സമയം വൈകിയിരിക്കുന്നു... കിടക്കാനുള്ള സമയം അതിക്രമിച്ചിട്ടും മിഴികളിൽ ഉറക്കം തഴുകുന്നില്ല.... ജാലകവാതിൽ തുറന്നു നിലാവിന്റെ ശോഭയിൽ മനോഹരിയായ വാനം നോക്കി നിൽക്കുന്ന വേളകളിൽ എന്നിലെ ഭ്രാന്ത് പൂക്കുന്നു... അവ വരികളായി പകർത്തിയ ശേഷം മാനത്തു നോക്കി മൗനമായി ഞാൻ ആലപിക്കാറുണ്ട് ആ വരികൾ... അടുത്ത ദിനത്തിന്റെ വരവറിയിച്ചുകൊണ്ട് പൊൻകിരണങ്ങൾ ഭൂമിയെ തൊട്ടുണർത്തുമുന്നേ അതിതീവ്ര പ്രകാശം നൽകി ആ കടലാസു തുണ്ടുകൾ അഗ്നിക്കിരയായിരിക്കും...
എന്നിലെ പ്രകാശം കാണാതെ പോയ ഭ്രാന്തുകൾ ഏറെയാണ് ... ഇനിയും ഇനിയും വരാനിരിക്കുന്നതും അതിലേറെ