Aksharathalukal

നീയെന്നിലെ 🌼(3)

*🌼നീയെന്നിലെ...🌼*  (3)
 
രചന :ശ്രീയഗ്നി
 
""അമ്മ നിന്റെ കൂടെ ഉണ്ടെന്ന ധൈര്യത്തിന്റെ പുറത്ത് ഓരോന്ന് ചെയ്ത് കൂട്ടണ്ട... അതികം വൈകാതെ അതെല്ലാം അവസാനിക്കും... ദേവപ്പുരത്തെ വിഷ്ണു വാ... പറയുന്നത്...""
 
അവളെ ചുവരിൽ നിന്ന് തള്ളി മാറ്റിയവൻ കാറ്റുപോലെ പുറത്തേക് പോയി....
വാണിയിൽ പ്രതേക ഭാവമൊന്നും അന്നേരം ഉണ്ടായില്ല....
അല്ലങ്കിലും ഇനി എന്ത്....!
 
 
ഇരുട്ട് മൂടി തുടങ്ങുന്ന റോഡിലൂടെ ബുള്ളറ്റ് പാഞ്ഞുവേഗത്തിൽ സഞ്ചരിച്ചു...
സഡൻ ബ്രൈക് ഇട്ട് ചെന്ന് നിന്നത് ഒരു കുഞ്ഞു വീടിന്റെ മുന്നിലായിരുന്നു...
 
വണ്ടിയുടെ ശബ്ദം കേട്ട് ഇരുപതു ഇരുപന്തജ്ജ് പ്രായം തോന്നിയ്ക്കുന്ന ചെറുപ്പക്കാരൻ.... ഡോർ തുറന്ന് മുറ്റതേക് നോക്കി....
 
"" ഹാ... ആരിത്.. പോക്കിരിയോ... " കളിയാലേ പറഞ്ഞവൻ ഉടുത്തിരിക്കുന്ന മുണ്ടിന്റെ അറ്റം പിടിച്ചു...
 
"" പോക്കിരി നിന്റെ തന്താ... 😬"" വിഷ്ണു അവനോട് കലിപ്പിച്ചോന്ന് പറഞ്ഞതും..
അവൻ ഒന്ന് ചിരിച്ചു...
"" എന്താണ് ഇന്നത്തെ പ്രശ്നം... ഹേ "" സിറ്റഔട്ട്‌ തൂണിലേക്ക് ചാരിയവൻ ചോദിച്ചതും... വിഷ്ണു അവനെ ഒന്ന് തുറിച്ച് നോക്കി... അകത്തേക്ക് പോയി...
 
"" ഡാ... കോപ്പേ... ഇവിടെ കഴിക്കാൻ ഒന്നും ഇല്ലേ... "" അടുക്കളയിൽ എത്തി ഫ്രിഡ്ജ് തുറന്നവൻ വിളിച്ചു കൂവി....
 
"" ഹോയ്... Mr. അക്നവ് നിന്നോടാ... തെണ്ടി ചോദിച്ചത്... "" അവൻ ചോദിച്ചതിന് മറുപടി ഒന്നും കേൾക്കാതെ വന്നപ്പോൾ വിഷ്ണു കലി മൂത്ത്... അവന്റെ നേരെ ചാടിയതും.. അക്നവ് അവനെ നോക്കി പല്ല് കടിച്ചു.
 
"" ഒന്ന് പോടാപ്പാ.... നീ വരുബോ.. വല്ലതും ഉണ്ടാക്കി.. വെയ്ക്കാൻ ഞാൻ നിന്റെ കെട്ട്യോളല്ലേ.... ""  അതൂടെ ആയതും വിഷ്ണു കയ്യിൽ കിട്ടിയ ഗ്ലാസ്‌ ജെഗ് എടുത്ത് ശക്തിയോടെ നിലത്തേക് എറിഞ്ഞു....
 
അക്നവ് പിന്നെ ഇതൊക്കെ എത്ര കണ്ടതാ... എന്നമട്ടിൽ ഫോണിൽ തോണ്ടി ഇരുന്നു...
കുറച്ചു സമയതിന് ശേഷം... അവന്റെ ദേഷ്യം ഒക്കെ കൊട്ടടങ്ങി.. അക്നവിന് എതിരെ വന്നിരുന്നു....
വിഷ്‌ണുനെ അവൻ ഇടംകണ്ണിട്ട് നോക്കി.. ഫോണിൽ വല്യ തിരച്ചില് പോലെ അഭിനയിച്ചു....
 
""ഡാ... അക്കു....""എങ്ങോ.. നോക്കിയവൻ വിളിച്ചതും... അക്നവ് ഫോൺ മാറ്റി വെച്ച് കയ്യും കെട്ടി അവനെ നോക്കി.... പുരികം പൊക്കി.
 
""ഡാ.... അവള് ശരിയല്ലഡാ..."" കുഞ്ഞു കുട്ടികളേ പോലെ ഇഷ്ട്ടകേടോടി കൂടി അവൻ തല തെന്നിച്ചു കൊണ്ട് പറഞ്ഞതും... അക്കു ഒന്ന് പുഞ്ചിരിച്ചു.
 
""ആര്...."" അക്കു അവനെ തന്നെ നോക്കി...
 
"""അവള് തന്നെ... ആ കാണി 😤...
എന്റെ അമ്മയെ പോലും അവള് അവളെ വശത്താക്കി.... എനിക്ക് ഈ ലോകത്ത് എന്റെ അമ്മ മാത്രം അല്ലടാ... ഒള്ളൂ...
ഈ കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം ഞാൻ തികച്ചും ഒറ്റയ്ക് ആടാ... എന്റെ വീട്ടിൽ.... ഒറ്റയ്ക്ക്..."" വാക്കുകളിൽ ഇടർച്ച വന്നതും അക്കുന് വല്ലാത്ത വേദന തോന്നി അവനോട്....
 
"" എന്തോന്നഡാ... സെന്റി അടിച് "" അക്കു അവന്റെ തലയ്ക് ഒന്ന് മേടി അടുത്തേക് ഇരുന്നു..
 
"" ഒക്കെ അവളോടുള്ള ദേഷ്യത്തിന്റെ പുറത്താഡാ... "" വിഷ്ണു മുടി കൊരുത്തു വലിച്ചു കൊണ്ട്.. ഈർശ്യത്തോടെ പറഞ്ഞു...
 
"" എന്താ... നിനക്ക് അവളോടിത്ര ദേഷ്യം.. മ്മ് "" ശാന്തമായിരുന്നു അവന്റെ ചോദ്യം വിഷ്ണു അവനെ നോക്കി... ശ്വാസം ഒന്ന് വലിച് വിട്ടു.
 
"" എനിക്ക് അറിയില്ല.... "" അലസ്യതയോടെ പറഞ്ഞവൻ മുഖം വെട്ടിച്ചു... അക്കു അത് കണ്ടോന്ന് പുഞ്ചിരിച്ചു...
 
"" ദേഷ്യം അവളോട് ഉണ്ട്താനും എന്നാ.. കാര്യം അറിയില്ല....
അവളായിട്ട് വന്ന് എന്നെ കേട്ടിക്കോ ചേട്ടാ... എന്ന് പറഞ്ഞ് വന്നതൊന്നും അല്ലല്ലൊ.. നീയായിട്ട് തന്നെ പോയി കെട്ടിയതല്ലേ.... "" അക്കു സാവധാനം അവനോട് ആയി പറഞ്ഞു..
 
"" ഞാൻ ഒന്നും അല്ല... അമ്മയാ.. "" വിഷ്ണു കോറുപ്പിച് മുഖം തിരിച്ചു...
 
"" ആ അമ്മയ്ക്ക് വേണ്ടി... നീ കെട്ടിയെങ്കിൽ ആ അമ്മയ്ക്ക് വേണ്ടീട്ട് തന്നെ അവളെ സ്നേഹിക്കാനും പഠിക്കണം.... "" അക്കു അവന്റെ തോളിൽ കൈ ഇട്ടു... വിഷ്ണു അവനെ തല ഉയർത്തി നോക്കി....
 
"" സ്‌നേഹിക്കാൻ... പറ്റിയൊരു... മൊതല്... 😤.. ഒന്ന് പോടാപ്പാ...
അവളെ നീ കണ്ടിട്ടില്ലല്ലൊ... അതാ മോന്റെ പ്രശ്നം....
നാലാടി ഉയരതിന്.. പത്തടി നാക്കാ.. അവൾക്ക്.. 😬.. ആ കുട്ടിപ്പിശാച്ചിനെ സ്‌നേഹിക്ക പോയിട്ട്... ഒന്ന് നോക്കാൻ പോലും തോന്നൂല.... "" വിഷ്ണു പൊട്ടിത്തെറിച്ചതും.... അക്കു താടയ്ക്കും 
കൈ കൊടുത്തിരുന്നു.....
 
"" നിനക്ക് ഇങ്ങനെ കൊറേ വേദം ഓതിയ.. പോരെ... പെണ്ണും ഇല്ല.. പിടകോഴിയും ഇല്ല.... പുല്ല്... "" നിലത്തെ ഫ്ലവർതട്ടി തെറിപ്പിച്ചവൻ എണ്ണീറ്റു....
അക്കു അവന്റെ വർത്താനം കേട്ട് ചിരി കടിച് പിടിച്ചിരുന്നു....
 
"" ഞാൻ ഇറങ്ങാ... മോൻ ഇവിടെ സ്വപ്നലോകത്തെ ബാലബാക്സറായിട്ട് ഇരുന്നോ..... "" പല്ല് കടിച്ചവൻ കാറ്റ് പോലെ പുറത്തേക് ഇറങ്ങി...
ബുള്ളറ്റ് ചാട്ടാക്കി.... പോകുന്ന ശബ്ദം കേട്ടതും അത്ര നേരം പിടിച് വെച്ച പൊട്ടിച്ചിരി.. അക്കു പുറത്ത് വിട്ടു...
 
കുഞ്ഞിലേ മുതലുള്ള കൂട്ടാണ് അക്നവും വിഷ്ണുവും...
വിഷ്ണുവിന്റെ മൂടൊന്ന് മാറാൻ അക്നവ് വിചാരിച്ചാൽ നടക്കാവുന്നതേ ഒള്ളൂ...
എല്ലാകാലത്തും വിഷ്ണുവിന്റെ വായയിൽ നിന്ന് രണ്ട് കേട്ടാൽ അക്നവിന് തൃപ്തിയായി...
 
അക്നവ് ഇപ്പോൾ ഡോക്ടർ ആയി വർക്ക്‌ ചെയ്യുകയാണ്...
ഓർഫനായി വളർന്ന അക്കു അന്നും ഇന്നും തനിച്ചാണ്... പക്ഷെ അവനെല്ലാമായി വിഷ്ണു എന്നും കൂട്ടിനുണ്ട്...
ദൂരെയുള്ള ഹോസ്പിറ്റലിൽ വർക്ക്‌ ചെയുന്ന സമയതായിരുന്നു വിഷ്ണുവിന്റെ വിവാഹം... അതുകൊണ്ട് തന്നെ വരാൻ അവന് കഴിഞ്ഞില്ല...
 
 
           🌼🌼🌼🌼🌼🌼🌼🌼🌼🌼
 
"" അമ്മേ... ഞാനൊരു ജോലി ശ്രെമിചോട്ടെ... ""
 
പൂമുഖത്ത് ഇരുന്നു കൊണ്ട് പെയ്യ്തിറങ്ങുന്ന മഴയെ നോക്കിയവൾ ചോദിച്ചു... സുമതി ഇഷ്ട്ടക്കെടോട് കൂടി മുഖം ചുളിച്ചു.
 
""അതൊന്നും വേണ്ട... മോളെ..""
സുമതി പറഞ്ഞു തീരും മുന്നേ വാണി അവരെ അടുത്തേക് നീങ്ങി ഇരുന്നു...
"" ഒരു രസതിന് അമ്മ... ഇവിടെ ഇങ്ങനെ ഇരുന്നിട്ട് എന്തോ....
ചുമ്മാ.. ആദ്യമോന്ന് പോയി നോക്കട്ടെ.. പറ്റീലന്ന് തോന്നിയാൽ വേണ്ടാ... ""
അവളാതാടിയിൽ പിടിച് കൊഞ്ചിച്ചതും.. സുമതി... പകുതി സമ്മതം നൽകി തലയാട്ടി...
 
"" എന്നാ... നമ്മടെ കമ്പനിയിൽ പോവാ... ""
 
"" യ്യോ... അത് വേണ്ടാ.... ""
 
വാണി കണ്ണും തള്ളി ഞെട്ടി പിടഞ്ഞ് എതിർത്തതും സുമതി ഒന്ന് ചിരിച്ചു...
 
"" പേടിക്കേണ്ട... അവന്റെ PA ആയിട്ടല്ലാ... ജയന്റെ PA ആയിട്ട് പോയ.. മതി... ""
 
""അമ്മേ... PA എന്നൊക്കെ പറഞ്ഞാൽ... അതിന് മാത്രം എനിക്കൊന്നും അറീല..."നഖം കടിച്ചവൾ നിന്നു... സുമതി അവളെ കവിളിൽ ഒന്ന് തലോടി...
 
"" അതൊക്കെ പയ്യെ പഠിച്ചാ... മതി. വിച്ചു വും ജയനും തമ്മിൽ അല്ലെ പാർട്ണർസ്.. ഞാൻ അവനോട് പറഞ്ഞോളാം...
അച്ഛന്റെ കൂട്ടുക്കാരന്റെ മോനാ... ജയൻ.. "" സുമതി ഉത്സാഹത്തോടെ പറയുന്നത് കേട്ട് വാണിയ്ക്ക് എതിര് ഒന്നും പറയാൻ തോന്നിയില്ല...
അവളൊരു ചിരിയാലേ കേട്ടു.
 
അവര് അങ്ങനെ ഓരോന്ന് സംസാരിക്കുന്ന സമയതാണ് ബുള്ളറ്റ് നിർത്തി മഴയത്ത്.. ഓടി പടിയിലേക് കേറിയത് വിഷ്ണു...
കയ്യിലെയും ഡ്രെസ്സിലെയും വെള്ളം തട്ടിയവൻ... വാണിയെ തറപ്പിച്ചോന്ന് നോക്കി... അകത്തേക്ക് നടന്നു...
സുമതി അപ്പോഴെക്കും ടവ്വലുമായി വന്നിരുന്നു....
 
"" ഇങ്ങോട്ട് തല കാണിച്ചേ... വിച്ചു... "" അമ്മയെ മൈൻഡ് ആക്കാതെ പോവാൻ നിന്നവനെ സുമതി വിളിച്ചതും.. അവൻ വേണയോ വേണ്ടയോ എന്നമട്ടിൽ നിന്നു...
സുമതി അവന്റെ തല പിടിച് താഴ്ത്തി കൊണ്ട് തോർത്തി കൊടുത്തു....
അത്ര നേരം ഉണ്ടായിരുന്ന ദേഷ്യം അവനിൽ നിന്ന് എങ്ങോ.. പോയിരുന്നു..
വാണി അതൊരു ചിരിയോടെ കണ്ട് നിന്നു....
റൂമിലേക്ക് പോവാൻ നേരം വാണിയെ നോക്കി പേടിപ്പിക്കാനും അവൻ മറന്നില്ല....
 
ഇങ്ങേരെന്താ... ഇങ്ങനെ എന്നമട്ടിൽ അവളങ്ങനെ നിന്നു.... സുമതി അവന്റെ ചെയ്തി കണ്ട് വാണിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു... അവളതിനൊരു ചിരി നൽകി...
 
തുടരും.....