Aksharathalukal

ഋതുമതി ..... അവള്

സ്നേഹമെന്ന ഇളം തേനോലിയാൽ
ചാലിച്ച് സ്നേഹിച്ചു....പെണ്ണായി 
പിറന്നവൾ കുഞ്ഞിളം മെയ്യും കാലും , വളർന്നതും പ്രകൃതി
മാറിലവൾ ഋതു വായി....

പുത്തൻ ഉടുപ്പും ,പുത്തൻ അറിവും
നാണം കൊണ്ടവൾ ഉള്ളിൽ ഊറി
ചിരിച്ചു....
മുതിർന്നവർ പ്രിയരാം ചൊല്ലി കൊടുത്തു മുൻ വിചാരങ്ങളും
ചിട്ടയും തെല്ലും കൂസലില്ലാതെ

കൃത്യമാ ദിന ചര്യയിൽ  അമ്മകൊരു പൊന്നോമന മകളവ
ൾ അമ്മക്ക് മാറിൽ ചുടു ചിന്തയും
പേറി....

നന്മ തിന്മകൾ വേറിട്ട് കണ്ട് വളരുക
മുൻ ഭാവി തന്നിൽ ഫലമേകുവാൻ
ഈശ്വര  ചിന്തയും മുറുകെ പിടിക്ക
ഇടറാത പോകുകിൽ ഫലമാകുകി
ൽ....

വിദ്യതന്നിൽ വിളമ്പി തരുന്നൊരു
തിരുമുഖമധരത്തിൽ  അറിവിൽ
ഒഴുക്ക ജലം നിറയട്ടെ
അറിവുകൾ ജ്വലികട്ടെ ഉള്ളിൽ
നാളേക്ക് പകരുവാൻ തലമുറ
വിളയട്ടെ ഈ ഭൂവിൽ....

അവള് ഋതു വാകുകിൽ നന്മകൾ
മാത്രം നേർന്ന് സ്ത്രീത്വത്തിൻ
ഭഗ്യമിതല്ലോ.....


                       ✍️രചന
         ജോസഫ് കരമനശേരി