Aksharathalukal

ഉറങ്ങാത്ത കണ്ണുകൾ

 

 

മനസ്സ് വിട്ടു ഉറങ്ങുവാൻ കണ്ണുകൾ
ദാഹിക്കുന്നു .....
അടയുന്ന കണ്ണുകൾക്കുള്ളിൽ
നിശബ്ദത മാത്രം അറിയാതെ
ഒരുവേള പകലിൻ്റെ ചിന്തകളിൽ
ആ രാത്രി  നിശബ്ദമായ പടിയിറ
ക്കം ...

എൻ്റെ  മൗനത്തിന് വിലയിട്ട വലയം
മിഴി പൂട്ടുവാൻ കഴിയാതെ നെഞ്ചി
ലാകെ ഭാരം.
നിവർന്നു കിടന്നു , ചരിഞ്ഞു കിടന്നു
ഉറക്കം മിഴി ഉഴിയുമ്പോൾ നേരം
ഉണർന്നു കഴിഞ്ഞു...

വീണ്ടുമൊരു പകലിൻ്റെ നിറമാർന്ന
തെരുവിലൂടെ ദിന ചര്യകൾ നിവർന്നു....
സ്വസ്ഥമാ മനസ്സിൻ്റെ കണ്ണാടി മുഖ
ത്ത് ഉറക്കം കരുവാളിച്ച കൺ തടം


ജീവിത ചിലവേറുന്ന ഈ കാലത്തിൽ നിറങ്ങൾ മങ്ങിയ 
മനസ്സും കുറെ മനുഷ്യരിൽ
എൻ്റെ കൺ തടവും  കരുവാളിച്ചു


എപ്പോഴോ കണ്ണടകൾക്കുള്ളിൽ
മിഴി പൂട്ടിയത് കോടികൾ വിലയുള്ള
ഉറക്കം വന്നത് അറിഞ്ഞില്ല....ഉണരുന്ന ഉറക്കത്തെ ഉമ്മവെച്ചുറക്കണമെന്ന ആഗ്രഹം ..



എന്നും നല്ല നിദ്രയിൽ ആണ്ടു ഉണർ ന്നീടുക മനസ്സിന് ആരോഗ്യം 
സുഖമിതല്ലോ പരിചരിച്ചീടാം 
സ്വയം നമ്മുടെ കണ്ണുകളെ....


                      ✍️രചന
           ജോസഫ് കരമനശേരി