ആദിദേവ്... ❤️
🌸_Rishu_🌸
Part :4
ഒന്നുല്ലേലും പാവം അല്ലെ ഞാൻ എന്നെ പോലെ ഇത്രയും നിഷ്കുവായ കുട്ടിയോട് ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ
പിന്നെ ശ്രീ ഏട്ടനോട് സംസാരിക്കാൻ പോകെരുത് എന്നും പറഞ്ഞു
എനിക്ക് ഈ ദേവേട്ടന്റെ അങ്ങോട്ട് മനസ്സിലാക്കാൻ സാധിക്കുന്നില്ല
നീ എന്താ പറഞ്ഞെ ഒന്നുടെ പറ
അത് പിന്നെ ദേവട്ടേനെ എനിക്ക്
അയ്യോ അതല്ല മോളെ അതിന് മുമ്പ് പറഞ്ഞില്ലേ അത് ഒന്നുടെ പറ 😬
അവൾ പറയും മുമ്പേ ഹേമ നടുക്കിൽ കൂടെ പറഞ്ഞു
ഏത് ശ്രീ ഏട്ടനോട് സംസാരിക്കാൻ പോകരുത് എന്ന കാര്യമോ
അതെ അതന്നെ ശ്രീയോട് സംസാരിക്കുന്നത് ദേവിന് പിടിക്കുന്നില്ലല്ലോ അതിന് അർത്ഥം അവന്റെ ഉള്ളിൽ എവിടെയോ നീ ഉണ്ടെന്നാണ് ഇനി എല്ലാം നിന്റെ അടുക്കൽ ആണ് മോളെ
{{അതെ ഹേമമ്മ പറയുന്നതിലും കാര്യം ഉണ്ട് അതെല്ലെങ്കിൽ എന്നോട് ഇനി ഒരിക്കലും ശ്രീ ഏട്ടനോട് സംസാരിക്കരുത് എന്ന പറയില്ലല്ലോ അവൾ മനസ്സിൽ ആത്മവിച്ചു }}
{{മോനെ ദേവ ഈ ആദി ഏറെ വൈകാതെ നിന്നെ പ്രണയത്തിൽ വീതും നീ കാത്തിരുന്നോ }}
"ഹലോ ഡീ പെണ്ണെ ഇപ്പൊ തന്നെ അവനുമായുള്ള സ്വപ്നം കണ്ടിരിക്കണോ"
അവൾ ഓരോന്ന് മനസ്സിൽ ആത്മവിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ഹേമ അവൾക്ക് നേരെ വിരൽ നൊടിച്ചു കൊണ്ട് പറഞ്ഞു
ഹേ ഹേമമ്മ എന്താ പറഞ്ഞേ ഞാൻ കേട്ടില്ല
നീ ഇപ്പൊ തന്നെ അവനെ സ്വപ്നം കണ്ടു തുടങ്ങിയോന്ന്
അപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു
അപ്പോഴേക്കും അശോകൻ അങ്ങോട്ടേക്ക് വന്നു
"തന്റെ മകളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു മറ്റനാളെ നമ്മൾ എല്ലാവരും തറവാട്ടിലേക്ക് പോകും അവിടെത്തെ കുടുംബ ക്ഷേത്രത്തിൽ വെച്ചാണ് മോൾടെയും ദേവന്റെയും കല്യാണം...
"അഭിയും അനികുട്ടനും നാളെ രാത്രി വരും അവരെയും കൂട്ടി മറ്റന്നാളേ രാവിലെ തന്നെ തറവാട്ടിലേക്ക് പുറപ്പെടാം"
ഹായ് ഏട്ടമാർ നാളെ വരും
"നിങ്ങൾ ഇന്ന് മോൾടെയും മോന്റെയും ജാതകം നോക്കാൻ പോയിരുന്നില്ലേ
അപ്പൊ പൂചാരി എന്താ പറഞ്ഞെ"
ശേഷം ഹേമ അശോകിനോടായി ചോദിച്ചു
"രണ്ടുപേരുടെയും കല്യാണം എത്രയും പെട്ടെന്ന് നടത്തണം എന്ന പൂചാരി പറഞ്ഞത്!!
എന്ന എന്റെ മോൾ കിടന്നോ ഇന്ന് ഒരു ദിവസം അച്ഛനും ഹേമമ്മയും എന്റെ കൂടെ കിടക്കോ പ്ലീസ്...
"പ്ലീസ് അച്ഛേ മോൾ എന്നും പറയറൊന്നും ഇല്ലല്ലോ ഇന്ന് മാത്രം അല്ല "
"ശരി മോൾക്ക് വേണ്ടി ഇന്ന് ഒരു ദിവസം ഞാനും ഹേമയും നിന്റെ കൂടെ കിടക്കാം "
അവർ രണ്ടു പേരും രണ്ടു അറ്റത്തായി കിടന്നു ആദി അവരെ നടുക്കലും കയറി കിടന്നു മൂവരെയും നിദ്ര ദേവി പുൽകി
🌸💜🌸
"മോനെ മോൾടെയും മോന്റെയും വിവാഹം എത്രയും പെട്ടന്ന് നടത്തണം എന്ന പൂചാരി പറഞ്ഞത് നമ്മൾ തറവാട്ടിലേക്ക് മറ്റനാളെ പോകും അവിടെത്തെ കുടുംബ ക്ഷേത്രത്തിൽ വെച്ചാണ് നിങ്ങളുടെ കല്യാണം!!
നിങ്ങൾ തീരുമാനിച്ചത് പോലെ നടക്കട്ടെ
ശേഷം ദേവ് സുമിത്രയുടെയും വിനയന്റെയും മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു
അതും പറഞ്ഞു കൊണ്ട് അവൻ സ്റ്റൈർ കയറി അവന്റെ റൂമിലേക്ക് പോയി
""""""""''''''''"”"""""""""""""""""""""''"'''"""""""'''''''''''''''''''
അവൻ നേരെ റൂമിലേക്ക് വന്നു അവിടെ ഉള്ള വസ്തുക്കൾ എല്ലാം എറിഞ്ഞു കൊണ്ട് പറഞ്ഞു
ആദിത്യ നിനക്ക് എന്നെ കല്യാണം കഴിച്ചു എന്റെ കൂടെ എന്റെ ഭാര്യ ആയി കഴിയണം അല്ലെ നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടങ്കിൽ അത് ഒരിക്കലും നടക്കാൻ പോകുന്നില്ല 😡
എന്റെ അമ്മയെ ഓർത്ത ഞാൻ ഈ കല്യാണത്തിന് സമ്മതിച്ചത് തന്നെ
വെറുതെ വിടില്ല നിന്നെ എത്രയും പെട്ടന്ന് കല്യാണം നടക്കുമായിരിക്കും പക്ഷെ ഞാൻ നിന്നെ എന്റെ ഭാര്യ ആയി അംഗീകരിക്കാൻ പോകുന്നില്ല വെറുപ്പാ നിന്നോട് എനിക്ക് 😡
🌸💜🌸
പിറ്റേ ദിവസം
അവർ മൂന്നുപേരും രാവിലെ തന്നെ ബ്രേക്ക് ഫാസ്റ്റ് ഒക്കെ കഴിച്ചു
അശോകൻ തന്റെ ബേക്കറി ഷോപ്പിലേക്കും ഹേമയും ആദിയും അടുക്കളയിലേക്കും പോയി
ഇന്ന് ഏട്ടമാർ രണ്ടും വരുന്നത് കൊണ്ട് അവർക്ക് ഇഷ്ട്ടപെട്ട ഭക്ഷണങ്ങൾ ഒക്കെ ഉണ്ടാക്കുക ആയിരുന്നു അവർ
അങ്ങനെ സമയം കടന്നു പോയി രാത്രി ആയി
അവരെ വെയിറ്റ് ചെയ്തിരിക്കുക ആണ് ഹേമയും ആദിയും
അശോകനും വിനയനും ആണ്
അവരെ കൊണ്ട് വരാൻ വേണ്ടി എയർപോർട്ടിലേക്ക്പോയിട്ടുള്ളത്
ഏകദേശം 10 മണി ആയപ്പോൾ അവർ വന്നു
ആദി അവരെ കണ്ടപ്പോൾ സന്തോഷത്തോടെ കെട്ടി പിടിച്ചു
വിട്ടേ വിട്ടേ നീ ഏതാ കെട്ടിപ്പിടിക്കാൻ 🤨
(അനി )
നിനക്ക് എന്നെ അറീലെ Mr അനിരുദ്ധൻ
അത് പറഞ്ഞപ്പോൾ അഭി അവളുടെ ചെവി പിടിച്ചു കൊണ്ട് പറഞ്ഞു ഏട്ടമാരെ പേരെടുത്തു വിളിക്കാൻ മാത്രം വളർന്നോ നീ
സോറി ഏട്ടാ അറിയാതെ പറ്റിപോയത 😁
(അഭിയെ ആദിക്ക് ഭയങ്കര പേടിയാ )
ഞങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് വരാം ഹേമമ്മേ ഞങ്ങൾക്കുള്ള ഫുഡ് എടുത്തു വെക്ക് ട്ടോ അഭി അവരെ മുഖത്ത് തലോടി കൊണ്ട് പറഞ്ഞു
നിനക്ക് ഉള്ളത് ഞാൻ വന്നിട്ട് തരാ ട്ടാ
(അഭി )
അഭി ആദിയോട് അതും പറഞ്ഞിട്ട് ഫ്രഷ് ആകാൻ പോയി
അവർ പോയപ്പോൾ അവൾ കൊഞ്ഞനം കുത്തി
അനി അത് കൃത്യം കാണുകയും ചെയ്തു
അവൻ അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു ശെരി ആക്കി തരാ ട്ടാ
പിന്നെ അവർ ഫ്രഷ് ആയി എല്ലാവരും ഒരുമിച്ചു ഫുഡ് കഴിച്ചു
ആദി അവളുടെ റൂമിലേക്ക് പോയി ബെഡിലേക്ക് മറിഞ്ഞു അവളുടെ രണ്ട് സൈഡിലായി അഭിയും അനിയും കിടന്നു
ഡീ പെണ്ണെ എഴുന്നേറ്റെ ഞങ്ങൾക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്
(തുടരും )