ആദിദേവ്... ❤️
🌸_Rishu_🌸
Part :5
ആദി അവളുടെ റൂമിലേക്ക് പോയി
ബെഡിലേക്ക് മറിഞ്ഞു അവളുടെ രണ്ട് സൈഡിലായി അഭിയും അനിയും കിടന്നു
ഡി പെണ്ണെ എഴുന്നേറ്റെ ഞങ്ങൾക്ക് നിന്നോട് കുറച്ചു സംസാരിക്കാൻ ഉണ്ട്
എനിക്ക് ഉറക്കം വരുന്നു നമുക്ക് പിന്നിട് സംസാരിക്കാം ഏട്ടാ
"പറ്റില്ല ഇപ്പൊ സംസാരിക്കണം നാളെ തറവാട്ടിലേക്ക് പോകുവല്ലേ അവിടെ എത്തിയാൽ പിന്നെ മഷിയിട്ട് നോക്കിയാൽ പോലും നിന്നെ കണ്ടെന്ന് വരില്ല!! (അഭി )
എന്ന സമയം കളയാതെ വേഗം പറ രണ്ടും എന്തന്ന് വെച്ചാൽ...
നിനക്ക് ദേവിനെ ശെരിക്കും ഇഷ്ട്ട....
നിർത്ത്... ബാക്കി ഞാൻ പറയാം നിനക്ക് ദേവിനെ ശെരിക്കും ഇഷ്ട്ടമാണോ എന്നല്ലേ നിങ്ങൾ ചോദിച്ചു വരുന്നത്...
ഏട്ടാ ദേവേട്ടനെ എനിക്ക് എന്റെ പ്രാണനെക്കാളും ഏറെ ഇഷ്ട്ടാ ഏട്ടൻ ഇല്ലാതെ എനിക്ക് ഒരിക്കലും പറ്റില്ല...
അഭിയേട്ടന് മിത്രചേച്ചി യുടെ സ്ഥാനത്ത് മാറ്റാരേലും സൂചിപ്പിക്കാൻ പറ്റോ...
ഇല്ല മിത്ര ഇല്ലാതെ അഭി ഇല്ല...
കേട്ടോ അനിയേട്ടാ അതു പോലെ തന്നെ ആണ് എനിക്ക് ദേവേട്ടനും...
മിത്ര ആരാ എന്നല്ലേ ഇപ്പൊ നിങ്ങളുടെ സംശയം അഭിയേട്ടന്റെ പെണ്ണ് ആണ് മിത്ര എന്റെ പറഞ്ഞു വരുമ്പോൾ എന്റെ ഏട്ടത്തി അമ്മ ആയിട്ടൊക്കെ വരും...
ഹേമമ്മയ്ക്കും അച്ഛയ്ക്കും ഇവരെ ഈ റിലേഷനെ കുറിച്ച് അറിയാ ട്ടാ ചേച്ചിയുടെ വീട്ടിലും അറിയാം
അഭിയേട്ടൻ പഠിക്കുമ്പോൾ തൊട്ടു ഉള്ളത് റിലേഷൻ ആണ് ചേച്ചിയുമായി ചേച്ചി ഇപ്പൊ പിജി കഴിഞ്ഞു ചേച്ചിയുടെ പഠിത്തം കഴിഞ്ഞിട്ട് മാര്യേജ് ഉണ്ടാകും...
എന്നാ പിന്നെ ഞാൻ കിടക്കാം
രണ്ടുപേരും പെങ്ങളെയും കെട്ടിപിടിച്ചു കിടന്നു ഉറങ്ങി
🌸💜🌸
രാവിലെ തന്നെ ഹേമ തന്റെ പണികൾ ഒക്കെ കഴിച്ചു മക്കളെ വിളിക്കാൻ ചെന്നപ്പോൾ മുന്നും ഇത് വരെ എണീറ്റിട്ടില്ല
ദൈവമേ മൂന്നും ഇതുവരെ എഴുന്നേറ്റിട്ടു പോലും ഇല്ല ഏട്ടൻ എല്ലാവരോടും തറവാട്ടിലേക്ക് പോകാൻ റെഡി ആയി ഇരിക്കാൻ പറഞ്ഞിട്ടും ഉണ്ട്
മോളെ ആദി എഴുന്നേറ്റെ മതി ഉറങ്ങിയത്
ഡാ അഭി അനികുട്ടാ എഴുന്നേൽക്ക് മക്കളെ ഇന്ന് അച്ഛമ്മന്റെ അടുത്തേക്ക് പോകാൻ ഉള്ളത് അല്ലെ എന്നും പറഞ്ഞു അവരെ തട്ടി വിളിച്ചു അച്ഛമ്മ എന്ന് കേട്ടപ്പോൾ ആദി എഴുന്നേറ്റു
ഹേമമ്മ എപ്പോഴാ എണീറ്റെ എന്നെ എന്താ വിളിക്കാതെ ഇരുന്നത്...
എത്ര നേരം ആയി പെണ്ണെ നിന്നെ വിളിക്കാൻ തുടങ്ങിയിട്ട് അപ്പോഴാ
ഞാൻ നിങ്ങൾ വിളിച്ചത് അറിഞ്ഞില്ല ഹേമമ്മേ 😁
അവരെ ഒക്കെ എഴുനേൽപ്പിക്ക് എന്നിട്ട് റെഡി ആയിട്ട് വാ ഞാൻ ബ്രേക്ക് ഫാസ്റ്റ് എടുത്തു വെക്കാം...
എന്നും പറഞ്ഞു ഹേമ അടുക്കളയിലേക്ക് പോയി പിന്നെ അവർക്കുള്ള ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ചു കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരും റെഡി ആയി ഫുഡ് കഴിക്കാൻ വന്നു അശോകനും വന്നിരുന്നു അവരുടെ കൂടെ...
ശേഷം അവർ തറവാട്ടിലേക്ക് പോകാൻ ഒരുങ്ങി...
ഹെമേ ആവശ്യം ഉള്ളത് ഒക്കെ എടുത്തില്ലേ ഒന്നും മറന്നിട്ടൊന്നും ഇല്ലല്ലോ...
എല്ലാം എടുത്തു വച്ചിട്ടുണ്ട് ഏട്ടാ ഇനി നമുക്ക് പോകാം ..
🌸💜🌸
അങ്ങോട്ടേക്ക് പോകുമ്പോൾ അച്ഛൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്
ഹേമമ്മ മുൻവശത്തെ സീറ്റിലും ഞങ്ങൾ മൂന്നുപേരും ബാക്ക് സീറ്റിലും ആയിരുന്നു ഇരുന്നത്...
ആദ്യമൊക്കെ ഞങ്ങൾ മൂന്നുപേരും സംസാരിച്ചിരുന്നു പിന്നെ അത് വഴക്കായി അത് കണ്ട അച്ഛയും ഹേമമ്മയും എന്നെ പിടിച്ചു മുന്നിൽ ഇരുത്തി 😁
"മണിക്കൂറുകൾക്ക് ശേഷം ഞങ്ങൾ തറവാട്ടിലേക്ക് എത്തി!!
ഞങ്ങളെ കാത്ത് മുന്നിൽ തന്നെ അച്ഛമ്മയും അച്ഛാച്ചനും ഉണ്ടായിരുന്നു 🥰
ഞാൻ ആദ്യം തന്നെ അവരെ രണ്ടുപേരും പോയി കെട്ടിപിടിച്ചു
"എന്റെ ആദി മോളെ എന്നും പറഞ്ഞു അവർ എന്നെ കെട്ടിപിടിച്ചു "
യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു (അച്ഛമ്മ)
"കുഴപ്പം ഇല്ലായിരുന്നു അച്ഛമ്മേ!!
"എന്റെ കൊച്ചു മോൾ ഒരുപാട് വലുതായി അല്ലെ സുജാദേ"
അച്ഛാച്ചൻ എന്റെ കവിൾ കൈ വെച്ച് കൊണ്ട് അച്ഛമ്മയോടായി പറഞ്ഞു
പിന്നെ എന്നും ഒരേ പോലെ ആവോ മനുഷ്യ (അച്ഛമ്മ )
അതെ നിങ്ങൾക്ക് അവളെ മാത്രം മതിയോ ഞങ്ങളെ ഒന്നും വേണ്ടേ
(അഭി, അനി )
അല്ലേലും നമ്മളെ ഒന്നും ആർക്കും വേണ്ടല്ലടോ (അഭി )
അപ്പോൾ അച്ഛമ്മയും അച്ഛാച്ചനും എന്നെ നോക്കി ഞാൻ അവർക്ക് സൈറ്റ് അടിച്ചു കൊടുത്തു 😉
ദേ ചെക്കാ ആവശ്യം ഇല്ലാതെ വല്ലതും പറഞ്ഞാൽ ഉണ്ടല്ലോ എന്റെൽ നിന്നും നീ അടി വാങ്ങിക്കും പറഞ്ഞില്ല എന്ന് വേണ്ട (അച്ഛമ്മ )
ഞങ്ങൾക്ക് എല്ലാവരും ഒരു പോലെ ആണ് നിങ്ങൾ എല്ലാരും ഞങ്ങളെ മക്കൾ തന്നെ അല്ലെ... ആദി മോൾ ആദ്യം തന്നെ ഞങ്ങളെ കണ്ടപ്പോൾ ഓടി വന്നു കെട്ടിപിടിച്ചു അത്ര തന്നെ (അച്ഛാച്ചൻ )
ഇനി ആരും തർക്കിക്കാനൊന്നും നിക്കണ്ട എന്നും പറഞ്ഞു ഞങ്ങളെ മൂന്നുപേരെയും അവർ കെട്ടിപിടിച്ചു
ഇതെല്ലാം കണ്ട് അശോകനും ഹേമയും പുഞ്ചിരിച്ചു
ഹേമമോളെ അശോകാ മക്കൾ വാ
എന്നും പറഞ്ഞു എല്ലാവരും അകത്തേക്ക് കയറി
അവിടെ ചെറിയച്ഛനും ചെറിയമ്മയും അവരുടെ മക്കളും ഉണ്ടായിരുന്നു
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
അഭി
ആ പിന്നെ എല്ലാവരെയും ഞാൻ പരിജയ പ്പെടുത്തി തരാം എപ്പോഴും ആദി അല്ലെ പറയാ ഇന്ന് ഞാൻ പറയാ
അച്ഛാച്ചന്റെ പേര് (പ്രകാശ്) അച്ഛമ്മ( സുജാത ) അച്ഛാച്ചനും അച്ഛമ്മക്കും നാല് മക്കൾ ആണ് ദേവിന്റെ അച്ഛൻ( വിനയൻ) ആണ് മൂത്തത് താഴെ എന്റെ അച്ഛൻ (അശോകൻ ) താഴെ ഒരു പെങ്ങൾ ഉണ്ട് പാറുന്റെയും ശ്രീടെയും അമ്മ( ശുഭദ്ര ) ഇവരെ ഒക്കെ നിങ്ങൾക്ക് അറിയുവായിരിക്കും ഒന്നുടെ മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതാ
ഇനി പരിചയപെടുത്താൻ ഉള്ളത് ചെറിയച്ഛനെയും ചെറിയമ്മയെയും
ചെറിയച്ഛൻ ( പ്രമോദ് ) ചെറിയമ്മ (പ്രതിഭ )
ഇവർക്ക് രണ്ടു മക്കൾ ആണ്( പ്രണവ് )എന്ന അപ്പുവും( പ്രിയ )എന്ന പൊന്നുവും
പിന്നെ ഈ പൊന്നുനോട് അനിക്ക് ചെറിയ സ്പാർക് ഉണ്ട് ട്ടാ
പിന്നെ എന്റെ മിത്രയുടെ വീടും ഇവിടെ അടുത്ത് തന്നെ ആണ് നമുക്ക് ഏറെ വൈകാതെ അവളെ കാണാം
ഡാ അഭി ഇവിടെ വാ....
(അച്ഛാച്ചൻ )
ദേ എന്നെ അച്ഛാച്ചൻ വിളിക്കുന്നുണ്ട് നമുക്ക് പിന്നെ കാണാ ട്ടാ
"""""""""""""""""""""""""""""""""""""""""""""""""""""""""""""""""
ആദി
അങ്ങനെ ഞാനും അച്ഛമ്മയും എല്ലാരും ഒരുമിച്ചു ഇരുന്ന് സംസാരിക്കുന്ന സമയത്ത് വിനയച്ഛനും സുമിത്ര അമ്മയും ദേവേട്ടനും സിദ്ധുവും വന്നത്.....
(തുടരും )
ഈ ലെങ്ത് പോരെ കമന്റ് ചെയ്യണേ ബോർ ആവുന്നുണ്ടേൽ പറയണം