Aksharathalukal

QUEEN OF ROWDY - 45

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ
Part 45


8:00 AM


*മുംബൈയിലെ പ്രമുഖ പ്രോഗ്രാം സെന്റർ ആയ Milaya സ്റ്റേഡിയത്തിൽ*(സ്റ്റേഡിയത്തിന്റെ നെയിം സാങ്കൽപ്പികമാണ്)

"Guys,,Now We Are Start Our National Dancing Champion Programme.Are you ready..."


"Yaah...."


പ്രോഗ്രാമിന്റെ ഏങ്കർ ചോദിച്ചതും കാണികൾ ആവേശത്തോടെ കൂവാൻ തുടങ്ങി.പ്രോഗ്രാമിന് പങ്കെടുക്കുന്ന ടീംസെല്ലാം അവസാന ഒരുക്കത്തിലാണ്...


"At first Team Victors on the stage.Plz welcome...."



അവർ സ്റ്റേജിലേക്ക് കയറിയ ഉടനെ തന്നെ സോങ് പ്ലേ ആയി.നല്ല അടിപൊളി പെർഫോമൻസ് കാച്ചി അവർ ഇറങ്ങി.അങ്ങനെ ഓരോരുത്തരുടേയും പ്രോഗ്രാം നടന്നുകൊണ്ടിരുന്നു.ഒരുവിധം ടീംസിനെ ഒക്കെ വിളിച്ചു.അങ്ങനെ Team Vampires ന്റെ ഊഴമെത്തി.ഇത്ര നേരമായിട്ടും Rockstarsനെ കാണാത്തത് കൊണ്ട് തന്നെ അവർ അവരുടെ പ്ലാൻ വർക്കായ സന്തോഷത്തിലായിരുന്നു.എന്നാൽ Rockstarsനെ പ്രതീക്ഷിച്ച് നിൽക്കുന്ന കാണികൾക്ക് അതൊരു വലിയ നിരാശയായിരുന്നു.


    🎶 Sonwali saloni
     Aadayein mann mohni
     Teri jaisi beuty
     Kisi ki bhi nahi honi🎶


Team vampires ം കളിച്ചിറങ്ങി.ഏങ്കർ സ്റ്റേജിലേക്ക് കയറി വന്നതും Rockstars വരുമോ ഇല്ലയോ എന്നറിയാൻ വേണ്ടി കാണികൾ ആകാംക്ഷയോടെ സ്റ്റേജിലേക്ക് നോട്ടമെത്തിച്ചു.മുഖത്ത് ഒരു ഭാവവും ഇല്ലാതെ ഏങ്കർ പറഞ്ഞ് തുടങ്ങി.



"We know you're all thinking about Rockstars, but ... because of some difficulty ... they're late.Now we proudly welcome Team Rockstars"


ആദ്യം വലിയ ഭാവമൊന്നും ഇല്ല്യാതെ പറഞ്ഞ് അവസാനം വളരെ ആകാംക്ഷയോടെ ഏങ്കർ പറഞ്ഞതും അതു വരെ ശോകം അടിച്ചിരുന്ന കാണികൾ ആവേശത്തോടെ അവരെ പേര് വിളിച്ച് കൂവാൻ തുടങ്ങി.ഈ സമയം Team vampires അക്ഷരാർത്ഥത്തിൽ ഞെട്ടി നിൽക്കുകയായിരുന്നു.അവരെ പ്രോഗ്രാം തുടങ്ങി.അവർ ഓരോരുത്തരും സ്റ്റേജിൽ അവരുടെ പൊസിഷനിൽ നിന്ന് കളിക്കാൻ തുടങ്ങി.




🎶Woo..!
     Pehla ta kudi ne
     Ludhiana vi ni
     tappeya si
     Tappeya si
     Pehla ta kudi ne
     Ludhiana vi ni
     tappeya
     Puchhe bina gharo
     baahr per vini
     rakheya
     Jada dimandam ji
     Shehar vich aai
     Bas party diya galla
     Kardi rehnthi ah🎶




കളി കഴിഞ്ഞ് അവർ ഇറങ്ങിയതും Team vampires ഒരു പകപ്പോടെ അവരെ തന്നെ നോക്കി നിന്നു.കാരണം അവിടെ അരങ്ങേറിയതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ഡാൻസ് അവരുടേതായിരുന്നു.


എന്നാലും ഇവരെങ്ങനെ കളിച്ചു എന്ന് ചിന്തിച്ചപ്പോഴാണ് അവർക്ക് പറ്റിയ തെറ്റ് അവർ മനസ്സിലാക്കിയത്.യാസിയെ Rockstars തോൽക്കുന്നത് കാണാൻ വേണ്ടി കെട്ടഴിച്ച് വിട്ടിരുന്നു.ആക്കാര്യം പറഞ്ഞിരിക്കുന്നതിനിടയിൽ ഡോറിൽ മുട്ട് കേട്ടതും റിഫ പോയി വാതിൽ തുറന്നു.റിഫ, ഷിബിൻ, വൈശാഖ്, ശ്വേത, പ്രവീൺ, പാർവതി, അശ്വിൻ,തേജ ഇവരാണ് Team vampires.


റിഫ മുറി തുറന്നതും മുന്നിൽ നിൽക്കുന്ന യാസിയെ കണ്ട് അവൾ അവനെ ഒന്ന് തറപ്പിച്ച് നോക്കിയെങ്കിലും അവന് പിറകെയായി Rockstarsനെ കൂടെ കണ്ടതും അവളൊന്ന് പതറി.എന്നാലും അതൊന്നും പുറത്ത് കാണിക്കാതെ അവരെ നോക്കി പുച്ഛിച്ചു.


"ഹ്മ്..എന്താ ഇവടെ..."റിഫ.



"ഞങ്ങൾക്ക് ഉള്ളിലിരിക്കുന്ന മഹാന്മാരെ സന്ദർശിച്ചാൽ കൊള്ളാം എന്നുണ്ട് 😌"ഫാരി.


"മാറി നിക്ക് കൊച്ചേ അങ്ങോട്ട്"യാസി.


മുന്നിൽ തടസ്സമായി നിൽക്കുന്ന റിഫയെ തള്ളിമാറ്റി അവർ അകത്തേക്ക് കയറി.ഉള്ളിലേക്ക് കയറി വെരുന്നവരെ കണ്ടതും സോഫയിലിരുന്നവർ പെട്ടെന്ന് എഴുന്നേറ്റു.


"ദേ നോക്ക്യേ..നമ്മളെ കണ്ടപ്പൊ ബഹുമാനം കൊണ്ട് എഴുന്നേറ്റത്"ജിനു.


"ഇത്രക്ക് ബഹുമാനം ഒന്നും വേണ്ട ബഡ്ഡീസ്...ഇരുന്നോളു"Zain


അത് കേട്ട് vampires കലിപ്പിൽ അവനെ നോക്കി.


"ശ്യേ...ഇവരോടിങ്ങനെ നോക്കല്ലേ പറ,,, എനിക്ക് നാണം വരുന്നു"


അവരെ നോട്ടം കണ്ട് ചെക്കൻ രണ്ട് കൈ കൊണ്ടും മുഖം പൊത്തി നിലത്ത് കളം വരച്ച് പറഞ്ഞതും Rockstars ചിരികടിച്ച് പിടിച്ച് അവരെ നോക്കി.അതൂടെ ആയതും vampires അവരെ ദേഷ്യം മുഷ്ട്ടി ചുരുട്ടി ഒരു വിധം കണ്ട്രോൾ ചെയ്തു.


"മാസ്റ്ററെ അങ്ങ് പൂട്ടിയിട്ടാൽ ഞങ്ങൾ കളിക്കില്ലാന്ന് കരുതിയൊ മക്കൾസ്.."


zidhu ന്റെ ചോദ്യം കേട്ടതും അവർ യാസിയെ നോക്കി.അവൻ പുരികം പൊക്കി അവരെ തന്നെ നോക്കി നിൽക്കുകയാണ്.


"ഞാൻ അപ്പോഴേ പറഞ്ഞതാ ഞാനില്ലേലും ഇവര് കഴിക്കുമെന്ന്"യാസി.


"ഹേയ് ഇവൻ ഇല്ലായിരുന്നെങ്കിൽ ഡാൻസ് ഇത്ര പെർഫക്ട് ആവില്ലായിരുന്നു.കാരണം മാസ്റ്റർടെ സ്ഥാനത്ത് വേറാരേലും ആവശ്യമായി വന്നേനെ.പ്രോഗ്രാം തുടങ്ങുന്നതിന് മുന്നെ മാസ്റ്റർ എത്തിയത് കൊണ്ട് ആ പ്രോബ്ലം സോൾവായി"krsh.


"പ്രോഗ്രാമിന് മുന്നേ മാസ്റ്ററെ വിട്ടതിന് ഒരു ബിഗ് താങ്ക്സ് ഉണ്ട്ട്ടാ..😌"ജിനു.


"റിസൾട്ട് വന്നിട്ടില്ലല്ലോ... വന്നിട്ട് പോരെ ഒരു കൂടിക്കാഴ്ച"അശ്വിൻ.


അവര് സെലക്ട് ചെയ്യപ്പെടുമെന്ന് അറിയാമെങ്കിലും അവരെ മുന്നിൽ പിടിച്ച് നിൽക്കാനുള്ള ശ്രമമായിരുന്നു അത്.


"റിസൾട്ട് ഇവിടെ മുഖ്യം അല്ല.. കളിയാണ് മുഖ്യം 😌"Zain.


"എല്ലാ പ്രാവശ്യവും നിങ്ങൾ തന്നെ ജയിച്ചാൽ ഒരു ത്രിൽ കിട്ടത്തില്ലല്ലോ...കളി ഇനിയും കിടക്കല്ലെ.. നല്ല നല്ല കളികളൊക്കെ നമ്മക്ക് കൊണ്ട് വരാമെന്നെ"ഷിബിൻ.


എന്തോ അർഥം വെച്ച മട്ടിലുള്ള അവന്റെ സംസാരം കേട്ട് കാര്യപ്പെട്ട എന്തോ പണി വരാൻ പോകുന്നുണ്ടെന്ന് Rockstarsന് മനസ്സിലായെങ്കിലും അത് അവര് ഇത്രയും നേരം കണ്ട്രോൾ ചെയ്ത് നിന്ന ദേഷ്യം കൂട്ടിയേ ഒള്ളു.അരിച്ച് കയറിയ ദേഷ്യത്തിൽ റിഷു അവനെ ചവിട്ടി വീഴ്ത്തി അത് കണ്ട് അവന്റെ ഫ്രണ്ട്സ് റിഷൂന്റെ നേരെ വന്നതും അവരെ കാര്യം ബാക്കിയുള്ളവര് ഏറ്റെടുത്തു.


കൂട്ടത്തിലെ കലിപ്പന്മാരായ zidhu,krsh,റിഷു,ഫാരി ഇവരെ ഒക്കെ കളത്തിലിറക്കി Zainം ജിനുവും യാസിയും ഗാലറിയിൽ ഇരുന്ന് കളികണ്ടു.അങ്ങനെ ഫൈറ്റ് ഒരുവിധം അവസാനിക്കാറായതും Zainഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അവരടുത്തേക്ക് നടന്നു.


"അളിയൻ ക്ഷീണിച്ചെന്ന് തോന്നുന്നു.ഇനി കുറച്ച് നേരം റസ്റ്റെടുക്ക്"Zain.


വൈശാഖിനെ ഇട്ട് പെരുമാറുന്നതിനിടെ ഫാരിയോടായി അവൻ പറഞ്ഞതും ഫാരി അവനെ ഒന്ന് നോക്കി.


"ഞാൻ റസ്റ്റ് എടുത്തിട്ട് നിനക്ക് എന്തിനാണാവോ.."ഫാരി.


"ഒന്ന് മേലനക്കാനാടാ പട്ടി.മാറി നിക്ക് അങ്ങോട്ട് 😤"Zain.


"ഓ ആയിക്കോട്ടെ തമ്പ്രാ..കണക്കിന് വാങ്ങിച്ച് വാ.ഞാനെന്തായാലും ക്ഷീണിച്ചു"ഫാരി.


ഫാരി അവിടെ ഉള്ള ചെയറിൽ ഇരുന്നത് കണ്ട Zain വൈശാഖിനെ നോക്കി അവന്റെ ക്യൂട്ട് മോന്ത വെച്ച് നല്ല അസ്സൽ പുഞ്ചിരി അങ്ങ് പാസ്സാക്കി.അത്രയും അടി കൊണ്ട് അവശനായിട്ടും മുന്നിൽ Zain വന്ന് നിന്നപ്പൊ അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.




(തുടരും)



മനപ്പൂർവ്വം ലെയ്റ്റ് ആക്കുന്നതല്ല.. സ്കൂൾ തുറക്കും എന്നറിഞ്ഞതോടെ ട്യൂഷൻ തുറന്നിട്ടുണ്ട്.അതുവരെ ഓൺലൈൻ ക്ലാസ്സ് ആയോണ്ട് നോട്ട് ഒക്കെ ഫുൾ കമ്പ്ലീറ്റ് ആയിരുന്നു 😝😝...അതോണ്ടെന്നെ ഇപ്പൊ എടങ്ങേറായി നിക്കാണ്☹️.. ഇപ്പൊ ഒന്ന് ശെരിയായി വരുന്നുണ്ട്.ഇനി ഇത്ര ലെയ്റ്റ് ആവാണ്ട് നോക്കാം 😌