❣️short story ❣️
*കീർത്തി.....*
~part 3[last part ]~
✍🏻_jifni_
എമി എന്ന പേര് തെളിച്ചതും മനസ്സൊന്ന് പിടഞ്ഞു....
അവൻ ഇന്ന് തന്നെ പ്രാണനുമായുള്ള വിവാഹം സ്വപ്നം കണ്ടിരിക്കാവും.... ഇനി അവരുടെ ജീവിതമാണ്... ഒരിക്കലും അവൻ ഒരു ശല്യമാവില്ലാന്ന് അവൻ മനസ്സാലെ തീരുമാനിച്ചു...
ഫോൺ എടുത്ത്...
"ഡാ നീ പറഞ്ഞ പോലെ ഒക്കെ ഞാൻ ചെയ്തു. ഇന്ന് നിന്റെ പെണ്ണിന്റെ കയ്യിൽ ഞാൻ മൂതിരം അണിയിച്ചു...." എമി പറഞ്ഞു ഫുള്ളാകും മുമ്പ് എബി ആ സംസാരം നിർത്തിച്ചിരുന്നു.
"ന്താടാ ഇജ്ജ് ഈ പറയുന്നേ അനക് ലെവൽ ഇല്ലാതെ ആയോ ..... അവൾ നിന്റെ പെണ്ണാ നിന്റെ മാത്രം.... ഇന്ന് മുതൽ ലോകത്തിന് മുന്നിൽ അങ്ങനെയാ... അപ്പൊ പിന്നെ നീയും അത് അംഗീകരിചെ പറ്റൂ...."
"ആ... നീ പറഞ്ഞ പോലെ നാളെ കാണണം എന്ന് പറഞ്ഞു അവൾ സമ്മതിച്ചു...അത് എന്തിനാ..." എമി തന്റെ സംശയം ചോദിച്ചു. ഒരു ലോഡ് സംശയങ്ങൾ ഉണ്ട് പക്ഷെ ചോദിച്ചിട്ട് എബി ഒന്നും പറയുന്നില്ല
"എനിക്ക് രണ്ടാളോടും കുറച്ചു സംസാരിക്കാൻ ഉണ്ട്...."(എബി )
"എന്തിന് വേണ്ടിയാടാ നീ അവളെ എനിക്ക് തന്നത്.... നിനക്കവൾ പ്രാണന്റെ പ്രാണനാണെന്ന് എനിക്കറിയ...."(എമി )
"എല്ലാം നാളെ രാവിലെ മനസിലാവും... Good nyt " എന്നും പറഞ്ഞു എബി ഫോൺ കട്ട് ചെയ്തു ....
കണ്ണും അടച്ചു കിടന്നു...
▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️▫️
*[പക്ഷികളുടെ നിർത്താതെ ഉള്ള ശബ്ദം അത് പോലെ വെള്ളം കൊണ്ട് ഗ്രാമത്തിലേക്ക് വന്ന വണ്ടിയുടെ പിറകെ ഓടുന്ന വീട്ടമ്മമാരുടെ ശബ്ദം... ഗ്രാമത്തിലെ മദ്രസയിൽ നിന്ന് ഉള്ള കുട്ടികളുടെ ഉറക്കെ ഉള്ള ശബ്ദം ]*
ഇതെല്ലാം കേട്ടാണ് കീർത്തി ഇന്ന് എണീറ്റത്.... അതിരാവിലെ ഉള്ള അമ്മയുടെ വിളി ഇന്ന് ഉണ്ടായിട്ടില്ല....
അല്ലെങ്കിൽ ഈ ശബ്ദങ്ങളുടെ കൂട്ടത്തിൽ വളർത്ത് മൃഗങ്ങളോട് സംസാരിക്കുന്ന കീർത്തിയുടെ ശബ്ദവും ആ ഗ്രാമത്തിന്റെ ഭംഗി കൂട്ടുന്ന ഒന്നാണ്.
ജനൽ വഴി തന്റെ ഗ്രാമ ഭംഗി ആസ്വദിക്കുമ്പോഴാണ് ഇന്ന് മീറ്റ് ചെയ്യണം എന്ന് എമി പറഞ്ഞത് ഓർമ വന്നത്.
അവൾ പെട്ടന്ന് ഒരു ദാവണിയും ഉടുത്ത് അമ്മയോട് ഫ്രണ്ടിനെ കാണാൻ പോകാന്നും പറഞ്ഞു പോയി...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
എമിയേയും കാത്ത് ബീച്ചിൽ ഇരുന്ന്. അപ്പോഴും മനസിലേക്ക് വന്നത് എബിയുടെ കയ്യും പിടിച്ചു തിരകളെ എണ്ണിയാതായിരുന്നു.....
"ഹലോ..."
ആരോ ബാക്കിൽ നിന്ന് വിളിച്ചതും അവൾ പിറകോട്ടു തിരഞ്ഞു നോക്കി....
അറിയാതെ അവളുടെ നാവുകൾ ആ പേര് ഉച്ചരിച്ചു...
"എബി....."
"എബി മാത്രമല്ല ഞാനും ഉണ്ട്..." എന്നും പറഞ്ഞു എമിയും മുന്നോട്ട് വന്നു...
എന്താ നടക്കുന്നെ എന്നറിയാതെ അവൾ അവരെ രണ്ട് പേരെയും മാറിമാറി നോക്കി...
പെട്ടന്നായിരുന്നു എബി വന്നു അവളുടെ കയ്യിൽ പിടിച്ചത്...
ആദ്യം അവൾ അത് ആഗ്രഹിച്ച പോലെ മനസ്സൊന്ന് തുടുത്തു. പെട്ടന്ന് അവളും ഓർത്ത് ഇപ്പൊ എബി അവളുടെ ആരും എല്ലാന്ന്.
"എന്റെ കയ്യിന്ന് വിട്.... ഞാൻ ഇന്ന് തന്റെ ആരും അല്ല...." എന്നും പറഞ്ഞു അവൾ കൈ കുടഞ്ഞു മാറ്റി... പക്ഷെ അവൻ വിട്ടില്ല.....
"നീ എന്റെ ആരും എല്ലാ എന്നൊന്നും പറയരുത്... പ്രണയമല്ല എന്ന് മാത്രം പറഞ്ഞാ മതി...." എന്നും പറഞ്ഞു അവളുടെ കയ്യും പിടിച്ചു അവൻ നടന്നു പിറകെ എമിയും....
"ഡാ നിന്റെ പെണ്ണിനെയാണ് ഞാൻ പിടിച്ചിട്ടുള്ളത്...നിന്നെക്കാൾ അധികാരം എനിക്കുള്ളത് കൊണ്ടാ ട്ടാ..." എബി എമിയെ നോക്കി കൊണ്ട് പറഞ്ഞു...
ഒന്നും മനസിലാവാതെ അവനെ നോക്കി നിൽക്ക മാത്രമാണ് എമി ചെയ്തത്.
"എന്ത് അധികാരം...." കീർത്തി ഉറച്ചശബ്ദത്തോടെ ചോദിച്ചു.
"പറയാം.... ആദ്യം ഒന്ന് ഇരിക്ക...."
അതും പറഞ്ഞു ആരും ഇല്ലാത്ത ഒരു ഭാഗത്ത് അവർ മണലിൽ ഇരുന്നു.
കീർത്തിക്ക് ഒരുപാട് ഇഷ്ട്ടമുള്ള കാര്യമാണ് തീരത്തെ മണൽ തരികളിൽ ഇരിക്കാൻ... അതറിയാവുന്നത് കൊണ്ടാണ് അവൻ അവിടെ തന്നെ ഇരുന്നത്....
"നിങ്ങളെ രണ്ട് പേരെയും നന്നായി അറിയാ എനിക്ക്.... നിങ്ങൾക്ക് എന്നെയും.... അത് കൊണ്ട് തന്നെ ഞാൻ കിത്തിയെ എമിക്ക് തന്നതിന്റെ കാരണം നിങ്ങൾ അന്വേശിക്കും എന്ന് എനിക്കറിയാം....അതറിയാതെ നിങ്ങൾ നിങ്ങളുടെ ജീവിതം തുടങ്ങുകയും ഇല്ല.... അത് കൊണ്ട് ഞാൻ പറയാണ് അത്... പക്ഷെ ഞമ്മൾ മൂന്നാളെല്ലാതെ നാലാമത് ഒരാൾ അതറിയാൻ ഇട വരരുത്...."
എബി രണ്ട് പേരെയും നോക്കി അവർ രണ്ട് പേരും,സമ്മദം എന്നർത്ഥത്തിൽ തല കുലുക്കി....
"എന്നാ ഞാൻ പറയാം... പറഞ്ഞു തീരും വരെ രണ്ടും വാ തുറക്കരുത്...."
എന്ന് എബി പറഞ്ഞു തീരും മുമ്പ് കീർത്തിന്റെ വായീന്ന് ചോദ്യം വന്നു...
"അല്ല നിങ്ങൾ രണ്ടാളും എന്താ ബന്ധം...."
"ഇതാണ് ഞാൻ പറയാറുള്ളത് ജോസി എന്റെ മാത്രം ജോസി...."(എബി )
"Hoo നിന്റെ ഹൃദയസൂക്ഷിപ്പുകാരൻ...." (കീർത്തി )
ഇന്ന് വരെ കണ്ടിട്ടില്ലെങ്കിലും എബി പറഞ്ഞു കേട്ട് അവൾക് എമിയെ നന്നായി അറിയാം....
എബി അവൾക് വേണ്ടി അവനെ തന്നെ കണ്ടെത്തി കൊടുത്തിട്ടുണ്ടെങ്കിൽ അതിന് ഒരു വ്യക്തമായ കാരണവും ഉണ്ടെന്ന് അവൾ ഉറപ്പിച്ചു...
"ന്നാ ഞാൻ പറയട്ടെ...."(എബി )
"മം... മം...."(എമി and കീർത്തി )
*"എബിജോസഫ് എന്നാ ഈ ഞാൻ ബിസ്നെസ് man ജോസഫിന്റെയും ഡോക്ടർ ആനിയുടെയും മകൾ അല്ലാന്ന് തിരിച്ചറിഞ്ഞ ആ ദിവസം...."*
"എന്താ നീ ഈ പറയുന്നേ...." പറഞ്ഞത് വിശ്വസികാനാവാതെ എമി ചോദിച്ചു...
"ഞാൻ പറയാ.. ഇടക് സംസാരിക്കല്ലേ...."
*ക്ലാസ്സ് കഴിഞ്ഞു കോഫിക്ക് വേണ്ടി മമ്മയെ തപ്പി മുറിയിൽ പോയപ്പോ അവരുടെ മുറി എത്തും മുമ്പ് എന്റെ കാലുകൾ നിക്ഷലമാക്കിയാ അവരുടെ സംസാരം കേട്ടത്....*
'എബി ഒരിക്കലും അറിയില്ല അവൻ നമ്മുടെ മകനെല്ലാന്ന്.... അവന്റെ പപ്പ മരിച്ചു അമ്മ എന്ന് പറയുന്നവൾ എവിടെ എന്ന് ആർക്കും അറിയില്ല... ഇനി അവൾ അവകാശം പറഞ്ഞു വന്നാലും അവന്റെ പപ്പ നിയമപരമായി നമുക്ക് അവനെ നൽകിയിട്ടുണ്ട്...'
*എന്തോ എന്നെ നഷ്ട്ടപെടുന്നേ സ്വപ്നം കണ്ടിരിക്കുന്ന മമ്മയെ സമാധാനിപ്പിക്ക ആയിരുന്നു പപ്പാ....*
*എന്തോ ഞാൻ അറിഞ്ഞെന്നു മമ്മ അറിയേണ്ടാന്ന് എനിക്കും തോന്നി..... അറിഞ്ഞതായി ഭാവിച്ചില്ല.... ആ പഴയ എബി ആയി തന്നെ ഞാൻ ജീവിച്ചു. പക്ഷെ എന്തോ മനസ്സിനൊരു അസ്വസ്ഥ തോന്നിയപ്പോ ഈ കാര്യം ഞാൻ പപ്പയ്യോട് ചോദിച്ചു..... അപ്പൊ പപ്പാ എല്ലാം തുറന്ന് പറയാൻ തയ്യാറായിരുന്നു...*
*പപ്പയുടെ ജേഷ്ടൻ ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ചത് മുതലുള്ള കഥകൾ എനിക്ക് പപ്പ പറഞ്ഞു തന്നു...ആ കല്യാണത്തോടെ അവരെ രണ്ട് കുടുംബത്തിൽ നിന്നും പുറത്താക്കി.... ഒറ്റക് താമസിക്കുന്ന അവരെ ഇടക് ചെന്ന് മമ്മയും പപ്പയും കാണും... മറ്റാരും അറിയാതെ.... ജേഷ്ടൻ രണ്ട് മക്കൾ പിറന്നു.... മൂത്തവൻ എബി 4വയസ്സും രണ്ടാമത്തവൾ ആമിഎൽസബത്ത് 60 day പ്രായം... ഈ സമയത്താണ് അങ്കിളിനു ഒരു അപകടം പറ്റി ഗുരുതരമായത്....മരിക്കും എന്ന് ഉറപ്പായപ്പോ ഒരു മകനെ മക്കളില്ലാത്ത തന്റെ അനിയൻ നൽകി... ആ ഞാനാണ് എബിജോസഫ് എന്നാ എബിആന്റണി...*
അവൻ അത്രെയും പറഞ്ഞു ഒന്ന് ശ്വാസം നീട്ടി വലിച്ചു രണ്ടാളീം നോക്കി...
"അത് നിന്റെ ഫാമിലി... അതിനെന്തിനാ എന്നെ ഒഴിവാക്കിയത്...."(കീർത്തി )
"അതന്നെ അതിനെന്തിനാ ഞങ്ങളെ ഇങ്ങനെ ആക്കിയത് നീ..."
അവർ രണ്ടും അത് ചോദിച്ചു പരസ്പരം ഒന്ന് നോക്കി എബിയെ തന്നെ നോക്കി...
*"ഡാ മണ്ടൂസാളെ... സ്വന്തം കൂടപ്പിറപ്പിനെ സ്വന്തം രക്തത്തെ ആർകെങ്കിലും കല്യാണം കഴിക്കാൻ പറ്റോ.... ഇനിപ്പോ ആരോടും പറയാതെ ഞാൻ മിന്ന് കെട്ടിയാ തന്നെ അങ്ങനെ കാണാൻ പറ്റോ എനിക്ക് നിന്നെ "*
"ന്തൊക്കെടാ നീ ഈ വിളിച്ചു കൂവുന്നത്...."(എമി )
*"അതേ ഇവൾ എന്റെ പെങ്ങള.... പപ്പാ പറഞ്ഞ അന്ന് മുതൽ ഞാൻ ന്റ അമ്മയെയും കൂടപ്പിറപ്പിനെയും അന്വേഷിച്ചു അവസാനം അത് എത്തിയത് ഇവരിൽ... ഉറപ്പ് വരുത്താൻ വേണ്ടി ഞാൻ നിന്റെ അമ്മയുടെ ഫോട്ടോ പപ്പയെ കാണിച്ചു. പപ്പയും സമ്മതിച്ചു. പിന്നെ അമ്മക് നമ്മുടെ പപ്പയോട് ദേഷ്യം ഉണ്ട് അന്ന് എന്നെ എന്റെ പപ്പക്ക് നൽകിയതിന് അത് കൊണ്ട് സാവകാശം നിങ്ങളെ അടുത്തേക്ക് ചെന്നാൽ മതിയെന്ന് പപ്പ പറഞ്ഞു...."*
*"പക്ഷെ എന്റെ മമ്മക്ക് ഞാനെന്നാൽ ജീവന... മരണം വരെ ഞാൻ അവരുടെ കൂടെയേ നിൽക്കൂ.... എന്ന് വെച്ച് നീ പെങ്ങൾ ആവാതിരിക്കില്ലല്ലോ...."* അവൻ കീർത്തിയെ നോക്കി പറഞ്ഞു....
എബി പറഞ്ഞതെല്ലാം കേട്ട് കിളി പോയി ഇരിക്കായിരുന്നു രണ്ടും....
പെട്ടന്ന് കീർത്തി എബിയെ ഒറ്റ കെട്ടിപിടിത്തം ആയിരുന്നു.
"Sry.... ഞാൻ അറിയാതെ..."
പിന്നീട് അവിടെ സഹോദര സ്നേഹത്തിന്റെ പെരുമഴ ആയിരുന്നു....
പരസ്പരം പരിഭവങ്ങളും എല്ലാം പറഞ്ഞു തീർത്ത്....
രണ്ട് പേരും അവിടെ നിന്ന് എണീറ്റു ബൈക്കിൽ കയറി....
"അപ്പൊ ഇപ്പൊ ആങ്ങൾക്കും പെങ്ങൾക്കും എന്നെ വേണ്ടേ....."(എമി )
"പിന്നെ നിന്നെ വേണ്ടാതെ.... എന്റെ കുരുത്തം കെട്ട പെങ്ങളെ സഹിക്കാനുള്ള ന്റ ഒരേ ഒരു അളിയനല്ലേ...." (എബി )
"ഹലോ മാഷേ... ജീവിതാവസാനം വരെ എന്നെ സഹിക്കണ്ടേ..... ഇന്ന് ഞാൻ ന്റ ആങ്ങളെയെ കുറച്ചു പഠിപ്പിക്കട്ടെ..... വേണെങ്കിൽ ഞങ്ങളെ പിറകെ പോരെ...."
എന്നും പറഞ്ഞു കീർത്തി എബിയോട് വണ്ടി എടുക്കാൻ പറഞ്ഞു...
അവർ നേരെ പോയത് അവരുടെ പപ്പയുടെ കല്ലറയിലേക്ക് ആയിരുന്നു...
അവിടെ ചെന്ന് രണ്ടാളും കൂടി പപ്പയുടെ കല്ലറയിൽ പൂക്കൾ വെച്ച്...
ഇതെല്ലാം ദൂരെ നിന്ന് നോക്കി എമി ഒന്ന് ചിരിച്ചു...
*ശുഭം.... 💞💞*
ഒറ്റ പാർട്ടുള്ളത് നീണ്ട് നീണ്ട് മൂന്ന് പാർട്ടിൽ അവസാനിപ്പിച്ചു....
അപ്പൊ ഇത് വരെ തന്ന SPRT ഒകെ ഒത്തിരി സ്നേഹം.... 🥰💞💞
LAST പാർട്ടിന്റെ CMNT പ്രേതീക്ഷിക്കുന്നു 🥰😍
~വരികളുടെ പ്രണയിനി~