Aksharathalukal

♥️ആയിഷ♥️PART-2❣️

♥️PART2♥️

✍️FIDUZzz
××××××××××××××××××××××××××××××××××××××××××××××××××××××××××××××××××
"ഇന്നത്തെ പരിപാടി ഇവിടെ അവസാനിച്ചിരിക്കുന്നു..എല്ലാർക്കും പിരിഞ്ഞ് പോവാം"
ബഷീർ സ്റ്റേജിൽ നിന്നിറങ്ങിയതും മൈക്കുമായി ഒരാൾ വന്ന് പറഞ്ഞു..
അത് കേട്ടതും എല്ലാവരും പിരിഞ്ഞു പോവാൻ തുടങ്ങി...
ബഷീറിന്റെ കണ്ണുകൾ കൂട്ടുകാരിയോട് കളിച്ചും ചിരിച്ചും നടന്നകലുന്നവളിൽ തങ്ങി നിന്നു....
"നീ എന്തു കോപ്പാട നോക്കണെ"
കൂട്ടുകാരന്റെ സംസാരം കേട്ടാണ് അവൾ പോയ വഴിയെ നോക്കി കൊണ്ടിരുന്ന ബഷീർ നോട്ടം തെറ്റിച്ചത്..കൂട്ടുകാരന്റെ ചോദ്യത്തിൻ നല്ല ഒരു ഇളി അങ്ങ് പാസക്കി😁
"2 ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു അനക്ക് എന്താ പതിവില്ലാത്ത ഒരു ഇളി"
അടുത്ത അവതാരത്തിന്റെ വകയായിരുന്നത്..
"മൻഷൻ ഒന്നിളിക്കാനും പറ്റില്ലേ"
(ബഷീർ)
"മോൻ അതികം കള്ളം പറഞ്ഞ് ബുദ്ധിമുട്ടണ്ട..അന്ടെ ഇളക്കം കണ്ട്പിടിച്ചോണ്ട്"
എന്നും പറഞ്ഞ് പോയവനെ നോക്കി ചിരിച്ച് ബഷീറും അതിന്റെ പിറകിലായി വേറൊരുത്തനും നടന്ന് നീങ്ങി....
"അത് ഞമ്മടെ ഹാജിയാരെ പേരകുട്ടി അല്ലെ"
ബഷീറിനെ ചൂണ്ടി കൊണ്ട് ഒരാൾ ചോയിച്ചു..
"അതെ..ഹാജിയാരെ മൂത്ത മോന്റെ മോനാ..ബഷീർ"
അയാൾ മറുപടി പറഞ്ഞു..
ആ മൺപാതയിലൂടെ ചെന്നാൽ രമേശേട്ടന്റെ കടയിലെത്താം...
ബഷീറും അവന്റെ കൂടെ ഉള്ള 2 എണ്ണവും ചായകടയിലായി ഇരുന്നു..
"3 ചായ..എന്താ കടി ഉള്ളെ"
ബഷീർ വിളിച്ച് ചോയിച്ചു..
"മോനെ കടി കൊണ്ട് വന്ന് തരുന്ന കുഞ്ഞ് ഇത് വരെ എത്തീട്ടില്ല.."
രമേഷേട്ടന്റെ ദയനീയഭാവത്താലുള്ള സംസാരം കേട്ട് ബഷീർ ഒന്ന് ചിരിച്ചു..
എന്നിട്ട് പറഞ്ഞു..
"ഞങ്ങൾക്ക് പോയിട്ട് പ്രത്രേകിച്ച് കാര്യം ഒന്നുമില്ല..ഞമ്മൾ അയാൾ വരണവരെ ഇവിടെ ഇരുന്നോളാ"
എന്നും പറഞ്ഞ് അവർ വർത്താനം തുടങ്ങി..


..................................................................

ആയിഷയും അവളുടെ കൂട്ടുക്കാരിയും നടന്ന് ഒരു ചെറിയ കുടിലിന്റെ മുമ്പിൽ എത്തി..
"സീനത്തെ..ഞാൻ ഇപ്പം വരാവേ..ഇയ്യ് വീട്ടിക്ക് വിട്ടൊ"
ആയിഷ സീനത്തിനോടായി പറഞ്ഞ് കൊണ്ട് ആ കുടിലിന്റെ അകത്തേക്ക് കയറി..വളരെ ഇടുങ്ങിയതായിരുന്നത്.
അതിന്റെ ഒരു മൂലക്കലായി ഇടിന്ന് പൊളിഞ്ഞ് വീയാൻ പാകത്തിൽ പഴക്കമേറിയ ആ കട്ടിലിൽ തളർച്ച രോഗം ബാധിച്ച് ശരീരം മുഴുവൻ തളർന്ന നിലയിൽ കിടക്കുന്ന തന്റെ താത്താനെ കണ്ട് ആ കണ്ണുകൾ നിറഞ്ഞു🥺അത് അമർത്തി തുടച്ച് അവൾ ആ കുടിലിൻ പിറകിലേക്കായി ചെന്നു..അവിടെ പലഹാരങ്ങൾ പൊരിച്ചെടുക്കുന്ന ഉമ്മാനെ കണ്ട് അവൾ ചൂടാവാൻ തുടങ്ങി..
"ഇങ്ങളോട് ഞാൻ പറഞ്ഞതല്ലെ ഉമ്മ ഇതൊന്നും എടുക്കണ്ടാന്ന്"
"അതെന്താ മോളെ..ഞങ്ങൾക്ക് വേണ്ടി ഇയ്യ് ഇങ്ങനെ പെടാപാട് പെടുന്നത് കണ്ട് നിക്കുന്ന ഞാനൊക്കെ ഒരു ഉമ്മ ആണോ"
ആയിഷക്ക് മറുപടി ആയി അത് പറഞ്ഞപ്പോയും ആ നെഞ്ച് നോവുന്നുണ്ടായിരുന്നു...
"ഇങ്ങൾ എന്റെ ഉമ്മ ആണെന്ന് എനിക്ക് അറിയാം..അതാരെയും തെളിയിക്കേണ്ട ആവിശ്യം എനിക്കില്ല..അതോണ്ട് ഇന്റെ പാത്തുട്ടി ഉള്ളിക്ക് നടക്ക്" 
എന്നും പറഞ്ഞ് അവളാ വീൽചെയർ ഉന്തികൊണ്ട് ഫാത്തിമയെ ഉള്ളിൽ കൊണ്ട് പോയി നിർത്തി..എന്നിട്ട് പാക്കറ്റ് ആക്കി വെച്ച പലഹാരങ്ങളുമായി സീനത്തിന്റെ വീട്ടിലേക്കായി ആയിഷ ചെന്നു..
വീടെത്തും മുമ്പേ തന്നെ കണ്ടു വേലിക്കരികിലായി തന്നെ കാത്തിരിക്കുന്ന സീനത്തിന്റെ ഉപ്പ പോക്കറിനെ..
"എന്ത്പറ്റി ഉപ്പ"(ആയിഷ)
" ഞാൻ ചായകട വരെ പോവാണ്..
ഞാൻ കൊണ്ട്പോയിക്കോളാം മോളെ"(പോക്കർ)
അവൾ തന്റെ കയ്യിലെ പലഹാരപൊതികൾ പോക്കറിൻ കൊടുത്ത് തിരികെ പോന്നു..


..................................................................
പോക്കറിന്റെ വരവ് കണ്ട് ഒരു ചിരിയാലെ രമേഷേട്ടൻ ചെന്നു..ആ പൊതികൾ വാങ്ങികൊണ്ട് അയാൾ ചായപീടികയിലേക്ക് ചെന്നു..

ചായയും കുടിച്ച് കഴിഞ്ഞ് 3 പേരും 3 വഴിക്കായി പിരിഞ്ഞ് പോയി..
' മേലേക്കൽ' എന്നുള്ള ആ മതിൽ കടന്ന് വീരോടെ തല ഉയർത്തി നിക്കുന്ന ആ തറവാട് വീട്ടിലേക്കായി ബഷീർ കയറിചെന്നു...





                 തുടരും...

ഇന്റെ ഒരു തട്ടി കൂട്ടാണ് ഈ പാർട്ട്‌..
ഒന്നും തോന്നരുത്..വായിച്ചോൽ അഭിപ്രായം പറഞ്ഞ് പോയാൽ മതി..
അപ്പൊ പിന്നെ കാണെ..
ബൈ..സീയു