...
 
എന്ന് പറഞ്ഞു അവളെ നോക്കിയപ്പോൾ അവൾ എന്നെ മൈൻഡ് ചെയ്യാതെ അവൾ ചെയ്ത ജോലിയിൽ ശ്രദിച്ചു ഇരുന്നു....
 
സാറ ഒന്ന് നോക്കടോ സോറി പിണങ്ങി ഇരിക്കല്ലെടോ ഒന്ന് നോക്കടോ
 
എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ല അതിനു ഇയാളോട് പിണങ്ങാൻ എന്റ ആരാ നിങ്ങൾ ഒന്ന് പോവോ ഇവിടന്നു... എന്ന് പറഞ്ഞു അവൾ അവിടന്ന് പോയി..
 
എന്നോട് പോവാൻ പറഞ്ഞിട്ട് ഇ കുരുപ്പു എങ്ങോട്ടാ ഇ പോണേയ് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു കൊണ്ട് വീണ്ടും ആന്റണിയുടെ അടുത്തേക് പോയി..
 
ന്തായി മോനേ ഒന്നും ആയില്ലലോ എന്ന് ആന്റണി എന്നെ നോക്കി പറഞത്
 
ഇല്ലെടോ അവൾ നല്ല കലിപ്പിൽ തന്നെ ആണ്
 
അത് അങ്ങനെ തന്നെ ആടോ ഒന്ന് പിണങ്ങിയാൽ സ്വല്പം പാട് ആണ് മോനേ നല്ല വാശി ഒള്ള കുട്ടത്തിൽ ആണ് പക്ഷെ പാവം ആടോ.. എന്നെ ആന്റണി പറഞ്ഞത്..
 
പിന്നെ വൈകുന്നേരം തുടങ്ങി നല്ല തിരക്ക് അർന്നു ഒന്ന് നിന്ന് തിരിയാൻ പോലും സമയം കിട്ടിയില്ല.. സാറയും ആന്റണിയും അവിടെ ഉള്ള എല്ലാ കാര്യങ്ങളും ഓടി നടന്ന് ആണ് ചെയുന്നത് സാറ ആണ് മെയിൻ ആയി കസ്റ്റമേഴ്സിനെ ഡീൽ ചെയ്യുന്നത് ആന്റണി ആണെങ്കിൽ അക്കൗണ്ട്സ്ൽ ആണ് ഇരിക്കുന്നത്..
 
ഞാൻ ആണെങ്കിൽ നേരത്തെ പോലെ ഷെഫിനെ ഹെല്പ് ചെയുന്നു ഇടക്ക് ഓരോ ക്ലീനിങ് ജോലി ഒക്കെ ആയി പോകുന്നു..
 
ഇടക്ക് സാറ എന്റെ അടുത്ത് വരും എങ്കിലും ഒന്ന് മൈൻഡ് പോലും ചെയുന്നത് ഇണ്ടായില്ല... ജോലി ഒക്കെ കഴിഞപ്പോൾ സമയം 11 മണി കഴിഞ്ഞു അവിടെ നിന്നു ചെറിയ രീതിയിൽ ഫുഡും കഴിച്ചു ആണ് ഇറങ്ങിയത്.. ഇതിന്റെ ഇടയിൽ ആന്റണി ആയി കുറേ സംസാരിച്ചു എങ്കിലും സാറ ആയി ഒന്നും മിണ്ടയില്ല....
 
അവിടന്ന് ഇറങ്ങി നേരെ റൂമിൽ പോയ്‌ കിടന്നു.. നല്ല ഷീണം ഒള്ളത് കൊണ്ട് നേരത്തെ ഉറങ്ങി പോയ്‌..
 
രാവിലെ ഉള്ള ജോണിന്റ വിളി കേട്ട് ആണ് ഞാൻ എണീറ്റത്.. ഇന്ന് ക്ലാസ്സ്‌ ഒള്ളത് കൊണ്ട് നേരെ കുളിച്ചു റെഡി ആയി അവന്മാരുടെ കുടെ കോളേജിലക്കു പോയി... പോകുന്നു വഴി ഇന്നലത്തെ ജോലിയെ കുറിച്ച് അവരോട് പറഞ്ഞു..
 
 
കോളേജിൽ എത്തി പതിവ് പോലെ അറുബോറൻ ക്ലാസ്സിൽ ഇരുന്ന് മടുത്തു ബ്രേക്കിനു പുറത്തേക്കു ഇറങ്ങി ചുമ്മ നടന്നപ്പോൾ ആണ് സറായ കണ്ടത്..
 
എവിടെ നോക്കിയാലും ഇ കൂരുപ്പ് ഇണ്ടാലോ എന്നെ മനസ്സിൽ പറഞ്ഞു അവളുടെ അടുത്തേക് പോയത്...
 
 സാറമേയ് ന്താ പരുപാടി കൊച്ചേ..
 
പരുപാടി ന്തായാലും മോനു ന്താ ഇവിടെ കാണാൻ കൊള്ളാവുന്ന ഒരുപാട് പിള്ളാര്‌ ഇണ്ട് അവരോട് പോയി ചോദിക്ക്😏😏 എന്ന് പറഞ്ഞു അവൾ പോവാൻ പോയത്....
 
പെട്ടന്ന് ആണ് അവളുടെ കൈയിൽ ഞാൻ പിടിച്ച് വലിച്ചു എന്റെ അടുത്തേക് നിർത്തിയത്... എടൊ താൻ ന്തിനാ ഇത്ര കലിപ്പ് ഇട്ടു നിക്കണത് ഞാൻ ചുമ്മ പറഞ്ഞത് അല്ലെ ഇന്നലെ.. കുഞ്ഞിപിള്ളേരുടെ സ്വഭാവം ആണ് കുറുമ്പത്തി എന്ന് പറഞ്ഞു അവളുടെ തലക്കു പയേ ഒരു കൊട്ട് കൊടുത്തത്....
 
ഈൗൗ😁😁 ഞാൻ ചുമ്മ കലിപ്പ് ഇട്ടതാ മോനേ 
 
ഞാൻ നോക്കുമ്പോൾ എന്നെ നോക്കി പല്ല് ഫുള്ളും കാണിച്ചു ചിരിച്ചു നോക്കുന്നു പെണ്...
 
നമുക്ക് ഒന്ന് നടന്നാലോ കൊച്ച എന്നെ പറഞ്ഞു അവളുടെ കുടെ കോളേജ്ൽ കുടെ ഒന്ന് നടന്ന് ഓരോന്ന് സംസാരിച്ചു.. കുറച്ചു സമയം കൊണ്ട് തന്നെ അവളും ആയി നല്ല കമ്പനി ആയി...
 
ക്ലാസ്സ്‌ കഴിഞ്ഞു റൂമിൽ പോയ്‌ ഫ്രഷ് ആയി നേരെ റസ്റ്റോറന്റ്ലേക്ക് ആണ് പോയത്..അവിടെ പോയപ്പോൾ സാറായും ആന്റണിയും ഇണ്ടാർന്നു എന്നെ കണ്ടപ്പോൾ സാറ ജെറി ചേട്ടൻ വന്നാലോ എന്നെ ആന്റണിയോട് പറഞത്..
 
അത് കേട്ട് അവൻ ജെറി ചേട്ടനോ എപ്പോ മുതൽ ഇന്നലെ മോളു വീട്ടിൽ പോണ വഴി മൊത്തം അവനെ കുറ്റം പറച്ചിൽ ആയിരുന്നാലോ..
 
അത് കേട്ട് ഞാൻ അവളെ നോക്കിയപ്പോൾ എന്നെ നോക്കി 😬😬 ചിരിച് ഇരിക്കുന്നു അവൾ
 
അല്ല ഇന്നലത്തെ അടി സോൾവ് ആക്കിയ
 
അതിനു ഞങ്ങൾ തമ്മിൽ അടി ഒന്നും ഇല്ലാലോ എന്ന് ആന്റണിയെ നോക്കി സാറ പറഞത്...
 
കുറച്ചു കഴിഞപ്പോൾ മുതൽ ഷോപ്പിൽ നല്ല തിരക്കു തുടങ്ങി വീണ്ടും ഞങ്ങൾക്ക് നിന്നു തിരിയാൻ സമയം കിട്ടിയില്ല ഇടക് സാറയെ കാണുമ്പോൾ ഒക്കെ ഒന്ന് ചിരിക്കും... ഷോപ്പിലെ തിരക്കു കഴിഞ്ഞു എല്ലാം ക്ലോസ് ചെയുന്ന നേരത്ത് ആണ് വിൽ‌സൺ ചേട്ടനും ചേച്ചിയും വന്നത്...
 
വീണ്ടും കുറച്ചു നേരം അവരോട് സംസാരിച്ചു ഇറങ്ങി.... റൂമിൽ പോവാൻ നേരത്തു ആണ് അവർ കൊണ്ട് വിടാം എന്ന് പറഞ്ഞു അവരുടെ കുടെ ആണ് റൂമിലേക്ക് പോയത്....
 
ഇപ്പോൾ പാരീസിൽ വന്നട്ട് 6 മാസം കഴിഞ്ഞു... ഇപ്പോൾ ആകെ കിടക്കാൻ മാത്രം ആണ് റൂമിലേക്കു പോകുന്നത് ബാക്കി ഉള്ള സമയം മൊത്തം റെസ്റ്റോറന്റൈൽ ആണ്..
 
 ഇപ്പോൾ വിൽ‌സൺ ചേട്ടനും ലിസ ചേച്ചിയും ആന്റണിയും സാറായും ആയി ഒരു കൂടുംബം പോലെ ആയി... ഇടക്ക് സാറ ആയി അടി ഇണ്ടാകും എന്ന് അല്ലതെ വേറെ കൊഴാപ്പം ഒന്നും ഇല്ല എത്ര അടി ഇണ്ടാക്കിയാലും പെട്ടന്ന് തന്നെ ഞങ്ങൾ കൂട്ടാകും...
 
അങ്ങനെ ഇരിക്കുമ്പോൾ ആണ് ലിസി ചേച്ചിയുടയും ബിർത്തഡേ ആണ് നാളെ അത് കൊണ്ട് നീ നാളെ വീട്ടിലെക് വാ എന്ന് ചേട്ടൻ പറഞത്.... പിറ്റേ ദിവസം രാവിലെ തന്നെ ഞാൻ ചേച്ചിക്ക് ഒരു ഗിഫ്റ്റും വാങ്ങി അവരുടെ അപ്പാർട്മെന്റ്ലേക്കു പോയത്...
 
 അവിടെ ചെന്നു ഒരു കേക്ക് കേക്ക് മുറിച്ചു ബര്ത്ഡേയ് നല്ല രീതിയിൽ തന്നെ ആഘോഷിച്ചു.. ചേച്ചി ഇണ്ടാക്കിയ നല്ല അടിപൊളി ഫുഡും കഴിച്ചു കൊണ്ട്... സംസാരിച്ചു ഇരിക്കുമ്പോൾ ആണ് സാറ വന്ന് എന്റെ ഫോൺ എടുത്തത്...
 
ജെറി ചേട്ടായി നാട്ടിലെ ആരും ആയി കോൺടാക്ട് ഇല്ലേ ചേട്ടന്...
 
ന്താ സാറ അങ്ങനെ ചോദിച്ചത്
 
അല്ല ഞാൻ ജസ്റ്റ്‌ ഒന്ന് വാട്സ്ആപ്പ്ഉം കാൾ ലിസ്റ്റും ഒക്കെ നോക്കി അതിൽ ഒക്കെ ആകെ ഞങ്ങൾ കുറച്ചു പേർക്കും മെസ്സജും കാൾ ഒക്കെ ഒള്ളു.... അല്ല ഇവിടെ വന്നപ്പോൾ തൊട്ട് ഇത് വരെ ഒന്ന് വീട്ടിൽ വിളിക്കുന്ന പോലും ഞങ്ങൾ കണ്ടട്ടു ഇല്ലാലോ എന്ന് അവൾ പറഞത്..
 
 
 
ഇല്ലെടോ സാറ അങ്ങനെ ഒന്നുല്ല താൻ ആ ഫോൺ തന്നെ എന്ന് പറഞ്ഞു അവളുടെ കൈയിൽ നിന്നും ഞാൻ ഫോൺ വാങ്ങിയത്.... എന്നിട്ട് ഞാൻ അവരോട് പോവാണ് എന്ന് പറഞ്ഞു നേരെ റൂമിലേക്ക് പോയി..
 
 
പിറ്റേ ദിവസം മുതൽ ഷോപ്പിൽ പോയി എങ്കിലും സാറ എന്നോട് എങ്ങോട്ട് വന്ന് ഒന്നും സംസാരിച്ചില്ല... ഞാൻ അവളോട്‌ ന്തെങ്കിലും ചോദിച്ചാൽ എങ്ങോട്ട് മിണ്ടും എന്ന് മാത്രം..അവളുടെ സംസാരത്തിൽ എനിക്കും ചെറിയ ഒരു വിഷമം ഒക്കെ ഫീൽ ചെയ്യാൻ തുടങ്ങി... ഇവിടെ വന്നപ്പോൾ മുതൽ എല്ലാത്തിനും കുടെ ഇണ്ടായ്തു കൊണ്ട് ആകും...
 
2 ദിവസം അവൾ അങ്ങനെ തന്നെ എന്നോട് സംസാരിച്ചു ഷോപ്പിൽ ആന്റണി ഉള്ളത് കൊണ്ട് അവളോട്‌ കൂടുതൽ ഒന്നും ഞാൻ ചോദിക്കാൻ പോയില്ല..
 
അവളോട്‌ ഒന്നും സംസാരിക്കണം എന്ന് വച്ചു ക്ലാസ്സ്‌ കഴിഞ്ഞു അവളെ അന്നെഷിച്ചു കോളേജിൽ കുടെ നടന്നു...അവളെ കണ്ടപ്പോൾ കുറച്ചു ഫ്രണ്ട്സിന്റെ കുടെ സംസാരിച്ചു ഇരിക്കുന്നത് കണ്ടു...നേരെ അവളുടെ അടുത്തേക് പോയി..
 
സാറ എനിക്ക് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞു അവളെ പിടിച്ചു വലിച്ചു അവളുടെ ഫ്രണ്ട്‌സ്ന്റെ അടുത്ത് നിന്നും മാറ്റി നിർത്തി...
 
ചേട്ടായി ന്താ കാര്യം ന്തിനാ എങ്ങനെ വലിച്ചു കൊണ്ട് പോകുന്നത് എന്റെ കൈ വേദന എടുക്കുന്നു എന്ന് അവൾ പറഞപ്പോൾ ആണ് ഞാൻ കൈയിൽ നിന്നും വിട്ടത്...
 
സാറ ന്താ പ്രശ്നം ന്താ ഒന്ന് മര്യാദയ്ക്ക് സംസാരിക്കാത്തത് എന്നെ കാണുമ്പോൾ ന്താ ഒഴിഞ്ഞു മാറുന്നത്...
 
എനിക്ക് ഒരു പ്രശ്നം ഇല്ല ചേട്ടായി അല്ല ഞങ്ങളിൽ നിന്നും ഒക്കെ ന്തോ ഒളിക്കുന്നത്...അത് കൊണ്ട് അല്ല അന്ന് വീട്ടിലെ കാര്യം ചോദിച്ചപ്പോൾ ഇറങ്ങി പോയത്...
 
അത് സാറ ഒന്നും ഇല്ല വീട്ടിൽ ചെറിയ പ്രോബ്ലം ഇണ്ട് അതാണ് ഞാൻ അവരെ ഒന്നും വിളിക്കാത്തത് അല്ലാതെ ഒന്നും ഇല്ലെടോ എങ്ങോട്ട് വന്നത് അവർക്കു ഇഷ്ടം അല്ലടോ അതാണ്....
 
അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ ഇഷ്ടം അല്ല എനിക്ക് അതാണ് ഞാൻ അങ്ങോട്ട്‌ വിളിച്ചാൽ പോലും ഇപ്പോൾ ആരും സംസാരിക്കില്ല എന്നോട് അതാണ് എന്ന് അവളോട് പറഞ്ഞു...
 
ഞൻ പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ എന്നെ നോക്കി കൊണ്ട് 🤨 ശെരിക്കും അത് തന്നെ ആണോ പ്രശ്നം..അതോ വേറെ ന്തലും ആണോ സത്യം പറ🤨..
 
എടോ സത്യം ആണ് പറഞത് അല്ലതെ ഞാൻ വേറെ എന്ത് ചെയ്യാൻ ആടോ...ഇ പെണ്ണ് എന്തെകിലും ചെറിയ കാര്യം മതി പിണങ്ങി ഇരിക്കാൻ🤭...എന്ന് പറഞ്ഞു അവളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു 😉☺️
 
അത് പിന്നെ എന്തോ വലിയ കാര്യം ഞങ്ങളിൽ നിന്നും ഒക്കെ ഒളിക്കുന്നത് പോലെ തോന്നി അതാണ് ഞൻ ഒന്നും സംസാരിക്കാതെ ഇരുന്നത്... 😬എനിക്ക് അറിയാം ചേട്ടായി തന്നെ വന്നു കാര്യം പറയും എന്ന് 😬😬
 
ഇല്ലെടോ അങ്ങനെ ഒന്നുല്ല എന്ന് പറഞ്ഞു ഞങ്ങൾ ഒരുമിച്ചു ഷോപ്പിലേക്കു പോയ്‌
 
വീണ്ടും ഏതാനും ദിവസങ്ങൾ കുടെ കഴിഞ്ഞു പോയി... പതിവ് പോലെ ക്ലാസ്സ്‌ ഇല്ലാത്തത് കൊണ്ട് രാവിലെ തന്നെ ഷോപ്പിലേക്കു പോയി..
 
 അവിടെ ചെന്നപ്പോൾ ചേട്ടനും ചേച്ചിയും സാറായും ആന്റണിയും എല്ലാരും ഇണ്ടാർന്നു രാവിലെ ആയതു കൊണ്ട് കോസ്റ്റമേഴ്‌സ് കുറവ് ആയിരുന്നു..
 
ഞാൻ അകത്തു പോയി ഷെഫിനെ സഹായിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് സാറ വന്ന് ഓർഡർ തന്നത്.. ഓർഡർ സെർവ് ചെയ്യാൻ ആയി അവിടെ പോയപ്പോൾ ആണ് ഒരു ഫാമിലി ഇരുന്ന് സംസാരിക്കുന്നത് കണ്ടത് മലയാളികൾ ആയിരുന്നു...
 
 ഒരു ചേട്ടൻ ചേച്ചിയും 2 കുട്ടികളും..ഞാൻ ഫുഡ്‌ സേർവ് ചെയ്തു തിരിച്ചു നടക്കുമ്പോൾ ആണ്...
 
ജെറി എന്ന് ഒരാൾ വിളിച്ചത് തിരിഞ്ഞുനോക്കുമ്പോൾ അവരുടെ കൂടെ ഇണ്ടായിരുന്ന ചേച്ചി എന്നെ നോക്കി കൊണ്ട് നിൽക്കുന്നത്... അവർ എന്നെ വിളിക്കുന്നത് കേട്ട് വിൽ‌സൺ ചേട്ടനും ചേച്ചിയും എല്ലാം ഞങ്ങളുടെ അടുത്തേക്ക് വന്നത്...
 
ചേട്ടൻ എന്റെ അടുത്തേക് വന്ന് ജെറി ആരാ ഇത് എന്ന് ചോദിച്ചത്.
 
ഇല്ല എനിക്ക് അറിയില്ല ആരാണ് എന്ന് ഞാൻ പറഞ്ഞു..
 
ജെറി ഞാൻ മരിയ നിങ്ങളുടെ ഹോസ്പിറ്റലിലെ നേഴ്സ് ആയിരുന്നു 2 മാസം മുൻപ് ആണ് ഇവിടെ വന്നത്...
 
ഹോസ്പിറ്റലോ എന്ന് വിൽ‌സൺ ചേട്ടൻ എന്നെ നോക്കി കൊണ്ട് ചേച്ചിയോട് ചോദിച്ചത് ..
 
ആ ഞാൻ M. A ഗ്രൂപ്പിന്റെ ഹോസ്പിറ്റലിൽ ആണ് വർക്ക്‌ ചെയ്തത് ജെറിയുടെ പപ്പാ ആണ് അതിന്റെ ഓണർ എന്ന് മരിയ ചേച്ചി അവരോടയോയ് പറഞത്..
 
കർത്താവെ എല്ലാം കയ്യിനു പോയാലോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു... ചുറ്റും നോക്കുമ്പോൾ വിൽ‌സൺ ചേട്ടനും ചേച്ചിയും എല്ലാം എന്നെ നോക്കിക്കൊണ്ട് കണ്ണും മിഴിച്ചു ഇരിക്കുന്നു...
 
ജെറി എന്താ ഇവിടെ സപ്പ്ളെയെർ ആയിയിട്ടു നിൽക്കുന്നത്.. അല്ല ജെറിയുടെ മാരേജ് കഴിഞ്ഞു വീട്ടിലും നാട്ടിലും ഒക്കെ എന്തൊക്കയോ പ്രശ്നം ആയി എന്ന് കേട്ടുലോ...
 
എന്ത് മാരേജ്ഓ എന്ന് കാതുഅടപ്പിക്കുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയത്...
 
അങ്ങനെ പടക്ക കട ഗുദാ ഹവാ......