ജനവാതിലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ തൊട്ടടുത്ത് പുതിയ വീടിൻ്റെ പണി തുടരുന്ന കാഴ്ച്ചകൾ.
വീടിൻ്റെ ഹാളിൽ കുട്ടികളുടെ കളിയും ചിരിയും പിന്നെ വഴക്ക് കൂടുന്നതും കേൽക്കാം.
ആ വാടക വീടിൻ്റെ മുറിയിൽ ബെഡിൽ ഇരിക്കുകയാണ് അയാൾ. സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു.
റേഡിയോയിൽ നിന്നും ചലച്ചിത്ര ഗാനങ്ങൾ കേൽക്കുന്നുണ്ട് എങ്കിലും തൊട്ടടുത്ത് പണി ചെയ്യുന്ന ആരുടേയോ ഫോണിൽ നിന്നുള്ള ഗാനങ്ങൾ.
പെട്ടെന്ന് ചാരിയ വാതിൽ തള്ളി തുരന്ന് അയാളുടെ പെൺകുട്ടി കഴുകിയ വസ്ത്രങ്ങൾ കൊണ്ടന്ന് വെച്ചു പോയീ.
അയാൾ കുറച്ച് നേരം ബെഡിൽ കിടന്നു. ആൾ സഞ്ചാരമില്ലാത്ത റൂം പോലെ ജനൽ കമ്പികളിലും മുകളിലും മാറാല തൂങ്ങി കിടക്കുന്നു.
അയാൾക്ക് മരുന്ന് സാധനങ്ങൾ വാങ്ങിച്ച് കൊണ്ട് വരാൻ വല്ല ഓട്ടോക്കാരെ വിളിക്കണം.
സമയം കുറച്ചായപ്പോൾ തൻ്റെ ഫോണെടുത്ത് ഓട്ടോറിക്ഷക്കാരുടെ നമ്പറുകൾ നോക്കി....
അതിൽ ഒന്ന് ഡയൽ ചെയ്തു.
കുറച്ച് കഴിഞ്ഞപ്പോൾ അത് കട്ട് ആവുകയും ചെയ്തു.
തനിക്ക് മരുന്ന് പിന്നെയും ചിലതൊക്കെ വാങ്ങിക്കണം.
എല്ലാറ്റിനും കുട്ടി പൈസ ചെറുതായി കണക്കാക്കി നോക്കുമ്പോൾ ആയിരം രൂപക്ക് മുകളിൽ വരും.
ഒട്ടോറിക്ഷ പോകുബോൾ എന്തെങ്കിലും കഴിക്കാനും വാങ്ങിക്കാമെന്ന് അയാൾ കരുതി. ഏതായാലും ഓട്ടോ കാർക്ക് വാടക കൊടുക്കണം..
ബെഡിൽ ചാരി കണ്ണുകളടച്ച് അയാൾ കിടന്നു.
ഉടൻ ഫോൺ നിന്നും റിംങ്ങ് ട്യൂണിൻ്റെ നേരിയ ശബ്ദം കേട്ട് ആരാണ് തന്നെ വിളിക്കുന്നത് എന്ന് നോക്കി.
അയാൾ ഒരു ഓട്ടോറിക്ഷാക്കാരൻ അയാളെ വിളിച്ചതാണ് എങ്കിലും മരുന്നിൻ്റെ കടലാസും വേണ്ട സാധനങ്ങളും വാട്സ് അപ്പിൽ ഇടാൻ പറഞ്ഞു.
ഉടൻ ഫോണെടുത്ത് സാധനങ്ങൾ എഴുതുമ്പോൾ ഒര് പച്ചപയ്യ് അവിടെ വന്നിരുന്നു.
അയാളുടെ കുട്ടി കൊണ്ടന്ന് വെച്ച ആ വസ്ത്രത്തിൻ്റെ മുകളിലും പിന്നെ അത് പറന്ന് തൻ്റെ ചെറിയ ബോക്സിൻ്റെ അവിടെയും പച്ചപയ്യ് പറന്ന് വന്നിരുന്നു.
കഴിഞ്ഞ പ്രാവശ്യം ഇങ്ങനെ പച്ചപയ്യ് വന്നിരുന്നു. പക്ഷെ ആ ദിവസം തന്നെ അയാൾക്ക് ഇന്ദിരാ വികാസ് പെൻഷൻ വന്നിരുന്നു.
അതുപോലെ അയാൾ ഫോണിലെ മെസേജ് എടുത്ത് നോക്കി. സംഭവം ശരിയായിരുന്നു.
പെൻഷൻ വന്നിരിക്കുന്നു.
അയാൾ ആ പച്ചപയ്യ് നോക്കി എങ്കിലും അത് ജനവാതിലൂടെ പുറത്തേക്ക് പോയിരുന്നു.
മണികണ്ഠൻ സി നായർ,
തെക്കുംകര.