Aksharathalukal

QUEEN OF ROWDY - 43

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ

Part 43

എല്ലാരോടും യാത്ര പറഞ്ഞ് അവർ എയർപ്പോർട്ടിലേക്കിറങ്ങി.Razi ക്ക് മുംബൈയിലേക്ക് ട്രാൻസ്ഫർ കിട്ടിയ കാരണം അവനും ഇവരെ കൂടെ പോകുന്നുണ്ട്.എയർപ്പോട്ടിൽ എത്തിയതും ഡാൻസ് ടീമിലെ ഒട്ടുമിക്ക ആൾക്കാരും ലാൻഡ് ചെയ്തിട്ടുണ്ട്.Archana(Achu),Afsiya mehzin (aami),Minsha fathima (minnu),Thenza febin (Thanu) ഇവരൊക്കെയാണ് ഇവിടെ ലാൻഡ് ചെയ്തിട്ടുള്ളത്.ബാക്കിയുള്ളവര് മുംബൈയിലേക്ക് ആദ്യം തന്നെ പോയിട്ടുണ്ട്.


മണിക്കൂറുകൾക്ക് ശേഷം മുംബൈ എന്ന മഹാനഗരത്തിൽ അവർ കാല് കുത്തി.
മുംബൈ എത്തിയപ്പോൾ തന്നെ നേരം ഒരുപാട് ഇരുട്ടിയിരുന്നു.ജാസിന്റെ ഫ്രണ്ട് മുഖേന തിരിച്ച് വരുന്നത് വരെ താമസിക്കാനായി അവിടെ ഒരു വീട് കണ്ട് വെച്ചിരുന്നു.വരുന്ന വഴിക്ക് ഫുഡ് കഴിച്ചതോണ്ട് വീട്ടിലെത്തിയതും എല്ലാരും ഒറ്റ മറിയലായിരുന്നു ബെഡിലേക്ക്.യാത്രാക്ഷീണം കാരണം കിടന്നപ്പോൾ തന്നെ ഉറങ്ങുകയും ചെയ്തു.



*********



*ഇതേസമയം മുംബൈ ആർട്സ് ആന്റ് സ്പോർട്സ് സ്കൂൾ ഹോസ്റ്റലിൽ*


"ഡാ അവർ എത്തിയിട്ട് വിളിച്ചൊ"


"ഇല്ലെടാ ചിലപ്പൊ കിടന്ന് കാണും"


"യാത്രാക്ഷീണം ഉണ്ടാവും"


"എന്നാലും ഒന്ന് വിളിച്ച് നോക്ക് zidhu.അറിയാത്ത സ്ഥലം അല്ലെ"


"ഡാ റിഷു അതിന് അവളുമാര് ഒറ്റക്കല്ലല്ലോ കൂടെ മൂന്നെണ്ണം വേറെ ഇല്ലെ"


"അവന്മാരൊക്കെ കിടക്ക കണ്ടാൽ കുംഭകർണനാണ്"


അപ്പോഴാണ് zidhu ന്റെ ഫോൺ റിംഗ് ചെയ്തത്.ആരാന്ന് നോക്കിയതും അവന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി വിരിഞ്ഞു.


അവന്റെ മുഖത്തെ ചിരി കണ്ടതും അവൻ കോൾ എടുത്ത ഉടനെ ഒരുത്തൻ ഫോൺ വാങ്ങി സ്പീക്കറിലിട്ടു.


"ഹേയ് കാന്താരി,,സുഖല്ലെ"


"Zaaiiin....😬"


"എന്തിനാടി കിടന്ന് കാറുന്നെ മെല്ലെ വിളിച്ചാലും എനിക്ക് കേൾക്കാം"Zain.


"മര്യാദക്ക് കിടന്ന് ഉറങ്ങിയ എന്നെ ഉണർത്തിയിട്ട് പാതിരാത്രി സുഖല്ലേന്ന് ചോദിച്ചാൽ പിന്നെ ഞാൻ കെട്ടിപ്പിടിച്ച് ഉമ്മ തെരാട"

കുട്ടി എക്സ്ട്രീം ഹീറ്റിലാണ്🤭.


"ആ ടെമ്പറേച്ചർ ഒന്ന് കുറയ്ക്കാവോ"റിഷു.


"നിങ്ങൾ എത്തിയോ ഇല്ലയോ എന്നറിയാതെ ഞങ്ങളിവിടെ ഉറക്കം ഒഴിച്ച് ഇരിക്കുമ്പോൾ നിന്നെയൊക്കെ ഞങ്ങൾ ഉറക്കി തെരാടി"


"Mr. Krishna vishvanadh എന്ന krsh.നിന്റെ പെണ്ണ് ഇവിടെ വെട്ടിയിട്ട വാഴ പോലെ കിടന്ന് ഉറങ്ങുന്നുണ്ട്.എന്നാ പിന്നെ അവൾക്ക് വിളിച്ചാൽ പോരെ.എല്ലാരും എന്തിനാ എന്റെ ഫോണിൽ വിളിക്കുന്നെ"


"""ചുമ്മാ"""


"എന്നിട്ടെപ്പൊ ലാൻഡായി"

ഇതു വരെ Zaara യുടേയും ബാക്കി മൂന്നിന്റേം സംസാരം കേട്ട് നിന്ന zidhu ചോദിച്ചതും Zaara ഒന്ന് കൂളായി.


"8 മണിക്ക് എത്തി.വന്നപ്പൊ തന്നെ ആ ക്ഷീണത്തിൽ ഒന്ന് മയങ്ങി പോയി".


"മ്മ്"


"അപ്പൊ എങ്ങനെയാ നാളെ ഇങ്ങോട്ട് ഷിഫ്റ്റ് ആവല്ലെ"


"ഹാ..വാർഡനോട് പറഞ്ഞിട്ടുണ്ട്.പിന്നെ ഇക്കു (Razi) എന്ന ജോയിൻ ചെയ്യുന്നെ"zidhu.


"നാളെ ജോയിൻ ചെയ്യണം.അവിടെ അടുത്തൊരു റൂം നോക്കിയിരുന്നു.ഞങ്ങൾ വിടൂല പറഞ്ഞ് ഇവിടെ തന്നെ നിർത്തിയിട്ടുണ്ട്.


അങ്ങനെ ഒരുപാട് നേരം അവരോട് സംസാരിച്ച് അവൾ ഫോൺ കട്ടാക്കി കിടന്നു.അവരും അപ്പോൾ തന്നെ ഉറങ്ങാനായി കിടന്നു.കൊല്ലങ്ങൾക്ക് ശേഷം Zaara യുമൊത്ത് ഒന്നിച്ച് നിൽക്കാൻ പോവുന്നതിന്റെ സന്തോഷം zidhuന്റെ മുഖത്തുണ്ടായിരുന്നു.അവന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ ബാക്കി മൂന്ന് പേരുടേയും മനസ്സും നിറഞ്ഞു.zaaraയെ അവന് എത്രത്തോളം ഇഷ്ടമാണെന്ന് അവർക്ക് നന്നായി അറിയാം.Zaaraക്കും അവനെന്ന് വെച്ചാൽ ജീവനാണ്.ഒരു നിമിഷം ഇന്ന് അവർ രണ്ടുപേരും പിരിഞ്ഞ് നിറക്കുന്നത് ആലോചിച്ചതും അവരുടെ സന്തോഷം പതിയെ കെട്ടടങ്ങി.അതിനെക്കുറിച്ചാലോചിച്ച് അവർ പതിയെ ഉറക്കത്തിലേക്ക് വീണു.


"*ഇനി ഈ കുടുംബവുമായി Ashil Zidhan ന് ഒരു ബന്ധവും ഇല്ല.ഇപ്പൊ ഇറങ്ങിക്കോണം ഈ വീട്ടിൽ നിന്ന്*"


അലി അഹമ്മദിന്റെ വാക്കുകൾ ചെവിയിൽ മുഴങ്ങിയതും ഉറക്കത്തിൽ നിന്നും zidhu ഞെട്ടിയുണർന്നു.


"ഒരു ബന്ധവും പറഞ്ഞ് ഈ വീടിന്റെ പടി ചവിട്ടി പോവരുത്"


"അലി അഹമ്മദിന് ഇനി ഇങ്ങനെയൊരു മകനില്ല"


"ഉപ്പ പ്ലീസ് zidhuനെ പറഞ്ഞ് വിടല്ലെ"


"അകത്തേക്ക് കയറി പോടി"


അലി അഹമ്മദിന്റേയും Zaaraയുടേയും വാക്കുകൾ അവന്റെ ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.അതോടൊപ്പം തന്നെ തന്നിൽ പിടിമുറുക്കിയ Zaaraയുടെ കൈ വിടുവിച്ച് കൊണ്ട് ആ വീടിന്റെ പടി ഇറങ്ങുമ്പോൾ തന്നെ നോക്കി നിൽക്കുന്ന ആ നിറഞ്ഞ കണ്ണുകൾ അവന്റെ മുന്നിൽ തെളിഞ്ഞ് വന്നു.പഴയ കാര്യങ്ങളോരോന്നും ആലോചിക്കുന്തോറും അവന്റെ കണ്ണുകൾ നിറഞ്ഞ് തുടങ്ങി.


ഇതേസമയം Zaara യുടെ ഉള്ളിലും zidhu ആ വീടിന്റെ പടി ഇറങ്ങുന്നതും ഇറങ്ങുന്നതിന് മുമ്പായി തന്നെ ചേർത്ത് പിടിച്ച് നെറ്റിയിൽ ചുംബിക്കുമ്പോൾ നിറഞ്ഞൊഴുകിയ അവന്റെ കണ്ണുകളും തെളിഞ്ഞ് വന്നു.പഴയതോരോന്നും ആലോചിക്കുന്തോറും അവൾക് കണ്ണുനീരിനെ പിടിച്ച് നിർത്താൻ കഴിയാതെയായി.


*ആ രാത്രിയെ കൂട്ടുപിടിച്ച് അവർ ഇരുവരും തേങ്ങി*



***********



"പപ്പ"


മകന്റെ വിളി കേട്ടതും ലാപ്പിലെ വർക്കിൽ മുഴുകിയിരുന്ന കാസിം ലാപ്പിൽ നിന്നും മുഖമുയർത്തി അവനെ നോക്കി.ആരോടോ ഉള്ള ദേഷ്യം അവന്റെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു.


"ആരോടാടാ ഇത്ര ദേഷ്യം"


"പപ്പ ഒന്നും അറിയാത്ത പോലെ കളിക്കല്ലേ"


"അതിനിപ്പോ ഞാൻ എന്ത് ചെയ്ത്.അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ പോലെ ആരോടോ ഉള്ള ദേഷ്യം എന്നോട് തീർക്കുന്നതെന്തിനാ"


"പപ്പ,,ഞാൻ പറഞ്ഞതല്ലേ അവർ ഒരു കാരണവശാലും ഈ പ്രോഗ്രാമിന് വരരുതെന്ന്.അപ്പൊ 'അവരെ കാര്യം ഞാൻ നോക്കിക്കോളാം' എന്ന് പറഞ്ഞ് പോയിട്ട് ഇന്ന് അവര് ഇവിടെ എത്തിയിട്ടുണ്ട്"


"അതിന്"


"എന്താ പപ്പന്റെ ഉദ്ദേശം.നെക്സ്റ്റ് വീക്ക് പ്രോഗ്രാം ആണ്.എന്ത് ചെയ്തിട്ടാണേലും വേണ്ടില്ല അവര് പങ്കെടുക്കരുത്"


"ഹേയ്,കൂൾ മാൻ.... ഒരാഴ്ചയല്ലെ പ്രോഗ്രാമിനൊള്ളു.അതിനിടയിൽ അവരെങ്ങനെ മാസ്റ്റർനെ തിരഞ്ഞ് പിടിച്ച് പ്രാക്ടീസ് നടത്തും"


"What"


"സിമ്പിൾ...അവരെ പൊക്കുന്നതിന് പകരം അവരെ മാസ്റ്ററെ അങ്ങ് പൊക്കി"


കാസിം പറഞ്ഞത് കേട്ടതും അവന്റെ ചുണ്ടിൽ നിഗൂഢമായൊരു ചിരി വിരിഞ്ഞു.


"എന്നിട്ട് അയാൾ എവിടെ"


"ഗെസ്റ്റ് ഹൗസിലുണ്ട്"


ഇനി അവർ പ്രോഗ്രാമിന് പങ്കെടുക്കില്ല എന്ന ആശ്വാസത്തോടെ അതേ ചിരിയോടെ അവൻ പ്രാക്ടീസ് ഹാളിലേക്ക് പോയി.




*********


രാവിലെ തന്നെ zidhu വും ഗാങ്ങും എത്തി.Razi ഡ്യൂട്ടിക്ക് ജോയിൻ ചെയ്യാൻ വേണ്ടി രാവിലെ തന്നെ ഇറങ്ങിയിരുന്നു.Zidhu,Zaara,Fari,Mufi,Jinu,Minnu,Rishu,Aami,Krsh,Achu,Zain, Thanu ഇവരാണ് ഡാൻസ് ടീം.അതായത് *TEAM ROCKSTAR*.




(തുടരും)