Aksharathalukal

❤️സിദ്ധയാമി❤️-10

❤️സിദ്ധയാമി❤️-10
 
@ ✍️ഇതൾ 🌸🍁🍂🍃
 
 
 ഈ  പാർട്ട്‌ വായിക്കുന്നതിന്  മുൻപ് പാർട്ട്‌ 9 ഒരിക്കൽ കൂടി വായിക്കുന്നത് നല്ലതായിരിക്കും.... 
 
 
 
COPYRIGHT WORK- This work is protected in accordance with section 45 of the copyright act 1957 ( 14 of 1957 ) and should not be used full or part without the creator ITHAL 's    prior  permission. 
 
 
(Nb : All the characters, place , events and incidents are the products of the author's imagination. )
 
 
 
ദിവസങ്ങൾക്ക് ശേഷം സ്നേഹാലയത്തിൽ.......
 
 
 
" ഹലോ  സിദ്ധു  ഹാ  പറയടാ.... ഇപ്പൊ എത്തിയതേ ഉള്ളു.... ഇല്ലെടാ കണ്ടില്ല....നീ  ഇങ്ങനെ ടെൻഷൻ ആവാതെ.... എന്തായാലും തിരിച് വരുമ്പോൾ എന്റെ കൂടെ നിന്റെ ആമിയും ഉണ്ടാവും പ്രോമിസ്.... ശെരി  നീ  വെക്ക് "...
 
 
 
അയ്യോ എന്റെ അമ്മച്ചി.... എന്റെ തല 😱😱😱😱😭
 
 
അയ്യോ  സോറി സോറി.... ഞാൻ കണ്ടില്ല 😯
 
 
മനുഷ്യനെ ഇടിച്ചു കൊല്ലാൻ നോക്കിയിട്ട് .... എവിടെ നോക്കിയാ  നടക്കുന്നെ  രണ്ട് ഉണ്ട കണ്ണ് ഉണ്ടല്ലോ മുഖത്ത് 😡😡😡😡
 
 
ഡോ താൻ എന്തിനാ ഈ കിടന്ന് ചൂടാവുന്നെ അറിയാതെ ചെറുതായി ഒന്ന് മുട്ടി അതിന് ഞാൻ അപ്പോൾ തന്നെ സോറി പറഞ്ഞില്ലേ.... 
 
സോറി പറഞ്ഞാൽ എല്ലാം കഴിഞ്ഞല്ലോ... 
 
 
പിന്നെ ഞാൻ എന്ത് വേണം തന്റെ കാലിൽ വീണ് മാപ്പ് ചോദിക്കണോ.... 
 
 
ആ വേണ്ടി വന്നാൽ ചെയ്യേണ്ടി വരും... 
 
 
അയ്യട എന്റെ പട്ടി വീഴും കാലിൽ... ഒന്ന് പോടോ... 
 
പോടോ ന്നോ  നീ പോടീ കുട്ടി തേവാങ്കെ.... 
 
 
ഡോ തന്നെ ഞാൻ.... 
 
( സ്നേഹാലയത്തിലേക്ക്  ആമിയെ കാണാൻ വന്നതായിരുന്നു  ജോ...പെട്ടെന്നായിരുന്നു അവൻ ആനിയുമായി കൂട്ടിയിടിച്ചത് )
 
ആനി മോളെ എന്താ ഇവിടെ.... 
 
 
അത് സിസ്റ്റർ അമ്മേ ഇയാൾ വെറുതെ എന്റെ മെക്കിട്ട് കേറുവാ.... 
 
 
ഞാനോ.... 
 
 
ആ താൻ തന്നെ.... 
 
 
ആനി  മിണ്ടാതിരിക്ക്.... കൊച്ച് ഏതാ ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ.... 
 
 
എന്റെ പേര് ജോഷ്വാ.... ഞാൻ വരുന്ന കാര്യം സാമുവൽ അച്ഛനോട് വിളിച്ച് പറഞ്ഞിരുന്നു...
 
 
ആ അച്ഛൻ രാവിലെ പറഞ്ഞിരുന്നു... അത് കൊച്ചായിരുന്നല്ലേ.....അച്ഛൻ ഓഫീസിൽ ഉണ്ട്  കൊച്ച് വാ.... 
 
 
ഓക്കേ  സിസ്റ്റർ.... 
 
 
ആനി.... ആമി മോളോട് ഓഫീസിലേക്ക് ഒന്ന് വരാൻ പറ.... 
 
അതെന്തിനാ  സിസ്റ്റർ അമ്മേ ആമി ചേച്ചീനെ വിളിക്കുന്നെ.... 
 
 
നീ  പറഞ്ഞത് അനുസരിച്ചാൽ മതി... ചെല്ല് ചെന്ന് വിളിച്ചോണ്ട് വാ.... 
 
 
മ്മ്മ്.... 
 
 
പോകുന്ന വഴിക്ക് ആനി  ജോയെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു.... അവൻ തിരിച് ഒന്ന് നോക്കി പേടിപ്പിച്ചു.... 
 
 
സിസ്റ്റർ അമ്മയും  ജോയും നേരെ ഓഫീസിലേക്ക് ചെന്നു.... 
 
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
 
 
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ചോ... 
 
 
ഇപ്പോഴും എപ്പോഴും  സ്തുതിയായിരിക്കട്ടെ.. 
 
എന്നാ ഉണ്ടെടാ  ജോമോനെ  സുഖമായിരിക്കുന്നോ.... 
 
 
സുഖമാണ് അച്ചോ.... 
 
 
വീട്ടിൽ എല്ലാരും എന്നാ പറയുന്നു റീത്തയും തോമാച്ചനുമൊക്കെ.... 
 
എല്ലാർക്കും സുഖം പപ്പയും അമ്മച്ചിയും അച്ഛനെ അന്വേഷിച്ചെന്ന് പറഞ്ഞു... 
 
 
ആ....ഇവിടുത്തെ തിരക്കൊക്കെ കഴിഞ്ഞാൽ ഒരു ദിവസം ഞാൻ അങ്ങോട്ട് ഇറങ്ങുന്നുണ്ട്..... 
 
 
ആയിക്കോട്ടേ.... 
 
 
 
ആ സിസ്റ്റർ ഇവന് കുടിക്കാൻ എന്തെങ്കിലും എടുക്കാൻ പറ.... 
 
 
അയ്യോ  ഒന്നും വേണ്ടച്ചോ.... 
 
 
അങ്ങനെ പറഞ്ഞാൽ എങ്ങനെയാ താൻ ആദ്യമായല്ലേ ഇങ്ങോട്ട്.... സിസ്റ്റർ ചെല്ല്.... 
 
 
ശെരി ഫാദർ.... 
 
 
ആ....പറ ജോമോനെ എന്നാ ഉണ്ട് വിശേഷങ്ങൾ.... 
 
 
എന്ത് വിശേഷം... ഇങ്ങനെ പോവുന്നു.... 
അച്ചോ ഞാൻ പറഞ്ഞ കാര്യം.... 
 
 
ആ.... അദിപ്പോ  ... തീരുമാനിക്കേണ്ടത് ആമിയാണ്.... ആ കുട്ടി സമ്മതിച്ചാൽ തനിക്ക് അവളെ കൊണ്ട് പോവാം.... ഇല്ലെങ്കൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല..... 
 
ആ പിന്നെ തന്നോട് എനിക്ക് സീരിയസ് ആയിട്ട് വേറൊരു കാര്യം പറയാനുണ്ട്....അത് ഫോണിൽ പറഞ്ഞാൽ ശെരി ആവില്ല അതാ നേരിട്ട് പറയാൻ ഇരുന്നത്..... 
 
 
എന്താ അച്ചോ...
 
 
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
 
ആമി ചേച്ചി.... 
 
 
എന്താ ആനി മോളെ... 
 
ചേച്ചിയോട് സിസ്റ്റർ അമ്മ ഓഫീസിൽ ചെല്ലാൻ പറഞ്ഞു.... 
 
എന്നോടോ എന്തിന്.... 
 
 
ആ എനിക്ക് അറിഞ്ഞൂടാ ഏതോ ഒരു കോന്തൻ വന്നിട്ടുണ്ട്.... 
 
കൊന്തനോ... അതാരാ 
 
 
ആവോ എനിക്ക് അറിഞ്ഞൂടാ വന്നപ്പോ തന്നെ ഞാനുമായി ഒന്ന് ഉടക്കി.... 
 
സത്യം പറ ആനി നീ എന്താ ചെയ്തേ ഇനി ഈ പ്രശ്നവും തീർക്കാൻ ഞാൻ തന്നെ പോവേണ്ടി വരുവോ.
 
 
ഇല്ല ചേച്ചി ഞാൻ ആയിട്ട് ഒരു പ്രശ്നവും ഉണ്ടാക്കിയില്ല സത്യം..
 
 
മ്മ് ഞാൻ നോക്കട്ടെ.. 
 
 
ചേച്ചി ഇപ്പൊ ചെല്ല് സിസ്റ്റർ അമ്മ കാത്ത് നിക്കുന്നുണ്ടാവും....ഇനി വൈകി ചെന്നാൽ എനിക്കിട്ടാവും കിട്ടുവ...
 
 
മ്മ് ശെരി... 
 
 
 
ആമി  ഓഫീസ് റൂമിൽ ചെന്നപ്പോൾ അവിടെ സിസ്റ്റർ അമ്മ ഇല്ലായിരുന്നു പകരം സാമുവൽ അച്ഛന്റെ കൂടെ ഒരു ചെറുപ്പക്കാരൻ ഇരിക്കുന്നത് കണ്ടു... തിരിഞ്ഞ് ഇരിക്കുന്നത് കൊണ്ട് അതാരാണെന്ന് ആമിക്ക് മനസിലായില്ല...
 
 
ജോയും ആയുള്ള സംസാരത്തിനിടയിലാണ് സാമുവൽ അച്ഛൻ ആമി വാതിലിനടുത്ത്‌ നിക്കുന്നത് കണ്ടത്... 
 
 
 
"ആ... ആമി വന്നോ...എന്താ അവിടെ തന്നെ നിന്ന്  കളഞ്ഞത്... അകത്തോട്ട് വാ... ഇയാൾ കുട്ടിയെ കാണാൻ വന്നതാ.. "
 
 
 
ഇക്കാലമത്രയും സ്നേഹാലയത്തിൽ ജീവിച്ചിട്ടും തന്നെ അന്വേഷിച് ആരും ഇവിടെ ഇതുവരെ വന്നിട്ടില്ല... അത് കൊണ്ട് തന്നെ ആമി ചെറിയ സംശയത്തോടെ അച്ഛന് അഭിമുഖമായി ചെയറിൽ ഇരിക്കുന്ന ആളെ നോക്കി.... പെട്ടെന്ന് അയാൾ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റ് നിന്ന് ആമിയെ നോക്കി.... 
 
 
 
" ജോ ചേട്ടായി "...
 
 
ആമി ജോയുടെ അടുത്തേക്ക് ഓടി ചെന്നു... അവൾ ഒരിക്കലും അവനെ  അവിടെ പ്രതീക്ഷിച്ചിരുന്നില്ല.... അപ്രതീക്ഷിതമായി ജോയെ അവിടെ കണ്ടതിന്റെ സന്തോഷം ആമിയുടെ കണ്ണിൽ നിറഞ്ഞു നിന്നിരുന്നു... 
 
 
" ചേട്ടായി വരുന്ന വിവരം പറഞ്ഞതെ ഇല്ല.. "
 
 
" അതെന്റെ ആമി കൊച്ചിന് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു... അതാ അറിയിക്കാതെ വന്നേ "...
 
 
" മ്മ്... എവിടെ  ബാക്കി രണ്ടുപേർ കാർത്തിയേട്ടനും സിദ്ധുവും"...
 
 
 
" അവർ വന്നില്ല കുറച്ച് ബിസി ആണ് തല്ക്കാലം ഞാൻ മാത്രമേ ഉള്ളു... "
 
 
" ഓ പിന്നെ വലിയ തിരക്കുള്ള ഡോക്ടർമാർ അല്ലെ.....ചേട്ടായി വന്നേ ഞാൻ ഇവിടെ ഒക്കെ കാണിച്ച് തരാം "....
 
 
 
ആമി ജോയുടെ കയ്യും പിടിച്ച് മുന്നോട്ട് നടക്കാൻ ആഞ്ഞു.... 
 
 
 
" ആമി.... കുട്ടി  ഒരുമിനിറ്റ് നിന്നെ... "
 
 
സാമുവൽ അച്ഛന്റെ വിളി കേട്ട് ആമി ഒരു നിമിഷം നിന്നു.... 
 
 
" എന്താ അച്ചോ "...
 
 
" കുട്ടി  അത് പിന്നെ..... ജോമോൻ ഇപ്പൊ വന്നത് കുട്ടിയെ കൊണ്ട് പോവാനാ.....അവിടെ  ഇവരുടെ നാട്ടില് ജോമോന്റെ അമ്മച്ചി പഠിപ്പിക്കുന്ന സ്കൂളിൽ ഒരു മ്യൂസിക് ടീച്ചറുടെ ജോലി ഇവൻ സംഘടിപ്പിച്ചിട്ടുണ്ട്... കുട്ടിക്ക് താൽപ്പര്യം ഉണ്ടെങ്കിൽ ഇന്ന് തന്നെ പോവാം "...
 
 
" അച്ഛൻ എന്താ ഈ പറയുന്നേ.... എനിക്ക് ഇപ്പൊ എന്തിനാ ഒരു ജോലി.... അതുമല്ല ഇവിടം വിട്ട് ഞാൻ എങ്ങോട്ടും ഇല്ല..."
 
 
 
" കുട്ടി ഒന്നുകൂടി ഒന്ന് ആലോചിച്ചിട്ട് "
 
 
" വേണ്ട അച്ചോ... ഞാൻ എങ്ങോട്ടും ഇല്ല  ആനിമോളെയും സിസ്റ്റർ അമ്മയെയും കിളിവീടും ഈ സ്നേഹാലയവും വിട്ട് ഞാൻ എങ്ങോട്ടും ഇല്ല... "
 
 
" ആമി കൊച്ചേ "
 
 
 
" സോറി ചേട്ടായി എനിക്ക് വരാൻ കഴിയില്ല... ഇതാണ് എന്റെ ലോകം.... എന്റെ സങ്കടവും സന്തോഷവും ഒക്കെ ഇവിടെയാണ്.... എനിക്ക് ഒരിക്കലും ഇവിടം വിട്ട് വരാൻ കഴിയില്ല..... എനിക്ക്  ഒരു ജോലി അക്കിത്തരാൻ ചേട്ടായി മനസ്സ് കാണിച്ചല്ലോ അത് മതി "...
 
 
ആമിയുടെ വാക്കുകൾ ഉറച്ചതായിരുന്നു... അത് കൊണ്ട്തന്നെ ജോയ്ക്ക് മറിച് ഒന്നും പറയാൻ തോന്നിയില്ല....
 
 
 
"ശെരി മോളുടെ ഇഷ്ടം പോലെ നടക്കട്ടെ.... എന്നെങ്കിലും നിനക്ക് ആ ജോലി വേണമെന്ന് തോന്നിയാൽ ചേട്ടായിയെ വിളിക്കാൻ മറക്കരുത്..." 
 
 
ആമി ശെരി എന്ന രീതിയിൽ തലയാട്ടി... 
ജോ പിന്നെയും കുറച്ച് നേരം കൂടി ആമിയുടെ കൂടെ അവിടെ ചിലവഴിച്ചു....അവളുടെ കൊച്ച് ലോകമായ സ്നേഹാലയത്തിലെ ഓരോന്നും അവൾ അവന് പരിചയപ്പെടുത്തി കൊടുത്തു.... 
 
 
 
" ചേട്ടായി ഇനി എന്നെ കാണാൻ വരുമ്പോ തിരക്ക് കൂടിയ ആ രണ്ട് ഡോക്ടർമാരെയും കൂടി കൊണ്ട് വരണേ... "
 
 
" മ്മ്... കൊണ്ട് വരാം....പിന്നെ  ഞാൻ പറഞ്ഞ കാര്യം മോൾ ഒന്നുകൂടി ഒന്ന് ആലോചിക്ക് "...
 
അതിന് തിരിച് മൗനമായിരുന്നു ആമിയുടെ മറുപടി.... 
ആമി ജോയെ യാത്രയാക്കി... ജോയുടെ കാർ സ്നേഹാലയത്തിന്റെ ഗേറ്റ് കടന്ന് പോവുമ്പോൾ എന്ത് കൊണ്ടോ ആമിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... 
 
 
 
തിരിച് നാട്ടിലേക്ക് ഡ്രൈവ് ചെയ്ത് പോവുമ്പോൾ ജോയുടെ മനസ്സ് നിറയെ സിദ്ധുവിന്റെ മുഖവും പിന്നെ സ്നേഹാലയത്തിൽ വച് സാമുവൽ അച്ഛൻ പറഞ്ഞ ഓരോ കാര്യങ്ങളും തെളിഞ്ഞു നിന്നു.... സിദ്ധുവിന് താൻ വാക്ക് കൊടുത്തതാണ് തിരിച് വരുമ്പോൾ കൂടെ അവന്റെ പ്രണയം ഉണ്ടാവും എന്ന്.... അവനോട് ഇനി  എന്ത് പറയും... 
 
 
പെട്ടെന്ന് ജോയുടെ ഫോൺ റിങ് ചെയ്തു... 
 
 
 
" sidhu calling 📞📞".......
 
 
 
 
തുടരും......