°• പ്രതികാരം..... 🧡•°
✍️Aysha Fahla __
*Short Story ---*
---------------------
"ഇഷാ സോറി for all... എന്റെ വിവാഹം ഉറപ്പിച്ചു.... അടുത്ത ആഴ്ച നിക്കാഹും ഫങ്ക്ഷനും ആണ്..
നിനക്കെന്നോട് ദേഷ്യമായിരിക്കും ഇപ്പൊ അറിയാം.... ഒന്നും ബാക്കി വെച്ചേക്കരുത് "
"പ്ഫ നാറി.... നാണമുണ്ടോടാ നിനക്ക് ഒരു പെണ്ണിനെ സ്വപ്നം കാണാൻ പഠിപ്പിച്ചിട്ട് ആവശ്യം കഴിഞ്ഞപ്പോ കറിവേപ്പില പോലെ വെളിയിലോട്ട് കളയുന്നു... നീ ഒന്നോർത്തോ ഈ ഇഷാ മെഹർ നിന്നെ ഒരു പാഠം പഠിപ്പിക്കും ഓന്റെ കോപ്പിലെ മാര്യേജ്......"
ഇഷ കയ്യും കാലും നിലത്തിട്ടടിച് ഷാനുക്കാ എനിക്ക് നിങ്ങളില്ലാതെ പറ്റില്ല... എന്റെ ശ്വാസവും ശ്വസനവും എല്ലാം നിങ്ങളാണ് പ്ലീസ് കാലു പിടിക്കാം ഒരു പെണ്ണിനേയും ഇങ്ങനെ സ്നേഹം നൽകി മോഹിപ്പിക്കരുത്.... ജീവിതാവസാനം വരെ നെഞ്ചോടു ചേർക്കുമെന്ന ഒരൊറ്റ വാക്കിന്മേൽ അല്ലെ ഇഷു ഷാനുന്റെ നെഞ്ചിൽ ചുരുണ്ടു കൂടിയത്... എന്നിട്ടും.. എന്നിട്ടും യാതൊരു ദയയും കൂടാതെ എന്നെ തേച്ചൊട്ടിക്കുന്നു.....
എന്തെല്ലാമോ കണക്കു കൂട്ടിയാണ് ഷാനു ഇഷുനെ വിളിച്ചു വരുത്തിയത് എന്നിട്ടിപ്പോ ഓൻ ആരായി ശശിയുടെ പേരക്കുട്ടിയായി
ഷംനാദ് എന്ന ഷാനുവും ഇഷ മെഹർ എന്ന ഇഷുവും ലോവേർസ് ആയിരുന്നു... നീണ്ട നാലു വർഷത്തെ പ്രണയമായിരുന്നു അവരുടേത്... ഇപ്പൊ അതിന്റെ സമാപനമാണ്. അവളുടെ ഉറച്ച തീരുമാനം കേട്ട് അവന്റെ ഉള്ളിൽ ചെറിയ ഒരു പേടി മൊട്ടിട്ടു...... സ്റ്റൈലിൽ ആ റെസ്റ്റോറന്റ് ൽ നിന്നും ഇറങ്ങി പോവുന്ന ഇഷയെ ഇടം കണ്ണിട്ട് ഒന്ന് പാളി നോക്കി അവൻ നെടുവീർപ്പിട്ടു
❤️
ഇതേസമയം ആ റെസ്റ്റോറന്റ്ൽ തന്നെ couple section ൽ ടേബിളിൽ ചാരി നിൽക്കുന്ന ഷഹീറിന്റെ അടുത്തേക്ക് മന്ദം മന്ദം നടന്നടുത്തു കൊണ്ട് സിയ അവന്റെ തോളിൽ ഒന്ന് തട്ടി..
"സിയു... എത്ര നേരായി വെയിറ്റ് ചെയ്തു നിൽക്കുന്നു..."
"ഹാ നിനക്ക് പറഞ്ഞാൽ മതി ആ ഉണ്ട കണ്ണൻ പ്രിൻസിയുടെ കണ്ണ് വെട്ടിച്ചു വന്നതിന്റെ ക്ഷീണം മാറീട്ടില്ല..."
"Aishh.... സോറി മുത്തേ നല്ലോം ക്ഷീണിച്ചോ എന്നാ നമുക്ക് ക്ഷീണം മാറ്റാൻ എന്തേലും ഓർഡർ ചെയ്താലോ.."
ഇത്രയും നേരം മൂക്ക് ചീറ്റി ശോകമടിച്ചോണ്ട് നിന്നിരുന്ന സിയാടെ മുഖം ഞൊടിയിടയിൽ പതിനാലാം രാവ് പോലെ വെട്ടി തിളങ്ങി. അങ്ങനെ അവർ രണ്ടു പേരും ബർഗറും ഓറഞ്ച് ജ്യൂസും ഓർഡർ ചെയ്തു. ഷഹീ ബർഗർ എടുത്തു ഒന്ന് കടിച്ചു സിയാടെ നേരെ നീട്ടി അവൾ ചിരിയോടെ ബർഗറിന്റെ പാതി ഭാഗവും വായക്കകത്താക്കി..... ഷഹീയെ നോക്കി ആക്കി ചിരിച്ചു. പറ്റിയത് പറ്റി എന്ന രൂപേണ അവൻ സീലിംഗ്ന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു...
സിയ കാലിന്റെ തള്ള വിരൽ നിലത്തു കുത്തി നിർത്തി കഴുതേന്തി ചുണ്ട് കൂർപ്പിച്ചു ഷഹീ യുടെ ചുണ്ട് ലക്ഷ്യമിട്ട് ആഞ്ഞതും ആദ്യാമായിട്ട് കാമുകിയുടെ കിസ്സ് കിട്ടുന്നതിന്റെ exitment ൽ കണ്ണും ചിമ്മി റൊമാന്റിക് ആയി അവളുടെ അരയിലൂടെ കയ്യിട്ട് നിൽക്കുന്ന അവന്റെ സ്വപ്നങ്ങളെയല്ലാം ആസ്ഥാനതാക്കി അവളുടെ ഫോൺ റിങ് ചെയ്തത്
"ഈൗ.... നശിപ്പിച്ചു...."
എന്ന് പിറുപിറുത്തു അവളിൽ നിന്നകന്നു മാറി....ടോപിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു സ്‌ക്രീനിൽ തെളിഞ്ഞ unsaved നമ്പറിലേക്ക് ഒന്ന് നോക്കിയ ശേഷം തന്നെ വിടാതെ നോക്കുന്ന ഷഹീയെ നോക്കി പുഞ്ചിരിച്ചു കാൾ അറ്റൻഡ് ചെയ്തു
"ആഹ് ഷാനോ ഞാൻ ഇത്തിരി തിരക്കിലാടോ സോറി പിന്നെ വിളിക്കാട്ടോ..."
ദീർഘമായി നിശ്വസിച്ചു കൊണ്ടവൾ അവനെ നോക്കി ഒറ്റ കണ്ണിറുക്കി പഴയ പടി ഫോൺ പോക്കറ്റിലേക്ക് തന്നെ തിരുകി അവനെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ ചുണ്ടമർത്തി രണ്ടടി പുറകോട്ടു തെന്നി മാറവേ അവൻ അവളെ രണ്ടു കൈ കൊണ്ടും അണച്ചു പിടിച് അവളുടെ അധരത്തിൽ ചെറുങ്ങനെ ചുണ്ട് ചേർത്ത്..... ഇടിവെട്ടിയവനെ പാമ്പ്
കടിച്ച എക്സ്പ്രഷൻ ഇട്ട് സിയ ഷഹീയെ നോക്കി അവനാണേൽ ഞാൻ ഈ നാട്ടുക്കാരനല്ലേയ് എന്ന മട്ടിൽ തിരിഞ്ഞു നടന്നു
©©©
തന്നോട് കൊഞ്ചി കുഴഞ്ഞു മാത്രം സംസാരിക്കുന്ന സിയാടെ ഇന്നത്തെ ബീഹെവിൽ കലുഷിതമായ മനസ്സോടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയായിരുന്നു ഷംനാദ്...
"എന്നാലൂം അവൾക്കിത് എന്ത്യേ പറ്റിയെ...!! എത്ര തിരക്കാണേൽ പോലും അവൾ വിശേഷങ്ങൾ ചോദിച്ചറിഞ്ഞിട്ടേ കാൾ ഡിസ്‌ക്കണക്ട് ചെയ്യുകയുള്ളൂ...""
എന്തോ അവളിലെ മാറ്റം നല്ലതിനല്ലെന്ന തോന്നൽ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു.... ഓർഡർ ചെയ്ത ജ്യൂസ് ഒറ്റയടിക്ക് കുടിച്ചു തീർത്തു വെളിയിൽ ഇറങ്ങവേ ഒരു മിന്നായം പോൽ ഒരാണിന്റെ കൈ പിടിച്ചു റെസ്റ്റോറന്റിന്റെ മെയിൻ ഡോർ കടന്നു പോവുന്ന സിയയെ അവൻ കണ്ടത്....
""ഏയ് അല്ല.. അതവളല്ല.... അവളെന്നെ അത്രമേൽ ആത്മാർത്ഥമായിട്ടാണ് പ്രണയിക്കുന്നത്...."
ടെൻഷൻ അടിച്ചു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി പാർക്കിംഗ് ഏരിയയിലേക്ക് നടന്നു
*******
ഷാനുനോട് അങ്ങനെയൊക്കെ വായിലട്ടലച്ചുവെങ്കിലും അത്രയും കൊതിച്ചു പോയ അവന്റെ പെട്ടന്നുള്ള മാറ്റം അവളെ വല്ലാതെ തളർത്തി... പൊട്ടാൻ വെമ്പി നിൽക്കുന്ന അഗ്നിപർവതം കണക്കെ അവളുടെ ഉള്ളം തിളച്ചു മറിയുകയായിരുന്നു... ഒരൊഴിവ് കിട്ടിയാൽ പൊട്ടാൻ മാത്രം അത് പാകമായിരുന്നു
"ഇശൂട്ടി.... ഇന്നത്തെ ക്ലാസ്സ് എങ്ങനെ ഉണ്ടായിരുന്നു...."
സോഫയിൽ ഇരുന്നു ഉപ്പച്ചി കയറി വരുന്ന ഇഷുന്റെ നേർക്ക് ചോദ്യം തൊടുത്തു വിട്ടതും അവൾ തലയുയുർത്താതെ തന്നെ ഉഷാറാണ് എന്ന് മറുപടി പറഞ് സ്റ്റൈർ കയറി മുകളിലേക്ക് പോയി... റൂമിൽ എത്തിയ ഉടനെ അവൾ ബാഗും ഷാളും നാലുഭാഗത്തേക്ക് ആഞ്ഞെറിഞ്ഞു കൊണ്ട് ബെഡിലേക്ക് കമിഴ്ന്നടിച്ചു വീണു കൊണ്ട് പൊട്ടി പൊട്ടി കരഞ്ഞു.. ഷാനുന്റെ മുന്നിൽ തുറക്കാൻ ബാക്കി വച്ച സങ്കടത്തിന്റെ കനൽ കട്ടകളെ കൊണ്ട് ആവരണം തീർത്ത ഓരോ തുള്ളികളും ബെഡിൽ പതിക്കവേ അവൾ ദേഷ്യതാൽ വെട്ടി വിറച്ചു കൊണ്ട് അവിടെ നിന്നും ചാടി എഴുന്നേറ്റു അലമാരയിലേ സീക്രെട് അറയിൽ ഒളിപ്പിച്ചു വെച്ചിരുന്ന അവളുടെ ഇപ്പോഴത്തെ ശത്രുവിന്റെ ഫോട്ടോയെടുത് ദേഷ്യം തീരുവോളം പിച്ചി ചീന്തി നിലത്തിട്ട് കാലു കൊണ്ട് ചവിട്ടിയുരച്ചു
"ഇതാണല്ലേ നിന്റെ ആത്മാർത്ഥത... ഹെ... മിസ്റ്റർ ഷംനാദ്.... ഇതാണല്ലേ നീ പറഞ്ഞ മരിക്കുവാണേലും ഞാൻ നിന്നെ തനിച്ചാക്കില്ല... എന്തൊക്കെയായിരുന്നു അവന്റെ കോപ്പിലെ ഡയലോഗ്...."
കണ്ണൊക്കെ തുടച്ചു കുളിച് ഫ്രഷ് ആയി അവൾ പുഞ്ചിരിയോടെ സ്റ്റൈർ ഇറങ്ങി അടുക്കയിലോട്ട് വെച്ച് പിടിച്ചു... ഉമ്മച്ചി കാര്യമായിട്ടെന്തോ കുക്കുന്ന തിരക്കിലാണ് തൊട്ടടുത്തു തന്നെ നിൽപ്പുറപ്പിച്ചു കൊണ്ട് ഉപ്പച്ചിയും
"ഇഷുട്ടിക്ക് കാര്യമായിട്ടെന്തോ പറ്റിയിട്ടുണ്ട് അല്ലെങ്കിൽ ഓൾ കുളിക്ക പോലും ചെയ്യാതെ പ്പച്ചിന്നും പറഞ് എന്നെ കെട്ടിപിടിക്കുന്നതാ... ഇന്നവൾ എന്റെ മുഖത്തോട്ട് പോലും നോക്കിയില്ല...."
ഉപ്പച്ചീടെ വാക്കുകൾ ഒരു തീച്ചൂള കണക്കെ അവളുടെ ഇടനെഞ്ചിൽ തന്നെ പതിഞ്ഞു പോയി
"അല്ലാഹ് ഞാൻ എന്തൊരു വിഡ്ഢിയാണ്... ഇത്രയും കാലം എനിക്ക് വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച ഉപ്പച്ചിക്കും ഉമ്മച്ചിക്കും പകരമായി ഞാൻ എന്നെ പുല്ല് പോലെ വലിച്ചെറിഞ്ഞ ഷംനാദ്നു വേണ്ടി കണ്ണീരൊഴുക്കുന്നു......"
*"ഉപ്പച്ചി.......... "*
ആർദ്രമായ് അവൾ പൊട്ടിക്കരചിലോടെ ഉപ്പച്ചിയെ ഇരു കൈ കൊണ്ടും ഉപ്പിയെ അണച്ചു പിടിച്ചു കൊണ്ട് ഒരാളാലോടെ തോളിലേക്ക് തല ചായ്ച്ചവൾ തേങ്ങി കരഞ്ഞു
"ഇല്ല... ഉപ്പച്ചി.... ഞാ.. ഞാ... ഞാനിനി അങ്ങനെ ഒന്നും ചെയ്യില്ല... ഇഷുട്ടിനോട് പിണക്കമാണോ ഉപ്പച്ചിയെ നിങ്ങള്...."
ഇടർച്ചയോടെ അവൾ മൊഴിഞ്ഞു കൊണ്ട് തോളിൽ നിന്നും തലപൊക്കവേ ഉപ്പച്ചിയും ഉമ്മച്ചിയും അവളെ ചേർത്ത് പിടിച്ചു കൊണ്ട് ഇരുകവിളിലും ചുണ്ടമർത്തി
"ആഹാ നല്ല കഥ ഞങ്ങളെ ഇഷുട്ടിനോട് ഞങ്ങൾ പിണങ്ങേ നടക്കുന്ന വല്ലതും പറയ് പെണ്ണെ...."
ഉമ്മച്ചീടെ സ്പെഷ്യൽ പഴം പൊരിയും അകത്താക്കി അവൾ ചാടി തുള്ളി drawing റൂമിലേക്ക് പോയി അവിടെ അവൾ തന്റെ ഷാനുന് മാത്രം വേണ്ടി അവളുടെ കരങ്ങളാൽ മായാജാലം തീർത്ത ഓരോ ചായങ്ങളും അവൾ വലിഞ്ഞു മുറുകിയ ഞെരമ്പ് നെ കൂട്ടുപിടിച്ചു കൊണ്ടവൾ ഒരു ഭ്രാന്തിയെ കണക്കെ എല്ലാം തച്ചുടച്ചു... ഓരോ ചിത്രവും അവൾക്കുമുന്നിൽ വീഴുമ്പോഴും അവളുടെ ഉള്ളം എന്തിനെന്നില്ലാതെ പിടച്ചു കൊണ്ടിരുന്നു!!
റൂമിലെ ഡോർ ഒരു മുഴക്കം പോൽ കൊട്ടിയടച്ചവൾ വാശിയോടെ ബെഡ്റൂമിലേക്ക് കടന്ന് ഫ്രണ്ട്സുമായി ചാറ്റ് ചെയ്യാൻ തുടങ്ങി
®•®•®•®•®
"ഇന്നും തെണ്ടാൻ പോയില്ലേ.... സിയാ നീ.."
"അയിന് പ്പോ അനക്കെന്താഡാ..."
"ജ്ജ് ന്നേ മാനം കെടുത്തരുത് അന്റെ ഒരു കാക്കുന്റെ റിക്വസ്റ്റ് ജ്ജ് ഇതെടുക്കണം..."
"ഞാൻ ന്റെ ചെക്കന്റെ ഒപ്പം കറങ്ങാൻ പോണ്ടീന് അന്റെ മാനം എങ്ങനെ കെട..."
"Aishh.... ന്റെ പൊന്നെ കെട്ട് കഴിയുന്നതിനു മുന്നേ വയറ്റിൽ ഉണ്ടായ സിയാടെ കാക്കുവാണെന്നും പറഞ് നാട്ടുകാരെന്നെ നിർത്തി അപമാനിക്കൂലേ..."
"അനക് അസൂയ അല്ലേടാ കുരിപ്പേ.."
"ലാ ഹൗല വലാ എടാന്നോ.."
"എടാ.. കൊടാ.. പോടാ..."
"വന്ന് കേറിയപ്പോത്തിന് തൊടങ്ങിയോ രണ്ടും..." ഉമ്മച്ചിന്റെ ഭീഷണി ചുവയുള്ള ശബ്ദം അടുക്കളയിൽ നിന്നും ഇവറ്റകളെ കാതിൽ പതിഞ്ഞു
"അല്ല... ഗൾഫിൽ ഉള്ള ഷഹീടെ കൂടെ ഇവളെങ്ങനെ കറങ്ങാൻ പോവാ ഷാമി..."
"അത് ശെരിയാണല്ലോ ഉപ്പ..."
"ആ... അതില്ലേ ഓൻ ക്ലാസ്സ് കഴിഞ്ഞിട്ട് റെസ്റ്റോറന്റ്ൽ വരാൻ പറഞ് ഞാൻ വല്ല ഇതീല് കേറി ചെന്നപ്പോ സാക്ഷാൽ ഇങ്ങളെ ഭാവി മരുമകൻ സ്റ്റൈലിൽ ടേബിളിൽ ചാരി നിൽക്കുന്നു... ഞാൻ അങ്ങ് ഇല്ലാണ്ടായി പോയി ഉപ്പച്ചിയെ..."
"ഇന്നാലും ഓന്ക് ഓന്റെ കാമുകിയെ നിക്കാഹ് ചെയ്തുതരാമെന്ന വാക്ക് കൊടുത്ത അമ്മോശൻ കാക്കാനെ ഓൻ മറന്നല്ലോ അപ്പോ.... തീരെ റസ്.... റസ്.. ദേത്തേയ്‌ൻ ആ അല്ലെങ്കി ഞമ്മക്ക് ഇംഗ്ലീഷിൽ പറയാ ഉത്തരവാദിത്തം ല്ല ഓന്ക്ക്...."
ഉപ്പച്ചി മൂക്ക് ചീറ്റിയതും സിയു ഉപ്പാന്റെ കവിളിൽ പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ആട്ടി
"Aishh... ഉപ്പച്ചിയെ ഞാൻ തന്നെ അറിഞ്ഞിട്ടില്ല ഓൻ വരുന്നത്... ഇങ്ങളോടല്ലാതെ ഓൻ ആരോടാ ഉത്തരവാദിത്തം തീർക്കാ... ഇങ്ങള മൊഞ്ചുള്ള കണ്ണൊന്നു തൊടക്ക്..."
"ജ്ജ് പറഞ്ഞതൊക്കെ നൂറിൽ നൂറ് മാർക്കിടാൻ പറ്റിയതന്നേണ്.. ഇന്നാലും ന്റെ നെഞ്ചിനകത്തു വല്ലാത്ത വിങ്ങൽ അതിന് പകരം നിക്കാഹ് കഴിയുന്നത് വരെ ഇങ്ങള് പരസ്പരം ഒരു ബന്ധവും പാടില്ല... ഫോണിൽ കൂടെ ആണെങ്കിൽ പോലും..."
ഉപ്പച്ചി കൃത്യം സിയാടെ ഹൃദയം നോക്കി അമ്പ് തൊടുത്തു വിട്ട് സ്റ്റൈലിൽ ഹാൾ വിട്ട് sitout ലേക്ക് പോയി
"നിരാശ കാമുകിയേ....."
"ജ്ജ് പുണ്യാളൻ ചമയൊന്നും മാണ്ടാട്ടോ... എന്തെക്കേണ് ഓന്റെ ഡയറില് എഴുതി വെച്ചേക്കുന്നേ... നീയെന്നെ പുഷ്പം വിരിയുന്നതും കാത്ത് ഒരു വസന്തമായ് ഞാൻ.... ഏതു പുഷ്പം ആടാ വിരിയുന്നെ... ഇജ്ജെയ് ഇന്നാൾ ഓൾക്ക് ഒരു ലെറ്റർ കൊണ്ടേ കൊടുത്തിട്ട് ഓൾ അത് കണ്ണുപൂട്ടി നിരസിച്ചപ്പോ ക്യാമുകൻ ഇബടെ എന്തൊക്കെ ദുൽമാ കാണിച്ചീനെ..."
സിയ പറഞ്ഞതൽപ്പം ഉച്ചത്തിൽ ആയോണ്ട് കിച്ചണിൽ നിന്നും ഉമ്മച്ചി വിത്ത് ചട്ടകം ആൻഡ് ഉപ്പച്ചി ഇൻ sitout വിത്ത് മാസികയും കൊണ്ട് രംഗ പ്രവേശനം നടത്തിയതും ഷാമി സിയാടെ നടുപ്പുറം നോക്കി ഒന്ന് കൊടുത്തു... ഇതേസമയം ഉപ്പച്ചി ഉമ്മച്ചിയെ ഇടം കണ്ണിട്ട് നോക്കുന്നത് അവറ്റകൾ കണ്ടിരുന്നു
"മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ... അവസ്ഥ സഹിക്കാന്നല്ലാതെ എന്തോന്ന് ചെയ്യാനാ.."
ഉപ്പച്ചി പരിഭവം അറിയിച്ചതും സിയ ചാടി എണീറ്റു
"മത്തൻ.. കുമ്പളം... അതിനു ആരാപ്പോ ഇബടെ സാമ്പാർ വെക്കുന്നെ കാര്യം പറഞ്ഞെ ഇബല് ദിത് ഞാൻ പ്രേമിക്കുന്ന കാര്യം പറഞ്ഞപ്പോ രണ്ടൂസം തെറ്റി പിറ്റേന്ന് മിണ്ടി.. ന്നിട്ട് ഓൻ.."
"അതാണ് ഇബളെ ന്റെ പവർ.."
ഷാമി ഷർട്ട്‌ന്റെ കോളർ പൊക്കി സിയാക്ക് നേരെ ഒറ്റ പുരികം പൊക്കെ ഉപ്പച്ചീടെ ദയനീയ ഭാവം കണ്ട് ഉമ്മച്ചി കണ്ണുരുട്ടി പേടിപ്പിക്കുന്നുണ്ട്... ഇതിത്തിരി കൂടിയ പ്രശ്നമാണെന്ന് ഓൾക്ക് കത്തിയതും ഓൾ രണ്ടാളെ മുന്നിലും നിൽപ്പുറപ്പിച് ഒറ്റ ആസ്‌ക്കൽ..
"ന്താ ന്റെ പേരെന്റ്സ് ൻറെ ഉള്ളിൽ..."
"അതില്ലേ ഞാനും ഉപ്പച്ചിയും പ്രേമിച്ചു കെട്ടിയതാണ്..."
ഒറ്റയടിക്ക് ഉമ്മച്ചി കാര്യം വെളിപ്പെടുത്തിയതും ഉപ്പച്ചി അതേയെന്നെ മട്ടിൽ ഒരുമാതിരി ക്യാമുകനെ പോലെ ഉമ്മച്ചിനെ ചുഴിഞ്ഞു നോക്കി
"ആഹാ അപ്പോ ഇത് പാരമ്പര്യം ആണ് സുഹൃത്തുക്കളെ 😁😁"
______
ഫോണിൽ നോക്കി ഇഷു എപ്പോഴോ മയക്കത്തിലേക്ക് വീണിരുന്നു.... റൂമിന് വെളിയിൽ നിന്നും ഉപ്പച്ചിയും ഉമ്മച്ചിയും... നീ പറയ്... നീ പറയ്... എന്നൊക്കെ പിറുപിറുക്കുന്നതവൾ ഒരു പതിഞ്ഞ സ്വരത്തോടെ കേൾക്കുന്നുണ്ടായിരുന്നു... ഷംനാദ് നെ ഓർത്തു തിളച്ചു മറിയുന്ന അവളുടെ ഉള്ളം വല്ലാതെ ക്ഷീണിച്ചു പോയിരുന്നു എന്നാലും അവൾ തളർച്ചയോടെ ബെഡിൽ നിന്നും എഴുന്നേറ്റു
മൈൻഡ് ക്ലിയർ ആക്കാൻ അവൾ കിച്ചണിലോട്ട് വെച്ച് പിടിച്ചു.... അവനെ മാത്രം ധ്യാനിച് ബാസ്കറ്റിൽ ഉള്ള അഞ്ചാറു പഴുത്ത മാമ്പഴം വെട്ടി വിഴുങ്ങേ ഓളെ എന്നുമില്ലാത്തൊരു കാട്ടിക്കൂട്ടൽ കണ്ടിട്ട് ഉമ്മച്ചി ഊരക്കും കയ്യും കൊടുത്തു ഓളെ തുറിച്ചു നോക്കി
"അല്ല ജ്ജ് വല്ല തിന്നാൻ കിട്ടാത്ത സ്ഥലത്തു നിന്നും വരാണോ... 🙄"
"അത് ഉമ്മച്ചിയെ.... മാങ്ങാ എപ്പളാ നിരോധിക്കാന്ന് പറയാൻ പറ്റൂല അമ്മാതിരി ഭേതഗതിന്റെ കാലല്ലേ ഇപ്പൊ... ബേം തിന്ന് തീർക്കട്ടെ "
വിത്ത് ഒരു ഇളി... ലൈക് 😁
ഉമ്മച്ചി പിന്നെ ഇവള് എത്ര കൊണ്ടാലും നന്നാവൂല്ലാന്ന രൂപേണേ അവിടെ നിന്നും പോയി
"ഇഷുട്ടി.... ഞ.. ഞങ്ങൾ ഒരു കാര്യം പറഞ്ഞാ ജ്ജ് സമ്മതിക്കോ..."
ഹാളിൽ നിന്നും കിച്ചണിലേക്ക് ഡോറിന്റെ മറവിൽ നിന്നും പ്പച്ചിയും മ്മച്ചിയും പഴയ പോലെ അങ്ങോട്ടും ഇങ്ങോട്ടും ഉന്തി കളിക്കുന്നത് ഇഷു ഇടങ്കണ്ണാലേ കണ്ടിട്ടും കാണാത്ത പോലെ നടിച്ചു എന്നാലും അവർക്കെന്തായിരിക്കും പറയാനുണ്ടാവുക എന്ന കാര്യത്തിൽ അവൾക്ക് ഇത്തിരി ടെൻഷൻ ഉണ്ടായിരുന്നു
"ആദ്യം കാര്യം പറയ്.... ന്നിട്ട് നോക്കാ.."
"നിനക്ക് നല്ലൊരു അന്വേഷണം വന്നിട്ടുണ്ട്.."
"അന്വേഷണോ.... ന്ത് അന്വേഷണം..."
"ചെക്കൻ വഴിയിൽ വെച്ച് കണ്ട് ഇഷ്ട്ടപെട്ടതാത്രെ..."
"അതിന് ഞാൻ പുരാവസ്തു ഒന്നും അല്ലല്ലോ... ന്നേ അന്വേഷിക്കാൻ ങ്ങള് ന്നേ ഒരു പാഴ് വസ്തുവാക്കി മാറ്റില്ലേ 🙄"
കാര്യം കത്തിയിട്ടും ഓൾ രണ്ടാളേം കൂടി ഇട്ട് കളിപ്പിച്ചു
"ജ്ജ് കളിക്കാതെ അനക് സമ്മതം ആണോന്ന് പറയ്...."
"കണ്ടിട്ട് പോയിക്കോട്ടെ...."
ഇരുപത്തിനാല് കല്യാണ ആലോചനകളും മുടക്കിയ വീരാളിയാണ് ഇഷ മെഹറിൻ... അതോണ്ട് ഓളെ പേരെന്റ്സ്ന് ഇത്രക്കും പേടി.. ഓളെ എന്നുമില്ലാത്തൊരു സമ്മതം കണ്ടിട്ട് ഓൽക്ക് ഡാൻസ് കളിക്കാൻ വരെ തോന്നുണ്ട്...
ഷംനാദ് നോടുള്ള ദേഷ്യ പുറത്താണവൾ ഇതിന് സമ്മതിച്ചത്
"ഓന്ക്ക് അറിയില്ല ഈ ഇഷ മെഹറിനെ...."
ശബ്ദം താഴ്ത്തി പിറുപിറുത്തവൾ ആരെയും നോക്കാതെ മുകളിലേക്ക് ഓടി കയറി... തന്നെ കാണാൻ വരുന്ന മൊഞ്ചനെയും ഓർത്തു ജനലഴികളിൽ പിടിയമർത്തി അവൾ നിന്നു പോയി
"ഇനി ഷംനാദ് തന്നെ ആവോ അവനെന്നെ പ്രാങ്ക് ചെയ്തതാവുമോ... വരട്ടെ അവൻ ഇങ് തൃശൂർ പൂരത്തിന് അന്ന് കണ്ട പരിചയം പോലും കാണിക്കരുത്..."
അത്രമേൽ ഷംനാദ് അവളിൽ പടർന്നു പിടിച്ചത് കൊണ്ട് അവന്റെ ഓർമകൾ അവളിലൊരു തിളക്കം സൃഷ്ടിച്ചു
പിറ്റേന്ന് അവളെ കാണാൻ വന്ന ചെക്കനെ കണ്ടതും അവളാകെ വെട്ടി വിറച്ചു
ന്റെ.... കാളിയങ്കാട്ടെ നീലിയെ ഇവനിതേത്... സ്വർഗത്തിൽ നിന്നും നേരിട്ടിറങ്ങിയ മാലാഖനോ....
-------------
തുടരും......
***
എങ്ങനെ ണ്ട് കൊള്ളാവോ...!! ഇതൊരുമാതിരി മറ്റേടത്തെ എഴുത്താ അതിന്റെ അപാകതകൾ ഒക്കെ കാണും.. 😝ഇഷ്ട്ടായാൽ രണ്ടു വരി എനിക്കായ് കുറിക്കണെ... പിന്നെ ലൈക്കും.. 😌അടുത്ത പാർട്ട് കൊണ്ട് തീർക്കാൻ നോക്കണം ഇങ്ങളെ കമന്റ് കണ്ടാലേ എനിക്ക് ബാക്കി എഴുതാൻ ഒരു ഉഷാർ ണ്ടാവൊള്ളൂ 😌