സായാഹ്ന സന്ധ്യയുടെ ചുവപ്പ് രാശി പൂശി ആകാശം സൂര്യനോട് ""പോയി വരൂ""എന്ന് മന്ത്രിച്ചു. മുറിക്കുള്ളിൽ തെളിഞ്ഞ വൈദ്യുതി ബൾബിന്റെ വെളിച്ചത്തിൽ നന്ദശ്രീ മേശമേൽ അടുക്കി വെച്ച പുസ്‌തകങ്ങൾക്കിടയിൽ പരതി, കട്ടിയുള്ള പുറം ചട്ടയാൽ മൂടപ്പെട്ട ഡയറി അവൾ അതിൽ നിന്ന് വലിച്ചെടുത്തു.അക്ഷരങ്ങൾ കോറിയിട്ട ഓരോ താളുകൾ മറിച്ചു നോക്കിയവൾ പുഞ്ചിരി തൂകി. പാതി മുറിഞ്ഞ ഏതോ കവിതയുടെ ഈരടി ചുണ്ടിൽ മൂളി.......... ജനലഴികൾ കടന്ന് തണുത്ത കാറ്റ് മുറിക്കുള്ളിൽ കുസൃതി കാട്ടി. ഡയറിയിൽ കോറിയിട്ട വരികളിൽ വെറുതെ വിരലോടിച്ചു **എന്നിൽ നീ എന്തെന്ന് നിനക്ക് അറിയില്ല, അറിയാൻ നീ ശ്രമിച്ചി