Aksharathalukal

കൈതാങ്ങ് 3

                                                     ᴡʀɪᴛᴇʀ:ᴀʀʏᴀ
 ᴘᴀʀᴛ 3


അകത്തേക്ക്  കയറിയപ്പോൾ  ഭീതിയോടെ അമ്മ വന്നെന്നെ കെട്ടിപ്പിടിച്ച്  അച്ഛനെ ചൂണ്ടിക്കാണിച്ച് പൊട്ടി കരഞ്ഞു    സ്വന്തക്കാരിൽ   നിന്നു  ബന്ധുക്കാരിൽ  നിന്നും
അകന്നു താമസിക്കുന്ന അച്ഛന്റെ ഒരേ ഒരു ചങ്ങാതി  ശങ്കരേട്ടനോട്‌ ഞാൻ വിവരങ്ങകളെല്ലാം വിളിച്ച്   പറഞ്ഞു.

  പിറ്റേന്ന് വീട്ടിലേക്ക്  വന്ന  ശങ്കരേട്ടൻ  അച്ഛന്റെ  കൂടെ കുറേ നേരം ഇരുന്നു.   അവർ 
രണ്ടാളും കൂടി  പറമ്പിലെല്ലാം നടന്നു കുറേ നേരം സംസാരിച്ചു.
   തിരിച്ച് പോവ്വാൻ നേരം ശങ്കരേട്ടൻ  അച്ഛന്റെ കൂടെ കുറേ നേരം ഇരുന്നു, അവർ  രണ്ടാളും  കൈ പിടിച്ച് കുറച്ച് ദൂരം  നടന്നു.   ആരും   
അറിയാത്ത, ആരോടും  പറയാത്ത  എന്റെ അച്ഛന്റെ ഭൂതകാലം  ശങ്കരേട്ടൻ   എന്നോട്   പറയുകയായിരുന്നു.

  പോവ്വാൻ നേരം ശങ്കരേട്ടൻ ഇടറിയ  ശങ്കരേട്ടൻ ഇടറിയ ശബ്ദത്തോടെ പറഞ്ഞു ,
അവന്റെ ലോകം ഈ വീടും  പറമ്പും  നിങ്ങളുമൊക്കെയാണ്, ആ മനസ്സ് താളം തെറ്റാതെ നോക്കണേ   മോനേ,  അങ്ങനെ വന്നാൽ  'ഈശ്വരൻ  പോലും    തരില്ല '   എന്ന്.
 
    ഒന്നും പറയാനാവാതെ ശങ്കരേട്ടൻ പോവുന്നതും   നോക്കി ഞാൻ  നിന്നു.  ഒരു ഷർട്ടിടാൻ മോഹിച്ചിട്ട്   പട്ടാളക്കാരൻ കുഞ്ഞാപ്പേട്ടന്റെ  പഴയ  ഷർട്ടൊരെണ്ണം  ചോദിച്ച്   വാങ്ങി വെട്ടി ചെറുതാക്കി   ഉടുത്ത്
നടന്നിട്ടുണ്ടത്രേ എന്റെ അച്ഛൻ....
 
 വിശന്ന്  വയറെരിഞ്ഞ്  തളരും  നേരം ആടിന് കൊടുക്കാനെന്നും  പറഞ്ഞ്  അയൽ  വീട്ടിന്ന്
കഞ്ഞിവെള്ളം വാങ്ങി കൊണ്ട് വന്ന്  അതിൽ 
കയ്യിട്ടിളക്കി അടിയിൽ  കിടക്കുന്ന  വറ്റെടുത്ത്
കുടിച്ച്  വിശപ്പടക്കിയിട്ടുണ്ടത്രേ എന്റെ അച്ഛൻ.

   അച്ഛനെ തിരഞ്ഞ്  ഞാൻ  അകത്തേക്ക് ചെന്നു. അവിടെ കണ്ടില്ല, അടുക്കളപ്പുറത്തും   
ഇടനാഴിയിലും  നോക്കി അവിടെയും  കണ്ടില്ല.
ഒടുവിൽ ഞാൻ പറമ്പിലേക്ക് നടന്നു.  അയൽക്കാരന്റെ പഴയ ഷർട്ട് വെട്ടി ചെറുതാക്കി ഇട്ട് നടന്ന ഗതികേട്  തന്റെ 
മക്കൾക്ക് വരുത്താത്ത ആ  അച്ഛന്റെ അരികിലേക്ക് നടക്കുമ്പോൾ എന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

  അയൽക്കാരന്റെ  വീട്ടിലെ കഞ്ഞിവെള്ളം കുടിച്ച് വിശപ്പടക്കിയിരുന്ന  ഗതികേട്  തന്റെ
മക്കൾക്ക് വരുത്താത്ത  ആ അച്ഛന്റെ അരികിലേക്ക് നടക്കുമ്പോൾ എന്റെ  തല  കുറ്റബോധത്താൽ     താഴുന്നുണ്ടായിരുന്നു.
അടുത്തെത്തി പുറകിലൂടെ അച്ഛനെ ഞാൻ ചേർത്ത് പിടിച്ചു തിരിഞ്ഞ് നിന്ന് എന്നെ നോക്കിയ  അച്ഛന്റെ  മുന്നിൽ ഞാൻ കൈകൂപ്പി നിന്ന്   മാപ്പിരന്നു.

  'ഒന്നെന്നെ ഈ കൈ കൊണ്ട് തല്ലച്ഛാ ' എന്ന് പറഞ്ഞ് ആ വലം കൈ എടുത്ത് ഞാൻ എന്റെ മുഖത്ത്  വച്ചപ്പോൾ  കൈ   എടുത്തന്റെ  മുടിയിലൂടെ  തലോടി  ചോദിച്ചു.

 'തലയിൽ  എണ്ണയൊന്നും ഇടാറില്ലല്ലോ. അതാണിങ്ങനെ  മുടിയെല്ലാം പാറി പറന്ന് നിൽക്കുന്നതെന്ന്.'

 'അച്ഛാ '. എന്ന് വിളിച്ച് ഞാൻ കെട്ടിപ്പിടിച്ച് പറഞ്ഞു, രണ്ട് വഴക്കെങ്കിലും ഈ മുഖത്ത് നോക്കി പറയച്ഛാ  എന്ന്, ഒന്നും   പറയാതെ  അച്ഛനെന്റെ    മുഖത്തേക്ക് തന്നെ  നോക്കി നിൽക്കുകയായിരുന്നു.
     തൂമ്പ  ആ കയ്യിൽ നിന്ന് വിടുവിപ്പിച്ച് ഞാനാ  കൈ ചേർത്ത് പിടിച്ച് വീട്ടിലേക്ക്  കൊണ്ട്  പോയി എനിക്കറിയാമായിരുന്നു, ഇങ്ങനെ ചേർത്ത് നിർത്തിയാൽ  എന്റെ    അച്ഛന്റെ  താളം   തെറ്റിയ  പഴയത്   പോലെയാകുമെന്ന്.
  എനിക്കറിയാമായിരുന്നു, മക്കളാൽ ഇങ്ങനെ ചേർത്ത് നിർത്തിപ്പെടാൻ ഏതൊരച്ഛനും  ആഗ്രഹിക്കുന്നുണ്ടാവുമെന്ന്.

   ഒരു കിണ്ണം കഞ്ഞിയെടുത്ത്  കുമ്പിളിൽ  കോരി ആ  വായയിലേക്ക് വച്ച് കൊടുക്കുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു, അച്ഛന്   മതിമോനെ ,
വയറ് നിറഞ്ഞെന്ന്.
  അത് കേട്ട്  ഞാനാ കാതിൽ  മെല്ലെ പറഞ്ഞു.
മുഴുവൻ കഴിക്കച്ഛാ ,  'ഇല്ലേൽ  ബാക്കിയായ
കഞ്ഞിയെന്നും പറഞ്ഞ്  അമ്മ ആ തെങ്ങിൻ ചോട്ടിൽ കൊണ്ടു പോയി കളയും' എന്ന്.

                അത് കേട്ട അച്ഛൻ ഓരോ
                 കുമ്പിളും  ആവേശത്തോടെ
                 കോരി കുടിക്കാൻ തുടങ്ങി......